കര്‍തൃ പ്രാര്‍ത്ഥന

കര്‍തൃ പ്രാര്‍ത്ഥന
വളരെ പ്രധാനപ്പെട്ട കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനു മുമ്പ് യേശു പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. ലാസറിനെ ഉയിര്‍പ്പിക്കുന്ന സാഹചര്യവും കാനായിലെ കല്യാണവിരുന്നിന്റെ അവസരവും നല്ല ഉദാഹരണങ്ങളാണ്.

യേശു ദീര്‍ഘനേരം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചതു കണ്ട ശിഷ്യന്മാര്‍ പ്രാര്‍ത്ഥനയില്‍ ആകൃഷ്ടരായി തങ്ങളേയും പ്രാര്‍ത്ഥിക്കാന്‍ പഠി പ്പിക്കണമെയെന്ന് യേശുവിനോട് ആവശ്യപ്പെടുകയാണ് (ലൂക്കാ 11:1). അതുപോലെ യോഹന്നാന്‍ തന്റെ ശിഷ്യന്മാരെയും പ്രാര്‍ത്ഥി ക്കുവാന്‍ പഠിപ്പിച്ചിരുന്ന തായി അവര്‍ അറിഞ്ഞിരു ന്നു. അവരുടെ അഭ്യര്‍ഥന മാനിച്ച് യേശു തന്റെ ശി ഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ ത്ഥനയാണ് കര്‍തൃ പ്രാര്‍ ത്ഥനയെന്ന ''സ്വര്‍ഗസ്ഥ നായ ഞങ്ങളുടെ പിതാവെ'' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന. ''പിതാവെ അങ്ങയുടെ നാമം പൂജിതമാകണ മെ, അങ്ങയുടെ രാജ്യം വരണമെ, അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്കണമെ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണേ. എന്തെന്നാല്‍ ഞങ്ങളു ടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കു ന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍ പ്പെടുത്തരുതെ'' (ലൂക്കാ 11:1-3; മത്താ. 6:9-15). സമസ്തലോകവും ഉള്‍ക്കൊള്ളുന്ന ഒരേ ഒരു പ്രാര്‍ത്ഥ ന; കര്‍തൃ പ്രാര്‍ത്ഥന കഴിഞ്ഞിട്ടെ മറ്റൊരു പ്രാര്‍ത്ഥനയുള്ളൂ. കത്തോലി ക്കാസഭയുടെ ഏതനുഷ്ഠാനത്തിന്റെയും മൂലക്കല്ലായ പ്രാര്‍ത്ഥന.

യേശുവാണ് എല്ലാറ്റിന്റെയും ഏ കമാതൃക. യേശുവിന്റെ ജ്ഞാനസ്‌നാന സമയത്തും (ലൂക്കാ 3:21-25), കുഷ്ഠരോഗിക്കു സൗഖ്യം നല്കിയ തിനുശേഷവും (ലൂക്കാ 5:12-16) യേ ശുവിന്റെ രൂപാന്തരീകരണ സമയ ത്തും (ലൂക്കാ 9:28-36), യേശു ആ ത്മാവില്‍ ആനന്ദിച്ചപ്പോഴും (ലൂക്കാ 10:21-24) കര്‍തൃ പ്രാര്‍ത്ഥനയ്ക്കു മു മ്പും (ലൂക്കാ 11:1-4), പത്രോസിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ വേണ്ടിയും (ലൂക്കാ 22:32) ഒക്കെ പ്രാര്‍ ത്ഥിക്കുന്നത് വി. ബൈബിളില്‍ ദര്‍ശി ക്കാന്‍ സാധിക്കും. വളരെ പ്രധാന പ്പെട്ട കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതി നു മുമ്പ് യേശു പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു (ലൂക്കാ 4:1, മത്താ. 14:23, ഹെബ്രാ. 