OIOP : 60 കഴിഞ്ഞ എല്ലാവര്‍ക്കും 10,000 രൂപ പെന്‍ഷന്‍

OIOP : 60 കഴിഞ്ഞ എല്ലാവര്‍ക്കും 10,000 രൂപ പെന്‍ഷന്‍

ഫാ. ലൂക്ക് പൂതൃക്കയില്‍

രാജ്യം ഏറ്റെടുത്തിരിക്കുന്ന 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' എന്ന മുദ്രാവാക്യത്തിന്റെ മനുഷ്യാവകാശ സമീപനത്തെ പരിശോധിക്കുന്ന ലേഖനം…

അടുത്ത കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ചുകൊണ്ടിരിക്കുന്ന ഒരു ജനകീയ മുന്നേറ്റമാണ് 60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന ആശയം. വാര്‍ദ്ധക്യത്തിന്റെ അവശതയിലും അരക്ഷിതാവസ്ഥയിലും പതിനായിരം രൂപാ സര്‍ക്കാര്‍ നല്‍കിയാല്‍ അത് ഒരു വലിയ ഭാഗ്യമായതുകൊണ്ടാണ് ഈ ചിന്തയെ പൊതുജനസമൂഹം നെഞ്ചിലേറ്റിയത്. OIOP ന്യായമായ അവകാശവും ആശയവുമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ രണ്ട് കൂട്ടര്‍ മാത്രമേ സമ്പന്നരായിട്ടുള്ളൂ. വലിയ രാഷ്ട്രീയനേതാക്കളും സര്‍ക്കാര്‍ ജീവനക്കാരും. ഇവരോ വെറും 10 ശതമാനംപോലും വരുകില്ല. രാജ്യത്തിന്റെ റവന്യൂ മുഴുവന്‍ നിയമനിര്‍മ്മാണം വഴി ഒരിടത്തു കൂട്ടുന്നത് രാഷ്ട്രീയക്കാരും അതു വാങ്ങിച്ചെടുക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുമാണ്.

വിതരണത്തിലെ അസമത്വം

ഭാരതം ജനാധിപത്യ മാതേത രത്വ സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ രൂപപ്പെട്ട രാജ്യമാണ്. സോഷ്യലി സം എല്ലാ ജനതകള്‍ക്കും ആവേ ശമുള്ള ആശയമാണ്. എല്ലാവര്‍ക്കും തുല്യ അവകാശം; തുല്യനീ തി, തുല്യ വിതരണം. ഈ തത്വം ഇന്ന് അവഗണിക്കപ്പെട്ടിരിക്കുക യാണ്. അതിനെതിരെ ഉണ്ടാകുന്ന പ്രതികരണങ്ങളെയും പ്രതിഷേധ ങ്ങളേയും ജനങ്ങള്‍ കൊണ്ടാടും. കാരണം എത്ര അദ്ധ്വാനിച്ചാലും കഷ്ടപ്പെട്ടാലും വാര്‍ദ്ധക്യത്തി ലെത്തുമ്പോള്‍ ഇതോടെ കയ്യില്‍ ഒന്നും ഉണ്ടാകുന്നില്ല. ഒരു കൂട്ടം സര്‍ക്കാര്‍ ജീവനക്കാരും വലിയ രാഷ്ട്രീയക്കാരുമൊഴിച്ച് എല്ലാ ഇന്ത്യക്കാരും ഭാഷ, ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, ലിംഗ, കക്ഷിരാഷ്ട്രീയം, വിദ്യാഭ്യാസം എന്ന വ്യ ത്യാസമില്ലാതെ ഈ ചിന്തയെ ഇ ന്നു ആഘോഷിക്കുകയാണ്. ഉള്ള വര്‍ക്ക് വീണ്ടും ഉണ്ടാകേണ്ട കാ ര്യമില്ലല്ലോ. ഇല്ലാത്തവര്‍ക്ക് കൂടി ഉണ്ടായാല്‍ മതി. കേരളത്തില്‍ നികുതി വരുമാനം 2,369 കോടി യാണ്. ശമ്പളവും പെന്‍ഷനായി കൊടുക്കുന്നത് 4880 കോടിയാണ്. രാജ്യത്തിന്റെ റവന്യൂ വരുമാന ത്തില്‍ 30% കൊണ്ടു ശമ്പളവും പെന്‍ഷനും നല്കണം. അല്ലെ ങ്കില്‍ വികസനപ്രവര്‍ത്തനങ്ങളും, ക്ഷേമപദ്ധതികളും നടപ്പാക്കാനാ വില്ല. 2020 ജൂലൈ 6-ാം തീയതി മനോരമ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത റവന്യൂ വകുപ്പില്‍ ഒരു യുഡി ക്ലാര്‍ക്കിന് ലഭിക്കുന്ന തുക ഒരു ലക്ഷമാണ് (77400-1,15,200). എന്നാല്‍ ഇതിനെ മന്ത്രി തടഞ്ഞു എന്ന് കേട്ടു.

