
സഭയിലെ തീരുമാനമെടുക്കല്‍, സമന്വയം, ആഗോള സഹോദര്യം വളര്‍ത്തുന്നതിനുള്ള സഭയുടെ പ്രതിബദ്ധത എന്നിവയെക്കുറിച്ച് സിനഡില്‍ ധാരാളം വിചിന്തനം നടന്നു. സഭാ ഭരണത്തിലുടനീളം സുതാര്യത, ഉത്തരവാദിത്വം, സ്ത്രീകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗ്രൂപ്പുകള്‍ എന്നിവ ഉള്‍പ്പെടെ, സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ പ്രാദേശിക സഭയുടെ ദൗത്യം പ്രധാന വിഷയമായി വിചിന്തനം ചെയ്യപ്പെട്ടു.
തീരുമാനമെടുക്കുന്നതില്‍ സുതാര്യതയും ഉത്തരവാദിത്വവും
സഭയ്ക്കുള്ളില്‍ സുതാര്യത, ഉത്തരവാദിത്വം, ഉത്തരവാദിത്വ പ്രക്രിയകളുടെ സമഗ്രമായ മൂല്യനിര്‍ണ്ണയം എന്നിവയുടെ നിര്‍ണ്ണായക വിചിന്തനം സിനഡ് രേഖപ്പെടുത്തി. സഭയുടെ ഭരണത്തിലുടനീളം, മാത്രമല്ല, തീരുമാനമെടുക്കന്നതിലും, പ്രത്യേകിച്ച് ക്ലറിക്കലിസത്തിന്റെ അപകടങ്ങള്‍ എതിര്‍ക്കുന്ന ഒരു സഭയ്ക്ക് ഊന്നല്‍ നല്‍കുന്ന ചര്‍ച്ചകള്‍ സിനഡില്‍ നടന്നു. സഭയിലെ തീരുമാനം കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും, ഉത്തരവാദിത്വമുള്ളതും, സുതാര്യവുമാകണം എന്ന് ഊന്നിപ്പറഞ്ഞു.
പെന്തക്കോസ്ത് എന്ന നിലയില്‍ സിനഡാലിറ്റിയും: ദൗത്യം, പങ്കാളിത്തം, അനുരഞ്ജനം
പെന്തക്കോസ്ത് അനുഭവത്തിന്റെ തുടര്‍ച്ചയായി, സിനഡിനെക്കുറിച്ചുള്ള ബിഷപ്പ് എഡ്വാര്‍ഡ് സിനയോബെയുടെ വിചിന്തനം സഭയുടെ സാര്‍വത്രിക മിഷണറി ആഹ്വാനത്തെ പ്രതിധ്വനിപ്പിക്കുന്നു. റുവാണ്ടന്‍ വംശഹത്യയെത്തുടര്‍ന്നുള്ള അനുരഞ്ജന ശ്രമങ്ങളെക്കുറിച്ച് തന്റെ അനുഭവങ്ങള്‍ പ്രകാശിപ്പിക്കുമ്പോള്‍, സിനഡിന്റെ പ്രവര്‍ത്തനങ്ങള്‍ അനുരഞ്ജനവും മിഷണറി സുവിശേഷവത്കരണവും തമ്മില്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ രാജ്യങ്ങളോടും പ്രസംഗിക്കാന്‍ പെന്തക്കോസ്ത് അപ്പസ്‌തോലന്മാരെ ശാക്തീകരിച്ചതുപോലെ, ജ്ഞാനസ്‌നാനമേറ്റ ഓരോ വ്യക്തിയെയും സഭയുടെ ഈ ദൗത്യം നടത്താന്‍ സിനഡ് ശാക്തീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു (cf. Acts 2:1-11).
