ഉക്രെയിന്‍... പുടിന്‍... ആണവായുധ സൂചനകള്‍

ഉക്രെയിന്‍... പുടിന്‍... ആണവായുധ സൂചനകള്‍
9000 ത്തോളം ഉക്രെയിന്‍ പൗര ന്മാരുടെ ജീവന്‍ ഒടുങ്ങിക്കഴിഞ്ഞു. റഷ്യന്‍ ഭാഗത്തും ഒട്ടേറെ കൊലകള്‍, ലക്ഷകണക്കിന് അഭയാര്‍ത്ഥികള്‍, പരുക്കേറ്റവര്‍, നിഷ്‌ക്കളങ്കരായ കുരുന്നുകള്‍. ഈ യുദ്ധത്തുടര്‍ച്ച നിമിത്തം രാജ്യത്ത് പലയിടത്തും വിലക്കയറ്റങ്ങള്‍.

റഷ്യയുടെ യുദ്ധമുന്നണിയില്‍ പോരാടുന്ന തന്റെ ഒരേയൊരു മകനെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ ദിനരാത്രങ്ങളെ വലിച്ചുനീട്ടി ആ അമ്മ അങ്ങനെ കഴി ഞ്ഞു കൂടുകയാണ്. യുദ്ധഭൂമിയില്‍ നിന്നും മകന്‍ തിരിച്ചുവരു ന്നു എന്ന കത്തുകിട്ടിയതോടെ അമ്മയ്ക്ക് ആശ്വാസമായി. പിന്നെ വല്ലാത്ത വെപ്രാളമായി. അവന്‍ ഒന്നു വന്നു കിട്ടിയാല്‍ മതി. അവ നെ സ്വീകരിക്കാനുള്ള തത്രപ്പാടിനിടയില്‍ വീട് അലങ്കരിച്ചു. അവ നു വേണ്ടതായ ഭക്ഷണമൊരുക്കി, വീട്ടിലെ ഇരുട്ടില്‍ നിന്നും ആ സ്ത്രീ വെളിച്ചത്തിലേക്ക് ഇറങ്ങിപ്പോന്നു. മകന്‍ എത്തിക്കഴിഞ്ഞു. അവനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. സന്തോഷാശ്രുക്കള്‍ ഉതിര്‍മണികളായി. ഞെട്ടിയുണര്‍ന്നപ്പോള്‍ നേരം വെളുത്തിരുന്നു. അതൊരു സ്വപ്നം മാത്രമായിരുന്നെന്നു അമ്മ തിരിച്ചറിയുന്നു.

ഏറെ നേരം കഴിഞ്ഞപ്പോള്‍ പട്ടാളത്തില്‍ നിന്നൊരാള്‍ ഒരു ഭാണ്ഡവുമായി തിരിച്ചു വരുന്നു. കണ്ണീരോടെ അമ്മ അതേററ്റു വാങ്ങി. മകന്റെ ചോര മണക്കുന്ന പട്ടാളക്കുപ്പായമായിരുന്നു അത്. സുപ്രസിദ്ധ റഷ്യന്‍ സംവിധായകനായ ബുണ്ടാര ചുകിന്റെ 'വാര്‍ ആന്റ് വാര്‍' എന്ന ചിത്രത്തിലെ ഏറെ സങ്കടകരവും കണ്ണീര്‍ നനവുമായ ആ ഒരു രംഗം ഉക്രെയിനിലേക്ക് യുദ്ധം തൊടുത്തുവിട്ട റഷ്യന്‍ ഭരണാധികാരി വ്‌ളാഡിമര്‍ വ്‌ളാഡിമിറോവിച്ച് പുടിന്‍ കണ്ടിരിക്കാന്‍ സാധ്യതയുണ്ടോ എന്നറി യില്ല. അഥവാ കണ്ടാലും ആ ചി ത്രത്തിലെ ദയനീയരംഗം അന്തരംഗത്തെ സ്പര്‍ശിച്ചിരിക്കില്ല. മറിച്ചോ, യുദ്ധവും അതിനോടനുബന്ധിച്ചുള്ള കൊലകളും ആക്രോശങ്ങളുമൊക്കെ പുടിനെ ആവേശാസക്തി കൊള്ളിച്ചിരിക്കണം.

