മനഃസാക്ഷിയുള്ള മനുഷ്യർ, ഭദ്രമായ ഭാരതം!

People with a conscience, a secure India!
Published on: 
ശതമാനക്കണക്കില്‍ ഊന്നി നില്‍ക്കുന്ന സാമ്പത്തിക കണക്കുകളെ നോക്കി രാജ്യത്തിന്റെ വളര്‍ച്ച നിർണ്ണയിക്കാനാവുമോ? ഇല്ല. രാജ്യപുരോഗതിയില്‍ ആരോഗ്യകരമായ സാമൂഹ്യാന്തരീക്ഷത്തിനു സ്ഥാനമുണ്ടോ? ഉണ്ട്.

പത്തൊന്‍പതു വയസ്സുകാരന്‍ രാത്രി അമിത വേഗത്തില്‍ കാറോടിച്ച് 3 പേരെ കൊലപ്പെടുത്തുന്നു. ഓടിക്കൂടി ചോദ്യം ചെയ്തവരോട് ‘എല്ലാം എന്റെ വാപ്പ നോക്കിക്കൊള്ളു’ മെന്ന് പതിനെട്ടുകാരന്റെ ‘ആത്മവിശ്വാസം’. മറ്റൊരു പതിനേഴുകാരന്‍ രാത്രി അമിതവേഗത്തില്‍ കാറോടിച്ച് ഒരു കുടുംബത്തിന്റെ അത്താണിയായ കുടുംബ നാഥനെ കൊലപ്പെടുത്തുന്നു. ‘ഒരു പതിനേഴു വയസ്സുകാരന്റെ കയ്യില്‍ വണ്ടി കൊടുത്തുവിടാന്‍ പാടില്ലെന്നറിഞ്ഞുകൂടെ’ എന്നു ചോദിച്ചപ്പോള്‍ ജഡ്ജിയായ പിതാവിന്റെ മറുപടി - ‘നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നിക്കണ്ടാ’. രാജ്യപൗരത്വത്തിന്റെ അവകാശമായ വോട്ട് നിഷേധിക്കപ്പെട്ട യുവ/ജനം തെരുവിലിറങ്ങിയപ്പോള്‍ അവരെ അടിച്ചമര്‍ത്താന്‍ ഉത്തരവിടുന്ന അധികാരി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, പീഡനങ്ങള്‍, പൗരന്‍മാര്‍ക്കു നേരെയുളള പൊലീസ് അതിക്രമങ്ങള്‍, അഴിമതികള്‍, ലഹരിയുടെ വിളയാട്ടം! സുരക്ഷിതമല്ലാത്ത സാമൂഹ്യ അന്തരീക്ഷം! ഇന്ത്യ യഥാര്‍ത്ഥത്തില്‍ വളര്‍ച്ച പ്രാപിക്കുന്നുണ്ടോ?

ഉത്തരം ശുഭകരമാവില്ല. ശതമാനക്കണക്കില്‍ ഊന്നി നില്‍ക്കുന്ന സാമ്പത്തിക കണക്കുകളെ നോക്കി രാജ്യ ത്തിന്റെ വളര്‍ച്ച നിർണ്ണയിക്കാനാവുമോ? ഇല്ല. രാജ്യപുരോ ഗതിയില്‍ ആരോഗ്യകരമായ സാമൂഹ്യാന്തരീക്ഷത്തിനു സ്ഥാനമുണ്ടോ? ഉണ്ട്. അങ്ങനെയെങ്കില്‍ സമൂഹത്തെ ആരോഗ്യകരമാക്കുന്നതില്‍ വ്യക്തിധാര്‍മ്മികതയും, സമൂഹ മനഃസാക്ഷിയും തമ്മിലുള്ള ബന്ധമെന്താണ്?

