റുവാഹ് : ആപ്പുകളുടെ ലോകത്തെ ദൈവശ്വാസം

Ruah app The breath of God in the world of apps
Published on
ബൈബിൾ വായനയും പഠനവും ആവേശകരമാക്കി മാറ്റുന്ന മൊബൈൽ ആപ്പിനെയും അതിന്റെ അണിയറ പ്രവർത്തകരെയും കുറിച്ച്.....

ചക്രം മുതൽ എഐ വരെ ഏതൊരു സാങ്കേതികവിദ്യാ വികാസത്തെയും ആശ്ലേഷിക്കുന്ന മാനവരാശി പിന്നെ അവയോടുകൂടി മാത്രമേ മുന്നോട്ടു പോകാറുള്ളൂ. മനുഷ്യർ, വിശേഷിച്ചും കൗമാര യൗവനങ്ങൾ സദാസമയവും ഫോണിലാണ് എന്നു പരാതി പറയാത്തവരില്ല. അവരെ ഫോണു കളിൽ നിന്നു തിരികെ നടത്തുക പ്രായോഗികമല്ല. അവരോടു ഇടപെടണമെന്നുള്ളവർ ഫോണു കളിലേക്കു പോകുകയല്ലാതെ മാർഗവുമില്ല.

സഭയ്ക്കും ഇതു ബാധകമാണ്. ഇന്നു ബൈബിൾ പ്രഘോഷിക്കണ മെന്നും വേദോപദേശം പഠിപ്പിക്കണ മെന്നും ആഗ്രഹിക്കുന്നവർ, ആ ദൗത്യമേറ്റെടുത്തവർ പോകേണ്ടത് മൊബൈൽ ഫോണുകളുടെ ലോകത്തേക്കാണ്. അങ്ങനെ പോകുകയും അനേകരെ ഫോണി ലൂടെ ബൈബിൾ പഠിപ്പിക്കുകയും ചെയ്ത കഥയാണ് ലിറ്റ്സൺ തോമസിന്റേതും സഹപ്രവർത്തകരുടേതും.

റുവാഹ് എന്ന ബൈബിൾ ആപ്പിലൂടെയാണ് പതിനായിരങ്ങളെ ഇവർ വചനത്തിന്റെ ലോകത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ മാർച്ചിൽ അവതരിപ്പിക്കപ്പെട്ട ആപ്പ് ബൈബിൾ പഠനരംഗത്തു തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്.

ഗെയിമുകളിലൂടെ ബൈബിൾ പഠിക്കുക എന്ന നവീനമായ ഭാവനയുടെ ആവിഷ്കാരമാണ് ആപ്പ്. ഉത്പത്തി പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്ന ആപ്പ് ബൈബിൾ വായിക്കാൻ സഹായിച്ചശേഷം വായിച്ചതിനെക്കുറിച്ചു ചോദ്യങ്ങളു ന്നയിക്കുന്നു. ചോദ്യങ്ങൾക്കുത്തരം നൽകി മുന്നേറുന്നവർക്കു റിവാഡു കൾ നൽകുന്നു. അടുത്ത ഘട്ടത്തി ലേക്കു കടക്കുന്നവർക്ക് അടുത്ത ഭാഗം വായിക്കാം. അപ്രകാരം ക്രമമായി ഗെയിം പുരോഗമിക്കുന്നു. ഗെയിം പൂർത്തിയാക്കുന്നവർക്ക് ബൈബിൾ ഹൃദിസ്ഥമായിരിക്കും. ഒപ്പം പ്രാർഥനയ്ക്കും ആപ്പ് അവസരമൊരുക്കുന്നു.

ഇന്നു ബൈബിൾ പ്രഘോഷിക്കണമെന്നും വേദോപദേശം പഠിപ്പിക്കണമെന്നും ആഗ്രഹിക്കുന്നവർ, ആ ദൗത്യമേറ്റെടുത്തവർ പോകേണ്ടത് മൊബൈൽ ഫോണുകളുടെ ലോകത്തേക്കാണ്.

