നിശബ്ദതയുടെ കണ്ണാടി വിശുദ്ധ യൗസേപ്പിതാവ്

നിശബ്ദതയുടെ കണ്ണാടി വിശുദ്ധ യൗസേപ്പിതാവ്
Published on

ബിന്ദു ജോഷി, വികാസ്പുരി

1870 ഡിസം. 8 ന് ഒമ്പതാം പീയൂസ് പാപ്പാ ആഗോളസഭയുടെ കാവലാളായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനു ബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ തന്റെ 'ജമൃേശ െഇീൃറല' (പിതാവിന്റെ ഹൃദയം) എന്ന അപ്പസ്‌തോല ലേഖനത്തിലൂടെ യൗസേപ്പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ചു.

ആരാണ് യൗസേപ്പിതാവ്? യൂദാ ഗോത്രത്തില്‍ ദാവീദ് വംശത്തില്‍ യാക്കോബ് – റാഹേലിന്റെ മകനായി ആഇ25 ല്‍ ബെദ്‌ലെഹമില്‍ ജനിച്ചു. ക്രിസ്തീയ വിശ്വാസ പ്രകാരം യേശുവിന്റെ വളര്‍ത്ത് പിതാവും കന്യാമറിയത്തിന്റെ ഭര്‍ത്താവും ആണ്. പുതിയ നിയമത്തിലെ ആദ്യത്തെ ലിഖിതങ്ങളായി കരുതപ്പെടുന്ന വി. പൗലോസിന്റെ ലേഖനങ്ങളിലോ, കാനോനിക സുവിശേഷങ്ങളില്‍ ആദ്യത്തേതായ മര്‍ക്കോസിന്റെ സുവിശേഷത്തിലോ യേശുവിന്റെ പിതാവിനെ കുറിച്ച് പ്രതിപാദിക്കുന്നില്ല. വി. മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളില്‍ മാത്രമാണ് യൗസേപ്പിനെ കുറിച്ച് പ്രതിപാദിക്കുന്നത്. വി. മത്തായി 1:18-19 വചനങ്ങളില്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നത് 'നീതിമാന്‍' എന്നാണ്. വെറുമൊരു മനുഷ്യര്‍ എന്നതിലുപരി ഭൂമിയില്‍ പിതാവിന്റെ അമുല്യനിധികളായ യേശുവിനെയും മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും കാത്ത് പരിപാലിക്കുകയും ചെയ്ത മഹത്‌വ്യക്തിയായി വിശുദ്ധ ലിഖിതങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു. യഹൂദ നിയമം അനുസരിച്ച് ഒരു കന്യക ഗര്‍ഭിണി ആയാല്‍ അവളെ കല്ലെറിയണം എന്നാണ്. എന്നാല്‍ ഒന്നും പ്രതികരിക്കാതെ മറിയത്തെ സ്വീകരിച്ച വ്യക്തിത്വം. യഹൂദ ജനതയുടെ പശ്ചാത്തലത്തിലൂടെ നാം ചിന്തിക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യമോ സമത്വമോ ഇല്ലാത്ത ഒരു കാലഘട്ടം, ഒരു പക്ഷെ മറിയത്തിന്റെ ഗര്‍ഭത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞ നിമിഷമാകാം വി. യൗസേപ്പിന്റെ ജീവിതത്തിലെ എറ്റവും ഇരുണ്ട മുഹൂര്‍ത്തം. എന്നാല്‍ സംയമനത്തോടെ വിവേകത്തോടെ അതിലേറെ പ്രാര്‍ത്ഥനയോടെ യാതനയുടെ നിമിഷത്തില്‍ യൗസേപ്പ് തന്റെ മഹത്വം പ്രകടമാക്കി. തന്നിലുള്ള നീതിബോധം ഉണര്‍ന്ന് പ്ര വര്‍ത്തിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നാട്ടില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരു തിരുമാനമല്ല മറിച്ച് മനസ്സു കൊണ്ടുള്ള ഒരു ഉപേക്ഷ മാത്രം ആയിരുന്നു അതെന്ന് പിന്നീട് അങ്ങോട്ടുള്ള ജീ വിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ജീവിതത്തിന്റെ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ദൈവവുമായി ആലോചന നടത്തി വേണം തീരുമാനങ്ങള്‍ എടുക്കാന്‍ എന്ന് ഇതുവഴി നമ്മെ പഠിപ്പിക്കുന്നു.