5:7). ലാസറിനെ ഉയിര്‍പ്പി ക്കുന്ന സാഹചര്യവും കാനായിലെ കല്യാണവിരുന്നിന്റെ അവസരവും നല്ല ഉദാഹരണങ്ങളാണ്. 'അതിരാവി ലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥ ലത്തേക്കു പോയി. അവന്‍ അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു'' (മര്‍ക്കോ. 1:35). യേശുവിന്റെ ജീവിതത്തില്‍ ഉടനീളം, സ്ഥായിയായിട്ടു നമുക്കു കാ ണുവാന്‍ സാധിക്കുന്നത് പ്രാര്‍ത്ഥനയും ഉപവാസവുമാണ് (മത്താ. 4:1-11, ലൂക്കാ 4:1-13). ഈശോ പരിശുദ്ധാത്മാവു നിറഞ്ഞ് മരുഭൂമിയിലെ പരീ ക്ഷകളിലേക്കു പിതാവിനാല്‍ നയി ക്കപ്പെടുന്നത് ഒരു ആത്മീയ രഹസ്യ വുമാണ്. ഈശോ നേരിട്ടതുപോലെ മരുഭൂമി അനുഭവങ്ങളും പ്രലോഭനങ്ങളും കുരിശുകളും കഷ്ടപ്പാടുക ളും നമ്മളും നേരിടേണ്ടി വരുമെന്നും ഈശോ പഠിപ്പിച്ചു. ഈശോ പരീക്ഷയിലെല്ലാം വിജയം വരിച്ചത് പ്രാര്‍ത്ഥ നയിലൂടെയാണ്. ഈശോ ജീവിച്ചി രുന്നതു തന്നെ പ്രാര്‍ത്ഥനയിലാണ്. നമുക്കു മാതൃകയും പ്രചോദനവും നല്കുന്നത് അവിടുത്തെ പ്രാര്‍ത്ഥനാജീവിതവും, വചനപ്രഘോഷണ വും, ആത്മാഭിഷേകവുമാണ്. ഹെ ബ്രായരുടെ ഇടയില്‍ നിന്നും സ്വായത്തമാക്കിയ പാരമ്പര്യങ്ങളുടെ അമൂ ല്യമായ അന്തസത്തയാണ് യേശുവി ന്റെ ജീവിതത്തില്‍ പ്രാര്‍ത്ഥനയിലൂടെ പ്രകടമാകുന്നത്. സങ്കീര്‍ത്തന ങ്ങളായിരുന്നു യേശുവിന്റെ പ്രാര്‍ത്ഥനാ ശൈലി തന്നെ. 112, 113, 114, 115, 116, 117 തുടങ്ങിയ സങ്കീര്‍ത്തനങ്ങളിലെ സ്തുതിഗീതങ്ങളാണ് അവിടന്ന് ആവര്‍ത്തിച്ച് ആലപിച്ചിരുന്നത്. ''സ്‌തോത്രഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലിലേക്കു പോയി'' (മത്താ. 26:30). ''യഹൂദര്‍ പ്രതിദിനം രണ്ടു പ്രാവശ്യം ഏറ്റുചൊല്ലുന്ന, ''ഷെബാ'' പ്രാര്‍ത്ഥനയുടെ അന്തസത്തയും വൈശിഷ്ട്യവും നന്നായിട്ടു മനസ്സിലാക്കിയിരുന്നുവെന്ന് യേശുവിന്റെ ജീവിതം പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, ''ഇസ്രായേലെ കേള്‍ക്കുക, ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്...'' (നിയമ. 6:4-9, മത്താ. 22:34-40). യേശു സ്വന്തം ജീവിതത്തില്‍ പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ള പ്രബോധനം പ്രാവര്‍ത്തികമാക്കിയിരുന്നു. എങ്ങനെ എപ്രകാരം പ്രാര്‍ത്ഥിക്കണമെന്നു തന്റെ ശിഷ്യന്മാരെ പല മാതൃകയിലൂടെ പഠിപ്പിച്ചു. എന്തിനുവേണ്ടി, എങ്ങനെ, എപ്രകാരം പ്രാര്‍ത്ഥിക്കണ മെന്നു മനസ്സിലാക്കി കൊടുക്കുവാനാണ്, ''സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവെ'' എന്ന പ്രാര്‍ത്ഥന അവരെ പഠിപ്പിച്ചത്. യേശു വളരെ ശ്രമകരമായ, ശ്രദ്ധേയമായ, വിശേഷപ്പെട്ട തന്റെ ദൗത്യം ചെയ്യുന്നതിനു തുടക്ക മിടുവാന്‍ ഒരു രാത്രി മുഴുവന്‍ മലയില്‍ തന്റെ പിതാവിനോടു പ്രാര്‍ത്ഥിച്ചു ചെലവഴിച്ച ഭാഗം നമുക്കു ധ്യാനിക്കാം (ലൂക്കാ 6:12-16, മര്‍ക്കോ. 