ശതാബ്ദിനിറവിലും സത്യദീപം മുത്തശ്ശിയുടെ കുതിപ്പ്

Sathyadeepam Muthassi’s Momentum Even at the Centenary Milestone
Published on: 
  • റൂബിജോൺ ചിറയ്ക്കൽ, പാണാവള്ളി

കുറെ ആഴ്ചകൾ സത്യദീപം വായിക്കാൻ സാധിച്ചില്ല. പിന്നീട് ഓരോ ആഴ്ചയിലേയും താളുകൾ മറിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഫാ. ബോബി ജോസ് കട്ടികാടിന്റെ ‘തവിട്ടുപാത’, വർഗീസ് അങ്കമാലിയുടെ ‘നാളാഗമത്തിൽ നിന്നൊരു നാട്ടുചരിത്രം’, റവ. ഡോ. മാർട്ടിൻ ശങ്കൂരിക്കലിന്റെ ലേഖനങ്ങൾ, ക്വിസുകൾ, എസ് പാറേക്കാട്ടിലിന്റെ ‘സുഭാഷിതങ്ങൾ’, ഫാ. റിനോജിന്റെ ‘മിഷൻ സമർപ്പിത ജീവിതത്തിന്റെ ആഘോഷം’, താടിക്കാരൻ, ഫാ. അഗസ്റ്റിൻ പാംപ്ലാനി തുടങ്ങിയവരുടെ വരികളാൽ സമ്പന്നമായ ബാലരംഗം, മാർപാപ്പ തുടങ്ങി ആഗോള വാർത്തകൾ എല്ലാം നിറച്ച് ‘സത്യദീപം മുത്തശ്ശി’യെ യുവത്വത്തിലേക്കു തിരിച്ചുവിടുന്നു! സത്യദീപത്തിന്റെ പിറവിക്കു കാരണ ക്കാരായ ജോസഫ് പഞ്ഞിക്കാരനച്ചൻ തുടങ്ങിയവർ സത്യദീപത്തെ കാലാകലങ്ങളിൽ വളർത്തി വലുതാക്കിയ, വലുതാക്കിക്കൊണ്ടിരിക്കുന്ന എല്ലാവരേയും കൃതജ്ഞതയോടെയും സ്നേഹത്തോടെയും നോക്കി സ്വർഗത്തിലിരുന്നു പുഞ്ചിരിക്കുന്നുണ്ടാവും.

സത്യദീപം ഇപ്പോൾ മുതിർന്നവരെക്കാളുപരി യുവജനങ്ങൾക്കും ബാലകൗമാരങ്ങൾക്കും പ്രചോദനം നല്കാൻ പറ്റിയ രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. പക്ഷേ, അതു കേൾക്കേണ്ടവർ, വായിക്കേണ്ടവർ അതിന്റെ പ്രയോജനം കൊയ്തെടുക്കുന്നുണ്ടോ എന്നു സംശയമാണ്. മൊബൈൽ വന്നതോടെ കുട്ടികൾക്കു പൊതുവെ വായനാതാത്പര്യം കുറവാണ്. വികാരിയച്ചന്മാരും, മാതാപിതാക്കളും, മതാധ്യാപകരുമൊക്കെ കുട്ടികളുടെ ശ്രദ്ധ ഇതിലേക്കു തിരിച്ചു വിടാൻ ശ്രമിച്ചാൽ നന്നായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നറിയില്ല. സി.എൽ.സി., തിരുബാലസഖ്യം, കെ.സി.വൈ.എം. എന്നിവയുടെ സംഘടനാമീറ്റിംഗു കളിൽ സത്യദീപത്തെ പരിചയപ്പെടുത്താം.

logo
Sathyadeepam Online
www.sathyadeepam.org