ഇരിങ്ങാലക്കുട രൂപതയിൽ, ചാലക്കുടിക്കടുത്ത് എലിഞ്ഞിപ്ര സ്വദേശിയാണ് ഐ ടി എൻജിനീയ റായ ലിറ്റ്സൺ. കണ്ണമ്പുഴ തോമസിന്റെയും ലില്ലിയുടെയും മകൻ. കൊടകര സഹൃദയയിൽ നിന്നു ബി ടെക് നേടിയ ലിറ്റ്സൺ, പഠനശേഷം തൊഴിൽ തേടുന്ന ഘട്ടം. അക്കാലത്ത്, അണക്കരയിൽ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ ധ്യാനത്തിൽ പങ്കെടുക്കാനിടയായി. അതിനുശേഷം ജീസസ് യൂത്തിൽ സജീവമായി. അമ്മ ലില്ലിയോടൊപ്പം ഇടവകയിൽ മതാധ്യാപകനായും ലിറ്റ്സൺ പ്രവർത്തിച്ചിരുന്നു. ഈ ജീസസ് യൂത്ത് കാലത്താണ് തനിക്ക് സാങ്കേതികരംഗ ത്തുള്ള കഴിവ് ആത്മീയരംഗത്തിനായി ഉപയോഗിക്കാ മെന്ന ചിന്ത വരുന്നത്. ജീസസ് യൂത്തിൽ കുട്ടികളുടെ വിഭാഗത്തിലാണ് സേവനം ചെയ്തിരുന്നത്.

ഫ്രീലാൻസായി കമ്പ്യൂട്ടർ ബന്ധിത ജോലിക ളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിൽ ക്രിസ്മസിനൊരുക്കമായി ഡിസംബറിലെ 25 ദിവസം കുട്ടികൾക്കുപയോഗിക്കാവുന്ന ഒരു ആപ്പ് ഉണ്ടാക്കി. 2019-ലായിരുന്നു ഇത്. ഇരുപത്തിയഞ്ച് നോമ്പ് കഴിഞ്ഞ പ്പോൾ അത് കാലഹരണപ്പെട്ടെ ങ്കിലും ഉപയോഗിച്ചവർക്കിടയിൽ അതിനു നല്ല സ്വീകാര്യതയും അഭിപ്രായവും കിട്ടി. കുട്ടികൾ കൈയടിച്ച ആപ്പ്പാണ്. അതു കൊണ്ട് 2020-ലും അത് ഇറക്കി. 2021-ൽ ലിറ്റ്സൺ കാനഡയി ലേക്കു ഉപരിപഠനാർഥം പോയി. കാനഡയിൽ നിന്നും 2021 ഡിസംബറിലും ആ ആപ്പ് കുട്ടികൾക്കായി പുതുക്കി നൽകിയിരുന്നു.

Ruah-app-The-breath-of-God-in-the-world-of-apps

കാനഡയിൽ ചെന്ന് എട്ടു മാസം കഴിഞ്ഞിട്ടും അവിടത്തെ ജീസസ് യൂത്ത് പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല. നമ്പറുകളൊക്കെ കിട്ടുന്നുണ്ടെങ്കിലും എന്തോ കാരണത്താൽ അവരുടെ കൂട്ടത്തിലേക്കു ചേരാൻ കഴിയുന്നില്ല. അങ്ങനെ വന്നപ്പോൾ, നാട്ടിൽ നിന്നു വിദേശത്തേക്കു വരുന്നവർക്ക് ജീസസ് യൂത്തുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു ആപ്പ് നിർമ്മിച്ചാലോ എന്ന ആലോചന വന്നു. അതിനുള്ള പണികളു മായി മുന്നോട്ടു പോയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

അങ്ങനെയിരിക്കെയാണ് ഈശോയോട് ‘ഇനി എന്താ ചെയ്യേണ്ടത്?’ എന്ന ഒരു ചോദ്യം താൻ ഉയർത്തിയതെന്നു ലിറ്റ്സൺ പറയുന്നു.