പെന്‍ഷന്‍ – സാര്‍വ്വത്രികാവകാശം

ഇന്ത്യയുടെ സമ്പത്ത് ഓരോ ഇന്ത്യക്കാരന്റെയും അവകാശമാ ണ്. രാജ്യത്തിന്റെ വരുമാനത്തിന്റെ 80% ഉം, 8% മാത്രമുള്ള ഒരു കൂട്ടരിലേയ്ക്കു പോകുന്ന സംവി ധാനം നിയമവിരുദ്ധവും ഭരണഘ ടനാവിരുദ്ധവുമാണല്ലോ. ഇതിനെ തിരെ ബൗദ്ധികവിചാരവും ജനകീയ മുന്നേറ്റവും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്, OIOP. നിയമം ഉണ്ടാക്കുന്നവരും കയ്യാളുന്നവരും സംഘടിതശക്തികള്‍ക്കുവേണ്ടി രാജ്യത്തിന്റെ സമ്പത്തിനെ തീറെ ഴുതികൊടുക്കുകയാണ്. ഇന്ത്യയില്‍ ജീവിക്കുന്ന, ഇന്ത്യയില്‍ ഏതുതരം ജോലിയും ചെയ്യുന്ന ഓ രോ പൗരനും ന്യായമായ സൗജ ന്യചികിത്സയ്ക്കും പെന്‍ഷനും അവകാശമുണ്ട്. എല്ലാവരും രാജ്യത്തെ പടുത്തുയര്‍ത്തുന്നവരാ കയാല്‍ സര്‍ക്കാര്‍ ലേബലിലുള്ള വര്‍ മാത്രമല്ല. ഇതരരും രാജ്യത്തി ന്റെ ആനുകൂല്യത്തിന് അവകാശി കളാണ്.

ഈ രാജ്യത്തിന്റെ പണം ശമ്പളമായും പെന്‍ഷനായും ഇതര ആനുകൂല്യങ്ങളായും 8% പേര്‍ കയ്യട ക്കുന്നു എന്ന വലിയ സത്യം എ ല്ലാവര്‍ക്കുമറിയാം. പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണ് എന്ന ഒരു സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചു പെന്‍ഷന്‍ വര്‍ദ്ധി പ്പിക്കാനും, മരിച്ചുകഴിഞ്ഞാലും ആശ്രിതരിലേയ്ക്ക് ഇത് നീട്ടി കൊടുക്കുകയും ചെയ്യുന്നതു സ്വാ ഭാവികനീതിയുടെയും സാമൂഹിക നീതിയുടെയും സാമ്പത്തിക ക്രമ ക്കേടിന്റെയും നഗ്‌നമായ ലംഘന മാണ്. ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച് ഇന്നും വര്‍ദ്ധിപ്പിക്കുന്ന ശമ്പളവും പെന്‍ഷനും അതേപടി തുടരുകയാണ്.

