മിഷൻ : സമർപ്പിത ജീവിതത്തിന്റെ ആഘോഷം

Mission: Celebration of Consecrated Life
Published on
  • അഭിമുഖസംഭാഷണം : ഫാ. പീറ്റർ തിരുതനത്തിൽ / ഫാ. റിനോജ് വട്ടക്കാനായിൽ CMI

ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ കേരളത്തിൽ നിന്നുള്ള സി എം ഐ വൈദികർ നിരവധി വർഷങ്ങളായി മിഷണറിമാരായി സേവനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഞാനും ഇവിടെയെ ത്തിയത്. യുഗാണ്ടയിൽ സേവനം ചെയ്യാനായതിൽ വലിയ ആത്മസംതൃപ്തി ഞങ്ങളെല്ലാം അനുഭവിക്കുന്നു.

ഞാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് ഇരുപതു വർഷങ്ങളായി. നാട്ടിൽ വിദ്യാഭ്യാസരംഗത്തുൾപ്പെടെ ധാരാളം പ്രവർത്തിച്ചിട്ടുണ്ട്. പുരോഹിതനാകുന്ന കാലം മുതൽ തന്നെ എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു സ്വപ്നമാണ് ഒരു മിഷണറിയാകുക എന്നത്. പൗരോഹിത്യം ആഘോഷിക്കപ്പെടുന്നത് മിഷണറി ജീവിതത്തിലാണ് എന്ന സങ്കൽപം എനിക്കുണ്ടായിരുന്നു. ഞാനൊരു അച്ചനാണ് എന്ന അനുഭവം ഉള്ളിന്റെയുള്ളിൽ തോന്നുന്നത് ഇവിടെ വന്നതിനു ശേഷമാണ്. കൂദാശകൾ പരികർമ്മം ചെയ്യാനുള്ള അസംഖ്യം അവസരങ്ങൾ ഇവിടെയുണ്ട്. ഒരു അജപാലകനെന്ന നിലയിൽ എന്നെ കാത്തിരിക്കുന്ന ജനങ്ങൾ. നമ്മളെ ഇവിടെ ആവശ്യമുണ്ട്. പൗരോഹിത്യത്തിന്റെ പരിപൂർണ്ണത ഓരോ ദിവസവും ഞങ്ങളിവിടെ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്.

അൽമായ മതബോധകരാണ് യുഗാണ്ടയിലെ സഭാപ്രവർത്തനത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നത്. ഇടവകകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഇവർക്ക് മൂന്നു മാസത്തെയോ ആറു മാസത്തെയോ പഠനപരിപാടിയിൽ പങ്കെടുക്കണമെന്നതു നിർബന്ധമാണ്.

യുഗാണ്ടയിലെ ജനങ്ങളുടെ 85 ശതമാനവും ക്രൈസ്തവരാണ്. അതിൽ പകുതിയും കത്തോലിക്കാസഭാംഗങ്ങളാണ്. ബാക്കിയുള്ളവരിൽ പ്രധാനമായുമുള്ളത് ആംഗ്ലിക്കൻ സഭയാണ്. ചർച്ച് ഓഫ് യുഗാണ്ട എന്ന് അവർ അറിയപ്പെടുന്നു. ചെറിയ പ്രൊട്ടസ്റ്റന്റ് സഭകളും ഇവാഞ്ജലിക്കൽ സഭകളും ഇവിടെയുണ്ട്. സെവന്ത് ഡേ അഡ്വന്റിസ്റ്റ് പോലെയുള്ള സഭകളുണ്ട്. ഒരു സ്ഥലത്ത് വിശ്വാസികൾ ഒന്നിച്ചു കൂടുന്നു, അവിടെ ഒരു സഭയുണ്ടാകുന്നു. അത്തരം രീതികൾ ഇവിടെ പതിവാണ്.

ഒട്ടെല്ലാ വീടുകളിലും പല സഭകളിൽ നിന്നുള്ള അംഗങ്ങൾ കാണും. മാതാപിതാക്കൾ കത്തോലിക്കരും മകൻ പ്രൊട്ടസ്റ്റന്റും മകൾ ഇവാഞ്ജലിക്കലും എന്ന രീതി പതിവാണ്. പലപ്പോഴും ഇവർ ഇതു ബോധപൂർവം ചെയ്യുന്നതുമാണ്. അതിനാൽ തന്നെ സഭകൾ തമ്മിലുള്ള വിഭാഗീയതകളും പ്രശ്നങ്ങളും ഇവിടെ തീരെ കുറവാണ്. എല്ലാവരും പരസ്പരം സഹകരിച്ചു മുന്നോട്ടു പോകുന്നു.

