ക്രൈസ്തവര്‍ക്ക് അഭിമാനിക്കാം

Published on

ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

ഒരുകാലത്ത് സഭയുടെ സ്ഥാപനങ്ങള്‍ സേവനത്തിനു മാത്രം പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്നവയായിരുന്നു. എന്നാല്‍ പിന്നീടു കച്ചവടതാത്പര്യം മാത്രം ലക്ഷ്യമാക്കി ഈ രംഗത്തെത്തിയ ഇതര സ്ഥാപനങ്ങളുടെ നിലയിലേക്ക് ഒരു പരിധിവരെയെങ്കിലും നമ്മുടെ സ്ഥാപനങ്ങള്‍ മാറി. ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ സഭയെ ന്യായീകരിക്കാന്‍ കഴിയാതെ ആയുധം നഷ്ടപ്പെട്ട പടയാളിയെപ്പോലെ നില്ക്കേണ്ട അവസ്ഥയായിരുന്നു വിശ്വാസികള്‍ക്ക്.
എന്നാല്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് 11 ലക്ഷം രൂപാ ഫീസ് വാങ്ങാമെന്നു കോടതി പറഞ്ഞിട്ടും സഭയുടെ കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകളില്‍ അഞ്ചു ലക്ഷം മാത്രം വാങ്ങിയാല്‍ മതി എന്ന തീരുമാനം എടുത്തതിലൂടെ സമൂഹത്തില്‍ സഭയുടെ അന്തസ്സ് ഉയരുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org