സഭയിലെ അധികാരം: ജനാധിപത്യത്തിന്റെയോ ആധിപത്യത്തിന്റെയോ

സഭയിലെ അധികാരം: ജനാധിപത്യത്തിന്റെയോ ആധിപത്യത്തിന്റെയോ

ഫാ. ജോസഫ് പാലാട്ടി, ആനപ്പാറ

കഴിഞ്ഞ ദിവസം ഒരാള്‍ എന്നോട് ചോദിച്ചു. അച്ചാ 'സിനഡ്' എന്നു പറയു ന്നത് എന്താണ്? ഞാന്‍ പറഞ്ഞു: മെത്രാന്മാരുടെ സഭ. ഞാന്‍ ചോദിച്ചു, സാര്‍ ആരാണ്? അദ്ദേഹം പറഞ്ഞു: ഞാന്‍ ഒരു ഹൈന്ദവനും കമ്പനി ജോലിക്കാരനും എന്നും മാതൃഭൂമി പത്രം വായിക്കുന്നവനുമാണ്. അതു വായിച്ചിട്ട് കത്തോലിക്കാ സഭയില്‍ വലിയ പ്രശ്‌നമുണ്ടെന്ന് തോ ന്നുന്നു. അതിന് കാരണം സിനഡാണെ ന്ന് തോന്നും. നമ്മള്‍ ജനാധിപത്യം നിലനില്ക്കുന്ന ഒരു ലോകത്തിലാണ് താനും. അപ്പോള്‍ കത്തോലിക്കരെ സംബന്ധിച്ചിത്തോളം മുഴുവന്‍ കത്തോലിക്കരേയും ഉള്‍പ്പെടുത്തി ജനാധിപത്യ രീതിയില്‍ ഈ പ്രശ്‌നം പരിഹരിച്ചുകൂടേ. എത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നം ഇങ്ങനെ നാറ്റിച്ചു നടക്കണമോ?

അള്‍ത്താരാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി പുറമെ വാദിക്കുന്ന ഈ മെത്രാന്മാരില്‍ പലരും അള്‍ത്താരാഭിമുഖ കുര്‍ ബാന ചൊല്ലുന്നുണ്ടോ? മാര്‍പാപ്പയും ജനാഭിമുഖ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്.

വിശ്വാസസംബന്ധമോ കാനോന്‍ നിയമത്തിലോ പെടാത്ത ഒരു നിസ്സാര ആചാരത്തിനുവേണ്ടി എന്തിന് സഭയില്‍ ഇത്ര പ്രശ്‌നമുണ്ടാക്കി മനുഷ്യര്‍ക്ക് പ്ര ത്യേകിച്ച് ഇതര മതസ്ഥര്‍ക്ക് ദുര്‍മാതൃക നല്കുന്നു? ലോകത്തില്‍ എത്രയോ മതങ്ങള്‍. എന്നാല്‍ ലോകം മുഴുവന്‍ വ്യാപി ച്ചു കിടക്കുന്ന കത്തോലിക്ക സഭയിലെ പ്പോലെ ഇതുപോലൊരു പ്രശ്‌നം മറ്റേതെങ്കിലും മതങ്ങളില്‍ ഉണ്ടായിട്ടുണ്ടോ? ഇല്ല. ഈ പ്രശ്‌നം കേട്ട് ചിരിക്കുകയാണ് ആളുകള്‍.

ചില വൈദികര്‍ ഇരുന്ന് ദിവ്യബലി അര്‍പ്പിക്കുന്നുണ്ട്. അതിന് ഒരനുവാദവും വാങ്ങിച്ചിട്ടുള്ളതായി കേട്ടിട്ടില്ല. അതിനേക്കാള്‍ എത്രയോ നിസ്സാരം ഒന്നു തിരിഞ്ഞു നില്‍ക്കുക എന്നത്. ഇത് മനസ്സാക്ഷിപോലെ ചെയ്താല്‍ പോരെ? വിശ്വാസത്തിനും, സന്മാര്‍ഗത്തിനും, തിരുസഭയുടെ നിയമങ്ങള്‍ക്കും കാനോന്‍ നിയമങ്ങള്‍ക്കും വിരുദ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സംശയം വല്ലതുമുണ്ടെങ്കില്‍ അധികാരികളോടും പറയാം.

ഈ പ്രശ്‌നത്തെ പ്രതി ചില ഇടവകാംഗങ്ങള്‍ തമ്മില്‍ ഗ്രൂപ്പു തിരിഞ്ഞ് വഴക്കും വക്കാണവും, കലഹങ്ങളും നിരവധി.

ആരാണ് ഇതിന് ഉത്തരവാദി?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org