  • ധാര്‍മ്മിക മനഃസാക്ഷിയുടെ അപചയം

ശരിതെറ്റുകളെ തിരിച്ചറിഞ്ഞ്, ശരിപക്ഷം ചേര്‍ന്ന് ഒരാളെ തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ പ്രാപ്തനാക്കുന്ന ആന്തരികശക്തിയെ ധാര്‍മ്മിക മനഃസാക്ഷി എന്നു എളുപ്പത്തില്‍ നിര്‍വ്വചിക്കാം. അനുഭവങ്ങളിലൂടെയും, വിദ്യാഭ്യാസത്തിലൂടെയും, ആത്മീയജീവിതത്തിലൂടെയും, ബന്ധങ്ങളിലൂടെയും വ്യക്തി ഇത് ആര്‍ജിക്കുന്നു. ഈ ആന്തരികശക്തി വ്യക്തി സ്വായത്തമാക്കുന്നില്ലെങ്കില്‍? അപകടങ്ങള്‍ വിവിധ രൂപത്തിലും ഭാവത്തിലും വ്യക്തിയിലും, സമൂഹത്തിലും നിഴലിക്കും. ധാര്‍മ്മിക മനഃസാക്ഷിയുടെ അപചയം മൂല്യവ്യവസ്ഥിതിയുടെ ക്ഷയത്തിനും ആധുനിക ഇന്ത്യയുടെ പുരോഗതിക്കും തടസ്സമായിട്ടുണ്ട്. അനന്തരഫല മെന്നോണം രാജ്യത്തിന്റെ സാംസ്കാരിക അധഃപതനവും സംഭവിച്ചിട്ടുണ്ട്. ജനങ്ങള്‍ സമൂഹത്തിലെ വിവിധ പ്രശ്നങ്ങ ളെക്കുറിച്ച് അവബോധപ്പെടു ന്നത് തുലോം കുറവായി മാറുകയും, ഓരോരുത്തരും വ്യക്തിപരമായ ആസ്വാദന, സന്തോഷ ‘റീല്‍ ജീവിത’ത്തി ലേക്ക് ശ്രദ്ധവയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ഈ പരാജയം, ശരിയായ ആത്മീയ ദര്‍ശനത്തില്‍ നിന്നും മനുഷ്യനെ അകറ്റുന്നു. കേവല മതബോധത്തില്‍ സംതൃപ്തി കണ്ടെത്തുകയും, അത് മതഭ്രാന്തിലേക്കും, മതതീവ്ര വാദത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ആര്‍ത്തിയും, വിദ്വേഷവും രൂപപ്പെട്ട് കുറെപ്പേരെ കുറ്റവാളികളാക്കി മാറ്റുന്നു. കുറെ നിഷ്കളങ്കരായ മനുഷ്യരെ ഭയത്തിന് അടിമകളാ ക്കുന്നു. ഇതിനെ അതിജീവിക്കു ന്നതിനു, ശരിയായ ധാര്‍മ്മിക മനഃസാക്ഷിയുടെ രൂപീകരണം വ്യക്തികളില്‍ സംഭവിക്കുകയും അത് സമൂഹമനഃസാക്ഷിയായി മാറി സമൂഹം വികാസം പ്രാപിക്കുകയും വേണം.

ശരിതെറ്റുകളെ തിരിച്ചറിഞ്ഞ്, ശരിപക്ഷം ചേര്‍ന്ന് ഒരാളെ തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ പ്രാപ്തനാക്കുന്ന ആന്തരികശക്തിയെ ധാര്‍മ്മിക മനഃസാക്ഷി എന്നു എളുപ്പത്തില്‍ നിര്‍വ്വചിക്കാം. അനുഭവങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ആത്മീയജീവിതത്തിലൂടെയും ബന്ധങ്ങളിലൂടെയും വ്യക്തി ഇത് ആര്‍ജിക്കുന്നു. ഈ ആന്തരികശക്തി വ്യക്തി സ്വായത്തമാക്കുന്നില്ലെങ്കില്‍ അപകടങ്ങള്‍ വിവിധ രൂപത്തിലും ഭാവത്തിലും വ്യക്തിയിലും, സമൂഹത്തിലും നിഴലിക്കും. ധാര്‍മ്മിക മനഃസാക്ഷിയുടെ അപചയം മൂല്യവ്യവസ്ഥിതിയുടെ ക്ഷയത്തിനും ആധുനിക ഇന്ത്യയുടെ പുരോഗതിക്കും തടസ്സമായിട്ടുണ്ട്.

