മെത്രാപ്പോലീത്തന്‍ വികാരിയുടെ പദവി കരിയില്‍ പിതാവിന്റെയും പാംപ്ലാനി പിതാവിന്റെയും കാലത്ത്: ഒരു താരതമ്യ പഠനം

മെത്രാപ്പോലീത്തന്‍ വികാരിയുടെ പദവി കരിയില്‍ പിതാവിന്റെയും പാംപ്ലാനി പിതാവിന്റെയും കാലത്ത്: ഒരു താരതമ്യ പഠനം
Published on
  • ബിജോയ് കെ മത്തായി

എറണാകുളം അങ്കമാലി അതിരൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായിത്തീരുന്നത്. ഒരേ സമയത്ത് മൂന്ന് ഉത്തരവാദിത്വങ്ങള്‍ മേല്‍പറഞ്ഞ വ്യക്തി നിറവേറ്റാനുണ്ട്.

  1. സീറോ മലബാര്‍ സഭയുടെ പൊതുവായ ഭരണ ഉത്തരവാദിത്വങ്ങള്‍;

  2. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ഉത്തരവാദിത്വങ്ങള്‍;

  3. കോതമംഗലം, ഇടുക്കി എന്ന സാമന്ത രൂപതകള്‍ കൂടി അടങ്ങുന്ന എറണാകുളം പ്രൊവിന്‍സിന്റെ ഭരണ ഉത്തരവാദിത്വങ്ങള്‍.

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭയുടെ പൊതുവായ ഭരണത്തിന്റെ ഉത്തരവാദിത്വവും വിശ്വാസികളുടെ എണ്ണത്തില്‍ ഇന്ത്യയിലെ മുന്‍നിര രൂപതകളില്‍ ഒന്നും നാലു ജില്ലകളിലായി മുന്നൂറിലധികം ഇടവകകളുമുള്ള എറണാകുളം അതിരൂപതയുടെ ഭരണത്തിന്റെ ഉത്തരവാദിത്വവും ഒരേ സമയത്ത് ഒരു വ്യക്തിക്ക് കാര്യക്ഷമമായി നിര്‍വഹിക്കാന്‍ വയ്യാതാവും.

എറണാകുളം അതിരൂപതയ്ക്ക് പുറത്തു നിന്നൊരു വ്യക്തിയെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കു മ്പോള്‍ ആ വ്യക്തിക്ക് അതിരൂപതാഭരണം കുറേക്കൂടി ദുഷ്‌കരമാവാറുണ്ട്. തങ്ങളില്‍ നിന്നൊരു മെത്രാനെ അതിരൂപതാഭരണത്തിനായി എറണാകുളത്തെ ദൈവജനം സ്വാഭാവികമായും ആഗ്രഹിക്കാറുമുണ്ട്.

മേജര്‍ ആര്‍ച്ചുബിഷപ്പിന് സീറോ മലബാര്‍ സഭയുടെ പൊതു ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കൂടുതല്‍ സമയം വേണം എന്നതിനാലും ബൃഹത്തായ എറണാകുളം അതിരൂപതയുടെ ഭരണകാര്യങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ പൂര്‍ണ്ണ സമയവും ചെലവഴിക്കാന്‍ പറ്റുന്ന, എറണാകുളം രൂപതയില്‍ നിന്നുള്ള, ഒരു വ്യക്തിയാവും അനുയോജ്യം എന്ന തിരിച്ചറിവിലുമാണ് സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡും റോമും എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി (ചുരുക്കത്തില്‍ മെത്രാപ്പോലീത്തന്‍ വികാരി) എന്ന പദവി സൃഷ്ടിച്ചത്. കരിയില്‍ പിതാവിന്റെ നിയമനത്തില്‍ മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടു.

കരിയില്‍ പിതാവിനെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയമിച്ചുകൊണ്ടുള്ള നിയമനപത്രികയിലെ പ്രസക്ത ഭാഗം താഴെ കൊടുത്തിരിക്കുന്നു.

