ഉചിതമായ അനുസ്മരണം

പി.ഒ. ലോനന്‍, കോന്തുരുത്തി
ഉചിതമായ അനുസ്മരണം

സത്യദീപം ലക്കം 33-ല്‍ ശ്രീ. ബേബി മൂക്കന്റെ സാധു ഇട്ടിയവിര: 'സ്‌നേഹപ്രഘോഷണത്തിനായി മാറ്റിവച്ച ജീവിതം' എന്ന ലേഖനം വായിച്ചു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യദീപത്തില്‍ ചെറുകുറിപ്പുകളായി. ലേഖകന്‍ സൂചിപ്പിച്ചതുപോലെ, ദൈവസ്‌നേഹത്തേയും പരസ്‌നേഹത്തേയും പറ്റി സാധു ഇട്ടിയവിര എഴുതിയിരുന്നത് ഓര്‍ക്കുന്നു. ഇ പ്പോള്‍ 76 പിന്നിട്ട എന്റെ 20 കളിലാണെന്നു തോന്നുന്നു അതെല്ലാം വായിച്ചിരുന്നത്. പി ന്നെ കുറെക്കാലത്തേക്ക് അദ്ദേഹത്തിന്റെ രച നകളൊന്നും സത്യദീപത്തില്‍ കണ്ടില്ല. മറ്റു പ്രസിദ്ധീകരണങ്ങളില്‍ ഉണ്ടാകാം, വ്യത്യസ്തമായ ഈ പേര് മറന്നിരുന്നില്ല.

ഈയടുത്ത ദിവസം വാര്‍ത്താചാനലില്‍ അദ്ദേഹം അന്തരിച്ച വിവരം എഴുതിക്കാണിക്കുമ്പോഴാണ് പെട്ടെന്ന് കഴിഞ്ഞകാലം ഓര്‍ മ്മയില്‍ വന്നത്. സത്യദീപം ചൂടോടെ തയ്യാറാ ക്കിയ അദ്ദേഹത്തെപ്പറ്റിയുള്ള അനുസ്മരണം വായിക്കുകകൂടി ചെയ്തപ്പോള്‍ ആ വ്യക്തിത്വത്തെ കൂടുതലറിയാന്‍ സഹായിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org