ആ ചി്രതത്തിലെ ആ ഒരമ്മ അനുഭവിച്ച നോവുകളും ഒഴുക്കി യ കണ്ണീരുകളും. എത്രയോ ആയിരങ്ങള്‍ അമ്മമാര്‍ നെഞ്ചുപൊട്ടി ഒടുങ്ങാസങ്കടങ്ങള്‍ വിഴുങ്ങിയിരിക്കണം. എന്തിനാണ് ഒരു യുദ്ധം എന്ന ചോദ്യത്തിന് അത് എനി ക്കോ നിനക്കോ അല്ലല്ലോ; അത് ഭരണാധിപന്മാര്‍ക്കാണല്ലോ.

പന്ത്രണ്ടാം വയസ്സില്‍ വിദ്യാര്‍ ത്ഥിയായിരിക്കെ ക്ലാസ്മുറിക്ക് പുറത്ത് പുടിന്‍ എന്ന ചെറുക്കന്‍ വീറോടെ അഭ്യസിച്ചത് സാംബോ യും ജൂഡോയും, സ്വരക്ഷയ്ക്കും എതിരാളികളെ തച്ചുതകര്‍ക്കാനും. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന ആ വിദ്യാര്‍ത്ഥിയുടെ ഒരു രാക്കിനാവില്‍ ക്ലാസ്‌മേറ്റായ ഒരുവന്‍ തന്നെ ആക്രമിക്കുന്നതോടെ, അധികം വൈകാതെതന്നെ ഒരു വാക്കുതര്‍ക്കത്തിന്മേല്‍ സുഹൃത്തിനെ അടിച്ച് ഒരു കൈ ഒടിച്ച ആ യൗവനാരംഭം വളര്‍ച്ചയുടെ പടവുകളില്‍ എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കാണ് ഊഹിക്കാനാവാത്തത്?

ഒട്ടേറെ യുദ്ധങ്ങളും ആക്രമണങ്ങളുമൊക്കെക്കൊണ്ട് ഒച്ചയുണര്‍ന്ന സോവിയറ്റ്‌ലാന്റിന്റെ ലെനിന്‍ ഗ്രാഡില്‍ ജനിച്ച പുടിന്‍ അറിഞ്ഞുവച്ചതും രസിച്ചതുമൊ ക്കെ നാല്പതു ലക്ഷം പേരെ വകവരുത്തിയ ജോസഫ് സ്റ്റാലിനെക്കുറിച്ചും. വൈകാതെ ആ ഭരണസാരഥിയുടെ നിശ്ശബ്ദ ആരാധകനായും പരിണമിച്ചിരിക്കണം. സര്‍ നിക്കോളാസ് ചക്രവര്‍ത്തിമാരുടെ അനീതികളും ധാര്‍ഷ്ഠ്യങ്ങളുമൊക്കെയായിരിക്കണം പാഠങ്ങള്‍. അറുപതു ലക്ഷം യഹൂദരെ നിലംപരിശാക്കിയ ഹിറ്റ്‌ലര്‍ മനസ്സിനെ സ്വാധീനിച്ചിരിക്കുമോ എന്ന് മനുഷ്യസ്‌നേഹികള്‍ ആരെങ്കിലുമൊക്കെ ആലോചിച്ചിരിക്കുമോ? മുസ്സോളിനിയും, ചെങ്കിസ് ഖാനും കുബ്‌ളൈവാനുമൊക്കെ ടോള്‍ സ്റ്റോയിയേക്കാളും, ലെനിനെക്കാളും, ഗോര്‍ക്കിയേക്കാളും ഡസ്റ്റോവ്‌സ്‌ക്കിയേക്കാളം ഇഷ്ടപ്പെട്ടവന്‍. യുദ്ധവും സമാധാനവും വായിച്ചിട്ടുണ്ടെങ്കില്‍ പുടിനു പ്രിയങ്കരങ്ങളായത് ഒരുപക്ഷേ, അതിലെ യുദ്ധങ്ങളുടെ വര്‍ണ്ണനകളും സം ത്രാങ്ങളുമൊക്കെയായിരിക്കണം. സമാധാനത്തിലേക്കുള്ള പദസഞ്ചലനം വെറുപ്പിന്റെ ഉത്തുംഗങ്ങളായിരിക്കും.

