സഭാപാരമ്പര്യം - ചില ചിന്തകള്‍

റൂബി ജോണ്‍ ചിറക്കല്‍, പാണാവള്ളി

പുറപ്പാട് 28-ല്‍ പുരോഹിത വസ്ത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അത് പഴയനിയമം. പഴയനിയമത്തിലെ തെറ്റായ പല നിയമങ്ങളെ യും തള്ളിപ്പറഞ്ഞ വിപ്ലവകാരിയാണ് ഈശോ. ഈശോ സ്ഥാപിച്ച സഭയിലെ അംഗങ്ങളാണ് നാം. ഈശോ ആദ്യത്തെ മാര്‍പാപ്പയായ വി, പത്രോസിനെ സഭാധികാരിയായി അവരോധിച്ചപ്പോള്‍ തൊപ്പിയോ, അംശവടിയോ, പൊന്നിന്‍ മാലയോ, കുരിശോ, മോതിരമോ ഒന്നും കൊടുത്തതായി അറിവില്ല. ഈശോയും ലളിതമായ വസ്ത്രധാരണ രീതിയാണ് സ്വീകരിച്ചത്. സ്വര്‍ണ്ണമാലയോ മോതിരമോ അണിഞ്ഞില്ല. ഈ അടുത്തകാലം വരെ മെത്രാന്‍, കര്‍ദിനാള്‍, മാര്‍പാപ്പ തുടങ്ങിയവരാണ് മോതിരം അണിഞ്ഞിരുന്നത്. ഇന്നിപ്പോള്‍ സ്വര്‍ണ്ണമോതിരധാരികളായ വൈദികരെ കാണുന്നു. ഈശോയ്ക്കായി ലോകസുഖ ങ്ങള്‍ ഉപേക്ഷിച്ചവര്‍, കലപ്പയില്‍ കൈവച്ചശേഷം തിരിഞ്ഞു നോക്കരുത്. സഭയുടെ വളര്‍ച്ചാവീഥിയില്‍ ആരോ, ഈ പഴയനിയമ പാരമ്പര്യ വസ്ത്രധാരണരീതി അടിച്ചേല്പിച്ചതാണ്. മാര്‍പാപ്പ അരമനയില്‍ താമസിക്കാറില്ലല്ലോ. പല മെത്രാന്മാരും, കര്‍ദിനാളന്മാരും സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ലോഹാഭരണങ്ങളാണ് ധരിക്കു ന്നത്. വിലയേറിയതും ഭാരമേറിയതുമായ വസ്ത്രഭാരണങ്ങള്‍ ഉപേക്ഷിച്ചുകൂടെ? ഈശോ സ്ഥാപിച്ച സഭയിലെ ആചാരാനുഷ്ഠാനങ്ങള്‍, ഈശോയ്ക്കിഷ്ടമായ രീതിയില്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org