തൊഴിലിലെ തുല്യനീതി

എല്ലാ ഭാരതീയരും ഭരണഘടനാ പ്രകാരം തുല്യ അവകാശിക ളാണ്. ഒരാള്‍ക്കു തൊഴില്‍ മറ്റൊ രാള്‍ക്കു തൊഴിലില്ലായ്മ. ഇതിന്റെ ഉത്തരവാദിത്വം രാജ്യത്തിന്റേതാ ണ്. ഒരേ വിദ്യഭ്യാസമുള്ള രണ്ടു പേരില്‍ ഒരാള്‍ക്കു ഭാഗ്യം കൊണ്ടോ ശുപാര്‍ശകൊണ്ടോ ജോലി ലഭിച്ചാല്‍ ജോലി ലഭിക്കാത്തവന്‍ കുറ്റക്കാരനല്ല. ജോലിയില്ലാത്ത വന്‍ ചെയ്യുന്ന ജോലിയും രാജ്യ ത്തിനുവേണ്ടിയുള്ളതാണ്. സര്‍ ക്കാരിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗ സ്ഥന്മാര്‍, അധ്യാപകര്‍, പട്ടാള ക്കാര്‍, പോലീസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗ സ്ഥര്‍, ബാങ്ക് ജീവനക്കാര്‍ തുട ങ്ങിയവരെ പോലെ തുല്യരാണ് കൂലിപ്പണിക്കാരനും, കൃഷിക്കാര നും, മുടിവെട്ടുകാരനും, വൈറ്റ് വാഷിംഗുകാരനും, ഓട്ടോറിക്ഷാ ക്കാരനും, മീന്‍കച്ചവടക്കാരനും, റബ്ബര്‍ ടാപ്പിംഗുകാരനും ഒക്കെ. ഇവരെല്ലാം ഒന്നിക്കുമ്പോഴാണ് രാജ്യത്തിന്റെ വികസനം സമഗ്ര മാകുന്നത്, പൂര്‍ണ്ണമാകുന്നത്. ഒരു രാജ്യത്തിന്റെ പ്രവര്‍ത്തനത്തിനും വികസനത്തിനും സിവില്‍ സര്‍വ്വീ സുകള്‍ മാത്രമല്ല ആവശ്യം; മറ്റു ഏതൊരു തൊഴിലും ആവശ്യമാ ണ്. കൃഷിക്കാരന്‍ കൃഷി ചെയ്താ ലേ പണക്കാരനും കഞ്ഞികുടി ക്കാനാവൂ. എല്ലാ തൊഴിലും തു ല്യമാണ്. ചില ജോലിക്കു കൂടു തല്‍ കായികാദ്ധ്വാനമാണെങ്കില്‍ ചിലതിന് ബൗദ്ധിക വ്യായാമം മതി. 'ഉന്നത ജോലി' വച്ചു മനുഷ്യ രെ വേര്‍തിരിക്കുന്നതു ശരിയല്ല. വന്‍ കമ്പനികളിലോ, സര്‍ക്കാര്‍ മേഖലയിലോ പ്രവര്‍ത്തിക്കുന്നവനു വലിയ ശമ്പളം, അവധി, ക്ഷാ മബത്ത, പെന്‍ഷന്‍, യാത്രാനു കൂല്യം, സാമ്പത്തികാനുകൂല്യം, ആശ്രിതര്‍ക്കു ജോലി തുടങ്ങിയവ നല്കുമ്പോള്‍ എന്തുകൊണ്ടു അ സംഘടിതരും സാധാരണ തൊഴി ലാളികളായവര്‍ക്കും ഈ അവകാശം നല്കുന്നില്ല. അവര്‍ പൗരന്മാ രല്ലേ? അവര്‍ക്ക് അവകാശമില്ലേ? നികുതി പണം എടുത്താണ് സര്‍ ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കുന്നത്. അങ്ങ നെയെങ്കില്‍ നികുതിയടയ്ക്കുന്ന എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടു ക്കേണ്ടതാണ്. നികുതി കൊടുക്കാ ത്ത ആരാണ് കേരളത്തിലുള്ളത്. 10 ലക്ഷത്തിന്റെ വീട് പണിയു മ്പോള്‍ 2 ലക്ഷമെങ്കിലും നികുതി യായി പോകുന്നു. ഒരു ഓട്ടോ റി ക്ഷാ വാങ്ങിക്കുമ്പോള്‍ 20% എങ്കി ലും നികുതിപണമാണ്. 5 ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ പകുതി പണവും നികുതിയാണ്. എല്ലാ മനുഷ്യരുടെയും ജീവനും ജീവിത ത്തിനും നിയമപരമായി ഒരേ അവ കാശമാണ് ഭരണഘടനയിലുള്ള തെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെ ല്ലാം ഭരണഘടനാപരമായി മറ്റുള്ള വര്‍ക്കും അവകാശപ്പെടുന്നതാണ്. ചിലര്‍ക്കു നല്കുന്ന, അല്ലെങ്കില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അവര്‍ എങ്ങനെ അര്‍ഹരായി തീര്‍ന്നോ അതുപോലെ ഈ അര്‍ ഹത മറ്റുള്ളവര്‍ക്കും ഉണ്ടാകണം. തൊഴില്‍ കൊടുക്കാന്‍ പറ്റുന്നില്ലെ ങ്കില്‍ ആരോഗ്യം ശോഷിക്കുന്ന പ്രായത്തില്‍ പെന്‍ഷന്‍ എങ്കിലും കൊടുക്കണം.