മുള്ളങ്കോലില്‍ അച്ചന്റെ കവിതയിലെ 2 വരികള്‍ ഓര്‍ക്കാം:
'കരുതലിന്‍ കല്‍ക്കരി ഹൃദയ ത്തില്‍ എരിയിച്ച്
കൂകാതെ പായും നിശബ്ദ വണ്ടി
ഇതാണ് അച്ചന്‍, അന്നമാണ് അപ്പന്‍
അനുസ്യൂതമൊഴുകുന്ന ഹൃദ യവുമായി
നടക്കുന്ന നമ്മുടെ പിതാവ്'

അതേ! അതാണ് നമ്മുടെ തിരുകുടുംബത്തിന്റെ നാഥന്‍. ആരാലും അറിയപ്പെടാതെ നിശബ്ദതയിലൂടെ കടന്നുപോയ വ്യക്തിത്വം. മറിയത്തെ അപമാനിതയാക്കാന്‍ ആഗ്രഹിക്കാതെ കൂടെ നടന്ന് ശുശ്രൂഷിച്ച്, പരിപാലിച്ച് ഉണ്ണീശോയുടെ ജനനത്തിന് എക്കാലത്തേക്കും ഒരു വിശ്വസ്ത സാക്ഷിയായി മാറി.

അതേ! അതാണ് നമ്മുടെ തിരുകുടുംബത്തിന്റെ നാഥന്‍. ആരാലും അറിയപ്പെടാതെ നിശബ്ദതയിലൂടെ കടന്നുപോയ വ്യക്തിത്വം. മറിയത്തെ അപമാനിതയാക്കാന്‍ ആഗ്രഹിക്കാതെ കൂടെ നടന്ന് ശുശ്രൂഷിച്ച്, പരിപാലിച്ച് ഉണ്ണീശോയുടെ ജനനത്തിന് എക്കാലത്തേക്കും ഒരു വിശ്വസ്ത സാക്ഷിയായി മാറി.

1729-ല്‍ ബനഡിക്ട് 13-ാമന്‍ മാര്‍പാപ്പാ യൗസേപ്പിനെ വിശുദ്ധരുടെ പട്ടികയില്‍ എഴുതി ചേര്‍ത്തു. 15-ാം നൂറ്റാണ്ട് മുതലാണ് യൗസേപ്പിതാവിന് പ്രാര്‍ത്ഥനാപരമായ ആദരവ് നല്‍കപ്പെട്ടത്. ആവിലായിലെ അമ്മത്രേസ്യായുടെ ഭക്തി വിവരിക്കേണ്ടിയിരിക്കുന്നു. കാരണം അമ്മത്രേസ്യ തുടങ്ങി വച്ച തന്റെ 12 മഠങ്ങള്‍ക്കും യൗസേപ്പിതാവിന്റെ പേര് നല്‍കി കൊണ്ട് സഭയില്‍ വിശുദ്ധനുള്ള പ്രാധാന്യം പ്രചരിപ്പിച്ചു. 16-ാം നൂറ്റാണ്ടിലെ വി. ജോണ്‍ ഓഫ് ദ ക്രോസ് പറഞ്ഞതിങ്ങനെ അമ്മ ത്രേസ്യയുമായിട്ടുള്ള സൗഹൃദത്തില്‍ നിന്നാണ് പിതാവിനെ കുറിച്ച് കൂടുതല്‍ അറിയാനും അതു വഴി ഒത്തിരി ആത്മീയതയില്‍ വളരാനും സാധിച്ചത്. വി. പീറ്റര്‍ എമിയാട് പറയുന്നു ഒരു ആത്മാവിനെ വിശുദ്ധിയിലും ദൈവകൃപയിലും വളര്‍ത്താനായിട്ട് ആഗ്രഹിക്കുമ്പോള്‍ ദൈവം ആ ആത്മാവിനെ വി. യൗസേപ്പിലേക്ക് ചേര്‍ക്കുകയും അതുവഴി ആ വ്യക്തി പിതാവിനോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഉന്നതത്തിലേക്ക് വളരുകയും ഉയരുകയും ചെയ്യുന്നു. വി. യൗസേപ്പിന്റെ പേരിന്റെ അര്‍ത്ഥം തന്നെ കൂട്ടി ചേര്‍ക്കും, വളര്‍ത്തും എന്നാണ്.

