
അഭിവന്ദ്യ ജോസഫ് പവ്വത്തില്‍ പിതാവ് ഞങ്ങളുടെ ജീവി തത്തിലെ വലിയ സ്വാധീനമായി രുന്നു. 1974-ലെ പൗരോഹിത്യ ബാച്ചില്‍ പെട്ട ഞങ്ങള്‍ പഠിക്കു ന്ന കാലഘട്ടത്തില്‍ പിതാവ് ചങ്ങ നാശേരി എസ് ബി കോളേജിലെ എക്കണോമിക്‌സ് പ്രൊഫസറാ യിരുന്നു. ഞങ്ങളില്‍ പലരുടെയും അദ്ധ്യാപകനായിരുന്നു പിതാവ്. 1973-ല്‍ അദ്ദേഹം സഹായമെത്രാ നായി അഭിഷേകം ചെയ്യപ്പെടു മ്പോള്‍ ഞങ്ങളുടെ ബാച്ച് മൂന്നാം വര്‍ഷ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളായിരുന്നു. ഞങ്ങള്‍ പട്ടം കിട്ടി പുറത്തു വരുമ്പോള്‍ സഹായമെത്രാന്‍ സജീവമായി നിലനില്‍ക്കുന്ന കാലമാണ്. ഞങ്ങളില്‍ പലരേയും അഭിഷേകം ചെയ്തത് സഹാ യമെത്രാനായിരുന്നു. തുടര്‍ന്നുള്ള കാലയളവ് വളരെ ചലനാത്മകത യുടെ കാലഘട്ടമായിരുന്നു രൂപത യ്ക്ക്. അഭിവന്ദ്യ പടിയറപ്പിതാവിന്റെ കീഴില്‍ സഹായമെത്രാന്റെ നേതൃത്വത്തില്‍, ഉണര്‍വോടും ചടുലതയോടും കൂടെ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന ആ കാലഘട്ടം ഹൃദ്യമായി അനുസ്മരിക്കുകയാണ്. എല്ലാ തലങ്ങളിലും അല്മായര്‍ക്ക് പ്രാതിനിധ്യം ലഭിച്ച ഒരു കാലഘട്ടമായിരുന്നു. യുവജനങ്ങള്‍ പ്രസ്ഥാനങ്ങളിലൂടെ ഉണര്‍ ന്നുവന്ന ഒരു കാലഘട്ടം. ചെറുപ്രായക്കാര്‍ക്ക് ശരിയായ രീതിയി ലുള്ള ആത്മീയ, വിശ്വാസപരിശീലനം നല്‍കുന്നതിന് എല്ലാ സമ യവും സഹായമെത്രാന്‍ സജീവമായി സന്നദ്ധനായിരുന്നു. അദ്ദേ ഹത്തിന്റെ നേതൃത്വം ശക്തമായി രൂപതയെ മുഴുവന്‍ സ്വാധീനിച്ചിരു ന്നു. ചങ്ങനാശേരി അതിരൂപതയു ടെ യുവജനപ്രസ്ഥാനത്തിന്റെയും കെ സി എസ് എല്ലിന്റെയും മിഷന്‍ലീഗിന്റെയും ദൈവവിളിയു ടെയും ഡയറക്ടറായി സഹായ മെത്രാന്റെ കീഴില്‍ ജോലി ചെയ്യു ന്നതിന് എനിക്കിടവന്നിട്ടുണ്ട്.
അധികം താമസിയാതെതന്നെ രൂപത വിഭജിക്കപ്പെടുകയും കാഞ്ഞിരപ്പള്ളി മെത്രാനായി അദ്ദേഹം മാറുകയും ചെയ്തപ്പോള്‍ അവിടെ രൂപതാഭരണത്തിന് ഒരു പുതിയ അദ്ധ്യായം എഴുതി ചേര്‍ ക്കാന്‍ അഭിവന്ദ്യ പിതാവിനു കഴി ഞ്ഞു. അജപാലനകേന്ദ്രത്തിന്റെയും പിതാക്കന്മാര്‍ താമസിക്കുന്ന ആശ്രമസങ്കേതത്തിന്റെയും നിര്‍മ്മിതി നടത്തി. തുടര്‍ന്നങ്ങോട്ട് എല്ലാ രീതിയിലുമുള്ള സാമൂഹ്യപ്ര വര്‍ത്തനങ്ങളുടെ സജീവത്വം, അതിനുള്ള സംവിധാനങ്ങള്‍ എന്നി ങ്ങനെ പത്തു വര്‍ഷങ്ങള്‍ കൊണ്ട് ആ രൂപതയ്ക്ക് ഉറപ്പുള്ള അടിസ്ഥാനമിടാന്‍ അദ്ദേഹത്തിനു കഴി ഞ്ഞു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന വട്ടക്കുഴിപ്പിതാവ് പിന്നീട് കാഞ്ഞിരപ്പള്ളിയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍, അഭിവന്ദ്യ പവ്വത്തില്‍ പിതാവ് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി കടന്നുവന്നു.