ഞങ്ങളുടെ ഇടവകയുടെ അതിർത്തിയിൽ അറുപതോളം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ സഭകളുടെ സ്കൂളുകളാണ് അവ. പക്ഷേ, സഭാവ്യത്യാസമില്ലാതെ എല്ലാ സ്കൂളുകളിലേക്കും ദിവ്യബലി അർപ്പിക്കാൻ ഞങ്ങൾ ക്ഷണിക്കപ്പെടുന്നു. യുഗാണ്ടയിലെ അജപാലനപ്രവർത്തനത്തിൽ വിദ്യാലയപ്രവർത്തനം വലിയൊരു ഭാഗമാണ്. ജനസംഖ്യയുടെ നല്ലൊരു ഭാഗം, വിശേഷിച്ചും കുട്ടികൾ സ്കൂളുകളിലാണല്ലോ. ഇവിടെ നമ്മുടെ നാട്ടിലേതുപോലുള്ള സൺഡേ സ്കൂൾ സംവിധാനം ഇല്ല. അതിനാൽ വിശ്വാസ പരിശീലനത്തിന്റെ പ്രധാനഭാഗം നടക്കുന്നത് സ്കൂളുകളിലാണ്. അത് ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നതാണ്.

അധ്യയനവർഷം മൂന്നു ടേമുകളാണ്. മൂന്നു ടേമുകളിലും സ്കൂളുകളിൽ ഓരോ കുർബാന യെങ്കിലും വേണം എന്നത് എല്ലാവർക്കും നിർബന്ധമാണ്. വിദ്യാർഥികളിൽ എഴുപതു ശതമാനത്തോളം കത്തോലിക്കരായിരിക്കും. അധ്യാപകരിലും നല്ല പങ്ക് കത്തോലിക്കരാണ്. ഇത്രയും സ്കൂളുകളുള്ളതു കൊണ്ട് ഓരോ ആഴ്ചയും രണ്ടും മൂന്നും സ്കൂളുകളിൽ കുർബാന യർപ്പിച്ചിട്ടു പോലും തീരാത്ത സ്ഥിതിയാണ്. ഇത് വലിയ സന്തോഷവും അനുഭവവുമാണ്.

വീടുകളിൽ കുർബാനയർപ്പിക്കുന്ന രീതി ഇവിടെ വളരെ കൂടുതലാണ്. അതു മനസ്സിലാക്കണമെങ്കിൽ ഇവിടത്തെ പശ്ചാത്തലം അറിയണം. സഭ വീടുകളിലാണ് തുടങ്ങിയത്. നേരത്തെ അച്ചന്മാർ എവിടെ വരുന്നോ അവിടെ കുർബാനയർപ്പിക്കുക എന്ന രീതിയായിരുന്നു. ചിലപ്പോൾ മരത്തണലിലായിരിക്കാം, അല്ലെങ്കിൽ ചെറിയ പന്തലുകളിൽ.

അൽമായ മതബോധകരാണ് യുഗാണ്ടയിലെ സഭാപ്രവർത്തനത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നത്. ഇടവകകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഇവർക്ക് മൂന്നു മാസത്തെയോ ആറു മാസത്തെയോ പഠനപരിപാടിയിൽ പങ്കെടുക്കണമെന്നതു നിർബന്ധമാണ്. കോഴ്സ് വിജയകരമായി പൂർത്തീകരിച്ചു സർട്ടിഫിക്കറ്റുമായി വരുന്നവർക്കു മാത്രമേ മതബോധകരായി പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂ.

മതബോധകരെല്ലാവരും വിവാഹിതരായിരിക്കണം എന്നു നിർബന്ധമാണ്. സഭാപരമായ വിവാഹമായിരിക്കണം. സ്ത്രീകളും പുരുഷന്മാരും മതബോധകരാ കുന്നുണ്ട്. സ്ത്രീകളാണ് കൂടുതലും. അവരാണ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതും. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരായിരിക്കണം എന്നതും ഇപ്പോൾ പാലിച്ചു പോരുന്ന ഒരു വ്യവസ്ഥയാണ്.

അറുനൂറോളം കുടുംബങ്ങൾ ഞങ്ങളിവിടെ സന്ദർശിച്ചു. യുഗാണ്ടയിൽ ജനനനിരക്ക് വളരെ ഉയർന്നതാണ്. ആദിവാസി പാരമ്പര്യമായതിനാൽ ബഹുഭാര്യാത്വം പതിവാണ്. സഭാപരമായി വിവാഹം ചെയ്യുന്നവരുടെ എണ്ണവും കുറവാണ്. വിവാഹത്തിന്റെ ചെലവും ആദിവാസി സംസ്കാരവും ഇതിനു കാരണങ്ങളാണ്. വിവാഹ ജീവിതത്തിന്റെ സ്ഥിരത കുറവായത് കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിക്കുന്നുണ്ട്.

