സിനഡ് കുര്‍ബാനയും വിശ്വാസിയുടെ കാഴ്ചപ്പാടും

സിനഡ് കുര്‍ബാനയും വിശ്വാസിയുടെ കാഴ്ചപ്പാടും
  • എം ഡി ദേവസ്സി മൈപ്പാന്‍, എടക്കുന്ന്

സഭയുടെ പല വിഷയങ്ങളിലും പ്രത്യേകിച്ച് കാനന്‍ നിയമത്തിലും ഞങ്ങള്‍ക്ക് ഡോക്ടറേറ്റ് ഉണ്ട്, ഞങ്ങള്‍ പണ്ഡിതരാണ്, ഞങ്ങള്‍ക്ക് പരിശുദ്ധാത്മാവുണ്ട് എന്നൊക്കെ അവകാശപ്പെടുന്ന മെത്രാന്മാര്‍ക്ക് വിശ്വാസത്തിലുള്ള ഡോക്ടറേറ്റ് വെറും വട്ടപൂജ്യം മാത്രമാണ്. ഇവര്‍ അര്‍പ്പിക്കുന്ന രീതിയില്‍ മാര്‍പാപ്പയും ബലി അര്‍പ്പിക്കുകയാണെങ്കില്‍ ഇവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കാമായിരുന്നു. ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്, വചനം ജനങ്ങള്‍ക്ക് കൊടുക്കുന്നു. വചനം തന്നെയായ ജീവന്റെ അപ്പം പിതാവായ ദൈവത്തിന് തിരിച്ചു കൊടുക്കുന്നു. ഇതാണ് ഇപ്പോള്‍ ബലിവേദിയില്‍ നടക്കുന്നത്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക് എഴുന്നള്ളിയതിന്റെ രണ്ടായിരം വര്‍ഷം തികയാന്‍ പോകുന്ന ഈ കാലഘട്ടത്തില്‍ ഒരു വിശ്വാസി കാത്തിരിക്കുന്നത്, ക്രിസ്തുവിന്റെ രണ്ടാം വരവിനെയാണ്. ആദ്യത്തെ വരവ് സ്‌നേഹവും കരുണയും ആയിട്ടായിരുന്നെങ്കില്‍ രണ്ടാം വരവ് വാളായിട്ടായിരിക്കും. വിശുദ്ധ കുര്‍ബാന പിതാവിന് തിരിച്ചുകൊടുത്തതുകൊണ്ട്, വിശ്വാസികളെ സാത്താന് വിറ്റ മെത്രാന്മാരെ നിങ്ങള്‍ക്ക് ഹാ കഷ്ടം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org