
നന്മയുള്ള സമൂഹത്തെ നിര്‍മ്മിക്കുവാനും വേറിട്ട വ്യക്തിത്വങ്ങളെ സൃഷ്ടിക്കുവാനും കഴിയുന്നുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ നൈപുണ്യ സ്ഥാപനങ്ങള്‍ രജത ജൂബിലി ആഘോഷങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. നീണ്ട 24 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് നൈപുണ്യയുടെ ചരിത്രവഴികള്‍ തെളിയിച്ചു തരുന്നത് മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളുടെ വിജയഗാഥകളാണ്. കര്‍ദ്ദിനാള്‍ ആന്റണി പടിയറയുടെ ദീര്‍ഘവീക്ഷണത്തിന്റെയും ബിഷപ് തോമസ് ചക്യേത്തിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെയും ഫലമായി രൂപംകൊണ്ട ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ തൊഴില്‍ പരിശീലന കേന്ദ്രമായി തുടങ്ങിയ നൈപുണ്യ ക്രമേണ കേരളത്തിലെ തന്നെ തലയെടുപ്പുള്ള അഞ്ചു സ്ഥാപനങ്ങളായി വികസിക്കുകയായിരുന്നു. എറണാകുളം-അങ്കമാലി അതി രൂപതയുടെ രണ്ട് അറ്റങ്ങളെയും കൂട്ടിമുട്ടിച്ചു കൊണ്ട് ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവരിലേക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസമെത്തിക്കുന്നതിനും കൂടെ സാമൂഹ്യസേവന പ്രവര്‍ത്തങ്ങനങ്ങള്‍ നടത്തുന്നതിനും തുടങ്ങിയ നൈപുണ്യയുടെ അഞ്ച് സ്ഥാപനങ്ങളും ഉയരങ്ങള്‍ കീഴടക്കുകയാണിന്ന്. പ്രഥമ ഡയറക്ടറായ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലിന്റെ ദീര്‍ഘദര്‍ശനമാണ് നൈപുണ്യ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും ശക്തി പകര്‍ന്നത്.
വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിനോടൊപ്പം നൈപുണ്യ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥ ലത്ത് നൈപുണ്യ വെല്‍ഫെയര്‍ സൊസൈറ്റി രൂപംകൊണ്ടു. 2002-ല്‍ ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍ സ്, ബികോം കംമ്പ്യൂട്ടര്‍ ആപ്ലി ക്കേഷന്‍ എന്നീ മൂന്നു കോഴ്‌സു കളുമായി പൊങ്ങം നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോ ളജിക്ക് രൂപം കൊടുത്തു. കാലിക്ക റ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യ ത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോ ഴ്സ് തുടങ്ങിയതും നൈപുണ്യ കോളേജിലാണ് എന്നത് അഭിമാ നകരമാണ്. മൂന്നു കോഴ്‌സ്‌കളു മായി തുടങ്ങിയ പൊങ്ങം നൈപുണ്യ ക്യാമ്പസ് മൂന്നു അറിയപ്പെടുന്ന സ്ഥാപനങ്ങളായി വളര്‍ന്നത് യാദൃശ്ചികമല്ല, നിരന്തര പരിശ്രമത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമാണ്. 88 വിദ്യാര്‍ത്ഥികളും 14 അധ്യാപകരും മാത്രമുണ്ടായിരുന്ന കോളേജ് ഇന്ന് വളര്‍ന്ന് 1500-ഓളം വിദ്യാര്‍ത്ഥികളും 150-ഓളം വരുന്ന അധ്യാപകരും ഉള്ള വലിയ സ്ഥാപനമായി മാറി. മൂന്ന് കോഴ്‌സുകളില്‍ നിന്ന് പതി നാല് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാലയിലെ NAAC B++ ഗ്രേഡുള്ള ആദ്യത്തെ സെല്‍ഫ് ഫിനാന്‍സിങ് കോളേജായി മാറി നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
2003-ല്‍ ഇതേ ക്യാമ്പസ്സില്‍ തന്നെ എല്‍.കെ.ജി, യു.കെ.ജി. ക്ലാസ്സുകളുമായി ആരംഭിച്ച് എടക്കുന്നിലെ 1500-ഓളം കുട്ടികളുള്ള നൈപുണ്യ പബ്ലിക് സ്‌കൂളായി വളര്‍ന്നതിനു പിന്നില്‍ കാലാകാലങ്ങളില്‍ ചുമതലയേറ്റെടുത്ത ആദരണീയരായ വൈദികരുടെ ആത്മാര്‍പ്പണമുണ്ട്.