ശരിയായ ധാര്‍മ്മിക മനഃസാക്ഷിയുടെ രൂപീകരണത്തിലൂടെ മാത്രമേ ഇന്ത്യ എന്ന ബഹുസ്വര സമൂഹത്തിനു വികസിക്കാ നാവൂ. ഒരു പൗരന്‍ യഥാര്‍ത്ഥ മനുഷ്യനാകുന്നത് അവന്റെ ധാര്‍മ്മികമനഃസാക്ഷിയുടെ ശരിയായ പ്രവര്‍ത്തനത്തിലൂടെ യാണ്. എന്നാല്‍, ധാര്‍മ്മിക മനഃസാക്ഷിയുടെ രൂപീകരണ ത്തിലും, പ്രവര്‍ത്തനത്തിലും രണ്ട് അപകടങ്ങളെ തിരിച്ചറി യുകയും വേണം. ഒരുവന്റെ ധാര്‍മ്മിക മനഃസാക്ഷി ആത്മനിഷ്ഠവാദത്തിലേക്കും (Subjectivism), ആപേക്ഷിക വാദത്തിലേക്കും (Relativism) എത്തരുത്. മറുവശത്ത് ഇത് വസ്തുനിഷ്ഠവാദത്തിലേക്കും (Objectivism), നിയമവാദത്തി ലേക്കും (Legalism) നയിക്കരുത്. ഈ രണ്ട് അറ്റങ്ങളില്‍ കുടുങ്ങി യാല്‍ മനഃസാക്ഷിയുടെ മരണ ത്തിലേക്കു നയിക്കും. ഒരുവനില്‍ അന്തര്‍ലീനമായിരി ക്കുന്ന ഘടകങ്ങളും, പ്രപഞ്ചാതീതമായ ഘടകങ്ങളും ഉള്‍ച്ചേര്‍ക്കപ്പെടുമ്പോഴാണ് ധാര്‍മ്മിക മനഃസാക്ഷിക്കു മേല്‍പറഞ്ഞ അപകടങ്ങളെ തരണം ചെയ്യാന്‍ സാധിക്കു ന്നത്. അങ്ങനെ രൂപപ്പെടുന്ന ധാര്‍മ്മിക മനഃസാക്ഷി സമൂഹമനഃസാക്ഷിയായി പരിണമിക്കുന്നു.

ശരിയായ ധാര്‍മ്മിക മനഃസാക്ഷിയുള്ള ഒരാള്‍ സമൂഹത്തിന്റെ വിവിധങ്ങളായ കാര്യങ്ങളില്‍ ധാര്‍മ്മിക ഇടപെടലുകള്‍ക്കു നിര്‍ബന്ധിത നാകുന്നു. ഇത് ഒരു ജൈവിക മായ സാമൂഹിക ഉള്‍ച്ചേര ലാണ്. ഒരുവനില്‍ രൂപപ്പെടുന്ന സമൂഹ മനഃസാക്ഷി ഈ ഇടപെടലുകളെ അര്‍ത്ഥ പൂര്‍ണമാക്കുകയും, തകിടം മറിയുന്ന സാമൂഹ്യഘടനകളെ (Social Structure) ക്രമപ്പെടു ത്താന്‍ പര്യാപ്തനാക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍, ഇപ്പോള്‍ ആയിരിക്കുന്ന ഇന്ത്യയും, ആയിത്തീരേണ്ട ഇന്ത്യയും തമ്മില്‍ വലിയ അന്തരമുണ്ട്. ഈ വിടവ് നികത്താന്‍ സാധിക്കണമെങ്കില്‍ സമൂഹ മനഃസാക്ഷി ഉണരണം.

