അദിലാബാദിലേക്കെത്തിയ തുറവൂരിന്റെ മിഷന്‍ സഹായഹസ്തം

അദിലാബാദിലേക്കെത്തിയ തുറവൂരിന്റെ മിഷന്‍ സഹായഹസ്തം
ദീര്‍ഘദൂരം സഞ്ചരിച്ച് ഓരോ മിഷന്‍ സ്റ്റേഷനുകളിലും എത്തിച്ചേര്‍ന്ന്, അവിടെയുള്ള ആളുകളെയും കുട്ടികളെയും വീടുകളില്‍ ചെന്ന് വിളിച്ചു കൊണ്ടു വന്നു സുവിശേഷം പങ്കു വയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും ചെയ്യുന്ന സേവനങ്ങളുടെ മൂല്യം കണ്ടുതന്നെ അറിയണം. വളരെ പരിമിതമായ സൗകര്യങ്ങള്‍ക്ക് നടുവില്‍, യാതൊരുവിധ സംരക്ഷണവും ഇല്ലാതെ, വന്യമൃഗങ്ങളുടെ ആക്രമണത്തെയടക്കം ഭയന്നാണ് നമ്മുടെ മിഷണറിമാര്‍ പ്രവര്‍ത്തി ക്കുന്നതെന്ന് സന്ദര്‍ശക സംഘം മനസ്സിലാക്കി.

മിഷണറിമാരെ അയച്ചശേഷം കൈയും കെട്ടിയിരുന്നാല്‍ നാം ഒരു മിഷണറി സഭയാകില്ല എന്ന അവബോധം പകരു കയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ ഇടവകാംഗങ്ങള്‍. മിഷന്‍ മാസാചരണത്തിന്റെ ഭാഗമായി അവര്‍ തങ്ങള്‍ തിരഞ്ഞെടുത്ത മിഷനെ സഹായിക്കുന്നതിനു വേണ്ടി നാലു ഘട്ടങ്ങളായാണ് പരിപാടികള്‍ സംഘ ടിപ്പിച്ചത്. നാലാം ഘട്ടമായി ഇടവകയുടെ പ്രതിനിധി സംഘം വികാരി ഫാ. ആന്റണി പുതിയാപറമ്പിലിന്റെ നേതൃത്വത്തില്‍ മിഷന്‍ സന്ദര്‍ശിക്കുകയും സമാഹരിച്ച സഹായധനം അദിലാബാദ് രൂപതാദ്ധ്യക്ഷന്‍ ബിഷപ് പ്രിന്‍സ് പാണേങ്ങാടനു കൈമാറു കയും ചെയ്തു.

അദിലാബാദ് രൂപതയി ലുള്ള ഗുഡ്‌ല സോമവാരം മിഷന്‍ സ്റ്റേഷനാണ് തുറവൂര്‍ ഇടവക തിരഞ്ഞെ ടുത്തിരിക്കുന്നത്. ഈ മിഷനിലേക്കുള്ള ധനസമാഹരണത്തിനുവേണ്ടിയും മിഷന്‍ അവബോധം ഇട വകജനങ്ങളില്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയും ഒന്നാം ഘട്ടമായി ഉല്‍പ്പന്ന ലേലവും ഫുഡ് ഫെസ്റ്റു മാണ് സംഘടിപ്പിച്ചത്. രണ്ടാം ഘട്ടമായി ബിരിയാണി ചലഞ്ചും മൂന്നാം ഘട്ട മായി മിഷനറി സംഗമവും നടത്തി. പരിപാടികളില്‍ നിന്നായി 4.7 ലക്ഷം രൂപ സമാഹരിച്ചു.