3:13-19). ഇവിടെ, തന്റെ രാജ്യം പ്രചരിപ്പിക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനുംവേണ്ടി അപ്പസ്‌തോലന്മാരെ തിരഞ്ഞെടുത്തു, അവരെ ഏല്പിച്ചിരുന്ന ജോലിയും നമുക്കു വിചിന്തനം ചെയ്യാം, യേശുവിനൊപ്പം എക്കാലത്തും നിലകൊള്ളുന്നതിനും യേശു വിന്റെ രാജ്യം പ്രസംഗിക്കുന്നതിനും പൈശാചികശക്തികളെ നേരിടുന്ന തിനും അവന്റെ സാമ്രാജ്യം അമര്‍ച്ച ചെയ്യുന്നതിനുമൊക്കെവേണ്ടിയായിരുന്നു. പ്രസ്തുത ദൗത്യം തന്റെ ശിഷ്യന്മാരെ ഏല്പിക്കുന്നതിനു മുന്നോടിയായിട്ടുള്ള പ്രാര്‍ത്ഥന വളരെ യേറെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

രക്ഷാകര ദൗത്യത്തിന്റെ അവ സാന മണിക്കൂറ്, ഗദ്‌സെമനിയിലെ ദീര്‍ഘമായ ഹൃദയം നുറുങ്ങിയുള്ള യേശുവിന്റെ മഹത്തരമായ പ്രാര്‍ത്ഥ ന, ആ പ്രാര്‍ത്ഥനയുടെ ശക്തി, മഹ ത്ത്വം, അതുമൂലം എത്തിപ്പിടിച്ച വിജ യം എല്ലാം നമുക്കു ധ്യാനവിഷയമാ ക്കാം (മത്താ. 26:39, മര്‍ക്കോ. 14:36, ലൂക്കാ 22:42). ഈ പ്രാര്‍ത്ഥനയുടെ മഹാത്മ്യം വി. പൗലോസ് റോമാ ക്കാര്‍ക്കെഴുതിയ ലേഖനത്തിലും (റോമാ 8:15), ഗലാത്തിയായിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലും (ഗലാ. 4:6) ഊന്നിപ്പറയുന്നുണ്ട്.

പ്രാര്‍ത്ഥനയുടെ ശക്തി വിവരിച്ചു കൊണ്ട്, ''ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും, അന്വഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നു കിട്ടും'' (ലൂക്കാ 11:9, മത്താ. 7:7 തുടങ്ങി യേശു ശിഷ്യന്മാരെ ഉദ്ബോധിപ്പിക്കുന്ന ഭാഗം മതി പ്രാര്‍ത്ഥനയുടെ യാഥാര്‍ത്ഥ്യം സ്വഭാവം മനസ്സിലാക്കാന്‍. സുവിശേഷത്തില്‍ ഉടനീളം യേശു ഊന്നല്‍ നല്കുന്നത് പ്രാര്‍ത്ഥനയുടെ ശക്തിക്കാണ്. ''സി നഗോഗ് അധികാരികളില്‍ ഒരുവനായ ജെയ്‌റോസ് അവിടെ വന്നു, അവന്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു'' (മര്‍ക്കോ. 5:22). ജെയ് റോസിന്റെ മകളെ മരണത്തിന്റെ കരാളഹസ്തത്തില്‍ നിന്നും ജീവന്‍ തിരിച്ചു നല്കി ഉയിര്‍പ്പിക്കുന്ന രംഗം, പ്രാര്‍ത്ഥനയുടെ യാഥാര്‍ത്ഥ്യം വെ ളിവാക്കുമ്പോള്‍; ദീര്‍ഘനാളായി രക്തസ്രാവം മൂലം കഷ്ടപ്പെട്ടിരുന്ന സ്ത്രീ സൗഖ്യം പ്രാപിക്കുന്നത് ശക്തമായ പ്രാര്‍ത്ഥനയുടെ മറ്റൊരു ശ്രോതസ്സായിട്ടു കാണണം (മര്‍ ക്കോ. 5:25-30). പാപിനിയും വിജാ തീയയുമായ സമരിയാക്കാരി സ്ത്രീയുടെ മാനസാന്തരം ആഴമേറിയ പ്രാര്‍ത്ഥനയുടെ വളരെ നല്ല ഉദാ ഹരണം കൂടിയാണ് (യോഹ. 4:7).

ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നു കാണി ക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു (ലൂക്കാ 18:1). ജീവിത ത്തില്‍ മരണം നേരിട്ടവര്‍, തീരാ ദുഃഖത്തില്‍ അകപ്പെട്ടവര്‍, സമൂ ഹം കുറ്റപ്പെടുത്തി മാറ്റിനിറുത്തി യിരുന്നവര്‍, കുടുംബത്തില്‍ നിന്നും തിരസ്‌കൃതരായവര്‍ തുടങ്ങി അനേകരെ കൈപിടിച്ചു തിരിയെ ജീവിതത്തിലേക്കു കൊണ്ടു വരു ന്ന ഒട്ടനവധി സംഭവങ്ങള്‍ പ്രാര്‍ത്ഥനയുടെ ശക്തി വിളിച്ചോതുന്ന താണ്. വളരെ പ്രത്യേകമായിട്ടു പറഞ്ഞാല്‍ നിരാലംബരും, അബ ലകളുമായ സ്ത്രീകള്‍ക്ക് യേശു മുന്‍ഗണന നല്കി രക്ഷിക്കുന്ന പല പ്രാര്‍ത്ഥന സംഭവങ്ങളും ന മ്മള്‍ ശ്രദ്ധയോടെ ധ്യാനിക്കണം. യേശു സദാ പ്രാര്‍ത്ഥനാ ചൈത ന്യത്തിലാണു നടന്നിരുന്നത്, അ ത് യേശുവിന്റെ സകല ബാഹ്യ മായ പ്രവൃത്തികളിലും വളരെ പ്ര കടവുമായിരുന്നു. അതേ ചൈത ന്യം തന്നെ തന്റെ അരുമ ശിഷ്യ ന്മാരിലും വികസിപ്പിച്ചെടുക്കു വാന്‍ യേശു ജാഗരൂകനായിരുന്നു, ''ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍'' എന്ന് അവര്‍ക്ക് ആഹ്വാനവും നല്കിയിരുന്നു. പ്രാര്‍ത്ഥന ഓരോരുത്തരുടെയും ജീവിതത്തിലെ നിരന്തര പ്രക്രിയയായി രിക്കണം എന്നതായിരുന്നു യേശുവിന്റെ നിഷ്‌ക്കര്‍ഷ (ലൂക്കാ 18:1-8). നമ്മള്‍ പ്രാര്‍ത്ഥനയുടെ മനുഷ്യരായിരിക്കണമെന്നു യേശു തന്റെ മാതൃകയിലൂടെയും, പ്രബോധനങ്ങളിലൂടെയും വെളിവാക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രാര്‍ത്ഥനയുടെ ആവശ്യകത വീണ്ടും വീണ്ടും എടുത്തു പറയുന്നുണ്ട്. തിരുസഭയുടെയും ക്രിസ്ത്യാനിയുടെയും മുഖമുദ്രയായിട്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രാര്‍ത്ഥനയെ അവതരിപ്പിക്കുന്നത്. വി. തോമസ് അക്വിനാസ് പറയുന്നത്; ''പ്രാര്‍ത്ഥന മനുഷ്യന് ആധ്യാത്മികാസ്വാദനം നല്കുന്ന ആഹാരമാണെന്നാണ്.'' ഈ ആശയം വി. പൗലോ സ് അപ്പസ്‌തോലന്‍ സമര്‍ത്ഥിക്കുന്നത് ഇപ്രകാരമാണ്, ''ഈശോ മിശിഹായുടെ മനോഭാവം തന്നെ നിങ്ങള്‍ക്കും ഉണ്ടായിരിക്കണം'' (ഫിലി. 2:5). ''സുമ്മാ തിയോളജിക്ക'' എന്ന ഗ്രന്ഥത്തില്‍ വി. തോമസ് അക്വിനാസ് തുടരുന്നു, ''കര്‍ത്താവിനോട് ഒരു കാര്യം ഞാന്‍ ചോദിക്കുന്നു. അവിടുത്തെ മാധുര്യം ആസ്വദിക്കാനും, അവിടുത്തെ ഭവനം കാണുവാനും എന്റെ ജീവിതകാലം മുഴുവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ വസിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.''