  • സാമൂഹികബോധവും സമൂഹമനഃസാക്ഷിയും

സമൂഹമനഃസാക്ഷി (Social Conscience) എന്ന പദവും, സാമൂഹികബോധം (Social Consciousness) എന്ന പദവും പരസ്പരപൂരകങ്ങളായി ഉപയോഗിക്കുന്നുണ്ടെങ്കിലും രണ്ടും വ്യത്യസ്തമാണ്. സമൂഹത്തിലെ ഒരു വിഷയത്തെക്കുറിച്ചുള്ള അറിവും അവബോധവുമാണ് സാമൂഹികബോധം സൂചിപ്പി ക്കുന്നത്. അത് ഒരാളുടെ ധാര്‍മ്മികമനഃസാക്ഷിയെ ഉണര്‍ത്തുകയും, ശരി, തെറ്റ്, നിഷ്പക്ഷത എന്ന രീതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരുവനിലെ സമൂഹ മനഃസാക്ഷി മേല്പറഞ്ഞ നിലപാടുകളില്‍ നിന്ന് ഒരുപടികൂടി കടന്ന് സമൂഹത്തിന്റെ ക്ഷേമത്തിനു പ്രവര്‍ത്തനനിരതനാകാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ യുള്ളവര്‍ സാമൂഹ്യ വ്യവസ്ഥിതിയുടെ അപകടങ്ങളെ തിരിച്ചറി ഞ്ഞ് മുന്നറിയിപ്പുകള്‍ നല്കുന്നു. അപകടങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നു. സാമൂഹിക ബോധത്തില്‍ നിന്നും, സമൂഹമനഃസാക്ഷിയിലേക്കുള്ള പരിണാമത്തിലാണ് മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ച സംഭവിക്കുന്നത്.

കഴിഞ്ഞ എട്ടു പതിറ്റാണ്ടുകൊണ്ട് ഭാരതം നേടിയ വിജയങ്ങളും നേട്ടങ്ങളും ഒരു സമൂഹമെന്ന നിലയില്‍ നമ്മെ വളര്‍ത്തിയോ? നാനാത്വപുഷ്പങ്ങള്‍ക്ക് ഏകതയുടെ പൂന്തോട്ടം സൃഷ്ടിക്കാന്‍ കഴിഞ്ഞോ? അസഹ്യപ്പെടുത്തുന്ന സാമൂഹ്യ അന്തരീക്ഷം ഭാരതമനസ്സിനെ മടുപ്പിക്കുന്നില്ലേ?

രാഷ്ട്രീയമനഃസാക്ഷിയും, പാരിസ്ഥിതിക മനഃസാക്ഷിയുമൊക്കെ മേല്പറഞ്ഞ സമൂഹ മനഃസാക്ഷിയുടെ വിപുലീകൃതരൂപങ്ങളാണ്. ഒരാള്‍ക്കു മികവുറ്റ ഒരു രാഷ്ടീയ നേതാവാകണമെങ്കില്‍ അയാളില്‍ ശരിയായ സമൂഹമനഃസാക്ഷി രൂപപ്പെടണം. മാന്യത, ആദരവ്, അന്തസ്സ്, നീതിബോധം, ദേശ സ്നേഹം, പരസഹായം, സത്യ സന്ധത, വ്യക്തിത്വസമഗ്രത എന്നിവയെല്ലാം സമൂഹമനഃ സാക്ഷിയുടെ അന്തിമ ഉല്പന്നങ്ങളാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വ, സ്വഭാവ സവിശേഷതകളെ ധാര്‍മ്മികാടി സ്ഥാനത്തില്‍ വ്യക്തിപരമെന്നും, സാമൂഹ്യമെന്നും രണ്ടായി പിരിച്ചെടുക്കുകയെന്നത് അസാധ്യമാണ്. കാരണം മേല്പറഞ്ഞതുപോലുള്ള ഗുണഗണങ്ങള്‍ ഇഴചേര്‍ന്ന് കിടക്കുന്നതും വീട്ടിലും, സമൂഹത്തിലും ഒരുപോലെ പ്രതിഫലിക്കേണ്ടതുമാണ്. അവയെല്ലാം ഒരു സുസ്ഥിര സമൂഹത്തെ കെട്ടിപ്പടുക്കുന്ന തില്‍ നിര്‍ണായക ഘടകങ്ങ ളാണ്‌.

