ഭൂമിയുടെ ഉപ്പ്

ഭൂമിയുടെ ഉപ്പ്
Published on

കഴിഞ്ഞ ആഴ്ച അവസാനിച്ച സത്യദീപത്തിലെ നോവലിനും (ഭൂമിയുടെ ഉപ്പ്), നോവലിസ്റ്റ് ഏ.കെ. പുതുശ്ശേരിക്കും അകമഴിഞ്ഞ അഭിനന്ദനങ്ങള്‍. എണ്‍പതിന് മുകളില്‍ പ്രായമായ ഇദ്ദേഹം ഇത്ര മനോഹരമായ ഒരു കഥ എഴുതിയതില്‍ എനിക്ക് അതിശയം ഉണ്ട്. തന്റേടത്തോടെ ഇത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായ സത്യദീപത്തെ ഒരിക്കല്‍കൂടി അഭിനന്ദിക്കുന്നു.

രണ്ടു കുടുംബങ്ങള്‍ തമ്മില്‍ കലഹം ഉണ്ടാവുക സാധാരണമാണ്. അത് രണ്ട് ദേശങ്ങള്‍ തമ്മിലാകുക അപകടകരമാകുകതന്നെ ചെയ്യും. അതിലെല്ലാം നമ്മുടെ കഥാകൃത്ത് വളരെ ശ്രദ്ധയോടെ തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. 'പൊന്നുംകുടത്തിനെന്തിന് പൊട്ട്' എന്ന പ്രയോഗം നമ്മുടെ അമ്മമാര്‍ സൗകര്യപൂര്‍വ്വം മറക്കും. പള്ളിക്കകത്തിരുന്ന് കൈയ്യടിക്കാന്‍ പറ്റിയില്ല ല്ലോ എന്ന ദുഃഖം ഇട്ടൂപ്പുചേട്ടനും ഉണ്ട്. ഒരു നല്ല വിവാഹാശീര്‍വാദ പ്രസംഗം ഏ.കെ. തയ്യാറാക്കി നേരത്തെ അച്ചനെ ഏല്പിച്ചു കാണും. ഞാന്‍ നിറുത്തുന്നു. പുതിയതായി തുടങ്ങിയ ബോട്ട് സര്‍വീസും അവിടെ കാഴ്ചവയ്ക്കാന്‍ തയ്യാറാക്കിയ വികസനപ്രവര്‍ത്തനങ്ങളും അതിമനോഹരമായിരിക്കുന്നു.

എബ്രാഹം തോട്ടുപുറം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org