കൊറോണ വരുത്തിയ മാററങ്ങള്‍

കൊറോണ വരുത്തിയ മാററങ്ങള്‍
Published on

ജൂലൈ 29-ലെ സത്യദീപം 50-ാം ലക്കത്തില്‍ സെലിന്‍ പോള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളോടു യോജിക്കുന്നു. വമ്പന്‍ ദേവാലയങ്ങള്‍ നിര്‍മ്മിച്ചും വിവാഹാഘോഷങ്ങളില്‍ ധൂര്‍ത്തു പ്രകടിപ്പിച്ചും പണക്കാരുടെ മക്കള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും മഹത്വം നേടാം എന്ന കാഴ്ചപ്പാടു ശരിയല്ല. നമ്മുടെ ദൈവരാജ്യവീക്ഷണം ഇനിയും തിരുത്തപ്പെടേണ്ടിയിരിക്കുന്നു.
ലോകം തിന്മയില്‍ മുഴുകിയപ്പോള്‍ ജലപ്രളയം ഉണ്ടായി. ദൈവത്തിന്റെ ജനം പീഡിപ്പിക്കെപ്പട്ടപ്പോള്‍ ഈജിപ്തില്‍ സംഹാരദൂതന്‍ ഇറങ്ങി. ഇസ്രായേലിലെ രാജാക്കന്മാര്‍ വിഗ്രഹാരാധനയ്ക്കു ജനത്തെ പ്രേരിപ്പിച്ചപ്പോള്‍ പ്രവാചകന്മാര്‍ വലിയ നാശം അറിയിച്ചു. ബൈബിള്‍ വായിക്കുകയും വിശ്വസിക്കുയും ചെയ്യുന്ന ക്രൈ സ്തവര്‍ കൊറോണാ ഒരു ദൈവിക പദ്ധതിയെന്നു കരുതിയാല്‍ കുറ്റപ്പെടുത്താനാവില്ല. അനുഭവങ്ങള്‍ പഠിപ്പിക്കട്ടെ.
"എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ നിത്യം ജീവിക്കും" എന്നു ക്രിസ്തു അരുള്‍ചെയ്തു. ഈ ഭക്ഷണം അരൂപിക്കടുത്ത പ്രകാരവും ആകാം എന്നു കൊറോണാ പഠിപ്പിച്ചു. ഇതു തന്നെയാണോ ആത്മാവിലും സത്യത്തിലും ഉള്ള ദൈവാരാധന? സഭയില്‍ പാണ്ഡിത്യമുള്ള ദൈവശാസ്ത്രജ്ഞന്മാര്‍ എന്റെ സംശയം തീര്‍ത്തുതരുമെന്നും വിശ്വസിക്കുന്നു.
കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ക്രിസ്തുവുമായി താദാത്മീകരിക്കപ്പെടുവാന്‍ ഈ കൊറോണാനുഭവം നമ്മെ സഹായിക്കുമെന്നും പ്രത്യാശിക്കുന്നു.

ജെയിംസ് ഐസക്ക്, കുടമാളൂര്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org