പ്രാര്‍ത്ഥനയില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍, ദൈവാരാധന, നന്ദി പ്രകാശനം, അപേക്ഷ അഥവാ മധ്യസ്ഥ പ്രാര്‍ത്ഥന, അനുതാപ പ്രകടനം, സ്‌നേഹപ്രകടനം, സ്തുതികീര്‍ത്തനം, ആത്മസമര്‍പ്പണം, പ്രായ ശ്ചിത്തം, പരിഹാര പ്രവര്‍ത്തികള്‍ ഇവയെല്ലാമാണ്. യേശു നമ്മെ പഠിപ്പിച്ചതും അതുതന്നെയല്ലെ. ''അങ്ങേ നാമം പൂജിതമാകണമെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടു ക്ഷമിക്കണമെ, ആഹാരം ഞങ്ങള്‍ക്കു നല്കണമെ.'' ഭൗതിക നന്മകള്‍ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യം അവ നമ്മുടെ നിത്യരക്ഷയ്ക്കു സഹായകമാകുമോ എന്നു മാത്രമാണ്. നിത്യ രക്ഷയ്ക്കു വിഘ്‌നം വരുത്തുന്ന ഒരു ഭൗതിക നന്മയും നേട്ടവും നാം അപേക്ഷയില്‍ ഉള്‍പ്പെടുത്തരുതെന്നു സാരം. അവ ഒരുപക്ഷെ, നമുക്കു ലഭിക്കേണ്ട അനുഗ്രഹങ്ങള്‍ തടസ്സപ്പെടുത്തിയെന്നിരിക്കും. ആരോഗ്യസംരക്ഷണം, ജോലി സമ്പാദനം, ധനലാഭം മുതലായ ഭൗ തികനേട്ടങ്ങള്‍ ഒരുപക്ഷെ, ആദ്യസം രംഭത്തില്‍ ഫലം കണ്ടില്ലെങ്കിലും, സാവകാശം ആധ്യാത്മികമായി ഗു ണകരമായ വിധത്തില്‍ ദൈവം നമുക്കു നേട്ടമാക്കിത്തരും. ലോകത്തില്‍ ദൈവഹിതം നിറവേറ്റി ജീവിക്കുന്നതിനും, നിത്യരക്ഷ പ്രാപിക്കുന്നതിനും, പരസ്‌നേഹപ്രമാണമനുസരിച്ച് തന്റെ അയല്‍ക്കാരനുവേണ്ടിയും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനകൊണ്ട്, ഒരു ഓശാന ഞായറിന്റെയും പെസഹാ വ്യാഴത്തിന്റെയും ദുഃഖ വെള്ളിയുടെയും അനുഭവം കടന്ന് ഉയിര്‍പ്പു തിരുനാളിന്റെ അനുഭവങ്ങള്‍ ഉണ്ടാ കുമെന്ന പ്രത്യാശ നമുക്കുണ്ടാകണം. ഈശോ പ്രവചിച്ചതുപോലെ എപ്പോഴും, വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ആഴപ്പെട്ടു വളരുവാന്‍ പ്രാര്‍ത്ഥനയാണു നമ്മെ പ്രധാനമായിട്ടും സഹായിക്കുന്നത് എന്ന അവബോധവും നമ്മളില്‍ രൂപപ്പെടണം. സ്വര്‍ഗത്തില്‍ എത്തിച്ചേര്‍ന്നു നിത്യരക്ഷ പ്രാപിക്കുവാന്‍ പ്രാര്‍ ത്ഥന അത്യന്താപേക്ഷിതമാണെന്നു കാര്യം മറക്കരുത്. വി. ഫ്രാന്‍സിസ് അസ്സീസി പറയുന്നത് ''എന്റെ സകല പ്രവര്‍ത്തികളും, ഉറക്കവും ഉണര്‍വും പോലും പ്രാര്‍ത്ഥനയായി ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ രൂപപ്പെടുത്തും. പ്രര്‍ത്ഥനയിലൂടെ ദൈവത്തെ മഹത്വ പ്പെടുത്തുമ്പോള്‍ മാത്രമെ ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം നമ്മളിലുണ്ടാവുകയുള്ളൂ.'' നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കു ദൈവത്തോട് അല്പവിശ്വാസം പോരെന്നും, ആഴമേറിയതും പൂര്‍ണ്ണവുമായിട്ടുള്ള വിശ്വാസം അനിവാര്യമാണെന്നും യേശു ശിഷ്യന്മാര്‍ക്കു മുന്നറിയിപ്പു കൊടുക്കുന്നതും നമുക്കു ധ്യാനിക്കാം. പത്രോസ് വെള്ളത്തില്‍ താഴ്ന്നു പോകാന്‍ തുടങ്ങിയപ്പോള്‍, പത്രോസിന്റെ അല്പവിശ്വാസം വിനാശകരമാണെന്നും, പൂര്‍ണ്ണമായിട്ടും ദൈവത്തില്‍ വിശ്വസിക്കണമെന്നും ശിഷ്യരെ പഠിപ്പിക്കുന്ന ഭാഗം; ''യേശു കൈ നീട്ടി അവനെ പിടിച്ചു കൊണ്ടു പറഞ്ഞു, അല്പവിശ്വാസി നീ സംശയിച്ചതെന്ത്?'' (മത്താ. 14:31).