“അടുത്തത് ചെയ്യാൻ ആഗ്രഹമുണ്ടെന്നല്ലാതെ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. അങ്ങനെ അത് ഈശോയ്ക്ക് വിട്ടുകൊടുത്തു. ഞാൻ പിന്നെ അതിനെപ്പറ്റി അനാവശ്യമായ ആകുലതകൾ ഒന്നും മനസ്സിൽ വച്ചില്ല. പഠനവും ജോലിയും ഒക്കെയായി മുന്നോട്ടു പോയി.”

അങ്ങനെയിരിക്കെ കല്യാണം കഴിയുകയും ജീവിതപങ്കാളി യായി ജിസ്ന ജോൺസണും കൂടി ഒപ്പമെത്തുകയും ചെയ്തു. ആ സമയത്തൊരിക്കൽ നവദമ്പതി മാർ അപ്പാർട്ട്മെന്റിൽ ടിവി കാണുകയായിരുന്നു. ഒരു ഡോക്യുമെന്ററിയാണ് കാണു ന്നത്. കുട്ടികൾ എങ്ങനെയാണ് കമ്പ്യൂട്ടറിലും ഫോണിലും ഒക്കെ ഗെയിമുകൾക്ക് അടിമകളാകു ന്നത് എന്നതിനെക്കുറിച്ച് ശാസ്ത്രീയമായി വിശദീകരിക്കുന്ന ഒരു ഡോക്യുമെന്ററിയായിരുന്നു അത്.

ഗെയിം പൂർത്തിയാക്കുന്നവർക്ക് ബൈബിൾ ഹൃദിസ്ഥമായിരിക്കും. ഒപ്പം പ്രാർഥനയ്ക്കും ആപ്പ് അവസരമൊരുക്കുന്നു.

ആ സമയത്താണ്, മനശ്ശാസ്ത്ര പരമായി അംഗീകരിക്കപ്പെട്ട മാർഗങ്ങളുപയോഗിച്ച്, ഗെയിമുകളിലൂടെ തന്നെ വചനം പഠിക്കാനും ഈശോയെ മനസ്സിലാക്കാനുമുള്ള ഒരു ആപ്പ് വന്നാൽ നന്നായിരിക്കില്ലേ എന്നു തോന്നിയത്. തങ്ങളുടെ ദാമ്പത്യത്തിന്റെ ആദ്യഫലം ഈശോയ്ക്കുള്ള ഇതുപോലൊരു സമ്മാനമായിരിക്കണമെന്നു ജിസ്നയും ചിന്തിക്കുന്ന സമയ മായിരുന്നു അത്. അങ്ങനെ യാണ് റുവാഹ് എന്ന ആപ്പിന്റെ ആശയം മുളപൊട്ടുന്നത്.

ലിറ്റ്സൺ പിന്നെ അത് തന്റെ ആത്മീയോപദേഷ്ടാവായ ഫാ. അരുൺ തോമസ് ഭരണിക്കുളങ്ങരയുമായി ചർച്ച ചെയ്തു. അതാണു റുവാഹ യുടെ ആദ്യപടി. അന്നത്തെ സങ്കൽപത്തിൽ നിന്നു വളരെ യേറെ മാറ്റങ്ങളുള്ള ഒന്നാണ് ആപ്പായി രംഗത്തു വന്നപ്പോൾ റുവാഹ്.

അതിന് അങ്ങനെ ഗംഭീരമായ ഒരു ആവിഷ്കാരം നൽകുന്നതിൽ ലിറ്റ്സണും ജിസ്നയ്ക്കുമൊപ്പം പിന്നീടു വന്നു ചേർന്ന ടീമംഗങ്ങളും അവരുടേതായ പങ്കുവഹിച്ചു.

