അരുംകൊലപാതകങ്ങളെ ആര് നിയന്ത്രിക്കും

അരുംകൊലപാതകങ്ങളെ ആര് നിയന്ത്രിക്കും
Published on

പി ജെ വര്‍ഗീസ് പുത്തന്‍വീട്ടില്‍, കുമ്പളം

ഓരോ ദിവസവും നമ്മുടെ അമ്മ പെങ്ങന്മാരും, കുഞ്ഞനിയത്തിമാരും കിടക്കയില്‍ നിന്നും എഴുന്നേല്ക്കുമ്പോള്‍ ദൈവമേ ഈ ദിവസമെങ്കിലും ഒരനിഷ്ട സംഭവങ്ങളും പത്രമാധ്യമങ്ങളിലൂടെയും, ദൃശ്യമാധ്യമങ്ങളിലൂടെയും അറിയാന്‍ ഇട വരരുതെ എന്നുള്ള പ്രാര്‍ത്ഥനയിലൂടെയായിരിക്കും എഴുന്നേല്‍ക്കുക. കാരണം നമ്മുടെ സമൂഹം ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അത്രയ്ക്കു ദുഷിച്ച് ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുകയാണ്. മദ്യവും, മയക്കുമരുന്നുമില്ലാതെ ജീവിതം മുമ്പോട്ടു കൊണ്ടുപോകുവാന്‍ നമ്മുടെ യുവജനങ്ങളിലേറെ പേര്‍ക്കും ഇന്നു സാധിക്കുന്നില്ല. തന്മൂലം അനിഷ്ടസംഭവങ്ങള്‍ ഒന്നിനു പിറകേ - ഒന്നൊന്നായി വന്നു ചേരുന്നു. മദ്യത്തിനും, മയക്കുമരുന്നുകള്‍ക്കും അടിമപ്പെടുന്നതുകൊണ്ട് സ്വബോധം നശിച്ച് തെറ്റും, ശരിയും തിരിച്ചറിയാതെ ജീവിക്കുന്നതു മൂലം സമൂഹത്തില്‍ വള രെ അനര്‍ത്ഥങ്ങള്‍ കടന്നുവരുന്നു. ജന്മം നല്കി യ മാതാപിതാക്കളെ അരുംകൊല ചെയ്യുന്നു. സ്വ ന്തം അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു, സ്വന്തം ജീവിതപങ്കാളിയെ വകവരുത്താന്‍ കൂട്ടുനില്‍ക്കുന്നു. മദ്യലഹരിയിലും, അല്ലാതെയും എന്തു വൃത്തികേടും കാണിക്കു വാന്‍ ഒരു മടിയുമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടം യുവജനങ്ങളെ മനുഷ്യരെന്നു വിളിക്കണമോ, അതോ മനുഷ്യത്വം നഷ്ടപ്പെട്ട് മനുഷ്യനും മൃഗത്തിനും ഇടയ്ക്കുള്ള പ്രാകൃതജീവി എന്നു വിളിക്കണമോ? ഇന്ന് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ നടക്കുന്നത് സ്ത്രീജനങ്ങളെ കേന്ദ്രീകരിച്ചാണ്. ഒരു സ്ത്രീക്ക് പരസഹായം കൂടാതെ ധൈര്യമായിട്ട് ഒരു വാഹനത്തില്‍ ജോലിക്കോ, ആശുപത്രി കാര്യങ്ങള്‍ക്കോ പോകുവാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ കൊടും ക്രിമിനലുകള്‍ക്ക് അവര്‍ എത്ര തെറ്റ് ചെയ്താലും കഠിനതടവ് എന്നത് അവര്‍ക്ക് വളരെ ആശ്വാസമാണ്. സുഖമായി നല്ല ഭക്ഷണവും സമയാസമയങ്ങളില്‍ ലഭിച്ചുകൊണ്ടിരി ക്കും. കുറച്ചുകൊല്ലം കഴിയുമ്പോള്‍ നല്ല നടപ്പിന് എന്നു പറഞ്ഞ് ചെയ്ത ശിക്ഷയില്‍നിന്നും ഇള വു കൊടുക്കയും പാരിതോഷികംപോലെ ഒരു തുക കൊടുക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ ക്രിമിനല്‍ ആകാതിരിക്കും? ആണ്‍-പെണ്‍ വ്യ ത്യാസമില്ലാതെ ഒരു മനുഷ്യജീവിയെ പിച്ചിച്ചീ ന്തി അരുംകൊല ചെയ്യുന്നവരെ രാഷ്ട്രീയം മറ ന്ന് എല്ലാ ജനങ്ങളും ഒത്തൊരുമയോടെ നിന്നുകൊണ്ട് ആ ക്രിമിനലിനെ വേണ്ടവിധം കൈകാ ര്യം ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മ്ലേച്ഛമായ പ്രവര്‍ത്തികളും, അരുംകൊലപാതകങ്ങളും ഒരു പരിധി വരെ നിയന്ത്രിക്കുവാന്‍ സാധിക്കും. ഇവിടെ കോടതികള്‍ക്കും നിയമപാലകര്‍ക്കും സത്യത്തെ നേരിടുന്നതില്‍ പരിമിതികളുണ്ടാകുമ്പോള്‍ രാജ്യത്ത് അനര്‍ത്ഥങ്ങള്‍ കൂടിവരുകയല്ലാതെ ഒരിക്കലും കുറയുകയില്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഈ കൂട്ടരെ വേണ്ടവിധം കൈകാര്യം ചെയ്യുവാന്‍ സാധിക്കും. പക്ഷേ, അവര്‍ മനസ്സ് വയ്ക്കുന്നില്ല. കൂടുതല്‍ മോശമായ സാഹചര്യങ്ങള്‍ വരു മ്പോള്‍ മാത്രമേ അവര്‍ അനങ്ങുകയുള്ളൂ. അതുപോലെ തന്നെയാണ് നമ്മുടെ മാധ്യമങ്ങളും. ഒന്നോ രണ്ടോ ദിവസം കൊണ്ട് അതു മറന്നു കളയുന്നു. ഒരു തരത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതുവഴി കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുവാന്‍ വഴി തെളിയുന്നു. സഹജീവികളോട് സ്‌നേഹവും ഉത്തരവാദിത്വവും ഉള്ള മനുഷ്യര്‍ക്ക് മാത്രമേ ഇത്തരം ക്രൂരവും, പൈശാചികവുമായിട്ടുള്ള പ്രവര്‍ത്തികളെ ചെറുത്തുനിന്നു തോല്പിക്കുവാന്‍ സാധിക്കുകയുള്ളൂ!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org