ജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം
47-ാം ലക്കം സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച എ. അടപ്പൂര് എസ്.ജെ.യുടെ "മദ്യവര്‍ജ്ജനവും അല്മായ ശാക്തീകരണവും" എന്ന ലേഖനം വായിച്ചുതീര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ലേഖകന്റെ ആത്മധൈര്യത്തേക്കാള് ഉപരി സഭയുടെ മുഖപത്രമായ സത്യദീപം തന്നെയാണോ ഞാന്‍ വായിച്ചത് എന്ന് അറിയാതെ സംശയിച്ചുപോയി.
കാലങ്ങളായി തുറന്നു പറയാന്‍ കഴിയാതെ ഉള്ളില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ഭൂരിഭാഗം സഭാമക്കളുടെയും വികാരം സത്യദീപത്തിലേക്ക് ഒഴുകിയെത്തുമെന്ന കാര്യം തീര്‍ച്ച! പ്രതികരണങ്ങള്‍ എന്തുതന്നെയായാലും ഇത്രയേറെ സത്യങ്ങള്‍ തുറന്നെഴുതിയ അടപ്പൂരച്ചനും ആദ്യപേജില്‍ ത്തന്നെ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച സത്യദീപത്തിനും അഭിനന്ദനങ്ങള്‍ നേരുന്നു. കൂടുതല്‍ മസിലുപിടിക്കാതെയും യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞു നില്ക്കാതെയും നമ്മുടെ സഭാമേലദ്ധ്യക്ഷന്മാര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ ക്കും ഈ ലേഖനം പുതിയ പ്രകാശവും ഉത്തേജനവും ആയിത്തീരട്ടെ എന്ന് ആശിക്കുന്നു.