ഏകീകൃത സിവില്‍ നിയമമെന്ന നടക്കാത്ത കാര്യം

-അഡ്വ. ടി.ജെ. വര്‍ക്കി, കോഴിക്കോട്

സത്യദീപം ലക്കം 47-ല്‍ മുണ്ടാടന്‍റെ 'ഏകീകൃത സിവില്‍ നിയമമെന്ന നടക്കാത്ത കാര്യം' എന്ന തലക്കെട്ടിലുള്ള (പേജ് 8) ലേഖനമാണ് ഈ കുറിപ്പിനാധാരം. ഒരുപാടു തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളുമാണു മുണ്ടാടനെക്കൊണ്ടു മേപ്പടി വരികള്‍ എഴുതിപ്പിച്ചതു എന്നു വ്യക്തം.
"ഏകീകൃത സിവില്‍ നിയമം കൊണ്ടുവന്ന് ഇത്തരം ആചാരങ്ങളെയെല്ലാം ഏകോപിപ്പിക്കാന്‍ സാധിക്കുമോ?" 'ഈ രാജ്യത്തെ ബഹുസ്വരതയെ നശിപ്പിക്കാനും ന്യൂനപക്ഷങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനുമാണു ലക്ഷ്യമെങ്കില്‍ ആ വെള്ളം വാങ്ങി വയ്ക്കുന്നതാണു നല്ലത്."
മുകളില്‍ ഉദ്ധരിച്ച രണ്ടു കാര്യങ്ങളും ഏകീകൃത സിവില്‍ കോഡിന്‍റെ പരിധിയില്‍ വരില്ല. ആരുടെയും ആചാരാനുഷ്ഠാനങ്ങളെയും പാരമ്പര്യങ്ങളെയും തെല്ലും ഹനിക്കാതെയും നിലവിലുള്ള വിശ്വാസപ്രമാണങ്ങളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും അതുപോലെ നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരിക്കും ഏക സിവില്‍ കോഡുകൊണ്ടുവരിക.
ഏക സിവില്‍ കോഡിന്‍റെ പ്രസക്തി ഭരണഘടന നല്കുന്ന മൗലികാവകാശം ലിംഗഭേദ മെന്യേ ഏവര്‍ക്കും ലഭിക്കുകയെന്നതാണ്. ശരിയത്തിന്‍റെ പേരില്‍ മുസ്ലീം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അനീതിയാണു പ്രധാന പ്രശ്നം. ആണ്‍കുട്ടികള്‍ക്കു ലഭിക്കുന്ന സ്വത്തവകാശത്തിന്‍റെ പകുതി മാത്രമേ പെണ്‍കുട്ടികള്‍ക്കു ലഭിക്കൂ. മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത, ഒരു പിതാവിനു മൂന്നു പെണ്‍കുട്ടികള്‍ മാത്രമേയുള്ളൂ എന്നു വിചാരിക്കൂ. അദ്ദേഹം മരിച്ചുകഴിഞ്ഞാല്‍ സ്വത്തിന്‍റെ സിംഹഭാഗവും പോവുക പിതാവിന്‍റെ സഹോദരന്മാരുടെ ആണ്‍കുട്ടികള്‍ക്കായിരിക്കും. ഈ അനീതി അവസാനിപ്പിക്കേണ്ടേ?
ഇന്ത്യയിലെ ഏതെങ്കിലും ഒരു പുരുഷന്‍ തന്‍റെ ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചു 'ആശമഴീാ്യ' വകുപ്പുപ്രകാരം (സെക്ഷന്‍ 494 – ഐപിസി) ജയിലില്‍ പോകും. പക്ഷേ, ശരിയത്തിന്‍റെ പേരില്‍ ഒരു മുസ്ലീമിനു നാലു ഭാര്യമാരെ വരെ ആകാം. ബഹുഭാര്യാത്വം അവസാ നിപ്പിക്കാന്‍ ഒരു ഏകീകൃത സിവില്‍ കോഡും വേണ്ട. ഇന്ത്യന്‍ പീനല്‍ കോഡ് (ഇന്ത്യന്‍ ശിക്ഷാനിയമം) ഇന്ത്യക്കാര്‍ക്കെല്ലാം ബാധമാക്കിയാല്‍ മാത്രം മതി. ഇത്തരത്തിലുള്ള കടുത്ത അനീതികളും മൗലികാവകാശത്തിനു വിരുദ്ധമായ കാര്യങ്ങളും അവസാനിപ്പിക്കുകയെന്നു മാത്രമാണ് ഏക സിവില്‍ കോഡുകൊണ്ട് ഉദ്ദേശിക്കുന്നത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org