  • In the governance of the Archeparchy, you shall be assisted by the Archeparchial Curia and the Canonical bodies, namely College of Consultors, Presbyteral Council, Finance Council, Pastoral Council and any other body legitimately constituted by the competent authorities. After taking charge of your office as Vicar, as decided by the Synod, you may dissolve, suspend, revive or reconstitute them as per norms of law, in consultation with the Major Archbishop.

കരിയില്‍ പിതാവിനെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയമിച്ചപ്പോള്‍ സിനഡ് പാസ്സാക്കിയ Guidelines ന്റെ ഒമ്പതാം നമ്പറില്‍ ഇങ്ങനെ പറയുന്നു.

  • 9. The Vicar ad omnia of the Major Archbishop endowed with ordinary vicarious power administers the Archeparchy of Ernakulam Angamaly in all ordinary affairs in accordance with the norms of law. However, he shall not fail to consult the Major Archbishop on all important matters of administration. The Vicar is competent to make appointments, constitute different councils of admini-stration and shall have the duty of supervision.

മേജര്‍ ആര്‍ച്ചുബിഷപ്പിന് സീറോ മലബാര്‍ സഭയുടെ പൊതു ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കൂടുതല്‍ സമയം വേണം എന്നതിനാലും ബൃഹത്തായ എറണാകുളം അതിരൂപതയുടെ ഭരണകാര്യങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ പൂര്‍ണ്ണ സമയവും ചെലവഴിക്കാന്‍ പറ്റുന്ന, എറണാകുളം അതിരൂപതയില്‍ നിന്നുള്ള, ഒരു വ്യക്തിയാവും അനുയോജ്യം എന്ന തിരിച്ചറിവിലുമാണ് എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി എന്ന പദവി സൃഷ്ടിച്ചത്.

കരിയില്‍ പിതാവിനെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയമിച്ചപ്പോള്‍ പൗരസ്ത്യ കാര്യാലയം നല്കിയ 29 08 2019 ലെ Prot. No. 125/2011 നമ്പറായ രേഖയുടെ പ്രസക്ത ഭാഗം താഴെ കൊടുത്തിരിക്കുന്നു.

  • The Vicar elected for the Archeparchy of Ernakulam Angamaly, Bishop Antony Kariyil, will have full powers in the fields of administration, finance and pastoral ministry (as for example appointments and transfer of priests) in the said ecclesiastical circumscription, observing whatever is prescribed by the law, including the obligatory consultations and approvals of various bodies such as College of Consultors, Finance Council, Presbyteral Council and Pastoral Council.

പാംപ്ലാനി പിതാവിനെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയമിച്ചുകൊണ്ടുള്ള നിയമനപത്രികയിലെ പ്രസക്ത ഭാഗം താഴെ കൊടുത്തിരിക്കുന്നു.

  • As the Vicar of the Major Archbishop for the Archeparchy of Ernakulam Angamaly, endowed with ordinary vicarious power, you shall exercise your duties in accordance with the norms of law, including the common law CCEO, Particular Laws of the Syro Malabar Church, and the Guidelines for the Vicar of the Major Archbishop for the Archeparchy of Ernakulam Angamaly, as approved during the first session of the XXXIII Synod held from 6th to 11th January 2025.

പാംപ്ലാനി പിതാവിന്റെ നിയമന പത്രികയില്‍ കരിയില്‍ പിതാവിന്റെ നിയമന പത്രികയിലുള്ള മേല്‍പറഞ്ഞ വാക്യങ്ങള്‍ ഒഴിവാക്കി. സിനഡ് അംഗീകരിച്ച Guidelines പ്രകാരമാണ് മെത്രാപ്പോലീത്തന്‍ വികാരി ഭരണം നടത്തേണ്ടത് എന്നാക്കി.