വീടുകളിൽ കുർബാനയർപ്പിക്കുന്ന രീതി ഇവിടെ വളരെ കൂടുതലാണ്. അതു മനസ്സിലാക്കണമെങ്കിൽ ഇവിടത്തെ പശ്ചാത്തലം അറിയണം. സഭ വീടുകളിലാണ് തുടങ്ങിയത്. നേരത്തെ അച്ചന്മാർ എവിടെ വരുന്നോ അവിടെ കുർബാനയർപ്പിക്കുക എന്ന രീതിയായിരുന്നു. ചിലപ്പോൾ മരത്തണലിലായിരിക്കാം, അല്ലെങ്കിൽ ചെറിയ പന്തലുകളിൽ. ദേവാലയങ്ങൾ തീരെ കുറവ്. ദേവാലയങ്ങളും വീടുകളും തമ്മിലുള്ള അകലവും കൂടുതൽ. അതുകൊണ്ട് ആളുകൾക്ക് ദേവാലയങ്ങളിലെ കുർബാനയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾ വീടുകളിൽ കുർബാനയർപ്പിക്കുന്നു. ക്രിസ്തു ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരനുഭവമാണത്. ചെറു ക്രൈസ്തവസമൂഹങ്ങൾക്കു വലിയ പ്രാധാന്യമുള്ള സഭയാണ് ഇവിടത്തേത്. വീടുകളിലെ കുർബാനയ്ക്ക് ആ വീട്ടുകാർ മാത്രമല്ല, പരിസരങ്ങളിലുള്ള എല്ലാവരും വരും. മാമ്മോദീസയും മറ്റു കൂദാശകളും ചിലപ്പോൾ വിവാഹങ്ങളും ഈ കുർബാനകളോടുകൂടി നടത്തും. വലിയ സന്തോഷം നൽകുന്ന അനുഭവമാണത്.

വൈദികരോടു വലിയ സ്നേഹവും ബഹുമാനവും കാണിക്കുന്ന ഒരു സംസ്കാരമാണ് ഇവിടത്തെ ജനങ്ങളുടേത്. നമ്മുടെ നാട്ടിൽ പഴയ കാലത്ത് ഉണ്ടായിരുന്ന രീതി. വിദേശത്തു നിന്നു വന്നിരിക്കുന്ന നമ്മെ പൊതുവെ മിഷണറിമാർ എന്നാണു വിളിക്കുക. മിഷണറിമാരോടു സ്നേഹം അൽപം കൂടുതൽ കാണിക്കുന്നതാണ് ഇവിടെയുള്ളവരുടെ രീതി.

അയ്യായിരത്തോളം വീടുക ളുള്ള ഇടവകയിലാണ് ഞങ്ങളിപ്പോൾ സേവനം ചെയ്യുന്നത്. അറുനൂറോളം വീടുകൾ സന്ദർ ശിച്ചു കഴിഞ്ഞു. ആരംഭകാലത്ത് പള്ളികൾ കണ്ടുപിടിക്കാൻ ഞങ്ങൾക്കു ബുദ്ധിമുട്ടായിരുന്നു. ഭാഷാപരമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതിനു മതബോധകരുടെ സഹായം തേടുന്നു. ഇവിടത്തെ ഭാഷയിൽ അത്യാവശ്യം കാര്യങ്ങൾ വിനിമയം ചെയ്യാൻ ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രായ മായ ആളുകൾക്ക് അത് ആവശ്യമാണ്. അല്ലാത്തപക്ഷം ഇംഗ്ലീഷ് ഉപയോഗിച്ചാൽ മതിയാകും.

അറുപത്തഞ്ചും എഴുപതും പള്ളികളുള്ള ഇടവകകളുണ്ട്. അതായത്, കുർബാനയർപ്പിക്കുന്ന കേന്ദ്രങ്ങൾ. എല്ലാ ഞായറാഴ്ചകളിലും ചെല്ലാൻ സാധിക്കില്ല. അത്തരം ദിവസങ്ങളിൽ മതബോധകരും ഇടവക കമ്മിറ്റിയും ചേർന്നു കാര്യങ്ങൾ നടത്തുന്നു.

ഞങ്ങൾ 19 പള്ളികളുടെ ഉത്തരവാദിത്വമാണ് ഏറ്റെടുത്തത്. മാസത്തിലൊന്നെങ്കിലും എല്ലാ പള്ളികളിലും ചെന്നു ബലിയർപ്പിക്കണമെന്ന തീരുമാനം ഞങ്ങളെടുത്തിരുന്നു. 8 മണിക്കും 10 മണിക്കും കുർബാന. ഞങ്ങൾ ചെന്നാലുടനെ കുമ്പസാരത്തിനുള്ള ക്യൂ ഉണ്ടായിരിക്കും. ഒരു മണിക്കൂറോളം എടുക്കും. സമയം ആ സംസ്കാരത്തിൽ പ്രധാനമല്ല. എത്ര വൈകിയാലും അവർ കാത്തിരിക്കും. കുമ്പസാരം വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാമ്മോദീസകൾ എല്ലാ ഞായ റാഴ്ചയും ഉണ്ടാകും. സമയം വൈകിയെന്നു കരുതി പാട്ടുകൾ വെട്ടിച്ചുരുക്കുകയോ ഒന്നുമില്ല. കാഴ്ചവയ്പ് പ്രധാനമാണ്. എല്ലാവരും എന്തെങ്കിലും കാർഷികോത്പന്നങ്ങൾ കൊണ്ടുവരും. അതിന്റെ വിൽപനയിൽ നിന്നാണ് ഇടവക നടത്തിപ്പിന്റെ പണം കണ്ടെത്തുക. കുർബാനയ്ക്കു നേർച്ചയിടുക വളരെ പ്രധാനമായി ഇവർ കരുതുന്നു.

