മണിമലയുടെ മണിമുത്ത്

മണിമലയുടെ മണിമുത്ത്

ഫാ. ജോസഫ് പുതുപറമ്പില്‍
(വികാരി, സെന്റ് ബേസില്‍ ചര്‍ച്ച്, മണിമല)

ഫാ. ജോസഫ് പുതുപറമ്പില്‍
ഫാ. ജോസഫ് പുതുപറമ്പില്‍

പടിയറ പിതാവ് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനായിരിക്കുമ്പോഴാണ് ഞാന്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നത്. പിതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഇടവകയായ മണിമല സെന്റ് ബേസില്‍ പള്ളിയിലെ വികാരിയായി സേവനം ചെയ്യുന്നു. കുറിച്ചി മൈനര്‍ സെമിനാരിയില്‍ ഞങ്ങള്‍ വൈദികാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ പിതാവു വരുമായിരുന്നു. ദിവ്യത്വം തുളുമ്പുന്ന ആ മുഖഭാവവും നര്‍മ്മം നിറഞ്ഞ സംഭാഷണങ്ങളും അന്നു വിദ്യാര്‍ത്ഥികളായ ഞങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്നു. പിതാവിന്റെ വിശുദ്ധിയും ലാളിത്യവും വിശാലതയും ഞങ്ങള്‍ക്കു പ്രചോദനമായിരുന്നു.
സകലരേയും ഉള്‍ക്കൊള്ളുന്നവനായിരുന്നു പിതാവ്. അദ്ദേഹം മുഖം കറുത്ത് ഒരുവാക്കു പോലും പറയില്ല. അച്ചടക്കത്തില്‍ കര്‍ക്കശ്ശക്കാരനായ അദ്ദേഹം സ്‌നേഹസമ്പന്നനായിരുന്നു. ലളിതമായ എന്നാല്‍ ആശയസമ്പുഷ്ടമായ അദ്ദേഹത്തിന്റെ പ്രസംഗം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആസ്വദിച്ചിരുന്നു. ഏതു പ്രായക്കാര്‍ക്കും വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും എളുപ്പത്തില്‍ മാനസ്സിലാകാവുന്ന വിധമാണ് ഗഹനമായ വിഷയങ്ങള്‍ പോലും അദ്ദേഹം അവതരിപ്പിച്ചിരുന്നത്.
മണിമലയിലെ ജനങ്ങള്‍ ഏറെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് പിതാവിനെ സ്മരിക്കുന്നത്. നാടിന്റെ സ്പന്ദ നമായിരുന്നു അദ്ദേഹം. മണിമല എന്നു കേട്ടാല്‍ പടിയറ പിതാവിനെയാണ് എല്ലാവരും ഓര്‍ക്കുന്നത്. പിതാവിന്റെ കാലഘട്ട ത്തില്‍ ജീവിച്ചവരും ഇപ്പോഴത്തെ തലമുറയും വളരെ സ്‌നേ ഹത്തോടും ആദരവോടും കൂടിയാണ് അദ്ദേഹത്തെ സ്മരിക്കുന്നത്. മെത്രാനായിരുന്നപ്പോഴും മെത്രാപ്പോലീത്തയും മേജര്‍ ആര്‍ച്ചുബിഷപ്പും കര്‍ദിനാളും തുടങ്ങി എല്ലാ പദവികളും വഹിച്ചിരുന്നപ്പോഴും അദ്ദേഹം സ്വന്തം ഇടവകയില്‍ വരാനും നാ ട്ടുകാരുമായി ഇടപഴകാനും സമയം കണ്ടെത്തിയിരുന്നു. പിതാ വിന്റെ ജന്മശതാബ്ദി മണിമല പള്ളിയില്‍ ഫെബ്രുവരി 13 ന് ഞങ്ങള്‍ ആഘോഷിക്കുന്നുണ്ട്. വി. കുര്‍ബാനയും തുടര്‍ന്നു സമ്മേളനവും ഉണ്ടാകും. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ തോമസ് തറയില്‍ എന്നീ പിതാക്കന്മാര്‍ തിരു ക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കും. പിതാക്കന്മാര്‍ക്കു പുറമെ രാഷ്ട്രീയ – സാമൂഹിക – സാംസ്‌ക്കാരിക രംഗത്തുള്ള പ്രമുഖരും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org