നീതി, നിയമ ബാധ്യത

നമ്മുടെ രാജ്യം ഇന്ന് വലിയ സാമ്പത്തികാസമത്വത്തിലേക്കും, സാമ്പത്തിക ക്രമക്കേടുകളിലേ ക്കും വഴുതിവീഴുകയാണ്. ജനം സമരം ചെയ്തും ജോലിചെയ്തും ഉണ്ടാക്കിയതെല്ലാം സമ്പന്നരിലേ ക്കു പോകുകയാണ്. അല്ലെങ്കില്‍ സമ്പന്നര്‍ കയ്യടക്കിവച്ചിരിക്കുക യാണ്. സമ്പന്ന-രാഷ്ട്രീയ മേധാ വിത്വം അതിശക്തമാണ് ഭാരത ത്തില്‍. തൊഴില്‍ ഇല്ലാത്തവര്‍ക്കു ശമ്പളവും പെന്‍ഷനും മറ്റു ആനു കൂല്യങ്ങളും ഇല്ലെന്നു വന്നാലോ! രാജ്യത്തിന്റെ വരുമാനം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തവര്‍ ക്കുമാത്രം വിതരണം ചെയ്താ ലോ? രാജ്യത്തിന്റെ ആകെയുള്ള വരുമാനത്തിന്റെ നിശ്ചിതതുകയേ ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവെയ്ക്കാവൂ എന്ന നിയമ നിര്‍മ്മാണം ഉണ്ടായേ പറ്റൂ. 30% വരുമാനം ശമ്പളവും പെന്‍ഷനും ബാക്കി വരുമാനം കൊണ്ടു വിക സനവും തൊഴിലില്ലാത്തവര്‍ക്കു ഇന്‍ഷ്വറന്‍സും പെന്‍ഷനുമായി നല്കുന്ന അവസ്ഥ ഇനി സൃഷ്ടി ക്കണം. ശമ്പളത്തിനും പെന്‍ഷ നും പരിധിവയ്ക്കണം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്ത രം കുറയ്ക്കണം. പരമാവധി ന ല്കാവുന്ന ശമ്പളവും പരമാവധി നല്കാവുന്ന പെന്‍ഷനും സര്‍ ക്കാര്‍ ജീവനക്കാര്‍ക്കു നിശ്ചയി ക്കുകയും ഒന്നിലധികം പെന്‍ഷന്‍ നിര്‍ത്തലാക്കുകയും വേണം. രാജ്യത്തിന്റെ പ്രതിരോധമേഖല യില്‍ ജോലി ചെയ്തവര്‍ക്കു ന ല്കിക്കൊണ്ടിരിക്കുന്ന മദ്യം നിര്‍ത്തലാക്കുക, സ്‌കൂളുകളില്‍ പാവ പ്പെട്ട കുട്ടികള്‍ക്കു മാത്രം ഉച്ചക്ക ഞ്ഞി നല്കുക, നിശ്ചിത ശമ്പള ത്തില്‍ കൂടുതലുള്ളവര്‍ക്കു ഇതര ആനുകൂല്യങ്ങള്‍ ഒഴിവാക്കുക, നി ലവിലുള്ള അവധികളില്‍ കുറച്ചെ ങ്കിലും വെട്ടിക്കുറയ്ക്കുക തുടങ്ങി യവയിലൂടെ സാമ്പത്തികഭദ്രതയും അച്ചടക്കവും ഉറപ്പാക്കാനാ വും. ലഭിക്കുന്നവര്‍ക്കുതന്നെ ലഭിച്ചുകൊണ്ടിരിക്കുക ഇന്ത്യയുടെ ശാപമാണ്. കര്‍ശനമായ സാമ്പ ത്തിക അച്ചടക്കം ഉണ്ടാകുന്നില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉണ്ടാകുന്ന ദുരവസ്ഥ ചിന്തിക്കാവുന്നതിലുമപ്പുറമായി തീരും. രാജ്യം സാമ്പത്തിക ബു ദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ഭാരം വഹിക്കാന്‍ സമ്പന്നര്‍ തയ്യാറാകണം.