നാട്ടിൽ 18 വർഷം കൊണ്ട് കുടുംബാംഗങ്ങളുടെ ഏതാനും മാമ്മോദീസകൾ മാത്രമേ നടത്തിയിട്ടുണ്ടാകൂ. എന്നാൽ, ഞാനിവിടെ ആദ്യത്തെ വർഷം 650 പേരെ മാമ്മോദീസ മുക്കി. ഒരൊറ്റ വർഷം. ആദ്യ കുർബാന സ്വീകരണം 600 നും മുകളിലുണ്ട്. സ്ഥൈര്യലേപനം 700 ഓളം അടുത്തുണ്ട്. ഇത്രയും കൂദാശകൾ പരികർമ്മം ചെയ്യാൻ സാധിക്കുന്നു. വ്യക്തിപരമായി വളരെയേറെ സംതൃപ്തിയുണ്ട്.

അച്ചന്മാർ ചെല്ലാത്ത ദിവസം മതബോധകർ ബൈബിൾ ശുശ്രൂഷകളെല്ലാം നടത്തും. മുൻപ് ഇതിന്റെ മദർ പാരിഷിന് ഒരു 50 പള്ളികൾ ഉണ്ടായിരുന്നു. അതിൽ നിന്നാണ് 19 തിരിച്ച് നമുക്കു ഇടവകയായി തന്നത്. 65 ഉം 70 ഉം പള്ളിയുള്ള പാരിഷുകളൊക്കെയുണ്ട്. ചിലപ്പോൾ മൂന്ന് മാസം, ആറ് മാസം, ചിലപ്പോൾ വർഷത്തിലൊന്ന് എന്നിങ്ങനെ മാത്രം കുർബാന കിട്ടുന്ന സെന്റേഴ്സ് ഒക്കെയുണ്ട് ഇവിടെ പല പള്ളികളിലും. അച്ചൻ വർഷത്തിൽ ഒന്ന് ചെല്ലുന്നു, ആ ദിവസം നടത്താവുന്ന കൂദാശ കളെല്ലാം നടത്തുന്നു. ബാക്കി ദിവസങ്ങളെല്ലാം കാറ്റിക്കിസ്റ്റ് അവിടുത്തെ കർമ്മങ്ങൾ നടത്തുന്നു. പക്ഷേ എന്നിട്ടും ഇവിടെ വിശ്വാസവും ആൾക്കാർക്ക് സഭയോടുള്ള സ്നേഹവും എല്ലാം ഉണ്ടെന്നുള്ളതാണ് നമ്മെ അതിശയിപ്പിക്കുന്ന യാഥാർഥ്യം. പിരിവുകളൊക്കെ ഉണ്ടാകും. കാരണം ആ സെന്റർ നടത്തണമല്ലോ. ശരിക്കും അവയെല്ലാം സ്വയാധികാര സംവിധാനങ്ങൾ പോലെയാണ് നടക്കുന്നത്. അവിടെ പാരിഷ് കമ്മിറ്റിയുണ്ട്, കാറ്റിക്കിസ്റ്റുണ്ട്. ലേ അപ്പസ്തോലിക്ക് മൂവ്മെന്റ് ഉണ്ട്, സ്മോൾ ക്രിസ്ത്യൻ കമ്മ്യൂ ണിറ്റീസ് ഉണ്ട്. കാര്യക്ഷമത കുറവായിരിക്കാം. പക്ഷേ ഇതൊക്കെ നടന്നു പോകുന്നുണ്ട്.

നമ്മളെപ്പോലെ കൃത്യം ഒരു മണിക്കൂർ, 45 മിനിറ്റ് എന്നിങ്ങനെ കുർബാന തീരുമെന്നുറപ്പില്ല. ആഫ്രിക്കക്കാർക്ക് സമയം തലയിലില്ല. ഇവർക്ക് സമയം വാച്ചിൽ നോക്കേണ്ട, ഒരിടത്തും ക്ലോക്ക് വേണ്ട. അച്ചൻ അരമണിക്കൂർ ലേറ്റായാലും അവർ അവിടെ ഇരിക്കും. രണ്ടു മണിക്കൂർ നീണ്ടുപോയാലും ഒരു പ്രശ്നവുമില്ല. നമ്മൾ 10 മണിക്ക് കുർബാന എന്ന് പറഞ്ഞിട്ടു, കുമ്പസാരം നീണ്ട് 11 മണി ആയാലും അവർ എല്ലാവരും അവിടെ ഇരിക്കും. കുർബാന നീണ്ടു നീണ്ട് ഒരു മണി, രണ്ടു മണി ആയാലും അവർ അവിടെ ഇരിക്കും. ഒരു കൊച്ചു പോലും കരയില്ല. അവർക്ക് കുമ്പസാരം വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാമ്മോദീസകൾ നമ്മൾ ചെല്ലുമ്പോഴാണ് നടക്കുന്നത്. ചിലപ്പോൾ അഞ്ചും ആറും എട്ടും പത്തും 15 ഉം മാമ്മോദീസ കുർബാനയ്ക്ക് ഇടയിലുണ്ടാകും. കുർബാനയ്ക്കു ശേഷം എത്ര ലേറ്റ് ആയാലും ഒരു പാട്ടു പാടുക നിർബന്ധമാണ്. പത്തു സ്റ്റാൻസ ഉണ്ടെങ്കിൽ ആ പത്തു സ്റ്റാൻസകളും അവർ പാടും. സമയം തീർന്നു എന്ന പ്രശ്നമില്ല.