അദിലാബാദ് രൂപത യില്‍ സേവനം ചെയ്യുന്ന തുറവൂര്‍ ഇടവകാംഗമായ ഫാ. അജു മുളവരിക്കലി നോടൊപ്പം ബിഷപ് പ്രിന്‍സ് പാണേങ്ങാടന്‍ തുറവൂര്‍ ഇടവക സന്ദര്‍ശിച്ചതില്‍ നിന്നാണ് ഒരു മിഷന്‍ സ്റ്റേഷനെ തിരഞ്ഞെടുത്തു സഹായിക്കുക എന്ന ആശയം രൂപപ്പെടുന്നത്. വികാരി ഫാ. ആന്റണി പുതിയപറമ്പിലും ഇടവകാംഗങ്ങളും ഈ ആശയത്തെ സ്‌നേഹപൂര്‍വം സ്വീകരിച്ചു. മിഷനെ സഹായിക്കേണ്ടതും സ്‌നേഹിക്കേണ്ടതും ഇടവകയുടെ കടമയാണെന്ന് ഇടവക ജനങ്ങളെ ബോധ്യപ്പെടുത്തുകയും വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ വിഭാവനം ചെയ്തു നടപ്പാക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ തുറവൂര്‍ ഇടവകയിലെ 25 കുടുംബയൂണിറ്റുകളിലെ എല്ലാ വീടുകളും കയറിയിറങ്ങി യൂണിറ്റ് ഭാരവാഹികള്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചു. പിന്നീട് 25 യൂണിറ്റുകളെ 3 യൂണിറ്റുകള്‍ വീതം വരുന്ന വിവിധ ക്ലസ്റ്ററുകളായി രൂപീകരിക്കുകയും സംഘടനകള്‍ക്ക് പ്രത്യേക ചുമതല കൊടുക്കുകയും ചെയ്തുകൊണ്ട് മിഷ്യന്‍ സണ്‍ഡേ ദിനത്തില്‍ ഒരു ഫുഡ് ഫെസ്റ്റ് ഇടവക തലത്തില്‍ സംഘടിപ്പിച്ചു. ഓരോ യൂണിറ്റുകാരും അവരവരുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ പള്ളിയങ്കണത്തില്‍ കൊണ്ടുവന്ന് ഒരു വ്യാപാര മേള പോലെ വില്പന നടത്തുകയും അതില്‍ നിന്ന് ഒരു തുക സമാഹരിക്കുകയും ചെയ്തു. അന്ന് തന്നെ ഇടവകയിലെ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധതരത്തിലുള്ള സ്റ്റാളുകളും ഗെയിംസോ ണുകളും ക്രമീകരിക്കുകയും ചെയ്തിരുന്നു. മിഷനെ അറിയാനും അവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുമായി, വിശ്വാസപരിശീലനവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒരു മിഷന്‍ എക്‌സിബിഷനും സംഘടിപ്പിച്ചിരുന്നു.

ആദ്യഘട്ടം എന്ന നിലയില്‍ അദിലാബാദ് രൂപതയുടെ വികാരി ജനറല്‍ ഫാ. വര്‍ഗീസ് മാണിക്കത്താന്‍ സി എം ഐ അന്ന് ഇടവക സന്ദര്‍ശിക്കുകയും ദിവ്യബലിയര്‍പ്പിച്ചു പ്രസം ഗിക്കുകയും ചെയ്തു. അദിലാബാദ് മിഷനെക്കുറിച്ചുള്ള വിശദമായ വിവര ങ്ങള്‍ അദ്ദേഹം തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ചു.

രണ്ടാംഘട്ടം എന്ന നിലയില്‍ കൂടുതല്‍ ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ച് എന്ന വിപുലമായ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. തുറവൂര്‍ ഇടവകയിലെ മാത്രമല്ല സമീപത്തുള്ള ഇടവകകളിലെയും തുറവൂര്‍ പഞ്ചായത്തിലെയും വീടു കളെ എല്ലാം ഉള്‍പ്പെടുത്തി ക്കൊണ്ടായിരുന്നു ഈ പരിപാടി. വലിയ പിന്തുണയാണ് പ്രദേശത്തെ ജനങ്ങളില്‍ നിന്ന് ഈ പരിപാടിക്കു ലഭിച്ചത്. ഇതില്‍ നിന്ന് നല്ലൊരു തുക സമാഹരിക്കാനും സാധിച്ചു.

മൂന്നാംഘട്ടമായി മിഷനറി സംഗമം നടത്തി. തുറവൂര്‍ ഇടവകയില്‍ നിന്ന് വിവിധ പ്രദേശങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന വൈദികരെയും സിസ്റ്റേഴ്‌സിനെയും അന്നേ ദിവസം ഇടവകയിലേക്ക് ക്ഷണിച്ചു. തുറവൂര്‍ ഇടവക തിരുനാളിനോടനുബന്ധിച്ചാണ് മിഷനറി സംഗമം ക്രമീകരിച്ചത്. ഇടവകയില്‍ നിന്നുള്ള മിഷണറിമാര്‍ക്ക് തിരുനാളില്‍ സംബന്ധിക്കു ന്നതിനും അതോടൊപ്പം പരസ്പരം കാണാനും സൗഹൃദം പങ്കുവയ്ക്കാനും സാധിക്കുന്ന ഒരു കൂട്ടായ്മ എന്ന രീതിയിലാണ് അത് വിഭാവനം ചെയ്തത്. തുറവൂരില്‍ ജനിച്ചു വളര്‍ന്ന് വിവിധ നാടുകളില്‍ സേവനം ചെയ്യുന്ന വൈദികരിലും സിസ്റ്റേഴ്‌സിലും നിന്ന്, അവരുടെ ജോലി സ്ഥലങ്ങളെക്കുറിച്ചും ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാനും മനസ്സിലാക്കുവാനും ഈ പരിപാടി വളരെയധികം സഹായിച്ചു. എല്ലാവര്‍ക്കും എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കിലും അവരെല്ലാം പ്രാര്‍ത്ഥനകളും ആശംസകളും കൊണ്ട് പിന്തുണയും പ്രചോദനവും പകര്‍ന്നു. എല്ലാവരുടെയും നേതൃത്വത്തില്‍ സമൂഹബലി അര്‍പ്പിക്കുകയും അതിനുശേഷം നടന്ന യോഗത്തില്‍ മിഷന്‍ പ്രദേശത്തിന്റെ വിവിധ അവസ്ഥകളെക്കുറിച്ചും ഓരോരുത്തരുടെയും മിഷന്‍ രീതികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുക യും ചെയ്തു.

