ക്രൈസ്തവ സഹിഷ്ണുതയുടെ അതിര്?

ക്രൈസ്തവ സഹിഷ്ണുതയുടെ അതിര്?
Published on
  • ഫാ. ലൂക്ക് പൂതൃക്കയില്‍

ചിന്താജാലകത്തോടു പ്രതികരിക്കുക എളുപ്പമല്ലെന്നറിയാം. കഴിഞ്ഞ ലക്കം ചിന്താജാലകത്തിലെ സമവായദര്‍ശനം അല്പം കടന്നുപോയില്ലേ? ''മുസ്ലീങ്ങളോടു സഭയ്ക്കു ഉയര്‍ന്ന ആദരവുണ്ട്'' എന്നതിനോടു പൂര്‍ണ്ണ യോജിപ്പുണ്ട്. ശരിയുമാണ്. എന്നാല്‍ 1964 കളിലെ മതങ്ങളുടെ ലോകക്രമല്ല ഇന്നുള്ളത്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കടന്നുകയറ്റം രാജ്യങ്ങളിലും ജനങ്ങളിലും വര്‍ധിക്കുന്നില്ലേ? 150 ലധികം ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകള്‍ ലോകത്തിലുണ്ട്. അവരോടു പ്രതികരിച്ചാല്‍ അത് ഇസ്ലാം വിരുദ്ധതയാകുമോ?

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ക്രൈസ്തവര്‍ കുരിശുയുദ്ധങ്ങളൊക്കെ നടത്തിയത് വിസ്മരിക്കേണ്ടാ. എന്നാല്‍ ഇന്ന് അങ്ങനെയൊന്നുമില്ല. സഹിഷ്ണുത എല്ലാ ഭാഗത്തു നിന്നും ഉണ്ടാകേണ്ടേ? ലിയോ മാര്‍പാപ്പ എര്‍ദഗോനുമായി സംസാരിച്ചു. എന്നാല്‍ എര്‍ദഗോന്‍ എന്താണ് പറഞ്ഞതെന്നു വെളിപ്പെടുത്തിയിട്ടില്ലല്ലോ?

ഹാഗിയ സോഫിയ ദേവാലയം കൈക്കലാക്കിയത് ശരിയല്ലെന്നു മാര്‍പാപ്പ പറഞ്ഞുകാണുമോ? ലബനോന്‍ പൂര്‍ണ്ണമായും ക്രൈസ്തവ രാജ്യമായിരുന്നു. അത് ഇന്ന് എങ്ങനെ ഇല്ലാതെപോയി. അര്‍മേനിയായിലെ വംശഹത്യയിലൂടെ 15 ലക്ഷം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതിനു കാരണക്കാര്‍ ആരാണ്? പാലസ്തീന്‍ രാഷ്ട്രത്തെയും അംഗീകരിക്കണം. ഭീകരരെ വളര്‍ത്താനും ബങ്കറുകളും ടണലുകളും ഉണ്ടാക്കി ഭീകരപ്രവര്‍ത്തനത്തിനു ഒരു രാജ്യം വേണ്ടല്ലോ!

സംഭാഷണത്തിന്റെയും സൗഹൃദത്തിന്റെയും പാതയില്‍ സഞ്ചരിക്കുമ്പോള്‍ ഇരുകൂട്ടരും ഒന്നിച്ചു നടക്കേണ്ടേ? എവിടെ നിന്നാണ് വെറുപ്പിന്റെ സന്ദേശം ഉണ്ടാകുന്നത്. ചിന്താജാലകത്തില്‍ സമവായത്തിന്റെ കുഴമ്പുപുരട്ടിയത് അല്പം കൂടിപ്പോയില്ലേ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org