ഞായറാഴ്ച ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം സാമ്പത്തികമാണ്. കാഴ്ചവയ്പിൽ നിന്നു കിട്ടുന്ന പണം സാധാരണ പള്ളികളിൽ മതബോധകരുടെ ശമ്പളം പോലെയുള്ള കാര്യ ങ്ങൾക്കുവേണ്ടി ഉപയോഗിക്കും. എല്ലാ ഞായറാഴ്ചയും ആൾക്കാർ എന്തെങ്കിലും പച്ചക്കറി വീട്ടിൽ നിന്ന് കൊണ്ടുവരും. അതു വിറ്റു കിട്ടുന്ന പണമാണ് പള്ളിയുടെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക. അതിനൊക്കെ സമയമെടുക്കും. അതാണ് ഞായറാഴ്ചത്തെ രീതികൾ. ഈ ജനത്തിന്റെ കൈയിൽ കാശില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇവർക്ക് ആകെ വരുമാനം പറമ്പിൽ നിന്നാണ്. ഒത്തിരി പറമ്പൊന്നുമില്ല. പ്രധാന കൃഷി ഭക്ഷണത്തിന് വേണ്ടിയുള്ള വാഴയാകാം, ചക്കയാകാം, കപ്പയാകാം. നാണ്യവിളകൾ വളരെ കുറവാണ്. അതുകൊണ്ട് കൈയിൽ പണമില്ല. പട്ടിണിയില്ലാതെ ജീവിക്കാൻ പറ്റും. അതുകൊണ്ട് അവർ കൃഷി ചെയ്യുന്നു, അതിൽ നിന്ന് എന്തെങ്കിലും കൊണ്ടു വരുന്നു, അത് വിൽക്കുന്നു. അതാണ് പള്ളിയുടെ വരുമാനം. ഏത് കുർബാനയുണ്ടെങ്കിലും നേർച്ചയിടുക എന്നതും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

ആരാധന ഇവർ കണ്ടിട്ടേ യില്ല. ഇപ്പോൾ ദിവ്യകാരുണ്യ ആരാധന നമ്മൾ അവരെ പഠിപ്പിക്കുന്നു.