സഭാ ദൗത്യത്തില്‍ മിഷണറി പ്രവര്‍ത്തനത്തിന്റെ പങ്ക്
സിനഡ് തന്റെ മൂന്നാം ആഴ്ചയിലേക്ക് പ്രവേശിച്ചപ്പോള്‍, ആഗോളവല്‍ക്കരിക്കപ്പെട്ടതും ഡിജിറ്റല്‍ ലോകത്തുള്ള സഭയുടെ ദൗത്യവുമായി ആഴത്തില്‍ ബന്ധപ്പെട്ടതുമായ 'സ്ഥലങ്ങള്‍' എന്ന പ്രമേയം കര്‍ദിനാള്‍ ജീന്‍ക്ലോഡ് ഹോളറിച്ച് അവതരിപ്പിച്ചു. സഭ നിര്‍ദിഷ്ട സ്ഥലങ്ങളിലും സംസ്‌കാരങ്ങളിലും വേരുറച്ചിട്ടുണ്ടെങ്കിലും, കുടിയേറ്റം, നഗരവല്‍ക്കരണം, ഡിജിറ്റല്‍ ലാന്‍ഡ്‌സ്‌കേപ്പ് എന്നിവയുടെ സമകാലിക ജീവിതത്തിന്റെ ചലനാത്മക യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിന് അവളുടെ ദൗത്യം (മിഷന്‍) ഭൂമിശാസ്ത്രത്തെ മറികടക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സഭാ ചര്‍ച്ചകളില്‍ ദീര്‍ഘകാലമായി അവഗണിക്കപ്പെട്ട വിഷയമായ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തുന്നതിനെ സിനഡ് വിലയിരുത്തി. സഭയുടെ ഉള്‍ച്ചേര്‍ക്കലിന്റെയും സഹോദര്യത്തിന്റെയും ദൗത്യം ആധികാരികമായി ജീവിക്കാന്‍ വൈകല്യമുള്ളവരുടെ പൂര്‍ണ്ണ പങ്കാളിത്തം അനിവാര്യമാണെന്ന് ദൈവശാസ്ത്രജ്ഞര്‍ വാദിക്കുന്നു.
പ്രാദേശികവും സാര്‍വത്രികവുമായ സഭ കൃപകള്‍ കൈമാറുകയും പൊതു നന്മയ്ക്കായി സഹകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഈ ചര്‍ച്ചകളില്‍ അടിവരയിട്ടു, പ്രത്യേകിച്ച് കിഴക്കന്‍ കത്തോലിക്കാസഭകളുടെ പശ്ചാത്തലത്തില്‍.
എല്ലാവരെയും ഉള്‍ച്ചേര്‍ക്കലും സ്ത്രീകളുടെ പങ്കും
സഭാഭരണം, സെമിനാരി പരിശീലനം, ശുശ്രൂഷ (ministry) എന്നിവയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകളോടെ കൂടുതല്‍ ഉള്‍ച്ചേര്‍ക്കലിന്റെ ആവശ്യകത സിനഡില്‍ അവതരിപ്പിക്കപ്പെട്ടു. ആമസോണിലെ സ്ത്രീകളുടെയും ഡീക്കന്മാരുടെയും സജീവമായ പങ്കിനെക്കുറിച്ചുള്ള കര്‍ദിനാള്‍ ലിയോനാര്‍ഡോ സ്റ്റെയ്‌നറിന്റെ വിചിന്തനം സഭയുടെ ദൗത്യത്തിന് (മിഷന്‍), പ്രത്യേകിച്ച് പുരോഹിതന്മാര്‍ കുറവുള്ള പ്രദേശങ്ങളില്‍ സ്ത്രീകള്‍ നല്‍കുന്ന ആവശ്യമായ സംഭാവനകള്‍ അടിവരയിടുന്നു. സ്ത്രീ ഡയക്കോണേറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ആഹ്വാനം പ്രത്യേകിച്ച് പ്രാധാന്യമര്‍ഹിക്കുന്നു. ഇത് സഭാ നേതൃത്വത്തില്‍ സ്ത്രീകളുടെ മാറ്റാനാവാത്ത പങ്കിനുള്ള വര്‍ധിച്ചുവരുന്ന അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നു.
മാത്രമല്ല, സഭാ ചര്‍ച്ചകളില്‍ ദീര്‍ഘകാലമായി അവഗണിക്കപ്പെട്ട വിഷയമായ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തുന്നതിനെ സിനഡ് വിലയിരുത്തി. സഭയുടെ ഉള്‍ച്ചേര്‍ക്കലിന്റെയും സഹോദര്യത്തിന്റെയും ദൗത്യം ആധികാരികമായി ജീവിക്കാന്‍ വൈകല്യമുള്ളവരുടെ പൂര്‍ണ്ണ പങ്കാളിത്തം അനിവാര്യമാണെന്ന് ദൈവശാസ്ത്രജ്ഞര്‍ വാദിക്കുന്നു (cf. 1 Corinthians 12:22-26).
