സുകുമാരി

സുകുമാരി
Published on

നാടകസമിതി : തിരുവനന്തപുരം നവോദയ

രചന : പ്രദീപ് കാവുന്തറ

സംവിധാനം : രാജീവ് മമ്മിളി

ഒരമ്മയുടെ മനസ്സിന്റെ വാത്സല്യം, സൗന്ദര്യം, ഇച്ഛാശക്തി ഇവയൊക്കെ അരങ്ങില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന നാടകമാണ് സുകുമാരി. നായിക സുകുമാരി ഒരു നൃത്താധ്യാപികയാണ്. ചില അസുഖങ്ങളാല്‍ ഇപ്പോള്‍ വീട്ടില്‍ നൃത്തം പഠിപ്പിക്കുന്നില്ല. ഭര്‍ത്താവ് മധു ഒരു സെക്യൂരിറ്റി ഗാര്‍ഡാണ്. തുച്ഛ വരുമാനത്തില്‍ ഒരു വാടകവീട്ടില്‍ താമസിച്ചു പോരുന്ന സന്തുഷ്ട കുടുംബം. മകനുണ്ട്, കോളേജില്‍ പഠിക്കുന്നു.

സംഗീതവും നൃത്തവും ആയോധനകലകളും ഒക്കെ ശീലമുള്ള കുടുംബമാണ് അവരുടേത്. കുടുംബം മെച്ചപ്പെടുത്താന്‍ ഗള്‍ഫിലേക്കുള്ള യാത്രയ്ക്കിടെ മധു മരിക്കുന്നു. സുകുമാരിയും മകനും ഒറ്റപ്പെടുന്നു. അവരുടെ ഒറ്റപ്പെടലുകളെ കൈയേല്‍ക്കുന്ന ചില വ്യക്തികളും അവര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് നാടകം പറയുന്നത്.

കൂട്ടക്കൊലപാതകങ്ങളും കോളേജ് റാഗിംഗുകളും അവയുടെ ഇരകളായ കുടുംബങ്ങളും പേറുന്ന വ്യഥകളും ഒക്കെ ഇതിലെ പ്രധാന പ്രമേയമായി കടന്നുവരുന്നുണ്ട്. ഒരു അമ്മ ഇത്തരം സങ്കടങ്ങളെ എങ്ങനെ നേരിടുന്നു എന്ന് അല്പം ഭാവാത്മകമായി സുകുമാരി എന്ന നാടകം ചിന്തിക്കുകയാണ്. മനോഹരമായ പാട്ടുകളും നൃത്തനൃത്യങ്ങളും നാടകത്തിന്റെ പ്രത്യേകതയാണ്. കൊലപാതകങ്ങള്‍ക്കെതിരെ ഒരു ഉണര്‍ത്തുപാട്ടാണ് നാടകം. ഒപ്പം നാടകീയത അല്പം അധികമാകുന്നു എന്ന് തോന്നുന്ന രംഗങ്ങളും ക്ലൈമാക്‌സിനോടടുത്തുണ്ട്. നാടകത്തിന്റെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന രംഗ ചിത്രീകരണവും മികവുറ്റ അഭിനയവും 'സുകുമാരി'യുടെ പ്രത്യേകതയാണ്.

  • ഫോണ്‍ : 94477 10806

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org