യുദ്ധത്തെക്കുറിച്ചുള്ള വിജയപരാജയങ്ങളുടെയും നേട്ടങ്ങളുടെയും എന്തെന്ത് നിര്‍വചനങ്ങ ളും ചെന്നു ചേരുന്നത് തികഞ്ഞ തോല്‍വികളുടെയും ആള്‍നാശങ്ങളുടെയും, നൊമ്പരങ്ങളുടേ തായ ആക്രോശങ്ങളുടെയും ഒടു ങ്ങാ കണ്ണീര്‍മഴകളുടേയുമൊക്കെയായിരിക്കും.

യുദ്ധങ്ങളില്ലാത്ത ചരിത്രത്തെക്കുറിച്ച് ഒന്നും സങ്കല്പിക്കാനാവില്ല. അഥവാ ചരിത്രങ്ങളുടെ ഉള്‍ ക്കാമ്പുകള്‍ യുദ്ധങ്ങളുടേതാണല്ലോ. സമാധാന ദൗത്യങ്ങളും മനുഷ്യനന്മകളും സ്‌നേഹകാരുണ്യാദികളും ഏറ്റെടുക്കാന്‍ ചരിത്രം ഏതു കാലത്തും തിരിച്ചു നടന്നിട്ടല്ലേയുള്ളൂ.

സംസ്‌കാരം പടുത്തുയര്‍ത്തി യ സകലജീവിതമൂല്യങ്ങളും, തത്ത്വശാസ്ത്രങ്ങളും, നീതിബോ ധങ്ങളും തകിടം മറിച്ച കലാപങ്ങളും യുദ്ധങ്ങളുടെ ബാക്കി പത്രങ്ങളാവുമ്പോഴും യുദ്ധം വീണ്ടും വീണ്ടും കണ്ണുരുട്ടി മാനവീയതയെ ഭയപ്പെടുത്തുകയാണല്ലോ. സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങളും രാഷ്ട്രീയാനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്ന ഏഷ്യയിലും കിഴക്കന്‍ യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ സമ്പന്നരാഷ്ട്രങ്ങള്‍ തോക്കുകളും, ബോംബുകളും, മിസൈലുകളും യുദ്ധവിമാനങ്ങ ളും നിര്‍മ്മിച്ച് 'യുദ്ധം' എന്ന ഭീകരസത്വത്തെ കയറ്റി അയയ്ക്കു മ്പോള്‍ നാം സസന്തോഷം ഇറക്കുമതി ചെയ്യുന്നു.

2022-ലെ ഫെബ്രുവരി 24-ന്റെ ഒരു വെളുപ്പാന്‍ കാലത്തായിരുന്നു ഉക്രെയിനിന്റെ മണ്ണിലേക്ക് പുടിന്‍ യുദ്ധം തൊടുത്തത്. അതും യാ തൊരു കാഴ്ചപ്പാടും വിവേചനവുമില്ലാതെ, കോവിഡ് 19 എന്ന പാന്‍ഡമിക് ആകാശത്തിന്റെ ചോട്ടിലാകമാനം അഴിഞ്ഞാടുന്ന ഭയസാധ്യതകള്‍ക്കിടയില്‍. ടെക് നോളജിയുടെ ഹൈടെക് പരാക്രമങ്ങളേറ്റ് ലോകം അധാര്‍മ്മികതയില്‍ ആമഗ്നമാകുമ്പോള്‍ ആ ഒരു കൊറോണ അവിചാരിതമായി ഇറങ്ങിപ്പോന്നത് ഒരുപക്ഷേ, മനുഷ്യര്‍ക്കിടയില്‍ ഒരു വീണ്ടുവിചാരത്തിനായിരിക്കണം. എന്നിട്ടും സംഭവിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും...

