യാത്ര [ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ ]

The Reflections of Life
യാത്ര [ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ ]
Published on

ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ പത്തനാപുരം അവതരിപ്പിച്ച നാടകമായിരുന്നു 'യാത്ര: The Reflections of Life.' മത്സര നാടക ഇനത്തിലല്ല മറിച്ച്, സമാപന ദിവസത്തിലെ പ്രദര്‍ശന നാടകമായിട്ടായിരുന്നു 'യാത്ര' അവതരിപ്പിച്ചത്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരുകൂട്ടം ആളുകളുടെ ഇടം. അവിടുത്തെ അന്തേവാസികളായ രണ്ട് സ്ത്രീകള്‍.

അവിടത്തുകാരുടെ സംരക്ഷകനായ, അഥവാ നാടകത്തില്‍ അവതരിപ്പിക്കപ്പെടുന്ന രക്ഷകന്‍. ഈ രക്ഷകന്റെയും, മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളുടെയും കഥയാണ് ഈ നാടകം. മദ്യപാനവും, സിനിമാ മോഹവും, കുടുംബ പ്രശ്‌നവും, ജാതി പ്രശ്‌നവും, ഒക്കെത്തന്നെയാണ് വിഷയങ്ങള്‍. തുടക്കം ദുഃഖാര്‍ദ്രമാണെങ്കിലും നാടകം സമാപിക്കുന്നത് മനോഹരമായിട്ടാണ്.

മറ്റൊരു കാര്യം ഇതിന്റെ രചനാ വൈഭവമാണ്. നാടകത്തിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ പരസ്പരം ബന്ധപെട്ടിരിക്കുന്നവരാണ്. ആശ്രമത്തിലെ അന്തേവാസികളാണെങ്കില്‍ പോലും അവര്‍ തമ്മിലും മുന്‍പരിചയം ഉള്ളവരാണ്. എന്നാല്‍ നാടകത്തിന്റെ അവസാനം മാത്രം അവതരിപ്പിക്കപ്പെടുന്ന ഈ മുന്‍ പരിചയം ആരൊക്കെ തമ്മില്‍, ഏതൊക്കെ തരത്തില്‍ എന്ന് പറയുവാന്‍ തുനിയുന്നില്ല, അത് നാടകം കണ്ടുതന്നെ ആസ്വദിക്കേണ്ട ട്വിസ്റ്റുകളാണ്.

'യാത്ര' എന്ന ഈ നാടകം ചില സമയങ്ങളില്‍ അലോസര പ്പെടുത്തുന്നുണ്ടോ എന്ന് തോന്നി. ചില സമയങ്ങളില്‍ നമ്മെ ആസ്വാദിപ്പിക്കുന്ന രംഗങ്ങളും ഉണ്ട്. ഹരിശങ്കര്‍ എന്ന പ്രധാന കഥാപാത്രം തനിക്കു മദ്യപിച്ചു ചീത്ത വിളിക്കാന്‍ ഒരു നാടക നടനെ സ്വന്തം അച്ഛന്റെയും, പ്രമുഖരുടെയും എല്ലാം വേഷം കെട്ടിച്ചു നിര്‍ത്തുന്നത് ഉദാഹരണം.

എന്നാല്‍ ഒരിക്കല്‍ അയാള്‍ ഹരിശങ്കറിന്റെ തന്നെ വേഷം കെട്ടി അയാളുടെ ചെയ്തികള്‍ കാണിക്കും. ഈ രംഗമെല്ലാം നേരില്‍ കണ്ടു തന്നെ ആസ്വദിക്കേണ്ടവയാണ്. നാടകത്തില്‍ ഉപയോഗിച്ച ഗാനങ്ങളും ശബ്ദങ്ങളും കഥയോട് ചേരുന്നതായി തോന്നിയില്ല. എന്നാല്‍ രംഗസജ്ജീകരണവും വെളിച്ചത്തിന്റെ ക്രമീകരണവും കൃത്യമായി തന്നെ ഉപയോഗിച്ചു.

ആസ്വാദകന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഈ നാടകത്തിനായില്ല എന്ന വിഷമം ഉണ്ട്. അതിനാല്‍ യാത്ര അത്ര സുഗമമായി തോന്നിയില്ല. എങ്കിലും പിന്നണി, മുന്നണി പ്രവര്‍ത്തകരെ അവരുടെ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും കാര്യത്തില്‍ അഭിനന്ദിക്കാതെ തരമില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org