ഒരു സൂത്രവിദ്യ

ഒരു സൂത്രവിദ്യ
Published on
  • സിജോ ജോസഫ് ആനാംതുരുത്തില്‍, ഇരുമ്പനം

വിശ്വാസ പരിശീലനം ഈ കാലത്ത് വലിയ വെല്ലുവിളി നേരിടുകയാണല്ലോ. സത്താപരമായ ചലനം ഉണ്ടാക്കുന്നതിലെ പരാജയമാണ് സൂചിപ്പി ച്ചത്. വിശ്വാസം ഒരിക്കലും നേരിട്ട് കുത്തിവയ്ക്കാന്‍ പറ്റുന്ന ഒരു മരുന്നല്ല. 'കൃതജ്ഞതാ നിര്‍ഭരരായിരി ക്കുവിന്‍' എന്ന് കൂടെക്കൂടെ ഉദ്‌ബോധിപ്പിച്ച വി. പൗലോസിന് ഈ സൂത്രമറിയാമായിരുന്നു. ഏതു കാര്യത്തിലും കുട്ടികളെക്കൊണ്ട് നന്ദി പറയിപ്പി ക്കുക. പ്രാര്‍ത്ഥിക്കുന്ന സമയത്ത്, വേദപാഠ ക്ലാസ്സ് തുടങ്ങുന്നതിനു മുന്‍പ്, ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് അങ്ങനെ എത്രയെത്ര വേളകള്‍.

മനസ്സില്‍ ചൊല്ലുന്നത് വഴിപാടാകും. സ്വന്തമായി വാചികമായി നടത്തുന്നതായിരിക്കും ഫലപ്രദം. കാരണം അവര്‍ക്ക് പറഞ്ഞു കൊടുക്കണം. ചിന്തയും വാക്കും പ്രകൃതി യെ ഇളക്കാന്‍ പറ്റുന്ന ശക്തിയാണ് അല്ലെങ്കില്‍ ഊര്‍ജമാണ് എന്ന് അവര്‍ക്ക് അറിയില്ലല്ലോ. പ്രാര്‍ത്ഥി ക്കുവാന്‍ താല്‍പര്യമില്ലെങ്കിലും വെറുതെ നന്ദി പറ യുവാന്‍ പറയുക. വിശ്വസിക്കാന്‍ തോന്നുന്നില്ലെ ങ്കിലും തന്ന ദാനങ്ങള്‍ക്ക് വിനയമുള്ളവരായി തമ്പുരാന്റെ മുന്നില്‍ ഒരു നിമിഷം നില്‍ക്കാന്‍ പറയുക. പൗലോസ് ശ്ലീഹായുടെ കാഴ്ചപ്പാടില്‍ ഇത് ഒരു വലിയ ഭക്തഭ്യാസമാണ്. നമ്മള്‍ പ്രാധാന്യം കൊടുത്തിട്ടില്ലെങ്കിലും പൗലോസ് ശ്ലീഹായുടെ ലേഖനങ്ങള്‍ പഠിപ്പിക്കുന്നത് അതാണ്.

കൃതജ്ഞത അവരുടെ ഹൃദയത്തിലെ എല്ലാ ചീത്ത വികാരങ്ങളെയും നീക്കും. വിശ്വാസത്തിന്റെ വിത്തുകള്‍ അവരുടെ ഹൃദയത്തില്‍ അറിയാതെ വിതയ്ക്കപ്പെടും. അച്ചടക്കത്തിന്റെ പാഠങ്ങള്‍ അറിയാതെ അവരുടെ ആത്മാവില്‍ അങ്കുരിക്കും.

കൃതജ്ഞത വിചാരിക്കുന്നപോലെ നിസ്സാരമല്ല. പറയാന്‍ തോന്നുന്നില്ലെങ്കിലും നമ്മള്‍ മുതിര്‍ന്നവരും ബലം പ്രയോഗിച്ച് പറയണം. അതു കുട്ടികള്‍ക്ക് മാതൃകയാണ് എന്നതുപോലെ നമ്മുടെ ഉള്ളില്‍ എന്തിനേയും ആകര്‍ ഷിക്കുവാനുള്ള ശക്തി വിശേഷം വര്‍ധിപ്പിക്കും.

പണ്ട് കൈകൂപ്പി നമസ്‌കാരം പറയുന്നതും നന്ദി പറയുന്നതും ഒരു ശീലമായി രുന്നു. വൈദികരേയും സന്യ സ്തരേയും കാണുമ്പോള്‍ സ്തുതി പറയുന്ന ശീലവും ഒരു സംസ്‌കാരമായിരുന്നു. അത്തരം കൃത്യങ്ങള്‍ ഉദ്ദേശി ക്കുന്നതിലും ഫലം ചെയ്യും എന്ന് മറന്നു പോയതു കൊണ്ടാണ് ആ സംസ്‌കാരം നഷ്ടമാകുന്നതിന്റെ രഹസ്യം. അറിയാത്ത കാര്യം ചെയ്യില്ല ല്ലോ.

നന്ദി ഉള്‍ക്കൊണ്ട് വിശാലമാകുന്ന ഹൃദയം എല്ലാറ്റിനേയും മനോഹരമായ കണ്ണോടെ കാണാന്‍ പഠിക്കും. നന്ദി വിശ്വാസമായി രൂപപ്പെ ടും. അതുകൊണ്ട് 'കൃതജ്ഞ താ നിര്‍ഭരരായിരിക്കുവിന്‍' എന്ന് ആദ്യം പഠിപ്പിക്കാം. അവിടന്ന് വിശ്വാസത്തിലേക്ക് കൊണ്ടു പോകാം. ക്രമം തെറ്റിക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org