2003-ല്‍ ചേര്‍ത്തലയില്‍ നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്ഥാപിക്കുന്നതും സാധാരണക്കാര്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ISO അംഗീകാരമുള്ള കോളേജായി ചേര്‍ത്തല നൈപുണ്യ വളര്‍ച്ചയുടെ പടവുകള്‍ പിന്നിടുകയാണ്.
1999-ല്‍ ഹൗസ് കീപ്പിങ് കണ്‍സല്‍ട്ടന്‍സി തുടങ്ങിയ കാലത്ത് കോളേജിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെയാണു പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇന്ന് നിരവധി കുടുംബങ്ങള്‍ക്കു ജീവിതമാര്‍ഗം നല്‍കുന്ന നൈപുണ്യ വെല്‍ഫെയര്‍ സൊസൈറ്റിയായി അത് വളര്‍ന്നിരിക്കുന്നു. വി.ജെ. കുര്യന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് എം.ഡി ആയിരുന്ന കാലത്ത്, എയര്‍പോര്‍ട്ടില്‍ ഹൗസ് കീപ്പിംഗ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം കാഴ്ച വച്ചു കൊണ്ടാണ് നൈപുണ്യ വെല്‍ഫെയര്‍ സൊസൈറ്റി അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
2012 ആയപ്പോഴേക്കും നൈപുണ്യ ബിസിനസ് സ്‌കൂള്‍ എന്ന വലിയ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 2021-ല്‍ നൈപുണ്യ ബിസിനസ് സ്‌കൂളിന് NAAC B++ ഗ്രേഡ് ലഭിച്ചു. നൈപുണ്യയുടെ ഓരോ സ്ഥാപനത്തിനും ഗുണനിലവാരം ഉയര്‍ന്നു വരുന്നതിന്റെ ഫലമായിട്ടാണ് സ്ഥാപനങ്ങള്‍ക്ക് ISO, NAAC B++ ഗ്രേഡുകള്‍ കരസ്ഥമാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.
പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെ വാര്‍ത്തെടുക്കുക കൂടിയാണ് നൈപുണ്യ സ്ഥാപനങ്ങളുടെ എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകത. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന ഈ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളേയും നല്ലവരായ നാട്ടുകാരേയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളപ്പൊക്ക ദുരിതമേഖലകളില്‍ റീബില്‍ഡ് മിഷന്‍ എന്ന പേരില്‍ വലിയ സഹായങ്ങള്‍ എത്തിക്കുവാനും നാശോന്മുഖമായ വീടുകള്‍ വൃത്തിയാക്കുവാനും വൈദികരുടെ നേതൃത്വത്തില്‍ അധ്യാ പകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു വലിയ സംഘം മുന്നിട്ടിറങ്ങിയിരുന്നു. കോവിഡ് ദുരിതമനു ഭവിച്ച വീടുകള്‍ക്കും രോഗികളായവര്‍ക്കും നിരന്തരം സഹായങ്ങള്‍ എത്തിച്ചുകൊണ്ടും നൈപുണ്യ സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന വിവിധ പ്രദേശങ്ങളിലെ തൊഴിലാളിസമൂഹത്തിന് ദുരിത സമയത്ത് സഹായങ്ങള്‍ നല്‍കി. കുട്ടികളിലെ സാമൂഹികപ്രതിബദ്ധതയെ വളര്‍ത്തുന്നതിനായി കോളേജ് ക്യാമ്പസില്‍ രൂപപ്പെട്ടിട്ടുള്ള സ്വാസ്, എന്‍.എസ്.എസ്. തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അനേകം കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വൃദ്ധസദനങ്ങള്‍, മാനസിക ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങി 22-ഓളം സ്ഥാപനങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കുന്ന സ്നേഹസംഗമം എന്ന പരിപാടി നൈപുണ്യ കോളേജിന്റെ യശസ്സുയര്‍ത്തുന്നു.
എത്തിപ്പിടിക്കാനാവാത്തതിനെ എത്തിപ്പിടിക്കുവാനുള്ള പരിശ്രമം എന്ന ആപ്തവാക്യം നൈപുണ്യയുടെ വളര്‍ച്ചയില്‍ അന്വര്‍ത്ഥമാണ്. സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്ക് കൊണ്ടു വരിക, അവരെ ലോകത്തിന്റെ ഏതു മേഖലകളിലേക്കും എത്തിച്ചേരുവാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നൈപുണ്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായ വിധത്തില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.