1889-ല്‍ ലിയോ 13-ാം പാപ്പാ ഒരു ചാക്രിക ലേഖനത്തില്‍ വിശു ദ്ധനെക്കുറിച്ച് പ്രതിപാദിച്ചത്

(1) തിരുസഭയുടെ പാലകന്‍
(2) കുടുംബങ്ങളുടെ സംരക്ഷകന്‍
(3) കന്യാവ്രതക്കാരുടെ കാവല്‍ക്കാരന്‍
(4) തൊഴിലാളികളുടെ മദ്ധ്യസ്ഥന്‍
(5) നന്മരണത്തിന്റെ മദ്ധ്യസ്ഥന്‍ എന്നിങ്ങനെയാണ്.

പിതാവായ ദൈവത്തിന്റെ സ്ഥാനക്കാരനും, പുത്രനായ ദൈവത്തിന്റെ വളര്‍ത്ത് പിതാവും, പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ കന്യാമറിയത്തിന്റെ വിരക്ത ഭര്‍ത്താവും ആണെന്നാണ് വിശുദ്ധനെക്കുറിച്ച് വര്‍ണ്ണിക്കുന്നത്. മാലാഖമാരേക്കാളും മറ്റെല്ലാ വിശുദ്ധരെക്കാളും ഉന്നതമായ സ്ഥാനം നല്‍കി സഭ ഉയര്‍ത്തിയത് പിതാവിനെയാണ്. അതുകൊണ്ടാണ് വിശുദ്ധന്‍ പിശാചുക്കള്‍ക്ക് പോലും പേടി സ്വപ്നം ആയി മാറിയത്.

മാര്‍ച്ച് 19-ന് പിതാവിന്റെ മരണ തിരുന്നാള്‍ നാം ആഘോഷിക്കുന്നു. പിതാവിന്റെ സഹനങ്ങളെല്ലാം മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിന് കാതലായ പങ്ക് വഹിച്ചിട്ടുണ്ട്. പിതാവിന്റെ മരണത്തെ കുറിച്ച് വേദപുസ്തകത്തില്‍ ഇല്ലെങ്കില്‍ പോലും യേശുവിന്റെ പരസ്യജീവിതത്തിന് മുന്‍പായി മരണമടഞ്ഞതാകാം. മാതാവിന്റെയും ഉണ്ണീശോയുടെയും കൈകളില്‍ കിടന്നുകൊണ്ട് ഒരു സ്വര്‍ഗ്ഗീയ മരണം തന്നെ ഏറ്റുവാങ്ങിയെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. എളിമയോടും ആരും അറിയപ്പെടാതെയും നസറത്തില്‍ ജീവിച്ച് ഒടുവില്‍ നിശബ്ദനായി അദ്ദേഹം മരിച്ചപ്പോഴും സഭാചരിത്ര താളുകളുടെ പിന്‍താളുകളില്‍ മാത്രം ഒതുങ്ങിയ വ്യക്തിത്വം.

നാം ഈ ലോകമോഹങ്ങള്‍ക്ക് അടിമപ്പെട്ട് ദൈവത്തില്‍ നിന്നകന്ന് ജീവിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം യൗസേപ്പിതാവിനു നല്‍കി കൊണ്ട് വിശുദ്ധനെ കുറിച്ച് ആഴത്തില്‍ അറിയാനും, പഠിക്കാനും, ദൈവേഷ്ടം നിറവേറ്റി ജീവിക്കാനും യൗസേപ്പ് എന്ന അപ്പനെ നമുക്ക് മാതൃക ആക്കുന്നു.

മാനുഷിക പദ്ധതികള്‍ക്കപ്പുറം ദൈവപദ്ധതിയെ മനസ്സില്‍ ഉള്‍ക്കൊണ്ട് തന്റെ വലിയ അവകാശം, വികാരപരമായ നിയോഗങ്ങള്‍ വേണ്ടാ എന്ന് വച്ചു. എല്ലാ വൈദികര്‍ക്കും അവരുടെ ബ്രഹ്മചര്യം സര്‍ഗ്ഗാത്മകമായി തീരാന്‍ യൗസേപ്പിതാവിന്റെ മാതൃക ഉള്‍ക്കൊള്ളട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. ജോണ്‍ പോള്‍ പാപ്പ തന്റെ 'രക്ഷകന്റെ പാലകന്‍' എന്ന പുസ്തകത്തില്‍ ഇപ്രകാരം പ്രതിപാദിച്ചിരിക്കുന്നു. ദൈവം തന്റെ അമൂല്യനിധിയുടെ പരിപാലനം ഏല്പിച്ചിരിക്കുന്നത് പൂക്കള്‍ക്ക് വേണ്ടി ജീവിച്ച പിതാവിനെയാണ്. ഒരു ചെടിയുടെ വേര് മണ്ണിലിരുന്ന് തായ്തണ്ടിനും, പൂക്കള്‍ക്കും, കായ്കള്‍ക്കും ആവശ്യമായ വെള്ളവും വളവും എത്തിച്ചു കൊടുത്ത് അത് വളരുന്നത് സ്വപ്നം കണ്ട് ജീവിച്ച വ്യക്തി.

