ജനിക്കാത്ത ശിശുവിനും അവകാശം

മാര്‍ച്ച് 25 : മംഗളവാര്‍ത്ത
ജനിക്കാത്ത ശിശുവിനും അവകാശം
ജൈവശാസ്ത്രപരമായി പുരുഷ ബീജവും സ്ത്രീയുടെ അണ്ഠവും സംയോജിക്കുന്ന നിമിഷം മുതല്‍ 'വ്യക്തി' എന്ന സത്ത രൂപീകൃതമായി കഴിഞ്ഞു. ഇതിനുള്ള ഏറ്റവും വലിയ നിയമപരമായ തെളിവ് ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രഫഷന്‍ ആരംഭിക്കുന്ന ദിവസം നെഞ്ചില്‍ വലതുകരം ചേര്‍ത്തുവച്ച് ഇടതുകരം നീട്ടിപ്പിടിച്ച് എടുക്കു ന്ന ഹിപ്പോക്രേറ്റസ് ഓത്ത് - Oath of Hippocrates - എന്ന പ്രതിജ്ഞയാണ്. 'ഹിപ്പോക്രേറ്റസ്' എന്ന ഗ്രീക്ക് ശാസ്ത്രജ്ഞനാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്.
  • മാര്‍ച്ച് 25

ജനിക്കാന്‍ അനുവദിക്കാത്ത ശിശുവിനെ അനുസ്മരിക്കാന്‍ കാരണം അഹിംസയുടെ നാടായ ഭാരതത്തില്‍ പോലും നടന്നുകൊണ്ടിരിക്കുന്ന ഗര്‍ഭപാത്രത്തിലെ കൊല എന്ന ഗര്‍ഭഛിദ്രമാണ്. ഒരു പിറന്ന കുഞ്ഞ് എന്തെങ്കിലും കാരണവശാല്‍ മരണപ്പെട്ടാല്‍ അത് നിയമപ്രകാരമുള്ള നടപടികള്‍ക്ക് വിധേയമായ ശിക്ഷാനടപടികള്‍ ഉണ്ടാകും. എന്നാല്‍ ഗര്‍ഭപാത്രത്തിലെ നിശബ്ദകൊല പുറംലോകം അറിയുന്നുപോലുമില്ല.

വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ക്കൊണ്ടുമെന്നുമല്ല ഗര്‍ഭം അലസിപ്പിക്കുന്നത്. വിദേശയാത്ര, കുഞ്ഞുങ്ങള്‍ അസൗകര്യമാണെന്ന് കരുതുന്നവര്‍ എന്നിവരാണ് ദൈവദാനമായ പിഞ്ചുശിശുക്കളെ പിച്ചിച്ചീന്തുന്നവര്‍. അസൂയ മൂത്ത് ആബേലിനെ വധിച്ച സ്വസഹോദരന്‍ കായേലിനെ ശിക്ഷിച്ച ജീവദാതാവ് തന്റെ ഓരോ മക്കളേയും ജാഗ്രതയോടെ വീക്ഷിക്കുന്നു. സംരക്ഷിക്കാന്‍ ദൈവദൂതന്മാരെ കാവല്‍ മാലാഖയായി നിയമിച്ചിട്ടുമുണ്ട്.

അണ്ഠവും ബീജവും സംയോജിച്ച ശേഷം ഗര്‍ഭപാത്രത്തില്‍ ഓരോ ഘട്ടത്തിലും നടക്കുന്ന വളര്‍ച്ച ഒരു പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പിഞ്ചോമനയിലേക്കുള്ള ചവിട്ടുപടികളാണ്. അഞ്ചാമത്തെ ആഴ്ച്ചയോടെ ഹൃദയമിടിപ്പ് ആരംഭിക്കുന്നു. അതോടൊപ്പംതന്നെ മറ്റ് പ്രധാന അവയവങ്ങളായ മസ്തിഷ്‌ക്കം, സുഷുമ്‌ന (ടുശിമഹ ഇീൃറ) എന്നിവയുടെ ആദ്യരൂപവും കാണപ്പെടുന്നു. പത്താമത്തെ ആഴ്ച്ചയോടെ മാംസപിണ്ഠമായി വളര്‍ച്ച ആരംഭിച്ച ജീവന്റെ ആദ്യരൂപത്തെ ഫീറ്റസ് (എീലൗേ)െ എന്ന നാമത്തില്‍ അറിയപ്പെടുന്നു.

ഒരു കുഞ്ഞു ഉണ്ണി എന്ന നിലയില്‍ അതിനെ കാണണം. 14-ാം ആഴ്ചയില്‍ ഉണ്ണിയുടെ ലിംഗനിര്‍ണ്ണയവും നടന്നുകഴിഞ്ഞിരിക്കും. 16-20 ആഴ്ചകളില്‍ ഗര്‍ഭസ്ഥശിശുവിന്റെ ചലനം ഗര്‍ഭപാത്രത്തിന് മേലെ കാണാനും തൊട്ട് അനുഭവിക്കാനും കഴിയും. 24-ാമത്തെ ആഴ്ചയില്‍ ഗര്‍ഭപാത്രത്തിന് പുറമേയും അനുയോജ്യമായ സാഹചര്യത്തില്‍ ഫീറ്റസിന് പൂര്‍ണ്ണവളര്‍ച്ചയിലെത്താനുള്ള സാഹചര്യമായി. പിന്നെ ദമ്പതികള്‍ കാത്തുകാത്തിരുന്ന ഉണ്ണിപ്പിറവി സംഭവിക്കുന്നു. കേരളത്തില്‍ പ്രസവപൂര്‍വ ചെക്കപ്പ് നല്ല നിലയില്‍ നടക്കുന്നതിനാല്‍ വികസിത രാജ്യങ്ങളെപ്പോലെതന്നെ ശിശുമരണനിരക്ക് വളരെ കുറവാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഇനി വിഷയത്തിന്റെ മറുപുറം - പലവിധ കാരണങ്ങളാല്‍ ഒരു കുഞ്ഞുകാല്‍ കാണാന്‍ ഭാഗ്യം ലഭിക്കാന്‍ സാധിക്കാത്തവര്‍ക്കേ ഒരു കുഞ്ഞിന്റെ സാന്നിധ്യത്തിന്റെ സായൂജ്യം മനസ്സിലാകൂ. വിലയേറിയ ചികിത്സകള്‍ നടത്തിയിട്ടും ഫലമില്ലാതെ കണ്ണീര്‍ വാര്‍ക്കുന്ന ദമ്പതികളുടെ വേദന മനസ്സിലാക്കാനൊന്നും ആരുമില്ല. മനസ്സിലാക്കിയിരുന്നെങ്കില്‍ പിറക്കാന്‍ ശിശുവിന് അവകാശമുണ്ട് എന്ന സംജ്ഞനയില്‍ ലേഖനം ആവശ്യമായി വരുമായിരുന്നില്ല!

ശിശുസൗഹൃദരാജ്യങ്ങള്‍ മനുഷ്യത്വത്തില്‍ പുരോഗമിക്കും. ശിശുക്കളെ ഇഷ്ടപ്പെടാത്ത സമൂഹത്തില്‍ വളരുക ക്രിമിനലുകളായിരിക്കും. ഉണ്ണി ചേഷ്ടകള്‍ കണ്ട് സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍ എല്ലാ മതാപിതാക്കള്‍ക്കും അനുഗ്രഹമുണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org