കത്തോലിക്കാ വിശ്വാസം ഇവിടെ വരുന്നത് 1879 ലാണ്. ആംഗ്ലിക്കൻസാണ് ഇവിടെ ആദ്യമായി വരുന്ന മിഷണറിമാർ. ഒരു വർഷം കഴിയുമ്പോഴേക്കും കാത്തലിക് മിഷണറിമാരും ഇംഗ്ലണ്ടിൽ നിന്ന് ഇവിടെ വന്നു. ഇവിടുത്തെ ഗോത്ര രാജാവ് വളരെ കാര്യമായിട്ട് സ്വീകരിച്ചു. രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും ക്രൈസ്തവ വിശ്വാസം പെട്ടെന്ന് ഇവർ സ്വീക രിച്ചു. കാരണം ഇവർക്കൊരു ദൈവം വേണമായിരുന്നു. രാജാവിന്റെ കൊട്ടാരത്തിലായി രുന്നു ഇവർ താമസിച്ചുകൊണ്ടി രുന്നത് ആദ്യം. അവിടുത്തെ ജോലിക്കാരെല്ലാം വിശ്വാസം സ്വീകരിച്ചു. പക്ഷേ അതിനു ശേഷം പതുക്കെ രാജാവിന് ഒരു ഇഷ്ടക്കേട് തോന്നി തുടങ്ങി. രണ്ടു കാരണങ്ങളാണ് പറയു ന്നത്. ഒന്നാമത്തെ കാര്യം, ഇവർ പ്രാർഥിക്കുന്നു. പ്രാർഥിക്കാൻ വേണ്ടി കൂടുതൽ സമയമെടു ക്കുന്നു. പിന്നെ പ്രാർഥനയിലെ സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന അദ്ദേഹത്തെ ഒത്തിരി പ്രകോപിപ്പിച്ചു. അതായത്, അങ്ങയുടെ രാജ്യം വരണമേ എന്നുള്ള പ്രാർഥന ഇദ്ദേഹം തെറ്റിദ്ധരിച്ചിട്ട് ഇവര് ഒരു രാജാ വിനെ കൊണ്ടുവരാൻ വേണ്ടി പ്ലാനിടുന്നുണ്ട് എന്നൊരു വിചാരത്തിൽ വിശ്വാസം ഉപേ ക്ഷിക്കാൻ രാജാവ് പറഞ്ഞു. രണ്ടാമത്തെ ഒരു കാര്യം കേൾക്കുന്നത്, അക്കാലത്ത് ഇവരുടെ ഗോത്രസംസ്കാരത്തിൽ സ്വവർഗലൈംഗികത പതിവായി രുന്നു. രാജാവ് ജോലിക്കാരെ ലൈംഗികമായി ഉപയോഗി ച്ചിരുന്നു. സഭയുടെ ധാർമ്മിക പ്രബോധനം അനുസരിച്ച് അതു വിലക്കപ്പെടുമെന്ന് രാജാവ് ഭയന്നു. അതോടുകൂടി അദ്ദേഹം എതിർപ്പായി. അതിന്റെ പേരിൽ നിങ്ങൾ മതം ഉപേക്ഷിക്കണം എന്നായി രാജാവ്. പക്ഷേ, ഇവർ ഉപേക്ഷിക്കാൻ തയ്യാറായില്ല. അങ്ങനെ പതുക്കെ പതുക്കെ പീഡനം ആരംഭിച്ചു. 1882 മുതൽ 85 വരെയുള്ള മൂന്ന് വർഷക്കാലം. അദ്ദേഹം കഠിന മായി പീഡിപ്പിച്ചു. 45 പേരെ യാണ് മൂന്നു വർഷത്തിനുള്ളിൽ കൊന്നത്. അതിൽ 23 പേർ ആംഗ്ലിക്കൻസും 22 പേർ കാത്തലിക്സുമാണ്. ഇവരെ ക്രൂരമായി കൊല്ലുകയായിരുന്നു. ആദ്യം ഭീഷണിപ്പെടുത്തി, പ്രലോഭിപ്പിച്ചു, അവസാനം ചെറിയ ചെറിയ പീഡനങ്ങൾ, പിന്നെ കഴുത്തുവെട്ടി, കൈ വെട്ടി, കാലുവെട്ടി. ഇങ്ങനെ പത്തും 15 ഉം കിലോമീറ്റർ കാലിൽ കയറുകെട്ടി വലിച്ചു കൊണ്ടുപോയി. ഏറ്റവും അവസാനം ഇവരെ വിറകിനു മുകളിൽ അടുക്കി വച്ചിട്ട് നിങ്ങൾക്ക് ഇനിയും മാറണ മെങ്കിൽ മാറാം എന്ന് പറഞ്ഞു. ആരും സമ്മതിച്ചില്ല. അവരെ കാലിന്റെ അറ്റം മുതൽ കത്തിച്ച് കത്തിച്ച് കൊന്നു. ഇന്നും ആഫ്രിക്കയിലെ വിശ്വാസം എന്ന് പറയുന്നത് ഈ യുഗാണ്ടൻ രക്തസാക്ഷികളുടേതാണ്. ജൂലൈ അഞ്ചാം തീയതിയാണ് ഇവരുടെ തിരുനാൾ. കെനിയ, യുഗാണ്ട തുടങ്ങിയ എല്ലാ രാജ്യങ്ങളിൽ നിന്നും കാൽനട യായിട്ട് പതിനായിരങ്ങളാണ് തിരുനാളിനു വരുന്നത്. അത്ര വിശ്വാസമാണ് അവിടെ.

ഞങ്ങളുടെ 19 പള്ളികൾ 45 കിലോമീറ്ററോളം ചുറ്റളവിലാണ്. ഓടിയെത്തുക എളുപ്പമല്ല. ഇവിടുത്തെ കാലാവസ്ഥ മറ്റൊരു വെല്ലുവിളിയാണ്. രണ്ട് മൺസൂൺ സീസൺ ഉണ്ട് ഇവിടെ. മൂന്നുമാസം ഈ മൺ സൂൺ കാലത്ത് റോഡുകളി ലൂടെ യാത്ര ദുഷ്കരമാകും. നമ്മുടെ പള്ളികളിലേക്കെല്ലാം മൺറോഡുകളാണ്. ചെളിയായി ക്കഴിഞ്ഞാൽ യാത്ര എളുപ്പമല്ല. മഴക്കാലത്ത് നിങ്ങൾ മിനിസ്ട്രിക്ക് പുറത്തുപോകരുത്, സേഫ് അല്ല എന്ന് രൂപത വൈദികർ പറയുമായിരുന്നു. പക്ഷേ ഞങ്ങൾ അതിന്റെ പേരിൽ ഒറ്റ കുർബാന പോലും മുടക്കിയിട്ടില്ല. ഒരു അപകടവും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം എന്ന് വിശ്വസിക്കുന്നു.