1955-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ, മെയ് 1 വിശുദ്ധന്റെ തിരുനാളായി കൊണ്ടാടാന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. ഈശോയുടെ വളര്‍ത്തുപിതാവെന്ന നിലയില്‍ യൗസേപ്പിതാവിലല്ലാതെ വേറെ ഒരു തൊഴിലാളിയിലും പരിശുദ്ധാത്മാവ് ഇത്ര അഗാധമായി പ്രവേശിച്ചിട്ടില്ല. ഒരിക്കല്‍ ഈശോ തന്റെ പിതാവിന്റെ ആലയില്‍ ചെന്നപ്പോള്‍ അതു പോലെ ശില്പം ഉണ്ടാക്കാന്‍ സാധിക്കാതെ മ്‌ളാനനായി നിന്ന മകന്റെ തോളില്‍ തട്ടിയിട്ട് പിതാവ് പറഞ്ഞു, 'ഈ മരം കൊടും ചൂടും, ശൈത്യവും ഏറ്റ് വെള്ളത്തില്‍ വീണപ്പോള്‍ അതിലെ ഓളങ്ങളില്‍ തട്ടിയും മുട്ടിയും മുറിവേറ്റതാണ്. അതിനെ നീ കരുതലോടെ സ്‌നേഹത്തേടെ തലോടിയില്ലെങ്കില്‍ ഒരിക്കലും ഇതിന് രൂപഭംഗി കിട്ടുകയില്ല. അതേ സഹോദരരെ ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് സ്വന്തം ആയി കണക്കാക്കേണ്ട കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്ത് ദൈവത്തില്‍ നിന്നകന്ന് ജീവിക്കുമ്പോള്‍, സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ടു പോകാതെ ദൈവം ഒരു കുഞ്ഞിന് ഈ ഭൂമിയില്‍ ഇടം നല്‍കുമ്പോള്‍ ദൈവത്തിന് ആ കുഞ്ഞിന്റെമേല്‍ പ്രത്യേക പദ്ധതി ഉണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നു. ഒരു കുഞ്ഞിന് ജന്മം കൊടുത്തത് കൊണ്ടു മാത്രം അല്ല മറിച്ച് പിതാവിനടുത്ത കരുതലും, സ്‌നേഹവും, രക്ഷയും നല്‍കുന്നതിലൂടെയാണ് യഥാര്‍ത്ഥ പിതാവ് ആകുന്നതെന്ന് ഫ്രാന്‍സീസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വിശുദ്ധ യൗസേപ്പ് കണ്ട സ്വപ്നങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയായിരുന്നില്ല മറിച്ച് ദൈവ പദ്ധതി ഈ ലോകത്തില്‍ നിറവേറ്റാനും മാനുഷിക മൂല്യങ്ങള്‍ക്ക് വില കൊടുക്കാനും വേണ്ടിയായിരുന്നു. എന്നാല്‍ നാം ഈ ലോക മോഹങ്ങള്‍ക്ക് അടിമപ്പെട്ട് ദൈവത്തില്‍ നിന്നകന്ന് ജീവിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം യൗസേപ്പിതാവിനു നല്‍കി കൊണ്ട് വിശുദ്ധനെ കുറിച്ച് ആഴത്തില്‍ അറിയാനും, പഠിക്കാനും, ദൈവേഷ്ടം നിറവേറ്റി ജീവിക്കാനും യൗസേപ്പ് എന്ന അപ്പനെ നമുക്ക് മാതൃക ആക്കുന്നു.

എല്ലാ നോവുകള്‍ക്കിടയിലും പുഞ്ചിരി ചിറക് വിടര്‍ത്തിയ ആ പിതാവിനെ പോലെ ഉരുകി എരിയുമ്പോഴും മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്ന മെഴുകുതിരിയായി സഭയിലും, കുടുംബത്തിലും മാറാന്‍ തിരുകുടുംബത്തോടൊപ്പം നമുക്ക് പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org