പഠനശേഷം, ആത്മീയചിന്തകളി ലേക്കു തന്നെ വഴി നടത്തിയ ഫാ. ഡാനിയലിനു തന്നെയാണ് ആപ്പിന്റെ ആദ്യരൂപം ലിറ്റ്സൺ അയച്ചു കൊടുത്തത്. മിനിറ്റുകൾക്കുള്ളിൽ ഡാനിയലച്ചന്റെ പ്രോത്സാഹനവചസ്സു കൾ മറുപടിയായി വന്നെത്തി. ആപ്പ് മുഖ്യധാരയിലേക്കു പ്രയാണം ചെയ്യുന്ന തിന്റെ തുടക്കം അവിടെയാണ്.

മാസങ്ങൾക്കുള്ളിൽ ഇരുപതിനായിരത്തോളം ആളുകൾ ആപ്പ് ഉപയോഗിക്കാൻ തുടങ്ങി. അനുദിനം അവരുടെ എണ്ണം വർധി ക്കുന്നു. ആറു ലക്ഷത്തിനു മുകളിൽ ടാസ്കുകൾ ഉപയോക്താക്കൾ പൂർത്തി യാക്കി. ഏകദേശം മൂന്നര ലക്ഷത്തിന് മുകളിൽ പ്രാർഥനകൾ വന്നു. ഓരോ ടാസ്ക് ചെയ്യുമ്പോൾ കൊടുക്കുന്ന പോയിന്റുകൾ എഴുപത്തിയാറ് ലക്ഷ ത്തിന് മുകളിൽ എത്തി.

ആപ്പ് രൂപത്തിൽ ടാസ്കുകളും ഗെയിമുകളും ഒക്കെയായി ആപ്പ് ഉപയോഗിക്കുമ്പോൾ താനറിയാതെ തന്നെ ബൈബിൾ വായന മുന്നേറുകയും വായിക്കുന്ന ഭാഗങ്ങൾ ഹൃദിസ്ഥമായി മാറുകയും ചെയ്യുന്നു.

16 മുതൽ 25 വരെ പ്രായമുള്ള വരാണ് ആപ്പ് കൂടുതലും ഉപയോഗി ക്കുന്നത്. മുതിർന്നവരെ പ്രതീക്ഷിച്ചിരു ന്നില്ലെങ്കിലും ആ പ്രായവിഭാഗത്തി ലുള്ളവരും ഏറെപ്പേർ ആപ്പിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോൾ കുട്ടികൾക്കുവേണ്ടി ആനിമേഷനും മറ്റുമായി മറ്റൊരു ആപ്പും പണിപ്പുരയി ലാണ്. അതുപോലെ തന്നെ മലയാളം പതിപ്പ് ഇറക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. മലയാളം പതിപ്പ് ഇറക്കാൻ വലിയ നിർബന്ധം ഉണ്ടാകു ന്നുണ്ട്. അതുകൂടെ വരുന്നതോടെ ഉപയോക്താക്കളുടെ എണ്ണം വൻതോതിൽ വർധിക്കുമെന്നുറപ്പാണ്.

ഇംഗ്ലീഷിൽ ആയതുകൊണ്ട്, ആഗോളസഭയുടെ ശ്രദ്ധയും ആപ്പി ലേക്കു വന്നു തുടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലു ള്ളവർ ആപ്പിനെക്കുറിച്ച് അറിഞ്ഞു വരുന്നു. ഉപയോഗിക്കുന്നവരെല്ലാം നല്ല അഭിപ്രായവും പറയുന്നു. സഭയുടെ വിവിധ തലങ്ങളിലുള്ള അധികാരികളെ ഇതിനെക്കുറിച്ച് അറിയിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

