മിഷനറിയായ പടിയറ പിതാവ്

മിഷനറിയായ പടിയറ പിതാവ്

'പടിയറ പിതാവ് മാന്യനായ മെത്രാനായിരുന്നു.' എല്ലാ മെത്രാന്മാരും അങ്ങനെയാണു വിചാരിക്കുന്നത് (വിചാരിച്ചിരുന്നത്). മനുഷ്യത്വം, മാന്യത, സാഹോദര്യം, സൗഹൃദം എന്നിവ എല്ലാവര്‍ക്കും ഉണ്ടാകേണ്ട ഗുണമാണ്. വൈദികരെയും മെത്രാന്മാരെയും വേര്‍തിരിക്കുന്നത് പ്രേഷിതമനസ്സും പ്രേഷിത പ്രവര്‍ത്തിയുമാണ്. പടിയറ പിതാവിനു പ്രേഷിത മനസ്സുണ്ടായിരുന്നു. മെത്രാനല്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന മിഷനറിയാകുമായിരുന്നു. നര്‍മ്മവും ധര്‍മ്മവും സഹജമായിരുന്നു. ഹൃദയം ശുദ്ധവും വാക്കുകള്‍ ലളിതവുമായിരുന്നു. മെത്രാന്മാരും വൈദികരും സംവിധാനത്തിന്റെ ഭാഗമാകാതെ മിഷനറിമാരാകേണ്ടവരാണ്. "നട്ടിടത്തു പുഷ്പിക്കുന്നത്" ചെടികളും വൃക്ഷങ്ങളുമാണ്. ക്രൈസ്തവര്‍ നാട്ടിലല്ല, ദൂരങ്ങളിലും അകല ങ്ങളിലുമാണ് പുഷ്പിക്കേണ്ടത്. എല്ലാ വൈദികരും മൂന്നു നാലുവര്‍ഷമെങ്കിലും മിഷന്‍ പ്രദേശത്തു പോയി സേവനം ചെയ്യണമെന്ന നിയമം ഉണ്ടാക്കണം.

ഫാ. ലൂക്ക് പൂതൃക്കയില്‍, മടമ്പം, കണ്ണൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org