രാജ്യം പണ്ട് ഉണ്ടാക്കിയ നിയ മത്തില്‍ പൊളിച്ചെഴുത്തുവേണം. മാറ്റം വരുത്തേണ്ടവര്‍ നിയമസഭയിലും ലോകസഭയിലും ഇരുന്നു തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ്. അവരും ജഡ്ജിമാ രും ഒക്കെ ശമ്പളം പറ്റുന്നവരാക യാല്‍ തങ്ങള്‍ക്ക് ദോഷമുള്ള ഒരു നിയമം ഉണ്ടാക്കുകയില്ല. സാധാരണക്കാരനും തൊഴില്‍ രഹിതനും നിയമം ഉണ്ടാക്കാന്‍ പറ്റില്ലല്ലോ.

ജനകീയ മുന്നേറ്റം

ഭാരതത്തില്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉണ്ടാകണമെങ്കില്‍ ജനകീയ പ്രബുദ്ധതയും മുന്നേറ്റവും ഉണ്ടാകണം. തങ്ങള്‍ക്കും ഉദ്യോഗ സ്ഥര്‍ക്കും എല്ലാം സുരക്ഷിതമാ ക്കിയിട്ടു ജനതയുടെ കണ്ണില്‍ പൊടിയിടാന്‍ ചില ആനുകൂല്യങ്ങള്‍ നല്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ പതിവ്. പിടിപ്പുകേടും പ്രീണനവും രാഷ്ട്രീയത്തില്‍ ശക്തമാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി അനാവശ്യ ആനുകൂല്യങ്ങള്‍ നല്കി മനുഷ്യരെ അലസരാക്കാനും ജോലിയില്ലാത്തവനില്‍ അസൂയ ജനിപ്പിക്കാനും സര്‍ക്കാരുകള്‍ കാരണമാകുന്നു. ചില്ലറ സഹായങ്ങള്‍ നല്കുന്നതിലല്ല സ്ഥായിയായ വരുമാനത്തി നായി പെന്‍ഷന്‍ എങ്കിലും നല്കുകയാണ് വേണ്ടത്. പോലീസും നിയമവും കോടതിയും എല്ലാം ഭരണവിഭാഗത്തില്‍പ്പെട്ടവരോടൊപ്പ മാണ്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ കളയാനോ അതു തടസ്സപ്പെടുത്തുന്നവരെ എതിര്‍ക്കാതിരിക്കാനോ അവര്‍ക്കാവില്ല. മാത്രമല്ല വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നല്കാന്‍ നിയമനിര്‍മ്മാണവും ഇല്ലെങ്കില്‍ സമരവും ചെയ്ത് അത് വാങ്ങിച്ചെടുക്കാന്‍ ന്യൂനപക്ഷമായ സര്‍ക്കാര്‍ ജീവനക്കാര്‍ ഭൂരിപക്ഷത്തെ പരിഹസിച്ചു കൊണ്ടിരിക്കുകയാണ്.