ചുരുക്കത്തില്‍ വ്യക്തി ധാർമ്മികതയും, സമൂഹമനഃ സാക്ഷിയും ഇഴചേര്‍ന്നെങ്കില്‍ മാത്രമേ സമൂഹത്തിന്റെ വളര്‍ച്ച സാധ്യമാകൂ. അതു തന്നെയാണ് ഭാരതദേശത്തിന്റെ വളര്‍ച്ചയ്ക്കും പുനര്‍നിര്‍മ്മാണത്തിനും അവശ്യമായ ഘടകങ്ങള്‍ (സംഘടിതമായ മത സമൂഹങ്ങളിലെ ജീര്‍ണതയ്ക്കും പരിഹാരം ഇതു തന്നെയാണ്).

  • പങ്കാളിത്ത തീരുമാനങ്ങളുടെ വികാസം

വ്യക്തിധാര്‍മ്മികതയും, സമൂഹമനഃസാക്ഷിയും ഇഴചേരുമ്പോഴാണ് പങ്കാളിത്ത തീരുമാനങ്ങള്‍ (participatory decision making) ഉണ്ടാകു ന്നത്. പങ്കാളിത്ത തീരുമാന ങ്ങള്‍ സമൂഹവളര്‍ച്ചയില്‍ നിർണ്ണായക പങ്കുവഹിക്കു ന്നുണ്ട്. ഭരണകൂടവും, ഭരണകര്‍ത്താക്കളും തങ്ങളുടെ തീരുമാനങ്ങളിലും, നിയമനിര്‍മ്മാണങ്ങളിലും വ്യക്തിധാര്‍മ്മികതയുടെയും, സമൂഹമനഃസാക്ഷിയുടെയും സമന്വയം ഉറപ്പാക്കേണ്ടതാണ്. ഈ സമന്വയത്തില്‍ നിന്നാണ് പങ്കാളിത്തശൈലി രൂപപ്പെടു ന്നത്. UN ജനറല്‍ അസംബ്ലി 1986-ല്‍ പുറത്തിറക്കിയ Declaration on the Right to Development എന്ന രേഖയില്‍ വികസനതത്വങ്ങളില്‍ ഒന്നായി പറഞ്ഞിരിക്കുന്നത്, വ്യക്തികളു ടെയും ജനതയുടെയും അര്‍ത്ഥപൂര്‍ണമായ പങ്കാളിത്തം ഉറപ്പാക്കണം എന്നാണ്. ജനതയെ പരിഗണിക്കാതെ, അവരുടെ സ്വരം ശ്രവിക്കാതെ അവര്‍ക്കുവേണ്ടി തരപ്പെടു ത്തുന്ന വികസനപദ്ധതികള്‍ എതിര്‍ക്കപ്പെടുക സ്വാഭാവിക മാണ്. ഒരു സമൂഹത്തെ അവരുടെ ആവാസവ്യവസ്ഥ യില്‍ നിന്നു സമ്പൂർണ്ണമായി നീക്കം ചെയ്ത് വികസനപദ്ധതി കള്‍ നടപ്പിലാക്കാന്‍ ശ്രമിക്കു മ്പോള്‍ വലിയ പ്രതിരോധം സൃഷ്ടിക്കപ്പെടുന്നത് അതുകൊ ണ്ടാണ്. ജനതയുടെ പങ്കാളിത്തത്തിലൂടെ അവര്‍ വിവിധ പദ്ധതി കളുടെ ഗുണഭോക്താക്കള്‍ മാത്രമല്ല, ഏജന്‍റുകളുമായി ത്തീരുന്നു. ഇതു ജനതയെ ശാക്തീകരിക്കുകയും, പാര്‍ശ്വ വല്‍ക്കരണത്തില്‍ നിന്നു സമൂഹങ്ങളെ സംരക്ഷിക്കു കയും ചെയ്യുന്നു. മാത്രമല്ല, ഏകപക്ഷീയമായ അധികാര ശക്തി ഉപയോഗിച്ച് സ്വാതന്ത്ര്യത്തെയും, മനുഷ്യമഹത്വത്തെയും ഹനിക്കുന്ന പ്രവർത്തികളില്‍ നിന്നു ഭരണകൂടത്തെയും, ഭരണാധികാരികളെയും നിയന്ത്രിക്കുകയും ചെയ്യുന്നു.

