ക്രൈസ്തവര്‍ക്കു വിളക്കായി

ഡിജോ ജേവിസ് വെള്ളാരപ്പിള്ളി

കിടക്കയുമെടുത്തു പുതുജീവിതത്തിലേക്ക് എന്ന ലേഖനപരമ്പര ഈ കാലഘട്ടത്തില്‍ ഏവരെയും ചിന്തിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ സുഖം നല്കേണ്ട ശയ്യ (കിടക്ക) രോഗത്തിന്‍റെ പീഡകളുടെ ശരശയ്യയായാല്‍ ഏതൊരാളും തകര്‍ന്നുപോകും. ശയ്യാവലംബനായാല്‍ പണ്ടൊക്കെ ഒരാള്‍ക്കു കൂട്ടായി ബന്ധുമിത്രാദികളും സ്വഗ്രാമംതന്നെയും ആയുര്‍വേദചികിത്സകളുടെ കാലത്ത് ഉണ്ടാകുമായിരുന്നു. മരുന്നിനായിപ്പോലും ഗ്രാമമൊന്നടങ്കം ശ്രമിക്കും. പുതിയ കാലത്ത് അണുകുടുംബങ്ങളില്‍ ഒരാള്‍ക്ക് അസുഖം വന്നാല്‍ പത്നിയോ അമ്മയോ ഉണ്ടാകും. മറ്റാര്? എന്നാല്‍ യേശുവിന്‍റെ നിത്യസാന്നിദ്ധ്യം "പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല" എന്ന ബൈബിള്‍ വചനം നല്കുന്ന പ്രതീക്ഷയുടെ ഇല വാടാതെ നന്മയുടെ ചിന്തകള്‍ പകര്‍ന്ന ലേഖകനും സത്യദീപവും അഭിനന്ദനമര്‍ഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org