അതേ, വേണ്ടതു തിരിച്ചറിവാണ്

ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

ഈശ്വര സൃഷ്ടിയില്‍ ഏറ്റവും മഹത്തായ ഒന്നാണു സ്ത്രീ. ഒരു വീടു നല്കിയാല്‍ അതു സുന്ദരമായ ഒരു ഭവനമായി അവള്‍ മാറ്റുന്നു. ഒരു പുഞ്ചിരി നല്കിയാല്‍ അവളുടെ ഹൃദയംതന്നെ പറിച്ചുതരുന്നു. നമ്മള്‍ എന്തു നല്കിയാലും അതുകൊണ്ട് അവള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നു. ഈ തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണു സ്ത്രീത്വം അപമാനിക്കപ്പെടുന്നത്.
കുട്ടികള്‍ക്കു നാം വളരെ വില കൂടിയ വിദ്യാഭ്യാസം നല്കുന്നുണ്ട്. പക്ഷേ അവിടെ കിട്ടുന്ന അറിവു നന്മതിന്മകളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലല്ലോ. കലാലയങ്ങളില്‍ സ്ത്രീത്വത്തെ ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഒരു സിലബസ് എന്നാണ് ഉണ്ടാവുക? അന്നു മാത്രമേ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സമൂഹത്തിനു സാധിക്കൂ.
"സ്ത്രീകളെക്കുറിച്ചുള്ള ഭാരതത്തിലെ പുരുഷന്മാരുടെ ചിന്താരീതിയില്‍ സമൂലമായ മാറ്റംതന്നെയാണു വേണ്ടത്." സിബിസിഐ. സെക്രട്ടറിയുടെ അഭിപ്രായം (സത്യദീപം മുഖപ്രസംഗം, ലക്കം 23) ഏവരും ആഴത്തില്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org