സുദര്‍ശനന്‍ കെ. പിള്ള (അംബികാഭവന്‍, കോട്ടപ്പുറം)
യേശുനെക്കുറിച്ചുള്ള അന്വേഷണം ഒരനാവശ്യമാണ്. നിന്നില്‍ നിറഞ്ഞു തുളുമ്പുന്ന തേന്‍ തേടിയലയേണ്ടതില്ല. ആ മുധുരമാവോളം നുണഞ്ഞു കൊണ്ടാല്‍ മതി. 'സമ്പൂര്‍ണ്ണത' ഒരു ത്തരമായി മുന്നില്‍ നില്‍ക്കുമ്പോള്‍, 'ആര്', 'എന്ത്' തുടങ്ങിയ അപൂര്‍ണ്ണതയുടെ ചോദ്യങ്ങള്‍ ക്കെന്തു യുക്തി?
'യേശു പ്രതീക്ഷയാണ്, പരസ്പര സ്‌നേഹമാണ്.' കെടാത്ത വിശ്വാസനാളവുമാണ്. എവിടെ മനസ്സുകളില്‍, സ്‌നേഹമുന്തിരിക്കുലകള്‍ പഴുത്തു കാണുന്നുവോ അവിടെ ''അവന്‍'' മധുരിക്കുന്ന പാനപാത്രമായി കടന്നുവരുന്നു. ''അവന്റെ'' വിശുദ്ധ രക്തം നിനക്കു വീഞ്ഞാകുന്നു; വിശുദ്ധ മാംസം അപ്പവും.
അഞ്ചപ്പം കൈയിലുണ്ടായിട്ടും ഒരുവനെപ്പോലും ഊട്ടാനാവാത്തവരാണ് നമ്മള്‍. നിന്നെപ്പോലും നീ സ്‌നേഹിക്കുന്നില്ല. നേരത്തേയുണരാതെ, കൃത്യമായി നിത്യകര്‍മ്മങ്ങള്‍ പോലും ചെയ്യാതെ ആരെയോ എന്തിനെയോ പ്രീതിപ്പെടുത്താനായി നെട്ടോട്ടമോടുന്ന സാത്താന്റെ വഴികളില്‍ സ്‌നേഹത്തിന്റെയോ വിശ്വാസത്തിന്റെയോ കാലടികള്‍ വീഴുന്നില്ല - നിനക്കു നീ തന്നെ അന്യനായിരിക്കെ ഒരയല്‍ക്കാരന്റെ സാന്നിധ്യം പ്രതീക്ഷിക്കാനുമില്ലല്ലോ.
പ്രതീക്ഷകളുടെയും വ്യാമോഹങ്ങളുടെയും മാവു കുഴച്ചു വച്ചിരിക്കുന്നു. നാം അങ്ങനെ നൂറായിരം അപ്പമുണ്ടാക്കി മനസ്സിനെ വ്യര്‍ത്ഥമായി ഊട്ടുവാന്‍ യത്‌നിക്കുന്നു, മനുഷ്യന്‍!
ഇതളുകള്‍ തല്ലിക്കൊഴിച്ചാലും സുഗന്ധം പ്രസരിച്ചേ നിലകൊള്ളും. കര്‍ത്താവിനെ ശാരീരികമായി എത്രയോ ദ്രോഹിച്ചു. കര്‍ത്താവിലെ ആത്മീയ സൗരഭ്യം കാലത്തിന്റെ കാറ്റലകളിലൂടെയൊഴുകിപ്പരക്കുന്നു, ഇപ്പോഴും...
മൂന്നു നാളുകള്‍ ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളാണ്. അനന്തകാലത്തിന്റെ കല്ലറയ്ക്കുള്ളില്‍ നിന്ന്, ഭാവിയുടെ പ്രത്യാശയായി ''അവന്‍'' നിദ്ര വിട്ടുണരും. നമ്മളും അതുപോലെ ഇന്നലെകളില്‍ നിന്ന്, ഇന്നില്‍ നിന്നു പുറത്തേക്കു കടക്കണം. അവിടെയാണ് സ്വര്‍ഗനാഥന്റെ പൂന്തോട്ടം. പൂഞ്ചിറകുകളുമായി പൂമ്പാറ്റകള്‍ നിന്നെക്കാത്തിരിക്കുന്നു.
ലോകമെന്ന നാല്‍പ്പെരുവഴിയില്‍, ദിക്കേതെ ന്നറിയാതെ, പോകേണ്ട വഴി തിരിയാതെ, നീ ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍, ആ നാല്‍ക്കൂട്ടപ്പെരു വഴി ഒരാത്മീയ വഴിയായി നിന്നെ വിളിക്കുന്നു, 'വരൂ, ഇതാ നിന്റെ വഴി...'
നിത്യ ദുഃഖത്തിന്റെ വഴിയോരത്തു നിന്നു നീ കരയാതിരിക്കുക... നിന്റെ കൈകളും മനസ്സും വിശ്വാസജപം കൊണ്ടു ശുദ്ധമാക്കി വയ്ക്കുക... പ്രത്യാശയുടെ തളിര്‍മുഖം നീയതില്‍പ്പകര്‍ത്തു ക... കര്‍ത്താവിന്റെ വെളിച്ചം നീ നുകരുക...
കര്‍ത്താവേ, ഈയുള്ളവന്‍ ഭൗതികമായ ദാഹം തീര്‍ക്കുന്നു; പച്ചവെള്ള ത്തിനാല്‍. ആത്മീയദാഹമായി നീ ഞങ്ങളില്‍ ഉണരേണമേ! അങ്ങേ പാനപാത്രത്തിലെ മു ന്തിരിച്ചാറു നുണയുവാന്‍ ഞ ങ്ങളെ ആത്മീയമായി മധുരി പ്പിക്കണമേ!
അടിയങ്ങളുടെ വാഴ്‌വിന്റെ ക്ഷേത്രഗണിതത്തില്‍, ഒരുമ യുടെ ചിഹ്നമായി അങ്ങു തെളി ഞ്ഞാലും...! ഞങ്ങളില്‍ നിന്നു പാപത്തിന്റെ അക്കങ്ങള്‍ കിഴി ച്ചു കൊണ്ടാലും! നേരിന്റെയും അന്‍പിന്റെയും അലിവിന്റെയും പെരുക്കപ്പട്ടികയായി ഇനിയുള്ള ജീവിതം കുറിച്ചാലും!
ഇരുളിന്റെ നീണ്ട കൈകള്‍ ഞങ്ങളെ പുണരാതിരിക്കേണമേ! വെളിച്ചത്തിന്റെ തിരുമടിത്തട്ടില്‍ കൈകള്‍ കുടഞ്ഞും വിരല്‍ നു ണഞ്ഞും കൊണ്ട്, ഞങ്ങളിലെ നന്മ വളരേണ മേ...!
നീ ഞങ്ങളില്‍ നിറയുമ്പോഴേ ഞങ്ങള്‍ തേന്മ ലരാവൂ. നിത്യസത്യത്തിന്റെ, നിത്യജീവന്റെ തേ നുമായി സുവിശേഷം മൂളുന്ന വണ്ടുകള്‍ തേടി വരൂ... വെളിച്ചത്തിന്റെ ഇതളുകള്‍ ഇരുളായിക്കൊ ഴിയുന്നു. വീണു കിടക്കുന്ന ആ കരിഞ്ഞ മലര്‍, പൂമ്പാറ്റയായി ഉയിര്‍ക്കുന്നു!
കര്‍ത്താവേ, നിത്യസ്തുതി!