ശരിയായ ധാര്‍മ്മിക മനഃസാക്ഷിയുള്ള ഒരാള്‍ സമൂഹത്തിന്റെ വിവിധങ്ങളായ കാര്യങ്ങളില്‍ ധാര്‍മ്മിക ഇടപെടലുകള്‍ക്കു നിര്‍ബന്ധിതനാകുന്നു. ഇത് ഒരു ജൈവികമായ സാമൂഹിക ഉള്‍ച്ചേരലാണ്. ഒരുവനില്‍ രൂപപ്പെടുന്ന സമൂഹ മനഃസാക്ഷി ഈ ഇടപെടലുകളെ അര്‍ത്ഥപൂര്‍ണമാക്കുകയും, തകിടം മറിയുന്ന സാമൂഹ്യഘടനകളെ (Social Structure) ക്രമപ്പെടുത്താന്‍ പര്യാപ്തനാക്കുകയും ചെയ്യുന്നു.

ജാതി-മത പിരിമുറുക്കങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യപോലുള്ള രാജ്യത്ത്, മേല്‍പറഞ്ഞ വിധമുള്ള പങ്കാളിത്ത രീതികള്‍ പൗരന്‍മാരുടെ വ്യക്തിബന്ധ ങ്ങളെ പരിപോഷിപ്പിക്കുന്നു. സ്റ്റേറ്റും, പൗരന്‍മാരും തമ്മിലുള്ള ഇടപെടലുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ പലതര ത്തിലുള്ള സാമൂഹ്യ, രാഷ്ട്രീയ, വര്‍ഗാതിര്‍ത്തികളെ ഇല്ലാതാക്കി സമൂഹത്തിന്റെ സമഗ്രവളര്‍ച്ച സാധ്യമാക്കുന്നു. മാനവശാ ക്തീകരണവും, ജനാധിപത്യ സംരക്ഷണവുമാണ് പങ്കാളിത്ത തീരുമാനങ്ങളുടെ രണ്ടു സുപ്രധാന ഘടകങ്ങള്‍ (ഫലങ്ങള്‍). ജനങ്ങള്‍ അവരുടെ ജീവിത ലക്ഷ്യങ്ങള്‍ നേടുന്നതിന് സ്വയം പ്രാപ്തമാകുന്നു. ഈ ശാക്തീ കരണത്തില്‍, അടിസ്ഥാന വിദ്യാഭ്യാസവും, ജീവിത നൈപുണ്യങ്ങളും, മാനസിക വളര്‍ച്ചയും, എല്ലാം ഉള്‍പ്പെ ടുന്നു. തല്‍ഫലമായി ജനതയ്ക്ക് അവരുടെ ജീവിതത്തെ മെച്ച പ്പെട്ട രീതിയില്‍ രൂപകല്പന ചെയ്യുന്നതിനു കൂടുതല്‍ കഴിവു നേടുന്നതിനു സാധിക്കുന്നു. ജനാധിപത്യത്തിന്റെ പുഷ്ടീകര ണം എന്നത് കേവലം തിരഞ്ഞെടുപ്പ് കേന്ദ്രീകൃത രാഷ്ട്രീയമല്ല. രാഷ്ട്രീയപാര്‍ട്ടി കളെ പ്രതിനിധാനം ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ അവരുടെ അണികള്‍ക്ക് വശംവദരാകുന്നതല്ല. പൊതുജനത്തിന്റെ ശബ്ദത്തെ മാനിക്കുന്നതാണ്. സമൂഹവളര്‍ച്ചയ്ക്കുവേണ്ടി ജനാഭിപ്രായത്തെ മുഖവിലയ്ക്കെടുത്ത് ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതാണ്. ഭരണകർത്താക്കള്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളാല്‍ സ്വാധീനിക്കപ്പെട്ട് ‘ജനാധിപത്യം’ സ്വീകരിക്കുന്നുവെങ്കില്‍ അത് വിപരീതഫലമാ യിരിക്കും സൃഷ്ടിക്കുക. അങ്ങനെ സ്വാധീനിക്കപ്പെട്ടാല്‍ ഗുണഭോക്താക്കള്‍ ആശ്രിതരുടെ ഒരു സംഘമായി മാറും. ജനാധിപത്യം ഏകാധിപത്യമാകും. മയക്കുവെടിക്കു തുല്യമായ പോപ്പുലിസം (populism) ജനാധിപത്യത്തിന്റെ മറവില്‍ ഏകാധിപത്യത്തെ പുല്‍കുന്ന അവസ്ഥയുണ്ടാകും.

