ഇരകളെ പിന്തുണയ്ക്കുക

ഇരകളെ പിന്തുണയ്ക്കുക
Published on
  • ഫാ. ജിജോ കണ്ടംകുളത്തി സി എം എഫ്

ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും അന്യായമായി ജയിലില്‍ അടക്കപ്പെട്ടത് കേരളത്തെ ഞെട്ടിച്ചു. സഭയിലും രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി. എങ്കിലും, ഇത് ആദ്യത്തെ സംഭവമല്ല എന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇത് അവസാനത്തെ അക്രമമായിരിക്കില്ല എന്നും സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മതവര്‍ഗീയതയും ഫാസിസവും പിടമുറുക്കിയിരിക്കുന്ന ഇന്ത്യയിലായിരിക്കും ഇനി സഭയുടെ ഭാവി എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. എന്തായിരിക്കണം സഭയ്ക്ക് ഈ സാഹചര്യത്തോടുള്ള സമീപനം? ഇതു സംബന്ധിച്ചു നടത്തിയ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ട ചില ആശയങ്ങളാണ് ഇവ:

സഭാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളും കേസുകളും വേട്ടയാടലുകളും ഉപദ്രവങ്ങളും കൂടി വരുന്ന ഈ കാലത്ത് ഇരകള്‍ക്ക് നിയമസഹായം ഉടനടി എത്തിക്കാനുള്ള ഒരു ലീഗല്‍ സെല്‍ രൂപീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത് അഡൈ്വസ് സെല്‍ അല്ല, കേസുകള്‍ നടത്താന്‍ പ്രാപ്തരായ വക്കീലന്മാരുടെ ഒരു ഹൈ പവര്‍ സമിതിയായിരിക്കണം.

ഇരകളാകുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പുവരുത്താനായി പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തുക.

സഭയുടെ പ്രവാചകദൗത്യം ഉറപ്പുവരുത്താനായി ഔദ്യോഗിക പ്രസ്താവനകള്‍ സൂക്ഷ്മമായി പരിശോധിച്ചു മാത്രം പുറത്തിറക്കുക.

പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടുള്ള സ്ഥലങ്ങളില്‍ നിയമനം കൊടുക്കുമ്പോള്‍ അവരെ ബുദ്ധിമുട്ടുകളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും, ഗോസ്പല്‍ റാഡിക്കലിസം പിന്തുടരാന്‍ ആത്മീയവും മാനസികവുമായ ശക്തി അവര്‍ക്ക് ഉണ്ടെന്ന് സന്യാസസഭകളുടെയും രൂപതകളുടെയും മേലധികാരികള്‍ ഉറപ്പു വരുത്തുകയും ചെയ്യുക.

സഭയുടെ പ്രതികരണങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കപ്പെടേണ്ടതാണ്. എന്ത് അനിവാര്യതയുടെ പേരിലായാലും ഇരകള്‍ക്ക് പിന്തുണ കുറയുന്ന രീതിയിലോ, സഭയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടെന്ന രീതിയിലോ, വേട്ടയാടുന്നവരെ വെളുപ്പിച്ചെടുക്കാനുള്ള രീതിയിലോ പൊതുപ്രസ്താവനകള്‍ ഇറക്കാതിരിക്കുക.

സഭയുടെ പ്രവാചകദൗത്യം ഉറപ്പുവരുത്താനായി ഔദ്യോഗിക പ്രസ്താവനകള്‍ സൂക്ഷ്മമായി പരിശോധിച്ചു മാത്രം പുറത്തിറക്കുക. ഔദ്യോഗിക പ്രതികരണങ്ങള്‍ വക്താവിന്റേതല്ല, ഭാരതസഭ മുഴുവന്റേതുമാണെന്ന് ഉറപ്പുവരുത്തുക.

ഇരകളെ പിന്തുണയ്ക്കുക
ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രാജ്യവ്യാപകമാകുന്നു; കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org