നാലാം ഘട്ടം മിഷന്‍ സന്ദര്‍ശനമായിരുന്നു. ഇടവകയില്‍ നിന്ന് എട്ടു പേര് അടങ്ങുന്ന സംഘം ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മിഷന്‍ സന്ദര്‍ശനത്തിനുവേണ്ടി അദിലാബാദ് മിഷനല്‍ എത്തി. ഇടവക വികാരി ഫാ. ആന്റണി പുതിയപറമ്പില്‍, മിഷന്‍ മാസാചരണത്തിന്റെ കണ്‍വീനര്‍ സിനോബി ജോയ്, കൈക്കാരന്‍ ബേബി മൂഞ്ഞേലി, വിവിധ സംഘടനകളെയും മിഷന്‍ മാസാചരണ കമ്മറ്റികളെ യും പ്രതിനിധീകരിച്ച് ജോയ് തോമസ്, സിബി പാലിമറ്റം, ബിനോയ് തളിയന്‍, സേവ്യര്‍ ആന്റണി, ഷിജന്‍ ഇടശ്ശേരി എന്നിവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്. തുറവൂര്‍ ഇടവക സഹായിക്കുന്ന ഗുഡ്‌ല സോമവാരം മിഷന്‍ സ്റ്റേഷന്‍ മാത്രമല്ല സംഘം സന്ദര്‍ശിച്ചത്. പത്തോളം മിഷന്‍ സ്റ്റേഷ നുകള്‍ സംഘം സന്ദര്‍ശിക്കുകയും അവിടുത്തെ വിശ്വാസജീവിത രീതികളെക്കുറിച്ച് പഠിക്കുകയും ചെയ്തു. മിഷണറിമാരുടെ കഠിനാധ്വാനം മനസ്സിലാക്കാനും ഈ സന്ദര്‍ശനം ഉപകരിച്ചു. ദീര്‍ഘദൂരം സഞ്ചരിച്ച് ഓരോ മിഷന്‍ സ്റ്റേഷനുകളിലും എത്തിച്ചേര്‍ന്ന്, അവിടെയുള്ള ആളുകളെയും കുട്ടികളെയും വീടുകളില്‍ ചെന്ന് വിളിച്ചു കൊണ്ടു വന്നു സുവിശേഷം പങ്കു വയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും ചെയ്യുന്ന സേവനങ്ങളുടെ മൂല്യം കണ്ടുതന്നെ അറിയണം. വളരെ പരിമിതമായ സൗകര്യങ്ങള്‍ക്ക് നടുവില്‍, യാതൊരുവിധ സംരക്ഷണവും ഇല്ലാതെ, വന്യമൃഗങ്ങളുടെ ആക്രമണത്തെയടക്കം ഭയന്നാണ് നമ്മുടെ മിഷണറിമാര്‍ പ്രവര്‍ത്തി ക്കുന്നതെന്ന് സന്ദര്‍ശക സംഘം മനസ്സിലാക്കി.

അവസാന ദിവസം അദിലാബാദ് ബിഷപ്‌സ് ഹൗസില്‍ പ്രിന്‍സ് പിതാവിനെ സന്ദര്‍ശിക്കുകയും തുറവൂര്‍ ഇടവക സമാഹ രിച്ച തുക ഗുഡ്‌ല സോമ വാരം മിഷന്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൈമാറുകയും ചെയ്തു. ബിഷപ് പ്രിന്‍സ് പാണേങ്ങാടന്റെയും മിഷനിലെ വൈദികരുടെയും സിസ്റ്റേ ഴ്‌സിന്റെയും സഹകരണത്തിനു വികാരി ഫാ. പുതിയാപറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. നമ്മുടെ മിഷന്‍ പ്രദേശങ്ങള്‍ സഹായം അര്‍ഹിക്കുന്നുണ്ടെന്നും മിഷനെ അറിയേണ്ടതും സഹായിക്കേണ്ടതും ഓരോ വിശ്വാസിയുടെയും കടമയാണെന്നുമുള്ള ബോധ്യം ആവര്‍ത്തിച്ചുറപ്പിക്കാന്‍ തുറവൂര്‍ ഇടവകയിലെ മിഷന്‍ മാസാചരണവും മിഷന്‍ സന്ദര്‍ശനവും സഹായിച്ചതായി ഫാ. പുതിയാപറമ്പില്‍ പറഞ്ഞു. കണ്‍വീനര്‍ സിനോബി ജോയ്, കൈകാരന്മാരായ ബേബി മൂഞ്ഞേലി, തോമസ് പറക്കാടത്ത്, വൈസ് ചെയര്‍മാന്‍ പോളി പാറേക്കാട്ടില്‍, റിജോ തളിയന്‍, ജോയ് തോമസ്, ബിജു തരിയന്‍, സിസ്റ്റര്‍ നിത്യ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

- സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org