പുടിന്‍ സൈന്യത്തിന്റെ തൊട്ടയല്‍ രാജ്യത്തേക്കുള്ള അധിനിവേശത്തിന്റെ കാരണങ്ങളില്‍ മു ഖ്യമോ തങ്ങളുടെ മണ്ണ് അവിടെയുണ്ടെന്നും ആ ഡോണ്‍ബോസ് മേഖലയില്‍ നവനാസികള്‍ ഉക്രെയിന്‍ സേനയുടെ കീഴില്‍ റഷ്യന്‍ വംശജരെ പാടെ തകര്‍പ്പാന്‍ പാടുപെടുമ്പോള്‍ അധിനിവേശത്തിനു നിര്‍ബന്ധിതമാകുന്നുവത്രേ. പെ ട്ടെന്നു ലക്ഷ്യപ്രാപ്തി കൈവരിക്കാമെന്ന പുടിന്റെ വ്യാമോഹത്തിന്‍മേല്‍ കരിനിഴല്‍ വന്നു ഭവിച്ചതും അവിചാരിതം. എഴുപതുകാരനായ പുടിനും നാല്പതുകാരനായ വോളോദിമിര്‍ സെലന്‍ സ്‌കിയും, ലോക പൊലീസ് ഏമാനായ എണ്‍പതുകാരനുമൊക്കെ നേര്‍ക്കുനേര്‍ കണ്ണുരുട്ടുമ്പോള്‍, ഉക്രെയിനിലേക്ക് ആയുധങ്ങളും ഡോളറുകളും പ്രവാഹമാകുമ്പോള്‍ സെലന്‍സ്‌കി എന്തിനു പുടിനു കീഴടങ്ങണം?

ഉക്രെയിന്‍ നാറ്റോയില്‍ അംഗമാകുന്നതും പുടിന്റെ ഉറക്കം കെ ടുത്താന്‍ പോന്ന മഹാശത്രുതന്നെ. ലോകത്തെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ സൈന്യമാണു റഷ്യന്‍ പട്ടാളത്തിനുള്ളതെന്ന് പുടിന്‍ അഹങ്കാരധാരാളിത്തത്തെ അഭിമാനമാക്കി തലയുയര്‍ത്തു മ്പോഴും ഒരു വര്‍ഷം കഴിഞ്ഞിട്ടും യുദ്ധം യുദ്ധമായി കെങ്കേമമാവുകയാണ്. ഉക്രെയിന്‍ ഭൂമി അത്യന്താധുനിക പടക്കോപ്പുകള്‍ നിറ ഞ്ഞ ഒരായുധപ്പുരയായി മാറിയി രിക്കുന്നു.

യുദ്ധത്തിന്റെ ഈ നശീകരണയാത്രയില്‍ കാല്‍നൂറ്റാണ്ടിനു മു മ്പ് ഉണ്ടായിരുന്ന ശീതയുദ്ധത്തി ന്റെ പ്രാപഞ്ചികതയിലേക്കാണോ ലോകത്തിന്റെ പ്രയാണമെന്ന് ലോകരാഷ്ട്രത്തലവന്മാര്‍ സംശയിക്കുന്നെങ്കില്‍ അതില്‍ ഒരു തെ റ്റുമില്ല. ചൈന റഷ്യയോടടുക്കു ന്നതും വല്ലാത്തൊരു സംശയമുണ്ടാക്കുന്നു.

9000 ത്തോളം ഉക്രെയിന്‍ പൗരന്മാരുടെ ജീവന്‍ ഒടുങ്ങിക്കഴിഞ്ഞു. റഷ്യന്‍ ഭാഗത്തും ഒട്ടേറെ കൊലകള്‍, ലക്ഷകണക്കിന് അഭയാര്‍ത്ഥികള്‍, പരുക്കേറ്റവര്‍, നിഷ് ക്കളങ്കരായ കുരുന്നുകള്‍. ഈ യുദ്ധത്തുടര്‍ച്ച നിമിത്തം രാജ്യത്ത് പലയിടത്തും വിലക്കയറ്റങ്ങള്‍. ഭക്ഷ്യ, ഇന്ധനവിപണികളിലാണ് അത് ഏറെയും ഭാരപ്പെടുന്നത്, ഇരുരാജ്യങ്ങളും ഇവയുടെ കയറ്റുമതിയില്‍ മുന്നിലും. യുദ്ധം കൊ ടുമ്പിരി കൊണ്ടിരുന്ന ആദ്യകാലത്താണല്ലോ ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥിക ളെ യുദ്ധവീര്യത്തില്‍ നിന്നും ഒരു സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സിസ്റ്റത്തിലൂടെ ഇന്ത്യാ ഗവണ്‍മെന്റ്, സ്വനാട്ടിലേക്ക് എത്തിച്ചത്.