പ്രാര്‍ത്ഥന സ്വര്‍ഗവും ഭൂമിയും ഒന്നിപ്പി ക്കുന്ന ഗോവണിയാണ്. പ്രാര്‍ത്ഥന പാപ പരിഹാരത്തിനുള്ള ഒരു മാര്‍ഗമാണ്. പ്രാര്‍ത്ഥന സകലവിധ ദൈവാനുഗ്രഹവും സൂക്ഷിച്ചിരിക്കുന്ന വലിയ ഭണ്ഡാരമാണ്.

കത്തോലിക്കാസഭയുടെ ആരാധനാകര്‍മ്മത്തിന്റെ കേന്ദ്ര ബിന്ദുവാണു വിശുദ്ധ കുര്‍ബാന.

പരമ പരിശുദ്ധമായ വിശുദ്ധ കുര്‍ ബാന ക്രിസ്തുതന്നെത്തന്നെ നമുക്കു നല്കുകയും, നാം അവിടുത്തെ സ്വീകരിക്കുകയും ചെയ്യുന്ന പെസ ഹാ രഹസ്യം; മംഗള വാര്‍ത്ത മുതല്‍ യേശുവിന്റെ മഹത്വീകരണം വരെയു ള്ള രഹസ്യങ്ങളുടെ മഹനീയമായ അര്‍പ്പണം; ഈ വിശുദ്ധ കുര്‍ബാന യിലെ പ്രാര്‍ത്ഥനകള്‍ നാം ശ്രദ്ധിക്കാറുണ്ടോ? എന്നാല്‍ അവ ഇതാണ്. 1) തിരുസഭയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി, 2) മേലധികാരികള്‍ക്കുവേണ്ടി, 3) പൊതുവായി ലോകരക്ഷയ്ക്കുവേ ണ്ടി, 4) പലവിധ ബുദ്ധിമുട്ടുകള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി, 5) പ്രാദേശിക സമൂഹത്തിനുവേണ്ടി, 6) നമ്മുടെ കുടും ബങ്ങള്‍ക്കുവേണ്ടി, 7) സഹ പ്രവര്‍ത്തകര്‍ക്കും, സ്‌നേഹിതര്‍ ക്കും അയല്‍ക്കാര്‍ക്കും വേണ്ടി, 8) പരിശുദ്ധ മാര്‍പാപ്പയ്ക്കും മേലധ്യക്ഷന്മാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ശെമ്മാ ശന്മാര്‍ക്കും സന്യാസീ സന്യാസിനിമാര്‍ക്കും വേണ്ടി, 9) തിരു സഭയുടെ ഉപകര്‍ത്താക്കള്‍ക്കുവേണ്ടി, 10) അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കുവേണ്ടി, 11) മരിച്ചുപോയവര്‍ക്കുവേണ്ടി, 12) ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി, 13) നമ്മു ടെ ശുശ്രൂഷകള്‍ക്കുവേണ്ടി, 14) മര്‍ദിതരായവര്‍ക്കുവേണ്ടി കൂടി യാണ്.