സോഫ്റ്റ് വെയർ വ്യവസായത്തിൽ സാധാരണ പറയുന്ന കാര്യമുണ്ട്. നമ്മുടെ പ്രശ്നങ്ങൾ നമ്മൾ പരിഹരി ക്കാൻ ശ്രമിച്ചാൽ ആ പരിഹാരമാർഗം മറ്റനേകർക്കും ഉപകാരപ്പെടും. റുവാഹ് ആപ്പിന്റെ കാര്യത്തിൽ തന്നെ സംബന്ധിച്ചിടത്തോളം അതു ശരിയാണെന്നു പറയുകയാണ് ലിറ്റ്സൺ. ദീർഘനേരം മനസ്സർപ്പിച്ചു കുത്തിയിരുന്നു വായിക്കാനുള്ള കൃപ തനിക്കു ലഭിച്ചിട്ടില്ലെന്നു ലിറ്റ്സൺ നേരത്തെ തിരിച്ചറിഞ്ഞി രുന്നു. ബൈബിളായാലും മെനക്കെട്ടിരുന്നു വായിച്ചു പഠിക്കാൻ സാധിക്കാറില്ല. എന്നാൽ, ആപ്പ് രൂപത്തിൽ ടാസ്കുകളും ഗെയിമുകളും ഒക്കെയായി ആപ്പ് ഉപയോഗിക്കു മ്പോൾ താനറിയാതെ തന്നെ ബൈബിൾ വായന മുന്നേറുകയും വായിക്കുന്ന ഭാഗങ്ങൾ ഹൃദിസ്ഥ മായി മാറുകയും ചെയ്യുന്നു.

Ruah-app 02 -The-breath-of-God-in-the-world-of-apps.jpg

ജോലിക്കു പോകുമ്പോൾ മെട്രോയിലിരുന്ന് ആപ്പിലെ മൊഡ്യൂളുകൾ തീർക്കുകയാണ് ഇപ്പോൾ ലിറ്റ്സണെപോലെ പലരും. അങ്ങനെ ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ആറേഴു മാസത്തിനുള്ളിൽ ബൈബിൾ വായിച്ചു പൂർത്തിയാക്കാനാകും. എന്നാൽ, മറ്റു മൊബൈൽ ഗെയിമുകൾ പോലെ ഇത് ഒരു അഡിക്ഷനായി മാറാതിരിക്കാനുള്ള മുൻകരുതലുകളും ലിറ്റ്സണും സംഘവും ചെയ്തിട്ടുണ്ട്. ഒരു ദിവസം നിശ്ചിതസമയത്തിനു മുകളിൽ ഒരാൾക്ക് ആപ്പ് ഉപയോഗിക്കാ നാവില്ല എന്നത് ഒരുദാഹരണം.

ഇപ്പോൾ നിർമ്മിതബുദ്ധിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണല്ലോ. അതിനെ കുറിച്ച് ലിയോ പതിനാലാമൻ മാർപാപ്പ ചാക്രികലേഖനവും പുറത്തിറക്കി. എ ഐ പോലുള്ള സാങ്കേതികവിദ്യാവിപ്ലവത്തെ ഗുണകരമായി ഉപയോഗിക്കുക എന്നതാണ് സഭയ്ക്ക് ചെയ്യാനുള്ളതെന്ന് ലിറ്റ്സൺ പറയുന്നു. റുവാഹ് ആപ്പിന്റെ ഇപ്പോഴത്തെ രീതിയിലുള്ള വികസനത്തിന് എഐ സഹായകരമാകുന്നുണ്ട്. ആപ്പ് വികസനത്തിന്റെ വേഗത വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനും എ ഐ സഹായകരമായി. ഉള്ളടക്കം നിർമ്മിക്കുന്നതിലും രൂപകൽപന ചെയ്യുന്നതിലുമെല്ലാം എഐ ഉപയോഗിക്കപ്പെട്ടു.