ലോകത്തിലെ നൂറോളം രാജ്യങ്ങളില്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സാമൂഹിക പെന്‍ഷന്‍ ഉണ്ട്. ദാരിദ്ര്യ ലഘൂകരണത്തിനു പെന്‍ഷന്‍ വളരെ സഹായിക്കും. ഒരാളുടെ പക്കല്‍ പതിനായിരം രൂപാ ഒരു മാസം ലഭിക്കുമ്പോള്‍ അതു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയില്‍ വന്‍ കുതിപ്പ് ഉണ്ടാക്കും. പണം മാര്‍ക്കറ്റില്‍ ഇറങ്ങുന്നതോടുകൂടി ബിസിനസുകളും സംരംഭങ്ങളും വര്‍ദ്ധിക്കും. ചെറുകിട മേഖലകള്‍ക്കു ഉണര്‍വുണ്ടാകും. നികുതിപ്പണം സര്‍ക്കാരിലേയ്ക്ക് ഒഴുകിയെത്തുകയും ചെയ്യും. വലിയ രാഷ്ട്രീയക്കാരുടേയും സര്‍ക്കാര്‍ ജീവനക്കാരുടേയും പണത്തിന്റെ ഭൂരിഭാഗവും ബാങ്കില്‍ 'ഡെഡ് മണി'യായി കിടക്കുകയാണ്.

ഇച്ഛാശക്തി അനിവാര്യം

രാജ്യത്തു ഇത്രയും പേര്‍ക്ക് മാസം പതിനായിരം വച്ച് കൊടുക്കുവാന്‍ ധനശേഷി ഉണ്ടോ എന്ന ഒരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. ധനശേഷി രാജ്യത്തിനുണ്ട് എന്ന് തറപ്പിച്ചുപറയാനാവും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും പെന്‍ഷനിലും അടിക്കടി വര്‍ദ്ധനവ് ഉണ്ടാകാതിരുന്നാല്‍, ആശ്രിതര്‍ക്കു നല്കുന്ന പണം വേണ്ടെന്നു വച്ചാല്‍, കോര്‍പ്പറേറ്റുകള്‍ക്കു കൊടുക്കുന്ന ആനുകൂല്യങ്ങളില്‍ മിതത്വം പാലിച്ചാല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ അനാവശ്യ തസ്തികകളും, ചിലവുകളും കുറച്ചാല്‍, പേപ്പര്‍ വാല്യൂവേഷന്‍ നടത്തുന്ന അധ്യാപകര്‍ക്ക് എക്‌സ്ട്രാ ശമ്പളം നല്കാതിരുന്നാല്‍, അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടികിടക്കുന്ന പണം എടുത്തു ചിലവഴിച്ചാല്‍ ലക്ഷങ്ങള്‍ ശമ്പളം പറ്റിയ വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്തു കഴിഞ്ഞാല്‍ വീണ്ടും അവരെ ഉന്നത തസ്തികയില്‍ ലക്ഷങ്ങള്‍ നല്കി നിയമനം നല്കാതിരുന്നാല്‍, പുഴകളില്‍ അടിഞ്ഞുകിടക്കുന്ന മണലു വാരിയെടുത്താല്‍, വനങ്ങളിലെ കാട്ടുകള്ളന്മാരെ തടയാന്‍ സാധിച്ചാല്‍, പ്രതിരോധചിലവും ബഹിരാകാശ ശാസ്ത്രത്തിനും വേണ്ടിയുള്ള ചിലവും അല്പം കുറച്ചാല്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്കാന്‍ തികയും. സംശയമില്ല. ഈ നല്ല മുന്നേറ്റത്തിനു തീര്‍ ച്ചയായും വലിയ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തടസ്സം സൃഷ്ടിക്കും. ഒപ്പം വലിയ രാഷ്ട്രീയ നേതാക്കളും OIOP പ്രസ്ഥാനം വിജയിപ്പിക്കാന്‍ ഈ രാജ്യത്തെ സാധാരണക്കാര്‍ രംഗ ത്തിറങ്ങണം. ഭൂരിപക്ഷത്തെ ന്യൂനപക്ഷം ഭരിക്കാന്‍ ഇടവരരുത്. OIOP പ്രാവര്‍ത്തികമാക്കണമെങ്കില്‍ രാഷ്ട്രീയ നിയമം ഉണ്ടാക്കണം. ഏതു പാര്‍ട്ടിയാണോ ഈ ആശയത്തെ പിന്താങ്ങുന്നതും, ഭര ണത്തില്‍ വന്നാല്‍ പ്രാവര്‍ത്തികമാക്കുന്നതും ആ പാര്‍ട്ടിയെ വിജയിപ്പിച്ച് കേരളത്തിലെ 60 കഴിഞ്ഞ മുഴുവന്‍ ആള്‍ക്കാര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാകണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org