വികേന്ദ്രീകരണവും മെത്രാന്മാരുടെ സമിതികളുടെ (കോണ്‍ഫറന്‍സ്) പങ്കും:
സിനഡിലുടനീളം ആവര്‍ത്തിച്ച വിഷയം വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചോദ്യമാണ്, പ്രത്യേകിച്ച് ഉപദേശപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മെത്രാന്മാരുടെ കോണ്‍ഫറന്‍സുകളുടെ പങ്ക്. സാര്‍വത്രിക സഭയുമായി ഐക്യം നിലനിര്‍ത്തിക്കൊണ്ട് പ്രാദേശിക സമൂഹങ്ങളെ മികച്ച രീതിയില്‍ സേവിക്കുന്നതിനായി സഭയുടെ ഭരണസംവിധാനങ്ങള്‍ നവീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞരും കാനോണിസ്റ്റുകളും ചര്‍ച്ച ചെയ്തു.
ഈ സംഭാഷണം രണ്ടാം വത്തിക്കാന്‍ രേഖപ്പെടുത്തിയ ദൈവശാസ്ത്ര തത്വങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശിക പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ മെത്രാന്മാരുടെ കോണ്‍ഫറന്‍സുകള്‍ക്ക് കൂടുതല്‍ അധികാരം ഉണ്ടായിരിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടുകൊണ്ട്, ഈ വികേന്ദ്രീകരണത്തെ പ്രായോഗികമായി എങ്ങനെ നടപ്പാക്കാമെന്ന് സിനഡ് പരിശോധിക്കുന്നു.
സംവാദമെന്ന നിലയില്‍ സിനഡാലിറ്റിയും: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കേള്‍ക്കല്‍:
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുമായി, പ്രത്യേകിച്ച് കുടിയേറ്റക്കാര്‍, യുവാക്കള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുമായി ഇടപഴകുന്നതില്‍ സഭയുടെ പങ്ക് സിനഡിന്റെ 13-ാം ദിവസം ഊന്നിപ്പറയുന്നു.
കര്‍ദിനാള്‍ ചാള്‍സ് ബോയും കര്‍ദിനാള്‍ ലാക്രോയിക്‌സ് ഉള്‍പ്പെടെ, മറ്റ് വിശ്വാസ പാരമ്പര്യങ്ങളില്‍ നിന്നുള്ളവരുടെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. ഈ സംഭാഷണം കേവലം ദൈവശാസ്ത്ര ചര്‍ച്ചകളെക്കുറിച്ചല്ല, ഫ്രാന്‍സിസ് പാപ്പ ഫ്രത്തെല്ലി തൂത്തിയില്‍ ആഹ്വാനം ചെയ്തതുപോലെ ആഗോള സാഹോദര്യത്തെ വളര്‍ത്തുന്ന ഒരു കണ്ടുമുട്ടലിന്റെ സംസ്‌കാരത്തെക്കുറിച്ചാണ് (FT 8). ധ്രുവീകരണവും വിഭജനവും കൂടുതലായി അടയാളപ്പെടുത്തുന്ന ലോകത്ത്, മാന്യവും ഫലപ്രദവുമായ സംഭാഷണത്തിനുള്ള ഒരു മാതൃകയായി സിനഡാലിറ്റി മാറുന്നു.
ഉപസംഹാരം
10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സിനഡിന്റെ ചര്‍ച്ചകള്‍ പരിഷ്‌കരണം, ഉള്‍ച്ചേര്‍ക്കല്‍, ആഗോള സഹോദര്യം എന്നിവയില്‍ ആഴത്തില്‍ പ്രതിജ്ഞാബദ്ധമായ ഒരു സഭയെ പ്രതിഫലിപ്പിക്കുന്നു. സുതാര്യത, ഉത്തരവാദിത്വം, തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ സാധാരണക്കാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തലിന് ഊന്നല്‍ നല്‍കുന്നത് എന്നിവ പരിശുദ്ധാത്മാവിന്റെയും എല്ലാ വിശ്വാസികളുടെയും ശബ്ദങ്ങള്‍ കേള്‍ക്കുന്ന ഒരു സിനഡല്‍ സഭയിലേക്ക് നയിക്കുന്നു. സിനഡ് യാത്ര തുടരുമ്പോള്‍, പാരമ്പര്യത്തില്‍ വേരൂന്നിയതും സമകാലിക ലോകത്തിന്റെ ചലനാത്മക യാഥാര്‍ഥ്യങ്ങളോട് തുറന്നിരിക്കുന്നതുമായ ഒരു സഭയേക്കുറിച്ചുള്ള പ്രതീക്ഷയുള്ള കാഴ്ചപ്പാട് അത് വാഗ്ദാനം ചെയ്യുന്നു.