ജെയിംസ് ഐസക്, കുടമാളൂര്‍
രണ്ടാം ലോകമഹായുദ്ധകാലത്ത് വ്യോമയുദ്ധം നടക്കുന്നതിനിടയില്‍ യൂ റോപ്പിലെ ഒരു ഗ്രാമപ്രദേശത്ത് ഒരു ബ്രി ട്ടീഷ് സൈികന്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ ത്തകര്‍ സൈനികന്റെ മൃതദേഹവുമായി ഗ്രാമത്തിലെ ഒരു കത്തോലിക്ക ദേവാലയത്തിന്റെ സിമിത്തേരിയില്‍ കൊണ്ടുവന്നു. എന്നാല്‍ മൃതദേഹം സിമിത്തേരിയില്‍ സംസ്‌ക്കരിക്കാന്‍ പുരോഹിതന്‍ തയ്യാറായില്ല. മരിച്ച സൈനികന്‍ ആ ഇടവകാംഗമല്ല. കത്തോലിക്ക സഭയില്‍ അംഗമാണോ എന്നും നിശ്ചയമില്ല. സിമിത്തേ രിയില്‍ ഇടവകാംഗമല്ലാത്തയാളെ അടക്കാന്‍ അനുവദിക്കാമോ എന്ന് വികാരി ക്കു സംശയം. സിമിത്തേരിയുടെ വേലി ക്കു പുറത്ത് കുഴിയെടുത്തു മൃതദേഹം സംസ്‌കരിച്ചശേഷം സഹപ്രവര്‍ത്തകര്‍ മടങ്ങി.
അടുത്തദിവസം രാവിലെ കുഴിമാടം സന്ദര്‍ശിക്കാന്‍ വന്ന സുഹൃത്തുക്കള്‍ പൂക്കള്‍ വയ്ക്കുവാന്‍ കുഴിമാടം കണ്ടില്ല. അവര്‍ പരിഭ്രാന്തിയോടെ വികാരിയോടു പ്രശ്‌നം അറിയിച്ചു. വികാരിയുടെ വിശദീകരണം ഇതായിരുന്നു.
'ഞാന്‍ ഇന്നലെ ചെയ്തതു തെറ്റായിരുന്നു. ക്രിസ്തുവിന്റെ കാഴ്ചപ്പാടല്ല, ഞാന്‍ സ്വീകരിച്ചത്. രാത്രിയില്‍ ഉറക്കം വന്നില്ല. ഞാന്‍ തന്നെ വന്നു സിമിത്തേരിയുടെ വേലി പൊളിച്ചു. കുഴിമാടത്തിനു അകലെയാക്കി. ഇപ്പോള്‍ കുഴിമാടം സി മിത്തേരിക്കുള്ളില്‍ ആണ്. കര്‍ത്താവ് എന്നോട് ക്ഷമിക്കട്ടെ.'
എറണാകുളം-അങ്കമാലി അതിരൂപയിലെ ചില ദേവാലയങ്ങളില്‍ ജനാഭിമുഖ കുര്‍ബാന ആഗ്രഹിക്കുന്ന വിശ്വാസികളെ മെത്രാന്‍ സിനഡിന്റെ കല്പന അനുസ്മരിപ്പിച്ചു കുര്‍ബാന ചൊല്ലാതെ ദേവാലയം പൂട്ടി മടക്കി അയച്ച ചില പുരോഹിതരെക്കുറിച്ചു വാര്‍ത്ത കേട്ടു. അവര്‍ മേല്‍വിവരിച്ച സംഭവകഥ അറിഞ്ഞിട്ടുണ്ടോ?
ഗോതമ്പു വയലില്‍ കൂടി നടന്നപ്പോള്‍ വിശപ്പടക്കാന്‍ കതിരുകള്‍ പറിച്ചു ഗോത മ്പു ഭക്ഷിച്ച ശിഷ്യന്മാരെ മോശയുടെ സാ ബത്ത് നിയമം കാണിച്ചു കുറ്റപ്പെടുത്തിയ ഫരിസേയരോടു ക്രിസ്തു പറഞ്ഞ മറു പടി ഇന്നും സ്മരണീയമാണ്. സാബത്ത് മനുഷ്യനുവേണ്ടിയാണ്. മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല. ഞാന്‍ ബലിയല്ല കരുണയാണ് ആഗ്രഹിക്കുന്നത്.
എല്ലാവരും ക്രിസ്തുവിന്റെ കാഴ്ചപ്പാടു സ്വീകരിക്കുന്ന നല്ല കാലത്തിനായി കാത്തിരിക്കാം.