മറിയം : ഒരു മാതൃ വിസ്മയം

മറിയം : ഒരു മാതൃ വിസ്മയം

രണ്ടാം ഹൗവ്വാ എന്ന് അറിയപ്പെടുന്ന പരിശുദ്ധ മറിയത്തെക്കുറിച്ച് കത്തോ ലിക്കാ വിശ്വാസിയെ തീഷ്ണമായി പഠിപ്പിക്കേ ണ്ട ഒരു വേദപുസ്തക വ്യക്തിത്വമല്ല. വിശ്വാസ പരിശീലന കാലം മുതലെ മറിയത്തിന്റെ ലാളിത്യവും, വിനയവും, നന്മയും, ജീവിതദൗത്യവും വിശ്വാസിക്ക് നല്ല വണ്ണം ഹൃദിസ്ഥമാണ്.

യേശുവെന്ന രണ്ടാം ആദത്തിന് മനുഷ്യരിലേക്ക് ഇറങ്ങിവരാന്‍ ദൈവസന്നിധിയില്‍ ശിരസ് നമിച്ചവള്‍ എന്ന് പഠിക്കുമ്പോള്‍ തന്നെ ഏതുതരം ദൗത്യമാണ് മാനവരാശിക്ക് അവള്‍ ചെയ്ത് എന്ന് ചിന്തിക്കുക യാണിവിടെ. കൂടാതെ, മറിയം കടന്നുപോയ വഴി കളെ മനനം ചെയ്യുക വഴി അവള്‍ ചെയ്ത ദൗത്യങ്ങളും, നല്‍കിയ ദിശാബോധത്തെയും ആഴത്തില്‍ ഗ്രഹിക്കുവാനുള്ള ഒരു എളിയ ശ്രമമാണിത്.

ദൈവത്തിന്റെ രക്ഷാ കരപദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടതു വഴി തന്റെ ജീവിതലക്ഷ്യത്തിലേക്കുള്ള കടമ്പകളെ ക്കുറിച്ച് അവളൊരിക്കലും ഭയന്നില്ല. ഗബ്രിയേല്‍ ദൈവദൂതന്‍ അറിയിച്ച പ്രകാരം ദൈവത്തില്‍ കൃപ കണ്ടെത്തിയവളായിരുന്നു മറിയം. ദൈവത്തെ വഹിച്ചവള്‍ അഥവാ ദൈവത്തിന്റെ അമ്മ (Theotokos) എന്ന വിശേഷണമാണ് പഴയ ചരിത്രങ്ങളില്‍ വായിക്കാന്‍ കിട്ടു ന്നത്. തന്റെ ഹൃദയത്തില്‍ ഒരു വാള്‍ കടക്കും എന്ന പ്രവാചകന്‍ ശിമയോന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും യേശുവിന്റെ ഉത്ഥാന ത്തോളം മറിയം അചഞ്ചലയായ സഹായിയും, ഉപദേശകയും വഴികാട്ടിയുമായി. ഒരമ്മയ്ക്ക് അനുയോജ്യമായ ജോലികള്‍ ചെയ്തുതീര്‍ക്കുന്നതില്‍ തല്പരയും ധൈര്യവതിയുമായിരുന്നു. യഥാകാലം ബാലനായ യേശുവിനെ ജറുസേലം ദൈവാലയ ത്തില്‍ കാഴ്ച അര്‍പ്പിക്കാനും, കാനായിലെ കല്യാണവിരുന്നില്‍ അപരന്റെ ദുഃഖത്തില്‍ സഹായാനുഭൂതി ഉണ്ടാക്കാനും അവള്‍ ശ്രദ്ധിച്ചു. യേശുവിന് അവിടെവെച്ച് പരസ്യദൗത്യം ആരംഭിക്കാന്‍ ധൈര്യം പകര്‍ന്നു. പരസ്യജീവിതത്തിലും പീഡാസഹനങ്ങളിലും ഉത്ഥാനശേഷവും, പിന്നീട് സെഹിയോന്‍ ഊട്ടുശാലയില്‍ ഭയവിഹ്വലരായ ശിഷ്യരെ പ്രാര്‍ത്ഥനയിലൂടെ ഐക്യപ്പെടുത്തു ന്നതിനുള്ള ശക്തിയും നേതൃത്വവും കാഴ്ചവച്ചു.