പ്രാര്‍ത്ഥനയ്ക്കു താഴെ പറയുന്ന സവിശേഷമായ ലക്ഷണ ങ്ങള്‍ ആവശ്യമാണെന്നുള്ളത് ഏറെ പ്രധാനപ്പെട്ടതാണ്. വളരെ ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കണം, ഭക്തിപൂര്‍വം പ്രാര്‍ത്ഥിക്കണം, വിശ്വാസത്തിന് അല്പം പോലും കുറവു വരുത്താതെയും പ്രാര്‍ത്ഥിക്കണം, പ്രാര്‍ത്ഥനയ്ക്ക് സ്ഥിരത അത്യന്താപേക്ഷിതമാണ്. ശ്രദ്ധാപൂര്‍വം ആന്തരികമായി ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥി ക്കാവൂ എന്ന് ഫരിസേയരുടെ കപടനാട്യത്തോടെയുള്ള പ്രാര്‍ ത്ഥനയെപ്പറ്റി ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഈശോ ഉദാഹരണം പറയുന്നു (മത്താ. 6:5-8). പ്രാര്‍ത്ഥിക്കുന്ന നമ്മള്‍ എന്താണു ദൈവത്തോടപേക്ഷിക്കുന്നതെന്നു ബോധപൂര്‍വം ചിന്തിച്ചു പ്രാര്‍ത്ഥന തുടങ്ങണം. വി. പൗലോസ് പറയുന്നത് ഇപ്രകാര മാണ്, ''ഞാന്‍ എന്റെ ആത്മാവുകൊണ്ടു മാത്രമല്ല ബുദ്ധികൊ ണ്ടും പ്രാര്‍ത്ഥിക്കും'' (1 കോറി. 14:15). മനുഷ്യരായ നമ്മളുടെ ഉള്ളിന്റെ ദൗര്‍ബല്യം മൂലം ബോധപൂര്‍വമല്ലാത്ത ചിന്തകള്‍ പ്രാര്‍ത്ഥനയില്‍ കടന്നു കയറുക സാധാരണമാണ്. അതൊരു വൈകല്യമായിട്ടു കാണാനും സാധിക്കുകയില്ല.

ഭക്തിപൂര്‍വമായ പ്രാര്‍ത്ഥന കേവലം ബുദ്ധിയിലൊതുക്കാവുന്നതല്ല, അവിടെ ദൈവത്തോടു വിധേയത്വവും ആവശ്യമാ ണ്. ദൈവത്തോടുള്ള ഭക്തി ആത്മസംതൃപ്തിയായൊ, വികാര പ്രകടനമായൊ കാണുകയുമരുത്. കാരണം ദൈവത്തോടു പൂര്‍ണ്ണമായി ആത്മസമര്‍പ്പണം നടത്തുന്നതിലാ ണ് ഭക്തി അടങ്ങിയിരിക്കുന്നത്. ഒര മ്മ തന്റെ മക്കളോടും കുടുംബത്തോടും പ്രകടിപ്പിക്കുന്ന സ്‌നേഹാദരവോ ടെ വേണം നമ്മളും ദൈവത്തോടു വര്‍ത്തിക്കേണ്ടത്; അപ്പോള്‍ നമുക്കു മനഃശാന്തിയും ഹൃദയാനന്ദവും കൈവരിക്കാന്‍ സാധിക്കും. ചിലപ്പോള്‍ പ്രാര്‍ത്ഥന ശ്രമകരമാകാം. എന്നാല്‍ അത്തരണത്തില്‍ മനസാന്നിധ്യം കൈവിടരുതെന്നു മാത്രം. പാപികളായ നമ്മള്‍ പലപ്പോഴും ദൈവത്തോടു വൈകാരികമായി ഭക്തി പ്രകടിപ്പിക്കാത്ത അവസരവും വരാം, എന്നിരു ന്നാലും വാച്യമായി പ്രാര്‍ത്ഥിക്കാന്‍ കടമയുണ്ട്. മനുഷ്യനു ദൈവത്തോടു ഭക്തി വര്‍ധിക്കുന്തോറും അവിടു ന്നുമായിട്ടുള്ള സ്‌നേഹബന്ധവും ദൃഢതരമാകും. പ്രാര്‍ത്ഥനയ്ക്കു ഫ ലം ലഭിക്കുവാന്‍ വിശ്വാസം അചഞ്ച ലമായിരിക്കുമെന്ന് ഈശോ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു (ലൂക്കാ 17:5, യാ ക്കോ. 1:15). ഈശോയുടെ രക്ഷാകര സ്‌നേഹത്തിന്റെ അര്‍ത്ഥികളാണ് നമ്മള്‍ എന്ന പൂര്‍ണ്ണ വിശ്വാസം ഉടലെ ടുക്കുമ്പോഴാണ് പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യമാകുന്നത് (യോഹ. 16:23, 24). അതുകൊണ്ടൊക്കെയാണു തിരുസഭ സ്വര്‍ഗീയ പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന പ്രാര്‍ത്ഥനകള്‍ ''നമ്മുടെ കര്‍ത്താവീ ശോമിശിഹാ വഴി'' എന്ന വാക്കുകളില്‍ അവസാനിപ്പിക്കുന്നത്.

