
ഒ. ജെ. പോള്‍, പാറക്കടവ്
അടുത്തകാലത്തായി കത്തോലിക്കാസഭയില്‍, പ്രത്യേകിച്ചും സീറോ മലബാര്‍ സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍. സഭയുടെ അന്തസ്സിന് കോട്ടം തട്ടുന്നതാണ്. സഭാനേതൃത്വത്തില്‍ ഉള്ളവരില്‍ നിന്നും ഉണ്ടാകുന്ന പ്രമാണ ലംഘനങ്ങള്‍, അതില്‍ ഉള്‍പ്പെട്ടവര്‍ എന്ന് കരുതപ്പെടുന്നവരെ രക്ഷിക്കുവാന്‍ സഭാ നേതൃത്വത്തില്‍ നിന്നും ഉണ്ടാകുന്ന ഇടപെടലുകള്‍ എല്ലാം സമൂലത്തില്‍ ചര്‍ച്ചാവിഷയമാകുകയാണ്. തെറ്റ് ഉണ്ടാകുമ്പോള്‍ പ്രതിയാക്കപ്പെടുന്നവരെ രക്ഷിക്കുവാനുള്ള ശ്രമം സഭാതലത്തില്‍ നിന്നും ഉണ്ടാകുമ്പോള്‍, തെറ്റ് ചെയ്തവര്‍ കൂടുതല്‍ ഉണ്ടെന്ന ധാരണ ജനങ്ങളിള്‍ ഉണ്ടാകുന്നു. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും കൊടുക്കണമെന്ന് പ്രസംഗിക്കുന്നവര്‍, ഇത് രണ്ടും കൈക്കലാക്കി വച്ചിരിക്കുന്നു എന്ന് ഒരു വിഭാഗം വാദിക്കുന്നു. കത്തോ ലിക്ക സഭയ്ക്ക് ഒരു പ്രതിപക്ഷം ഇല്ലാത്തതിന്റെ പോരായ്മ തീര്‍ക്കുവാന്‍ എ ന്നോണം അവര്‍ തുറന്ന യുദ്ധം നടത്തിവരികയാണ്. ഒരു വിഭാഗം, എതിര്‍വിഭാഗത്തിന്റെ മേല്‍ വിജയം നേടുവാന്‍ വേ ണ്ടി കുറുവടികള്‍ എറിഞ്ഞുകൊണ്ടിരി ക്കുന്നു. തിരിച്ചെറിയുവാന്‍ കാത്തിരിക്കുന്നവരുടെ കൈകളിലാണ് ഈ വടികള്‍ എത്തി ച്ചേരുന്നത്. അവര്‍ അത് കൂട്ടിവച്ച് അവസരം വരുമ്പോള്‍ തിരിച്ചെറിയുമെന്ന് തീര്‍ച്ച. തിരിച്ച് ഏറ് വരുമ്പോള്‍, പക്ഷം നോക്കി ആയിരിക്കുകയില്ല, എല്ലാവരുടെ തലയിലും തറച്ചുകൊള്ളും.
സഭയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള സം ഭവങ്ങള്‍ ഏതെങ്കിലും ഒരു റീത്തിന്റേയോ, രൂപതയുടേയോ മാത്രമല്ല, കേരള കത്തോലിക്ക സഭയെ മൊത്തം തരംതാഴ്ത്തുന്ന വിഷയങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ ഏറ്റ വും വേഗം നല്ല രീതിയില്‍ അവസാനിച്ചു കാണുവാനാണ്, ബഹുഭൂരിപക്ഷം സഭാ സ്‌നേഹികളും സഭാ നേതൃത്വത്തില്‍ ഉള്ള വരും ആഗ്രഹിക്കുന്നത്. ഏത് പക്ഷത്തുള്ളവരും ഇതുതന്നെ ആഗ്രഹിക്കുന്നു. കല്ലേറ് ഇതിനൊരു പരിഹാരമല്ല. തെറ്റ് ഒരു ഭാഗത്ത് മാത്രമാണെന്ന് പറയുവാന്‍ സാധ്യമല്ല. തെറ്റ് ഏത്, ശരി ഏത് എന്ന് തീരുമാനിക്കേണ്ടത് അധികാരികളാണ്. അക്കാര്യം അവര്‍ക്ക് വിട്ടുകൊടുക്കുക. ദൈവം തിരുമനസ്സായാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ തീരുകയുള്ളൂ. ആയതിന് പ്രാര്‍ത്ഥനയാണ് പരിഹാരം. ബഹു. വികാരിമാരുടെ (വികാരമുള്ളവരുടെ അല്ല) നേതൃത്വത്തില്‍, ഇടവകകളില്‍ സൗകര്യമുള്ള ഏതെങ്കിലും ഒരു ദിവസം ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുക. ഇതിന് ഇടയലേഖനത്തിന്റെയോ പത്രപ്രസ്താവനയുടെയോ ആവശ്യമില്ല. സഭ നേരിടുന്ന ഗൗരവമേറിയ പ്രശ്‌നത്തിന്റെ പരിഹാരത്തിന് തന്നാല്‍ കഴിയുന്നത് ചെയ്‌തെന്ന ഒരു തോന്നല്‍ സഭാ സ്‌നേഹികള്‍ക്കുണ്ടാകും.