ആശ്രമജീവിതത്തിന്റെ സായൂജ്യം തേടി

ആശ്രമജീവിതത്തിന്റെ സായൂജ്യം തേടി
Published on

അഗസ്റ്റിന്‍ ചെങ്ങമനാട്

സത്യദീപം സീനിയര്‍ എഡിറ്ററും ഫാ. തോമസ് കൊച്ചുമുട്ടം സി എം ഐ യും തമ്മിലുള്ള സംവാദം വിജ്ഞാനപ്രദവും പഠനാര്‍ഹ വും സാഹസീകാത്മകവും ശ്രദ്ധേയവുമാണ്. ദേവഭൂമിയെന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്. അമ്പലങ്ങളുടേയും ആശ്രമങ്ങളുടേ യും നാട്. ഗഡുവാള്‍ മലനിരക്കുകളില്‍ കാല്‍നടയായി മാത്രം കയറിച്ചെല്ലാവുന്ന ഒരു ആശ്രമം. കാല്‍നൂറ്റാണ്ടായി അതിനു നേതൃത്വം നല്കി വരികയാണ് ഫാ. കൊച്ചുമുട്ടം സി എം ഐ.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വന്നപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരവും തത്വചിന്തയും സഭയില്‍ ആവേശമുണ്ടാക്കി. സംസ്‌കൃത പഠനത്തിന് അവസരം കിട്ടി. ഇപ്പോള്‍ ആ തീക്ഷ് ണത സഭയില്‍ കാണുന്നില്ല. പ്രോത്സാഹനം തീരെയില്ല. സഭ എവിടെയെല്ലാം പോകുന്നു വോ അവിടെയുള്ള മതങ്ങളെ ആദരിക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനോടും ഇന്ത്യന്‍ ലിറ്റര്‍ജിയോടും അനുഭാവപ്രവര്‍ത്തനങ്ങള്‍ കാണുന്നില്ല.

ആശ്രമം അനേകര്‍ക്ക് ഉപകാരപ്രദമാകുന്നു. സന്യസ്തരും അകത്തോലിക്കരും അക്രൈസ്തവരും എന്നു വേണ്ട എല്ലാവരും ഇവിടെ വരുന്നു. സന്തോഷത്തോടും സമാധാനത്തോ ടും കൂടി മടങ്ങുന്നു. പ്രാര്‍ത്ഥനാനുഭവം അവര്‍ ക്കുലഭിക്കുന്നു. വിദേശികളും വരുന്നുണ്ട്. ബിജ് നോര്‍ രൂപതയും അകമഴിഞ്ഞു പിന്തുണയ്ക്കുന്നുണ്ട്.

മലമടക്കുകളില്‍ ഈ ദേവഭൂമിക്ക് ക്രിസ്തീയരും ഭാരതീയരുമായ അനേകായിരങ്ങള്‍ക്ക് ആശ്രമജീവിതത്തിന്റെ പ്രഭാപൂരത്തില്‍ മഞ്ഞില്‍വിരിഞ്ഞ പൂക്കളെപ്പോലെ ശോഭയോടെ സാക്ഷ്യം നല്കുന്നു. ഇതു കണ്ടു ഹിന്ദുത്വവാദികള്‍ ഉമിനീരിറക്കി സഹിച്ചു നില്ക്കുന്നു. വര്‍ഗീയത കുത്തിവയ്ക്കുന്നതല്ലാതെ നല്ല കാര്യങ്ങള്‍ ചെയ്യുന്നതു കാണുമ്പോള്‍ അസഹിഷ്ണുതയോടെ നോക്കിക്കാണുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org