സി ബി സി ഐ യിലെ നിരന്തരമായ, വിട്ടുവീഴ്ചയില്ലാത്ത വാദ പ്രതിവാദങ്ങളുടെ കാലമായിരുന്നു പിന്നീട്. ജീവിതം മാതൃസഭ യോടൊത്ത് എന്നതായിരുന്നു പവ്വത്തില്‍ പിതാവിന്റെ ജീവിതപ്ര മാണം. അക്കാലഘട്ടത്തില്‍ ഇന്നു നാം കാണുന്ന സ്വാതന്ത്ര്യം സീറോ മലബാര്‍ സഭയ്ക്കു കൈവന്നിരുന്നില്ല. അഖില ഭാരത മെ ത്രാന്‍ സംഘത്തില്‍ അദ്ദേഹമുന്നയിച്ച പ്രമേയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു, ഇന്ത്യയില്‍ മൂന്നു സഭകളുണ്ട്, മൂന്നു സഭകള്‍ക്കും വ്യത്യസ്തങ്ങളായ കോണ്‍ഫ്രന്‍സുകളുണ്ടാകണം, ഇവയുടെ കോണ്‍ഫെഡറേഷനാകണം സി ബി സി ഐ എന്നത്. പിതാവ് ഇക്കാര്യം ആദ്യമുന്നയിച്ചപ്പോള്‍, ശക്തമായ എതിര്‍പ്പ് പല ഭാഗങ്ങളിലും ഉണ്ടായി. പക്ഷേ അദ്ദേഹം ഒട്ടും തന്നെ പിന്നോട്ടു പോകാതെ പിടിച്ചു നിന്നു.
അതുപോലെ തന്നെയാണ് ഇത് അപ്പസ്‌തോലിക സഭയാണെ ന്നും ഈ സഭയ്ക്ക് ഭാരതത്തിലും ലോകം മുഴുവനിലും സുവിശേഷ പ്രഘോഷണത്തിന് അവകാശമുണ്ടെന്നും മറ്റൊരു വിധത്തില്‍ ഈ സഭ അടിപ്പെട്ടു പോകാന്‍ ഇടയാകരുതെന്നും ഉള്ള നിലപാട്. അന്നുവരെയുള്ള കാലയളവില്‍ മറ്റൊരു സഭയിലൂടെ മാത്രമേ കേരളത്തിനു പുറത്ത് മിഷണറി പ്രവര്‍ത്തനത്തിനു പോകാന്‍ കഴിയുമായിരുന്നുള്ളൂ എന്നത് പ്രത്യേകം അനുസ്മരിക്കേണ്ടതാണ്.
തങ്ങളുടെ മക്കള്‍ എവിടെ കു ടിയേറിയാലും അവിടെയെല്ലാം സ്വന്തം ഇടവകകളും രൂപതകളും സ്ഥാപിക്കാനുള്ള അവകാശം ഈ സഭയ്ക്കുണ്ടെന്നു ബോദ്ധ്യപ്പെടുത്താനും അഭിവന്ദ്യ പവ്വത്തില്‍ പിതാവിനു കഴിഞ്ഞു. മലങ്കര സഭയുടെ ബാവാ ആയിരുന്ന ബസേലിയോസ് പിതാവിനോടു ചേര്‍ന്നു നിന്നുകൊണ്ട് ഈ കാര്യങ്ങളെല്ലാം വ്യക്തതയോടു കൂടി സാര്‍വത്രിക സഭയില്‍ ഉന്നയിക്കു ന്നതിന് അദ്ദേഹത്തിനു സാധിച്ചു. ഭാരതസഭയില്‍ മുഴുവനും ഏതു പ്രദേശത്തും സ്വന്തം രൂപതകളും ഇടവകകളും സ്ഥാപിക്കാനുള്ള അവകാശം പിതാവിന്റെ കാലഘട്ടത്തില്‍ തന്നെ ലഭ്യമാകുകയുണ്ടായി.
കാരണം കൂടാതെ അവരെന്നെ വെറുത്തു എന്ന സങ്കീര്‍ത്തനം തന്നില്‍ അന്വര്‍ത്ഥമായിരിക്കുന്നു എന്നു പിതാവ് പറയാറുണ്ടായിരുന്നു. ആരാധാക്രമകാര്യത്തില്‍ അദ്ദേഹം ഇടപെട്ടത് അധികാരികള്‍ അദ്ദേഹത്തെ ആ വിധത്തില്‍ നിയമിച്ചതുകൊണ്ടാണ്. കോളേജില്‍ ഇക്കണോമിക്‌സ് പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ ലിറ്റര്‍ജി കമ്മിറ്റിയില്‍ അംഗമാക്കിയത് പടിയറപ്പിതാവാണ്. അന്നു മുതല്‍ അക്കാര്യം വ്യക്തമായി പഠിക്കാനിടയാകുകയും ബോദ്ധ്യങ്ങളുള്‍ ക്കൊണ്ടുകൊണ്ട് നീക്കങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി കുറെയധികം വേദനകള്‍ പലരിലും സൃഷ്ടിച്ചുവെങ്കിലും അത് ചരിത്രത്തിന്റെ ഭാഗമായി മാറുക യാണ്.