സി എം ഐ മുവാറ്റുപുഴ പ്രൊവിൻസിന്റെ ഒരു മിഷൻ ആയിട്ടാണ് ഞങ്ങൾ യുഗാണ്ട യിലെത്തിയത്. ഭോപ്പാൽ പ്രൊവിൻസും യുഗാണ്ടയിൽ മറ്റൊരിടത്ത് എട്ടു വർഷം മുമ്പു മിഷൻ ആരംഭിച്ചിരുന്നു. വിശ്വാസപരിശീലനം തന്നെയാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ. കുടുംബവും യുവജനങ്ങളും കുട്ടികളും. അവരിലാണു നമ്മുടെ ശ്രദ്ധ. ഒന്നര വർഷം കൊണ്ട് ദൈവം അനുഗ്രഹിച്ച ഒരു രീതിയിലേക്ക് അല്ലെങ്കിൽ സഭ ആഗ്രഹിക്കുന്ന രീതിയിലേക്ക് കുറെയൊക്കെ മുമ്പോട്ടു കൊണ്ടുപോകാൻ പറ്റി എന്നൊരു വിശ്വാസവും പ്രത്യാശയും ഞങ്ങൾക്കുണ്ട്. പതിനെട്ടു വർഷം നാട്ടിൽ പുരോഹിതനായി പ്രവർത്തിച്ച ശേഷമാണ് ഞാനിവിടെ വരുന്നത്. പൗരോഹിത്യത്തിന്റെ മൂല്യം എനിക്കിവിടെ വ്യക്തമായി മനസ്സിലായി. നാട്ടിൽ18 വർഷം കൊണ്ട് കുടുംബാംഗങ്ങളുടെ ഏതാനും മാമ്മോദീസകൾ മാത്രമേ നടത്തിയിട്ടുണ്ടാകൂ. എന്നാൽ, ഞാനിവിടെ ആദ്യത്തെ വർഷം 650 പേരെ മാമ്മോദീസ മുക്കി. ഒരൊറ്റ വർഷം. ആദ്യ കുർബാന സ്വീക രണം 600 നും മുകളിലുണ്ട്. സ്ഥൈര്യലേപനം 700 ഓളം അടുത്തുണ്ട്. ഇത്രയും കൂദാശ കൾ പരികർമ്മം ചെയ്യാൻ സാധിക്കുന്നു. വ്യക്തിപരമായി വളരെയേറെ സംതൃപ്തിയുണ്ട്. രണ്ടാമത്തെ കാര്യം, ഇവിടുത്തെ ആൾക്കാർക്ക്, നമ്മൾ ഇവിടുന്ന് ഒരു ദിവസം മാറിക്കഴിഞ്ഞാൽ നമ്മുടെ അസാന്നിധ്യം അവർക്കു അനുഭവപ്പെടും. ഓരോ ദിവസവും ഇനി മൂന്നു ദിവസം, രണ്ടു ദിവസം എന്നി ങ്ങനെ മെസേജയച്ചുകൊണ്ടി രിക്കും. അത്രമാത്രം അവർക്കു നമ്മെ ആവശ്യമുണ്ട്.

എറണാകുളം അതിരൂപതയിൽ ഏകദേശം 300 ഇടവകകളുണ്ട്. അവർക്കായി 500 ഓളം വൈദികർ. അതിന്റെ ഇരട്ടി ജനസംഖ്യയും പത്തിരട്ടി ഭൂപ്രദേശവുമുള്ള ഇവിടെ വൈദികർ നൂറു പേർ മാത്രം. വൈദികരുടെ ആവശ്യകത ഇവിടെ വളരെയേറെ യാണെന്നർഥം. ഇതു തന്നെയാണ് സിസ്റ്റർമാരുടെ കാര്യവും.

ഇവിടത്തെ മെത്രാന്മാരും പ്രാദേശികവൈദികരും നമ്മുടെ സേവനങ്ങളെ വളരെ വിലമതി ക്കുന്നു. പ്രാദേശിക ദൈവവിളി കൾ ഇവിടെ ധാരാളമുണ്ട്. എട്ടാം ക്ലാസ്സ് കഴിഞ്ഞവരെ മൈനർ സെമിനാരിയിൽ പ്രവേ ശിപ്പിക്കുന്ന രീതിയാണിവിടെ. രണ്ടു മൂന്ന് വെല്ലുവിളികളുണ്ട് ഇവർക്ക്. ഒന്നാമതു ശക്തമല്ലാത്ത കുടുംബബന്ധ ങ്ങളാണ്. അപ്പൻ ചിലപ്പോൾ ആംഗ്ലിക്കൻ ആയിരിക്കാം, മറ്റേതെങ്കിലും ആകാം. എല്ലാവരും ഒരു സഭയാകണ മെന്നില്ല. അപ്പനു പല ഭാര്യമാരു ണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടെ കുടുംബത്തിൽ കിട്ടുന്നതു പോലെയുള്ള ശക്തമായ വിശ്വാസപരിശീലനം അവർക്ക് കിട്ടിയിട്ടുണ്ടാകില്ല.