ഒരുക്കിയെടുക്കപ്പെട്ടവള്‍

യോവാക്കിം, അന്ന ദമ്പതികളുടെ വാര്‍ദ്ധക്യ ത്തില്‍ ദൈവം കനിഞ്ഞു നല്‍കിയ മകളായിരുന്നു മറിയം. മാതാപിതാക്കള്‍ സത്യസന്ധരും നീതി നിഷ്ഠരും ദൈവഭയമുള്ള വരും ആയിരുന്നു. സന്താ നസൗഭാഗ്യമില്ലാതിരുന്ന ഈ വൃദ്ധമാതാപിതാക്കള്‍ ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി മറിയം പിറവിയെടുത്തു. ജന്മനാതന്നെ ആദിപാപത്തില്‍ നിന്ന് മുക്തയായിരുന്നു. പയസ് ഒമ്പതാമന്‍ മാര്‍പാപ്പ 1854-ല്‍ ഇതൊരു ആധികാരിക പ്രമാണമായി (Dogma) പ്രഖ്യാപിച്ചു. മറിയം സ്വജീവിതം മുഴുവന്‍ പാപരഹിതയായി ജീവിച്ചു. 'ലോകം മുഴുവന്‍ ആദരിക്കപ്പെടുന്നവള്‍' എന്ന വിശേഷണത്തിലാ ണ് മറിയത്തിന്റെ പിറവി തന്നെ. യോവാക്കിമും, അന്നയും മറിയത്തെ ദൈവത്തിനായി സമര്‍പ്പിച്ചിരുന്നു.

സഹനത്തിന്റെ സഹയാത്രിക

യേശു എന്ന വിമോച കന്റെ അമ്മയാകാന്‍ സമ്മതിച്ചതു മുതല്‍ മറിയം കഷ്ടതകള്‍ നേരിടാന്‍ സ്വമനസ്സാ തയ്യാറെടുപ്പുള്ള വളായിരുന്നു. തന്റെ സഹനങ്ങള്‍ മാനവകുലത്തിന്റെ രക്ഷയ്ക്കായി സ്വയം സമര്‍പ്പിച്ച്, യാതനകളിലൂടെ കടന്നുപോയി. ഏഴ് യാതനകളാണ് പ്രധാനമായും മറിയത്തിന്റെ ജീവിതത്തില്‍ തീരാദുഃഖ മായി മാറിയത്.

  • ശിമയോന്റെ പ്രവചനം (ലൂക്കാ 2:22-35).

  • ഈജിപ്തിലേക്കുള്ള പലായനം (മത്താ. 2:13-15).

  • യേശുവിനെ ജറുസ ലേം ദേവാലയത്തില്‍ നഷ്ടപ്പെടുന്നത് (ലൂക്കാ 2:41-54).

  • കാല്‍വരി യാത്രയില്‍ യേശുവിനെ കണ്ടുമുട്ടു ന്നത് (ലൂക്കാ 23:27-31).

  • കാല്‍വരിയില്‍ കുരി ശിന്‍ താഴെ നില്ക്കുന്ന ത് (യോഹ. 19:25-27).

  • യേശുവിന്റെ മൃതശരീരം മടിയില്‍ കിടത്തുന്നത് (യോഹ. 19:38-40).

  • യേശുവിന്റെ ശരീരം സംസ്‌കരിക്കുന്നത് (യോഹ. 19:41-42).

നേതാവും വഴികാട്ടിയും

യേശുവിനെ പരസ്യജീവിതാരംഭത്തിനായി മറിയം കൈപിടിച്ച് നടത്തി എന്ന് പറയുന്നതാവും ശരി. 'എന്റെ സമയം ഇനിയുമായിട്ടില്ല' (യോഹ. 2:4) എന്നു പറഞ്ഞ യേശു വിനോട് മറിയം ആവശ്യപ്പെട്ടതുകൊണ്ടാണ് കാനായില്‍ വെച്ച് യേശു തന്റെ ആദ്യത്തെ അത്ഭുതം നടത്തിയത്. അങ്ങനെ മാതാവ് യേശുവിന്റെ പരസ്യ ദൗത്യത്തിന് വഴികാട്ടി. മകന്റെ കൂടെ നിന്ന് ദൈവത്തിന്റെ രക്ഷാകര പദ്ധതിക്ക് പിന്തുണ നല്കി. ശിമയോന്റെ പ്രവചനം ഒരു പേടി സ്വപ്നമായി പിന്‍തുടര്‍ന്നെങ്കിലും ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്നതില്‍ മറിയം അസാമാന്യ ധൈര്യം കാണിച്ചു. ദൈവസ്‌നേഹ ത്തിലും കൃപയിലും അചഞ്ചലവിശ്വാസം പുലര്‍ ത്തിയ മറിയം നമ്മുടെ കുടുംബങ്ങള്‍ക്ക് എന്നും വഴികാട്ടിയാണ്. കാല്‍വരിയില്‍ വെച്ച് 'ഇതാ നിന്റെ അമ്മ' (യോഹ. 19:27) എന്ന് യേശു യോഹന്നാനോട് പറഞ്ഞതുവഴി, മറിയം സര്‍വ്വ ലോകത്തിന്റെയും അമ്മയായി മാറി (Spiritual Mother), സര്‍വ്വ ജനങ്ങള്‍ക്കും പരിപാലകയും വഴികാട്ടിയുമായി.

