ദിവ്യബലിക്കു കുട്ടികളെ ഒരുക്കുന്ന മാതാപിതാക്കള്‍

ദിവ്യബലിക്കു കുട്ടികളെ ഒരുക്കുന്ന മാതാപിതാക്കള്‍
എല്ലാ പള്ളികളിലും വൈദികവിദ്യാര്‍ത്ഥികളും വിശ്വാസപരിശീലകരുമാണല്ലോ കുട്ടികളെ ദിവ്യബലിക്കു മുമ്പായി ഒരുക്കുക. ചിറ്റൂര്‍ പള്ളിയില്‍ മാസത്തില്‍ ഒരു ഞായറാഴ്ച ഇതു ചെയ്യുന്നത് മാതാപിതാക്കള്‍ തന്നെയാണ്. അതു കൂടുതല്‍ വൈകാരികാനുഭവം കുട്ടികള്‍ക്കു നല്‍കുന്നതായി തോന്നിയിട്ടുണ്ടെന്ന് ചിറ്റൂര്‍ ഇടവക വികാരി ഫാ. ടോണി മാളിയേക്കല്‍ പറയുന്നു.
  • അധ്യാപകരുടെ വീടുകളിലേക്കു കുട്ടികള്‍

കുട്ടികള്‍ അധ്യാപകരുടെ വീടു സന്ദര്‍ശിക്കുന്നതു കുട്ടികളും അധ്യാപകരും തമ്മില്‍ ആത്മബന്ധം സ്ഥാപിക്കുന്നതിനു ഗുണകരമാകും. അധ്യാപകര്‍ തങ്ങളുടെ ക്ലാസുകളിലെ എല്ലാ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കുന്നതിനു പുറമെയാണിത്. കുട്ടികള്‍ അധ്യാപകരുടെ വീടുകളില്‍ ഒരു ദിവസം ഒരുമിച്ചു കൂടുന്നതും അധ്യാപകരുടെ അവര്‍ക്ക് സ്‌നേഹവിരുന്നു നല്‍കുന്നതും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org