പക്ഷേ വൈദിക ജീവിത ത്തോട് താല്പര്യമുള്ള ഒത്തിരി പ്പേരുണ്ട്. ഇവിടെ വന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ, ഞങ്ങൾ നിങ്ങളുടെ സഭയിൽ ചേരട്ടെ എന്നു ചോദിച്ചു കുട്ടികൾ വന്നു. കുറച്ചുനാൾ മുമ്പ് നമ്മുടെ എസ് ഡി സിസ്റ്റേഴ്സ് ഇവിടെ വന്നു. ഞങ്ങൾ സിസ്റ്റേഴ്സിനെ കൂട്ടി പള്ളികളിലൊക്കെ പോയി. സിസ്റ്റർ കുട്ടികളെ ചേർക്കുന്ന കാര്യം പറഞ്ഞു കഴിഞ്ഞപ്പോഴേ ക്കും ഒരു കൂട്ടം കുട്ടികളാണു വന്നു പൊതിഞ്ഞത്. പേരെഴു താൻ കൊണ്ടുവന്ന കടലാസ് തികയാത്ത അവസ്ഥ. ഇവർ എല്ലാം തികഞ്ഞവരാവില്ല. നാം പരിശീലിപ്പിച്ചെടുക്കണം. പക്ഷേ വൈദിക-സന്യസ്ത ജീവിത ത്തോടു വലിയ താത്പര്യമാണ്.

രണ്ടാമത്തെ വെല്ലുവിളി വൈദിക-സന്യാസപരിശീലന മാണ്. സന്യാസ-വൈദിക പരി ശീലനത്തിന്റെ ചെലവ് കുട്ടി കളുടെ വീട്ടുകാർ നിർവഹി ക്കുന്ന രീതിയാണ് ഇവിടെ. അത് ഒരു കുടുംബത്തിന് താങ്ങാൻ പറ്റുകയില്ല. അതിന്റെ പേരിൽ തന്നെ ദൈവവിളിക്ക് പോകാൻ പറ്റാത്ത ഒത്തിരി കുഞ്ഞുങ്ങ ളുണ്ട്.

ഇവിടെ സ്വകാര്യസ്കൂളുകളും സർക്കാർ സ്കൂളുകളും ഉണ്ട്. പക്ഷേ സർക്കാർ സ്കൂളുകളിലും ഏതാനും അധ്യാപകരൊഴികെ യുള്ളവരുടെ ശമ്പളം പി ടി എ, കുട്ടികളിൽ നിന്നു പിരിച്ചു നൽകണം. അതിനാൽ കുട്ടികൾ ഫീസ് നൽകണം. അതുകൊണ്ട് പഠിപ്പു നിർത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. മാതാപിതാക്കൾക്കും മക്കൾ പഠിച്ചേ തീരൂ എന്ന നിർബന്ധ മൊന്നുമില്ല. പല കുടുംബ ങ്ങളിലും കുഞ്ഞുങ്ങളെ നോക്കു ന്നത് അപ്പനും അമ്മയും അല്ല. അമ്മയും അപ്പനും എവിടെയാ ണെന്നു പോലും കുട്ടിക്ക് അറിയണമെന്ന് നിർബന്ധമില്ല. അമ്മ പ്രസവിച്ചു കഴിഞ്ഞാൽ വല്യമ്മയുടെ കൈയിൽ ഏൽപ്പി ച്ചിട്ട് വേറെ ജോലിക്ക് പോകും. ഈ വല്യമ്മയ്ക്ക് സാധിക്കുന്നത് പഠിപ്പിക്കും. ഇല്ലെങ്കിൽ നിർത്തും. മിഷണറിമാർ ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകി. 70% ആൾക്കാർക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം. കൊച്ചുകുട്ടികളോടു പോലും നമുക്ക് സംസാരിക്കാനാകും.

ഈ രൂപതയിൽ 12 ലക്ഷം കത്തോലിക്കർക്ക് 100 അച്ചന്മാ രാണുള്ളത്. 37 ഇടവകകൾ. നമ്മുടെ ഏറ്റവും വലിയ രൂപത യായ എറണാകുളത്തുള്ളത് അഞ്ചര ലക്ഷം വിശ്വാസികൾ. അതിന്റെ ഇരട്ടിയാണ് ഇവിടെ. എറണാകുളം അതിരൂപതയിൽ ഏകദേശം 300 ഇടവകകളുണ്ട്. അവർക്കായി 500 ഓളം വൈദികർ. അതിന്റെ ഇരട്ടി ജനസംഖ്യയും പത്തിരട്ടി ഭൂപ്രദേശവുമുള്ള ഇവിടെ വൈദികർ നൂറു പേർ മാത്രം. വൈദികരുടെ ആവശ്യകത ഇവിടെ വളരെയേറെയാണെ ന്നർഥം. ഇതു തന്നെയാണ് സിസ്റ്റർമാരുടെ കാര്യവും.

logo
Sathyadeepam Online
www.sathyadeepam.org