പ്രാര്‍ത്ഥന മനുഷ്യമനസ്സുകളെ കഴുകി വെടിപ്പിക്കുന്ന ശുദ്ധീകരണ തൈലമാണ്. പ്രാര്‍ത്ഥന സകല നന്മ കളും കായ്ക്കുന്ന സിദ്ധവൃക്ഷ മാണ്. പ്രാര്‍ത്ഥന മനുഷ്യായുസ്സു നീട്ടിതരുന്ന ചേതനയാണ്. പ്രാര്‍ ത്ഥന മനുഷ്യരുടെ ആകുലതകളും വ്യാകുലതകളും നീക്കിക്കള യുന്ന ഒറ്റമൂലിയാണ്. പ്രാര്‍ത്ഥന ദൈവസ്‌നേഹത്തെ ദൃഢതരമാ ക്കി നമ്മെ ദൈവത്തോട് ഒട്ടിച്ചു ചേര്‍ക്കുന്ന നവമാധ്യമമാണ്. പ്രാര്‍ത്ഥന മനുഷ്യമനസ്സുകളെ ഏകാഗ്രമാക്കി സ്വര്‍ഗവുമായിട്ടു ലയിപ്പിക്കുന്ന സുകൃതാഭ്യാസമാ ണ്. പ്രാര്‍ത്ഥന അനേകരെ, ശത്രുക്കളെ ഒന്നിപ്പിച്ച് ദൈവവും മനു ഷ്യനുമായിട്ട് സമന്വയിപ്പിക്കുന്ന മാധ്യസ്ഥതയാണ്. പ്രാര്‍ത്ഥന കേവലം കുറെ ജല്പന്നങ്ങളൊ, വികാര തള്ളലൊ അല്ല, മനുഷ്യ മനസ്സുകളില്‍ കുളിര്‍മയും തലോ ടലും നല്കുന്ന ഇളംതെന്നലാണ്. പ്രാര്‍ത്ഥന സ്വര്‍ഗാനുഭവം നമു ക്കു ചുറ്റും രൂപപ്പെടുത്തി ഏദന്‍ തോട്ടം കരുപിടിപ്പിക്കുന്നു. പ്രാര്‍ ത്ഥനയും പ്രായശ്ചിത്തവും പൈ ശാചികശക്തികളെ അകറ്റുന്ന ധൂപമാണ്. പ്രാര്‍ത്ഥന സകല നന്മകളും നേടിത്തരുന്നതിനു തു റന്നിട്ടിരിക്കുന്ന ഏകജാലകമാണ്. പ്രാര്‍ത്ഥന അയല്‍ക്കാരെ ഒ ന്നിപ്പിച്ചു നിര്‍ത്തുന്ന സ്‌നേഹായുധമാണ്. പ്രാര്‍ത്ഥന ഒരു രോഗ സൗഖ്യശുശ്രൂഷയാണ്. പ്രാര്‍ത്ഥ ന മാനസ്സികവും ശാരീരികവുമായ അസുഖങ്ങള്‍ക്ക് സിദ്ധൗഷധ മാണ്. പ്രാര്‍ത്ഥന സ്വര്‍ഗവും ഭൂമിയും ഒന്നിപ്പിക്കുന്ന ഗോവണിയാ ണ്. പ്രാര്‍ത്ഥന പാപപരിഹാരത്തി നുള്ള ഒരു മാര്‍ഗമാണ്. പ്രാര്‍ത്ഥന സകലവിധ ദൈവാനുഗ്രഹവും സൂക്ഷിച്ചിരിക്കുന്ന വലിയ ഭ ണ്ഡാരമാണ്. പ്രാര്‍ത്ഥന ആയു സ്സ് ദീര്‍ഘിപ്പിച്ചുതരുന്ന അളവു കോലാണ്. പ്രാര്‍ത്ഥന മനുഷ്യനെ വിശുദ്ധനാക്കുന്നു. പ്രാര്‍ത്ഥന കു ടുംബത്തിനും, സമൂഹത്തിനും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും തൂകുന്ന ഹെര്‍മോണ്‍ തുഷാരമാ ണ്. പ്രാര്‍ത്ഥനയില്‍ ഒന്നിച്ചിരിക്കു ന്ന കുടുംബം ഒന്നിച്ചു വസിക്കും.

കര്‍ത്താവിന്റെ ആത്മാവുകൊ ണ്ട് ഞങ്ങളെ ഓരോരുത്തരേയും നിറക്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org