യുദ്ധത്തിന്റെ അനിശ്ചിതത്വത്തില്‍ സൈനികമായി ഒരു കക്ഷി മറുകക്ഷിയെ പരാജയപ്പെടുത്തു മ്പോഴോ, അല്ലെങ്കില്‍ നയതന്ത്രജ്ഞതയിലൂടെയോ ഒക്കെയാകാം വെടിനിറുത്തലും മറ്റു സമാധാന പോംവഴികളും. ക്രെമിയ ഉള്‍പ്പെടെയുള്ള ഭൂവിഭാഗം റഷ്യക്കു വിട്ടുകൊടുത്താല്‍... ചരിത്രപരമായി തങ്ങള്‍ക്കവകാശപ്പെട്ടതെന്തോ അത് കിട്ടിയേ തീരൂ എന്ന പുടി ന്റെ വാശിയും വൈരാഗ്യവും ഘനനിബിഡമാവുമ്പോള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ വേണ്ട ത്ര സഹായം ഉക്രെയിനു ഭീമവും ആവുമ്പോള്‍ പുടിന്‍ എന്ന യുദ്ധക്കൊതിയന്‍ ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ എന്ന വണ്ണം ഒച്ചയുണര്‍ത്തുന്നതോ ആണവായുധം പ്രയോഗിക്കും എന്നത്രേ. അമ്പുകുലച്ചു നില്‍ക്കുന്ന ഒരു കാട്ടാളന്റെ അകം പ്രതിസന്ധിയില്‍ ആ പരാക്രമി എന്താണാവോ ചെയ്തു കൂടാത്തത്? യു എന്‍ ജനറല്‍ സെ ക്രട്ടറി അന്റോണിയോ ഗുട്ടറന്‍ സിന്റെ ഉള്‍പ്പൊരുളില്‍ സമാധാന സാധ്യതകള്‍ വിദൂരമാവുകയാണ്.

മറ്റൊരാണവ പ്രതിസന്ധിയിലേക്ക് ലോകം ഇരുളാന്‍ പാകമായാലോ... അത് ഒരിക്കലും പ്രപ ഞ്ച സംവിധാനത്തിന് ഊഹിക്കാന്‍ പോലുമാവില്ല. ഹിരോഷിമയും നാഗസാക്കിയും ഒരാള്‍ക്കും മറവിയുടെ അഗാധതയിലേക്ക് ഒഴുക്കിവിടാനാവില്ലല്ലോ.

ഹിരോഷിമയ്ക്കു മുകളിലൂടെ ഒരു ദിനം പറന്ന ചര്‍ച്ചില്‍ തന്റെ നൊമ്പരചിന്തയില്‍ നിന്നും കാച്ചിക്കുറുക്കിയെടുത്തു പറഞ്ഞതോ - ഇവിടെ ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരോട് അസൂയയായിരിക്കുമത്രേ.

രണ്ടാം ലോകമഹായുദ്ധം ഒന്നവസാനിപ്പിക്കാന്‍ വേണ്ടി അ ണുബോംബുകള്‍ വീഴ്ത്തുന്നതി നു മുമ്പേ, ആ നാശം ഉണ്ടാക്കാനിരിക്കുന്ന മഹാദുരന്തത്തെക്കുറിച്ച് ഒട്ടേറെ ശാസ്ത്രജ്ഞന്മാര്‍ വല്ലാത്ത അസ്വസ്ഥതയിലായിരുന്നു. ഐന്‍സ്റ്റീനും, ലിയോ സി ലാര്‍ഡും ഈ ലോകനാശം പ്ര യോഗിക്കുന്നതിനെതിരെ അന്ന ത്തെ യു എസ് പ്രസിഡന്റ് റൂസ് വെല്‍റ്റിനു കത്ത് എഴുതിയിരുന്നു. അത് അദ്ദേഹം പരിഗണിക്കുന്ന തിനു മുമ്പേ അന്ത്യപ്പെട്ടത് ഒരുപക്ഷേ, ലോകത്തിന്റെ വന്‍ നിര്‍ഭാഗ്യാവസ്ഥ തന്നെയാരിക്കണം.