വ്യക്തിധാര്‍മ്മികതയും, സമൂഹ മനസ്സാക്ഷിയും ഇഴചേരുമ്പോഴാണ് പങ്കാളിത്ത തീരുമാനങ്ങള്‍ (participatory decision making) ഉണ്ടാകുന്നത്. പങ്കാളിത്ത തീരുമാനങ്ങള്‍ സമൂഹവളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ഭരണകൂടവും, ഭരണകര്‍ത്താക്കളും തങ്ങളുടെ തീരുമാനങ്ങളിലും, നിയമനിര്‍മ്മാണങ്ങളിലും വ്യക്തി ധാര്‍മ്മികതയുടെയും, സമൂഹ മനഃസാക്ഷിയുടെയും സമന്വയം ഉറപ്പാക്കേണ്ടതാണ്. ഈ സമന്വയത്തില്‍ നിന്നാണ് പങ്കാളിത്തശൈലി രൂപപ്പെടുന്നത്.

1947 മുതല്‍ 2026 വരെ, ഇനി?

1947 ഓഗസ്റ്റ് 14 ന് ജവഹര്‍ലാല്‍ നെഹ്രു തന്റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: ‘നാം നേടിയ സ്വാതന്ത്ര്യത്തിന്റെ ഈ ആഘോഷം ആദ്യപടി മാത്രമാണ്. അവസരങ്ങളുടെ വാതിലാണിത്. നമ്മെ കാത്തിരിക്കുന്നത് വലിയ വിജയങ്ങളും നേട്ടങ്ങളുമാണ്.’ കഴിഞ്ഞ എട്ടു പതിറ്റാണ്ടു കൊണ്ട് ഭാരതം നേടിയ വിജയങ്ങളും നേട്ടങ്ങളും ഒരു സമൂഹമെന്ന നിലയില്‍ നമ്മെ വളര്‍ത്തിയോ? നാനാത്വപുഷ്പങ്ങള്‍ക്ക് ഏകതയുടെ പൂന്തോട്ടം സൃഷ്ടിക്കാന്‍ കഴിഞ്ഞോ? അസഹ്യപ്പെടുത്തുന്ന സാമൂഹ്യ അന്തരീക്ഷം ഭാരതമനസ്സിനെ മടുപ്പിക്കുന്നില്ലേ? ഗുസ്താവോ ഗുട്ടിയേരസ് നിരീക്ഷിക്കുന്നതുപോലെ, ദാരിദ്ര്യമെന്നത് അടിച്ചമര്‍ത്തലിന്റെ പര്യായമായി, ദരിദ്രര്‍ എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവരും. പാർശ്വവല്‍ക്കരിക്കപ്പെട്ടവരും, നീതി നിഷേധിക്കപ്പെട്ട വരും, അവകാശങ്ങള്‍ ലംഘി ക്കപ്പെട്ടവരും, ചൂഷണം ചെയ്യപ്പെടുന്നവരും ഉള്‍ക്കൊള്ളുന്ന, യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനുവേണ്ടി ഉറക്കെ നിലവിളിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവരുടെ, ദരിദ്രരുടെ, വികാസം എന്നു സാധ്യമാകും? വികസന കുഴിമാടത്തിന്റെ മുകളിലൂടെ നാം നടക്കുമ്പോള്‍, അകം പൊള്ളയാണെന്ന് അറിയണം. അവകാശങ്ങളുടെ സമത്വത്തില്‍ ആര്‍ക്കും നീതി നിഷേധിക്കപ്പെടാത്ത പൗരന്‍മാരുടെ സമൂഹമായി ഇനിയും ഭാരതം പുനര്‍ജനിക്കട്ടെ! ഭദ്രമായ ഒരു സമൂഹം രൂപപ്പെട്ട് ഭാരതകീര്‍ത്തി ഉയരട്ടെ. സത്യം നമ്മെ സ്വതന്ത്രമാക്കട്ടെ.