ആപ്പുകൾക്കും ഫോണുകൾക്കും അടിപ്പെട്ടുപോയ കുട്ടികളെ അതിൽ നിന്നു പുറത്തു കടക്കാൻ പ്രേരിപ്പിക്കാതെ, അതിൽ തന്നെ തളച്ചിടാൻ ഇത്തരം ആപ്പുകൾ കൂടുതൽ ഇടയാക്കുകയല്ലേ ചെയ്യുക എന്ന സന്ദേഹം റുവാഹ് ആപ്പിന്റെ നിർമ്മാതാക്കളും നേരിടുന്നുണ്ട്. ഈ ആപ്പില്ലെങ്കിലും കുട്ടികൾ ഫോൺ കൈവിടാൻ പോകുന്നില്ല എന്നതാണ് അതിനുത്തരം. അവർ അവിടെയാണ് ജീവിക്കുന്നത്, അതിലാണ് വളർന്നു വരുന്നത്. അപ്പോൾ അവർ ഉപയോഗിക്കാൻ താത്പര്യപ്പെടുന്ന രീതിയിലുള്ള ആപ്പുകൾ നമ്മൾ അവിടെ നൽകുകയാണു ചെയ്യേണ്ടതെന്ന് ഇവർ കരുതുന്നു.

ഇതു തങ്ങളിലുണ്ടാക്കിയ ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് ആപ്പ് ഉപയോഗിക്കുന്നവർ നൽകുന്ന കൃതജ്ഞതാഭരിതമായ പ്രതികരണങ്ങളാണ് ആപ്പ് ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പായിരുന്നു എന്നതിനു തെളിവ്.

വചനത്തോട് വിധേയപ്പെട്ട, വചനപഠനത്തിൽ ലഹരി കണ്ടെത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ റുവാഹ് എന്ന ആപ്പിനും അതിന്റെ വരാനിരിക്കുന്ന മറ്റു പദ്ധതികൾക്കും സാധിക്കുമെന്ന പ്രത്യാശയാണ് ലിറ്റ്സണെയും സംഘത്തെയും നയിക്കുന്നത്.

കഴിഞ്ഞ മംഗളവാർത്താ തിരുനാളി (മാർച്ച് 25) ലാണ് കാനഡയിൽ വച്ച് ആപ്പ് അവതരിപ്പി ക്കപ്പെട്ടത്. അവിടത്തെ ബിഷപ്പ് ജോസ് കല്ലുവേലിൽ, വികാരി ഫാ. ബൈജു ചാക്കേരി, ഫാ. സിജോ അരിക്കാട്ട് എന്നിവരും വിശ്വാസികളുമെല്ലാം ലിറ്റ്സണ് വലിയ പിന്തുണയും പ്രോത്സാഹ നവും നൽകി. ലിറ്റ്സണിന്റെ ജീവിത പങ്കാളിയായ ജിസ്നയ്ക്കു പുറമെ തങ്കം ചാക്കോ, അമൽ ആന്റണി, എഡ്വിൻ ജോസ്, ഡോൺ ഹാൻസ് എന്നിവ രാണ് ആപ്പ് വികസിപ്പിച്ച സംഘത്തി ലുള്ളത്. ജീസസ് യൂത്തിന്റെ ഒരു വിഭാഗം പ്രവർത്തകർ മധ്യസ്ഥ പ്രാർഥനയിലൂടെ ഇവരെ സഹായിച്ചുകൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ ശ്വാസം എന്നർഥം വരുന്ന ഹീബ്രു വാക്കാണ് റുവാഹ്. ഡിജിറ്റൽ ലോകത്തിലെ ദൈവശ്വാസം. ഗെറ്റ് അഡിക്ടഡ് ടു സ്ക്രിപ്ചർ ആണ് ആപ്തവാക്യം. വചനത്തോട് വിധേയപ്പെട്ട, വചനപഠനത്തിൽ ലഹരി കണ്ടെത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ റുവാഹ് എന്ന ആപ്പിനും അതിന്റെ വരാനിരിക്കുന്ന മറ്റു പദ്ധതികൾക്കും സാധിക്കുമെന്ന പ്രത്യാശയാണ് ലിറ്റ്സണെയും സംഘത്തെയും നയിക്കുന്നത്.

  • - സ്റ്റാഫ് റിപ്പോർട്ടർ

logo
Sathyadeepam Online
www.sathyadeepam.org