ഐന്‍സ്റ്റീന്‍ മറ്റൊരു കത്തുമായി, ദുരന്ത മുന്നറിയിപ്പുമായി പുതിയ പ്രസിഡന്റ് ട്രൂമാനെ സമീപിച്ചു. എന്നാല്‍ ആ വ്യക്തിക്ക് പറയാനുണ്ടായിരുന്നതോ, ബോം ബ് ഇട്ടില്ലെങ്കില്‍ ലോസ് അലോമോവില്‍ ചെലവു ചെയ്ത കോടികള്‍ കൊണ്ട് എന്തു പ്രയോജനം എന്നായിരുന്നു.

ആ ബോംബിംഗ് 'ലിറ്റില്‍ ബോയി'യെക്കൊണ്ടു മാത്രം തീര്‍ ന്നില്ലല്ലോ. ഫാറ്റുമാനും പ്രവര്‍ത്ത ന സമ്പന്നനായല്ലോ. അണ്വായുധങ്ങളുടെ പതനങ്ങളും, അനന്തരഫലങ്ങളും അറിഞ്ഞ് ശാസ്ത്രജ്ഞന്മാര്‍ മാനസികമായി തകര്‍ ന്നു കഴിഞ്ഞിരുന്നു. മനുഷ്യസ്‌നേഹിയായ ഐന്‍സ്റ്റീനു ഒന്നു പൊട്ടിക്കരയാനും സങ്കടങ്ങള്‍ ഒടുവില്‍ മൗനംകൊണ്ട് കീഴടക്കാനുമല്ലേ കഴിഞ്ഞുള്ളൂ.

ഒരുനാള്‍ രണ്ട് ന്യൂസ് റിപ്പോര്‍ ട്ടര്‍മാര്‍ ഐന്‍സ്റ്റീനെ ഒന്നു കാ ണാനും ഒരു ചോദ്യമുന്നയിക്കാ നും അദ്ദേഹത്തിന്റെ വസതിയിലെത്തി. മ്ലാനവദനനായ അദ്ദേഹത്തോടുള്ള ചോദ്യമോ? സര്‍ ഒ ന്നാം ലോകമഹായുദ്ധം അന്നേ കഴിഞ്ഞു. രണ്ടാം ലോക മഹായുദ്ധം അതിദയനീയതയിലും. ഇനിയൊരു മൂന്നാം ലോകമഹായുദ്ധം സംഭവിച്ചാല്‍ അത് എ ങ്ങനെയായിരിക്കും?

അവരുടെ നേര്‍ക്ക് ഒന്നു നോ ക്കിയിട്ട് അതിവൈഷമ്യത്തോടെ അദ്ദേഹം അറിയിച്ചു. മൂന്നാം ലോ ക മഹായുദ്ധത്തെക്കുറിച്ച് ഞാന്‍ പറയുന്നില്ല. ഒരു നാലാം ലോകമഹായുദ്ധത്തെക്കുറിച്ചു പറയാം. അങ്ങനെ ഒന്നുണ്ടായാല്‍ അത് അമ്പുംവില്ലും ഉപയോഗിച്ചായിരിക്കുമത്രേ. അതിനെ ഒന്ന് ചുരുക്കെഴുത്തിലാക്കിയാല്‍ മനുഷ്യന്‍ എവിടെ തുടങ്ങിയോ അവിടെ ചെന്നു നില്‍ക്കും എന്നാണ്.

വ്‌ളാഡിമിര്‍ പുടിന്‍ എന്ന റഷ്യന്‍ ഭരണാധികാരിയിലൂടെ മറ്റൊരു മഹായുദ്ധം ലോകത്തിനു സംഭവിച്ചേക്കുമോ എന്ന സംശ യം ഉളവാക്കുന്നതു തന്നെയല്ലോ ആ ജനനവും ജന്മസാധ്യതയും ഒന്നപഗ്രഥിച്ചാല്‍ കരഗതമാവുക.