മരിയ ഭക്തിയുടെ കാലികപ്രസക്തി

ഭക്തിയിലും ദൈവസ്‌നേഹത്തിലും, കൂടാതെ സാമൂഹിക വിപത്തുകളില്‍ നിന്നും മക്കളെ വളര്‍ത്താന്‍ ബുദ്ധിമുട്ടുന്ന ആധുനിക മാതാപിതാ ക്കള്‍ക്ക് മറിയം ഒരു മാര്‍ഗദീപമാണ്. താഴെ പറയുന്നവ മറിയത്തെ ഒരു അസാധാരണ മാതൃത്വവും തലമുറകള്‍ക്ക് പാഠപുസ്ത കവും ആക്കി മാറ്റുന്നു.

1. ദൈവത്തിലുള്ള പരിപൂര്‍ണ്ണ ആശ്രയവും വിശ്വാസവും. ദൈനംദിന ജീവിതത്തില്‍ ദൈവത്തിലുള്ള അടിയുറച്ച വിശ്വാ സം പ്രശ്‌നങ്ങളെ അതിജീവിക്കുവാന്‍ നമുക്ക് കരുത്ത് പകരുന്നു.

2. മറിയവും ജോസഫും യേശുവിനെ ദേവാല യത്തില്‍ കാഴ്ച വെച്ചുവെന്നും, സിനഗോഗില്‍ യേശു സംസാരിച്ചിരുന്നുവെന്നും വേദപുസ്തകത്തില്‍ നാം വായിക്കുന്നു. പ്രാര്‍ത്ഥനയ്ക്കും ദൈവീകകര്‍മ്മങ്ങള്‍ക്കും പുതുതലമുറ വിമുഖത കാണിക്കുമ്പോള്‍, മറിയം നമുക്ക് ദൈവോന്മുഖമായ ജീവിത മാതൃകയാകുന്നു.

3. 'ദൈവത്തിനും മനുഷ്യനും യോജിച്ച രീതിയില്‍ അവന്‍ വളര്‍ന്നു വന്നു' എന്നു തിരുവചനം സാക്ഷിക്കുന്നു. മക്കളുടെ പരിപോഷണത്തിലും ജീവിതമാതൃകയ്ക്കും ആധുനിക മാതാപിതാക്കള്‍ക്ക് മറിയം ഒരു വഴികാട്ടിയാണ്.

4. യേശുവിന്റെ വളര്‍ച്ചയിലും, സഹനയാത്രകളിലും മറിയം എന്നും കൂടെയായിരുന്നു. യേശുവിന്റെ മാര്‍ഗം ശരിയാണെന്ന് ഗ്രഹിച്ച മറിയം കഷ്ടപ്പാടുകളെ നേരിടാനുള്ള ധൈര്യവും മനസാന്നിദ്ധ്യവും യഥാസമയം യേശുവിന് പകര്‍ന്നുനല്‍കി.

5. യേശുവിന്റെ മരണത്തെ കണ്ട് ഭയന്നോടിയ ശിഷ്യഗണത്തെ ഒന്നിച്ചു കൂട്ടുന്നതിനും ധൈര്യം പകരുന്നതിനും പ്രാര്‍ത്ഥന യില്‍ ശരണപ്പെടുന്നതിനും അമ്മ ശ്രദ്ധചെലുത്തി. നമ്മുടെ മാനസിക പിരി മുറുക്കങ്ങളില്‍ മനസാന്നിദ്ധ്യവും ദൈവവിശ്വാസവും കൂട്ടിന് വേണമെന്ന് മറിയം നമുക്ക് കാണിച്ചുതരുന്നു.

മരിയഭക്തി പ്രധാന മായും രണ്ടു കാര്യങ്ങളില്‍ ചുരുക്കാം

1. ദൈവേഷ്ടത്തിനു വഴങ്ങുക (Obedience to God's will). സൃഷ്ടാവിന്റെ ഇംഗിതത്തില്‍ മാത്രം ആശ്രയവും അവനില്‍ മാത്രം ജീവിത സാഫല്യവും കണ്ടെത്തുക. കാരണം, 'തന്റെ സൃഷ്ടിക്കു മുന്‍പെ നിനക്കു കരുത ലുള്ളവനാണ് ദൈവം' (ജെറ. 1:5)

2. ദൈവേഷ്ടം സഹനം ആവശ്യപ്പെടുന്നു (Obedience Requires Sacrifices). ദൈവവിശ്വാസം സഹനങ്ങളെ ഒഴിവാക്കലല്ല, മറിച്ച് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി സ്രോതസ്സാണ്. മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുമ്പോഴാണ് സ്‌നേഹത്തിന് അര്‍ത്ഥ വ്യാപ്തി ഉണ്ടാകുക. ആ അര്‍ത്ഥത്തില്‍ മറിയം കട ന്നുപോയ കഷ്ടതകളും തന്റെ പുത്രനായ യേശു വിന്റെ ജീവിതവും അപരനുവേണ്ടിയല്ലാതെ മറ്റെ ന്തിനായിരുന്നു? ഫലത്തില്‍ നിന്ന് വൃക്ഷത്തെ അറിയാമെന്ന വചനം എത്രയോ മഹത്വമേറിയത് (മത്താ. 7:16-17). മറിയമേ, നിനക്ക് സ്വസ്തി!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org