അഭിവന്ദ്യപിതാവിന്റെ അവസാനകാലഘട്ടം പ്രാര്‍ത്ഥനയുടേതു മാത്രമായിരുന്നു. രാജി വച്ചതിനെ തുടര്‍ന്നുള്ള അരമനയിലെ പി താവിന്റെ വാസം എല്ലാവര്‍ക്കും പ്രയോജനകരമായിരുന്നു. അരമ നയിലേക്ക് പോകുന്നതു പലപ്പോ ഴും അഭിവന്ദ്യ പവ്വത്തില്‍ പിതാവിനെ കാണാന്‍ വേണ്ടിയായിരുന്നു. അച്ചന്മാരെ കാത്തിരിക്കുകയും അവര്‍ക്കു പ്രചോദനം നല്‍കുകയും എന്നാല്‍ രൂപതയുടെ ഭരണകാര്യങ്ങളില്‍ ഒട്ടും തന്നെ ഇടപെടാതിരിക്കുകയും ചെയ്യുന്ന വളരെ സാത്വികനായ ഒരു പിതാവിനെ കാണാന്‍ ഞങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. അന്ത്യത്തിലേക്കു കടക്കു മ്പോള്‍ പിതാവ് വളരെ ഭക്തിയില്‍ ജീവിക്കുന്നതു കാണാന്‍ കഴിഞ്ഞു. മരണാസന്നമായ ദിവസങ്ങ ളില്‍ എപ്പോള്‍ അടുത്തു ചെന്നാലും 'എന്റെ അമ്മേ, എന്റെ ആശ്ര യമേ, എന്റെ അമ്മേ, എന്റെ ആശ്രയമേ'' എന്നു നിരന്തരം ജപിച്ചു കൊണ്ടിരുന്ന പിതാവിനെയാണു കാണാന്‍ കഴിയുമായിരുന്നത്.
കൃത്യനിഷ്ഠയുള്ള ജീവിതക്ര മമായിരുന്നു പിതാവിന്റേത്. രാത്രി ഒമ്പതു മണിക്ക് കിടപ്പുമുറിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിരാവിലെ മൂന്നു മണിക്ക് എണീറ്റ് ജപമാല ചൊല്ലിയിട്ടാണ് ഒരു ദിവസം ആരംഭിക്കുന്നത്. ജപമാല എപ്പോ ഴും പോക്കറ്റിലുണ്ടാകും. ജപമാലയെ തുടര്‍ന്ന് വ്യക്തിപരമായി ലഭി ച്ച എല്ലാ കത്തുകള്‍ക്കും വ്യക്തിപരമായി തന്നെ മറുപടി അയക്കു ക പതിവായിരുന്നു. തുടര്‍ന്ന് മുഴുവന്‍ പത്രങ്ങളും വായിച്ച് മനസ്സി ലാക്കി കുറിപ്പുകള്‍ തയ്യാറാക്കുമ്പോഴേക്കുമാണ് അരമനയിലെ മറ്റുള്ളവര്‍ എണീറ്റു വരിക. ഞങ്ങളൊക്കെ എണീറ്റു വരുമ്പോഴേക്കും പിതാവ് അര ദിവസത്തെ അ ദ്ധ്വാനം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കും. പിന്നീടങ്ങോട്ട് അജപാല നപ്രക്രിയയില്‍ മുഴുകുകയായി. നിരന്തരമായി ഒട്ടും തന്നെ വിശ്ര മമില്ലാതെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിരുന്നു. രണ്ടു പ്രാവ ശ്യം സി ബി സി ഐ അദ്ധ്യക്ഷ നായിരുന്നപ്പോഴും കെ സി ബി സി അദ്ധ്യക്ഷനായിരുന്നപ്പോഴും അദ്ദേഹം കര്‍മ്മനിരതനായിരുന്നുവെന്ന് കേരളസമൂഹത്തിനും സ ഭാസമൂഹത്തിനും നന്നായി അറിയാവുന്നതാണ്. പവ്വത്തില്‍ പിതാ വിന്റെ നിര്യാണത്തോടു കൂടെ ഒരു യുഗം അവസാനിക്കുകയും മറ്റൊരു യുഗം പിറക്കുകയുമാണ്. സഭയോടൊത്ത് എന്നാണ് അദ്ദേ ഹം നിരന്തരമായി പറഞ്ഞിരുന്ന ത്. സഭയോടൊത്ത്, സഭയ്ക്കു വേണ്ടി നല്‍കിയ എല്ലാ സേവന ങ്ങള്‍ക്കും പകരമായി സ്വര്‍ഗത്തില്‍ കിരീടമണിയാന്‍ ഇടയാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.