സത്യദീപത്തിന് ആശംസകള്‍!

-ബ്രദര്‍ ഡാമിയന്‍ പുത്തൂര്‍ എംഎംബി

'സത്യദീപം' നവതിയുടെ പടിവാതില്ക്കല്‍ എത്തിനില്ക്കുകയാണല്ലോ. സത്യദീപത്തിന് എല്ലാവിധ മംഗളങ്ങളും ഭാവുകങ്ങളും നേരുന്നു. ഈ ധന്യവേളയില്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ വിശ്വാസത്തിന്‍റെയും സാമൂഹികപ്രതിബദ്ധതയുടെയും വെളിച്ചം സമൂഹമദ്ധ്യത്തില്‍ പ്രകാശിപ്പിക്കുവാന്‍ ആവുന്നത്ര പരിശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ. തുടര്‍ന്നും പ്രകാശത്തിന്‍റെ കൈത്തിരി തെളിക്കാന്‍ സത്യദീപത്തിനു കഴിയട്ടെയെന്ന് ആശംസിക്കുന്നു.
2016 ജൂലൈ 6-ലെ ലക്കത്തില്‍ 'തെരുവു വെളിച്ചത്തില്‍ മുരുകന്‍' എന്ന ജെസ്സി മരിയയുടെ ലേഖനം ഈ കാരുണ്യവര്‍ഷത്തില്‍ തികച്ചും സന്ദര്‍ഭോചിതമായി. സത്യദീപത്തിനും ലേഖനകര്‍ത്താവിനും പ്രത്യേക അഭിനന്ദനങ്ങള്‍. മുരുകനെപ്പോലെയുള്ള ഒത്തിരിയേറെ കരുണയുടെ ദൂതന്മാര്‍ നമുക്കു ചുറ്റുമുണ്ട്. ഇത്തരം കരുണയുടെ മുഖങ്ങള്‍ ഏവര്‍ക്കും പ്രചോദനമേകട്ടെ. സത്യദീപത്തിന്‍റെ താളുകളില്‍ കരുണയുടെ മുഖങ്ങള്‍ ഇനിയും പ്രകാശിതമാകട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org