മോസ്‌ക്കോയില്‍ നടന്ന ഒരു കലാപം ചരിത്രത്തില്‍ നിന്നും ഇറങ്ങിവരുമ്പോഴോ കലാപഭൂമിയില്‍ ആ ഒരാള്‍, തന്റെ പ്രിയപ്പെട്ട സഹധര്‍മ്മിണിയെ അന്വേഷിച്ചിറങ്ങിയിരിക്കയാണ് കൂടെ ഒരു സുഹൃത്തുമുണ്ട്. അങ്ങുമിങ്ങുമൊക്കെ ശവശരീരങ്ങള്‍. ചുറ്റും മഞ്ഞു പൊഴിയുന്നുമുണ്ട്. ഭാര്യയെ എ ങ്ങനെ കണ്ടെത്തുമെന്നുള്ള കൂട്ടുകാരന്റെ ചോദ്യത്തിന്മേല്‍ കണ്ടെത്തിയേ പറ്റൂ എന്ന് ഭര്‍ത്താവിന്റെ അതീവനിര്‍ബന്ധം. അന്വേഷണത്തിനിടയ്ക്ക് അതാ ആ ഒരു ദയനീയക്കാഴ്ച. മുട്ടിനു താഴെ വച്ച് അറ്റുപോയ ഒരു കാല്‍ കലാപ ഭൂമിയില്‍ കാണാകുന്നു. ആ കാ ലില്‍ ഒരു പാദസരവുമുണ്ട്. അ വള്‍ മറ്റാരുമല്ല തന്റെ പ്രിയതമ തന്നെ. അവളിപ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയാണ്. ആ പാദസരം താന്‍ സമ്മാനമായി കാലില്‍ ഇട്ടുകൊടുത്തതാണ്. തന്റെ ഞെട്ടലില്‍ നിന്നും തെന്നിമാറിയ മനുഷ്യന്‍ ഭാര്യയുടെ ശരീരം അന്വേഷിച്ചായി പരക്കം പാച്ചില്‍. അത് എങ്ങനെയും കണ്ടെത്തണം. ശവമടക്കണം. ആ അസാധ്യതയെ എങ്ങനെ സാധ്യമാക്കും എന്ന സുഹൃത്തിന്റെ ചോദ്യം. അയാള്‍ നിരസിച്ചിട്ട് അന്വേഷണത്തിനു ധൃതികൂട്ടി. ഒടുവില്‍ ഇരുട്ടുവീഴുന്നതിനു മുമ്പേ കാല്‍ അറ്റുപോയ ആ സ്ത്രീയെ കണ്ടു. ഏറെ സങ്കടത്തോടെ നെറ്റിയില്‍ ഒന്നു ചും ബിച്ചിട്ട് ആ മനുഷ്യന്‍ ആ ശരീരം തോളിലേറ്റാനുള്ള ശ്രമത്തിലായി. ആ വല്ലായ്മയില്‍ കൂട്ടുകാരനും സഹായിയായി. രണ്ടടി മുന്നോട്ടുവച്ചപ്പോള്‍ അവളില്‍ നിന്നും എ ന്തോ ഒരു ഞരക്കം പോലെ. ശ്വാ സം വിട്ടുപോയിട്ടില്ല. അവളെ രക്ഷിക്കണമത്രേ. രക്ഷിച്ചേ പറ്റൂ. ഇരുവരും നടന്നു നടന്നു ക്ഷീണിച്ചെങ്കിലും ഒരു നാട്ടുവൈദ്യന്റെ വീട്ടിലെത്തി. അവളെ ചികിത്സ യ്ക്കു വിട്ടുകൊടുത്തു. ഭര്‍ത്താവിന്റെ വിശ്വാസപഥങ്ങളിലൂടെ അവള്‍ പ്രസവിച്ചു. ആരോഗ്യവാനായ ഒരാണ്‍കുട്ടി. ആ കുട്ടിയുടെ പിതാവ് വ്‌ളാഡിമിര്‍ സ്പിരിഡോവിച്ച് പുടിനും, മാതാവ് മരിയ ഇവാനോവ് പുടിനയും. കലാപത്തിന്റെയും ഉല്‍ക്കണ്ഠയുടെയുമൊക്കെ അനിശ്ചിതത്വത്തില്‍ ക്കിടന്നു പിടഞ്ഞു ജനിച്ച ആ കുട്ടിയോ വ്‌ളാഡിമിര്‍ പുടിന്‍ എന്ന റഷ്യന്‍ ഭരണാധികാരിയും. ആ ജന്മദുരൂഹത എന്താണാവോ ലോകത്തിനു കാഴ്ചവയ്ക്കാന്‍ പോകുന്നതെന്ന് വല്ലാത്ത ഒരു ഞെട്ടലോടെ കാണേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org