കോട്ടയത്തെ ഇഫ്താര്‍ സംഗമം

-എല്‍. കിഴക്കേടം

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഈയിടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം തികച്ചും അനുകരണീയമായ സംരംഭമായിരിക്കുന്നു. സമുദായങ്ങളും സമൂഹങ്ങളും തമ്മിലുള്ള അടുപ്പത്തിനും സൗഹൃദത്തിനും കോട്ടം തട്ടിക്കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ സര്‍വദാ മാതൃകാപരമായ ഏര്‍പ്പാടത്രേ വിവിധ സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇമ്മാതിരി കൂടിച്ചേരലുകള്‍. നമ്മുടെ ഇടവകപ്പളളികളിലെല്ലാം പ്രധാന തിരുനാളിനോടനുബന്ധിച്ച്, തിരുനാള്‍ ദിവസങ്ങളിലല്ലാതെ സൗകര്യപ്രദമായ ദിവസം ഇതിനായി തിരഞ്ഞെടുക്കാം. പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ചള്ള ആഡംബരചടങ്ങുകളേക്കാള്‍ ഫലപ്രദമായിരിക്കും ഇത്തരം പരിപാടികള്‍. ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരെയും മുസ്ലീങ്ങളെയും ക്രൈസ്തവവിഭാഗങ്ങളില്‍പ്പെട്ടവരെയും അധഃകൃതവിഭാഗങ്ങളില്‍പ്പെട്ടവരെയും ക്ഷണിക്കണം. നൂറോ നൂറ്റമ്പതോ ആളുകളില്‍ കൂടണമെന്നില്ല. ഇടവകകളുടെ സാമ്പത്തികസ്ഥിതിയനുസരിച്ചു ക്ഷണിതാക്കളുടെ എണ്ണം നിശ്ചയിച്ചാല്‍ മതി. മാന്യമായ വിരുന്നാകണം നല്കേണ്ടത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org