പാംപ്ലാനി പിതാവിനെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയമിച്ചപ്പോള്‍ സിനഡ് പാസ്സാക്കിയ Guidelines ന്റെ പതിനഞ്ചും പതിനാറും നമ്പറുകളില്‍ ഇങ്ങനെ പറയുന്നു.

  • 15. With the acceptance of the canonical provision from the Major Archbishop, the Vicar receives the ordinary vicarious powers in matters of ordinary administration of the Archeparchy of Ernakulam Angamaly in accordance with the norms of law. However, he shall get the consent of the Major Archbishop in all important matters and brief the Major Archbishop at regular intervals determined by the Major Archbishop about his administration.

  • 16. The Vicar, with the consent of the Major Archbishop, is competent to make appointments and transfers of priests and others of the Archeparchy and to constitute different canonical and other councils or bodies such as the Pastoral Council, the Presbyteral Council, the Finance Council and the College of Consultors and shall have the duty of supervising them.

കരിയില്‍ പിതാവിന്റെ കാലത്ത് എല്ലാ കാര്യങ്ങള്‍ക്കും മേജര്‍ ആര്‍ച്ചുബിഷപ്പുമായി ആലോചന (consultation) മതിയായിരുന്നെങ്കില്‍ പാംപ്ലാനി പിതാവിന്റെ കാലത്ത് എല്ലാ കാര്യങ്ങള്‍ക്കും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അനുമതി (consent) വേണമെന്നാക്കി.

ചുരുക്കം പറഞ്ഞാല്‍ കരിയില്‍ പിതാവിന്റെ കാലത്ത് ഏറെ കുറെ ഒരു രൂപതാ മെത്രാന്റെ എല്ലാ അധികാര അവകാശങ്ങള്‍ ഉണ്ടായിരുന്ന മെത്രാപ്പോലീത്തന്‍ വികാരിയുടെ പദവിയെ ചിറകരിഞ്ഞു ഒരു glorified vicar general ആക്കി മാറ്റി പാംപ്ലാനി പിതാവിന്റെ കാലത്ത്.

ഇപ്പോഴത്തെ മെത്രാപ്പോലീത്തന്‍ വികാരിയുടെ നിയമനം താഴെ പറയുന്ന കാരണങ്ങളാല്‍ എറണാകുളം അതിരൂപതയുടെ താല്‍പര്യങ്ങള്‍ക്ക് ഒട്ടും ഉണര്‍വേകുന്നതല്ല.

1) മേജര്‍ ആര്‍ച്ചുബിഷപ്പിന് സീറോ മലബാര്‍ സഭയുടെ പൊതുവായ ഭരണ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളതുകൊണ്ട് എല്ലാ കാര്യങ്ങള്‍ക്കും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അനുമതി തേടുന്നത് തീരുമാനങ്ങളെ വല്ലാതെ വൈകിപ്പിക്കും.

2) തലശ്ശേരി അതിരൂപതാംഗവും തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ഇപ്പോഴത്തെ മെത്രാപ്പോലീത്തന്‍ വികാരി എറണാകുളം അതിരൂപതാംഗം അല്ലാത്തതുകൊണ്ടും മുഴുവന്‍ സമയവും എറണാകുളത്ത് ചെലവഴിക്കാന്‍ പറ്റാത്തതു കൊണ്ടും എറണാകുളത്തെ ദൈവജനത്തിന് അപ്രാപ്യനാവും.

3) മെത്രാപ്പോലീത്തന്‍ വികാരിയുടെ അധികാരങ്ങള്‍ വലിയ തോതില്‍ വെട്ടികുറച്ചതു നിമിത്തം ആ പദവിയുടെ പ്രയോജനം ഇല്ലാതെയായി.

4) മേല്‍പറഞ്ഞ സാഹചര്യങ്ങള്‍ അതിരൂപതാകൂരിയായുടെ അമിതാധികാര പ്രയോഗത്തിനും അധികാരദുര്‍വിനിയോഗത്തിനും ഇടയാക്കും എന്ന അപകടവുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org