

ഫാ. ഫ്രാന്‍സിസ് അരീക്കല്‍
എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയിലെ പുരാതന ഇടവകയാണ് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പളളി. 1725-ല്‍ പ്രകൃതി രമണീയമായ കിഴക്കമ്പലത്ത് പുതിയ പളളി സ്ഥാപിതമായി.
വി. അന്തോണീസിന്റെ നാമത്തില്‍ സ്ഥാപിതമായ ഈ ദേവാലയത്തില്‍ വി. അന്തോണീസിനൊപ്പം പരിശുദ്ധ കാണിക്കമാതാവിന്റെ തിരുനാളും പ്രധാന തിരുനാളായി ആഘോഷിക്കുന്നു.
രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ ക്രിസ്തുവിനുവേണ്ടി ശുശ്രൂഷ ചെയ്യുന്ന ഒത്തിരിയേറെ വൈദികരെയും സന്യസ്തരെയും അല്‍മായരെയും തിരുസഭ യ്ക്കു സംഭാവന ചെയ്യാന്‍ കിഴക്കമ്പലം ഇടവകയ്ക്കു കഴിഞ്ഞിട്ടുണ്ട്.
കാലം മാറി, പളളിയുടെ ഉളളില്‍ കൊളളാത്തവണ്ണം ജനം വര്‍ധിച്ചു. എമ്മാനുവേല്‍ മണിയംകോട്ടിലച്ചന്റെ നേതൃത്വത്തില്‍ 1970 ആഗസ്റ്റ് 9-ാം തീയതി അന്നത്തെ അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍
മങ്കുഴിക്കരി പുതിയ പളളിക്ക് തറക്കല്ലിട്ടു. 1976 ഫെബ്രുവരി 15-ാം തീയതി അത്യുന്നത കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പുതിയ പളളി കൂദാശ ചെയ്ത് ജനങ്ങള്‍ക്ക് ആരാധനയ്ക്കായി തുറന്നു കൊടുത്തു.
പഴങ്ങനാട്, അമ്പുനാട്, താമരച്ചാല്‍, ചിറ്റനാട്, തെങ്ങോട്, പുക്കാട്ടുപടി, കരിമുകള്‍, അമ്പലമുകള്‍, ഞാറല്ലൂര്‍, വിലങ്ങ് തുടങ്ങിയ പളളികളെല്ലാം ഈ ഇടവകയുടെ കുരിശുപള്ളികളായിരുന്നു.
എയ്ഡഡ് സ്‌കൂളായ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂള്‍ ഈ ഇടവക യുടെ കീഴിലുളള ആദ്യത്തെ വിദ്യാലയമാണ്. 105 വര്‍ഷങ്ങള്‍ പിന്നിട്ട് ഈ വിദ്യാലയം കോലഞ്ചേരി ഉപജില്ലയില്‍ പഠന മികവുകൊണ്ടും 400 കുട്ടികളു മായി ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാലയമാണ്.
എയ്ഡഡ് സ്‌കൂളായ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ 78 വര്‍ഷങ്ങള്‍ പിന്നിട്ടു. 2015-ല്‍ ഈ വിദ്യാലയം ഹയര്‍ സെക്കന്ററി തലത്തിലേക്ക് ഉയര്‍ത്ത പ്പെട്ടു. 1400-ല്‍പ്പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്.
24 വര്‍ഷങ്ങള്‍ പിന്നിടുന്ന സി ബി എസ് ഇ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ 1525-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്നു. 45 ഓളം ദേശീയ അന്തര്‍ ദേശീയ തലത്തിലുളള അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചതുമായ വിദ്യാലയം നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിദ്യാഭ്യാസം നല്‍കുന്നു.
16 ഇടവകകളെ ചേര്‍ത്തുകൊണ്ട് 2005 ല്‍ ഫൊറോനയായി ഉയര്‍ത്തപ്പെട്ട ഈ ദേവാലയത്തില്‍ 23 കുടുംബയൂണിറ്റുകളും, വേളാങ്കണ്ണി മാതാ ചാപ്പലും, സെന്റ് ജൂഡ്, സെന്റ് സെബാസ്റ്റ്യന്‍ അങ്ങാടി, സെന്റ് സെബാസ്റ്റ്യന്‍ ജംഗ്ഷന്‍, സെന്റ് ജോര്‍ജ്, സെന്റ് മൈക്കിള്‍, സെന്റ് ആന്റണീസ് കപ്പേളകളും നിലകൊളളുന്നു.
വിശ്വാസപരിശീലന വിഭാഗം, സെന്റ് വിന്റസെന്റ് ഡി പോള്‍, സി എല്‍ സി, കെ സി വൈ എം, തിരുബാലസഖ്യം, വിമന്‍സ് വെല്‍ഫെയര്‍, യൂദിത്ത് ഫോറം, ദര്‍ശന സമൂഹം, മരണാനന്തരാവശ്യസഹായ സംഘം, അള്‍ത്താര ബാലന്മാര്‍-ബാലികമാര്‍, ഗായകസംഘം എന്നിവരും ചേര്‍ന്ന് ഇടവകയു ടെയും നാടിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു.
93 വര്‍ഷം പൂര്‍ത്തിയാക്കി ശതാബ്ദിയോടടുക്കുന്ന എഫ് സി സി സന്യാസിനീസമൂഹം ഇടവകയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
1725-ല്‍ സ്ഥാപിതമായി വളര്‍ച്ചയുടെ വിവിധ പടവുകള്‍ താണ്ടി ഇന്ന് 300 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ത്രിശതാബ്ദിക്ക് മുന്നോടിയായി, 2025 ജനുവരി 19-ാം തീയതി മാതൃ ദേവാലയമായ പളളിക്കര (മോറക്കാല) വി. മര്‍ത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ പളളിയില്‍ നിന്നും ഇരുചക്ര വാഹനങ്ങളുടെയും വലിയ ജനാവലിയുടെയും അകമ്പടിയോടെ ദീപശിഖാപ്രയാണം നടത്തി ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്തു.
പുതിയ ദേവാലയം നിര്‍മ്മിച്ച് കൂദാശ ചെയ്യപ്പെടുമ്പോള്‍ വിശ്വാസികളായ ജനങ്ങള്‍ക്കുവേണ്ടി ദേവാലയത്തിനകത്ത് മനോഹരമായ അള്‍ത്താര, 22000 അടി വിസ്താരമുളള ദേവാലയ അകത്തളം, ആരാധന ചാപ്പല്‍, വഴിയാത്ര ക്കാരായ ജനങ്ങള്‍ക്ക് പ്രാര്‍ഥിക്കുവാന്‍ പള്ളിയുടെ മുന്നില്‍ സ്ഥിതി ചെയ്യുന്ന രണ്ട് കപ്പേളകള്‍ തുടങ്ങിയവ കര്‍ത്താവിന് സമര്‍പ്പിക്കാനായി ഒരുക്കപ്പെട്ടിരിക്കുന്നു.
ഫൊറോനയിലെയും, ഇടവകയിലെയും, ഭക്ത സംഘടനകള്‍ക്കായി പള്ളിയുടെ സങ്കീര്‍ത്തിക്കു മുകളില്‍ ഓഫീസ് മുറികളും, അത്യാധുനിക സൗകര്യത്തോടുകൂടിയ ഓട്ടോമേഷന്‍ ലൈറ്റ് സിസ്റ്റവുമാണ് ഉപയോഗിച്ചി രിക്കുന്നത്.
പള്ളി സ്റ്റീല്‍ സ്ട്രക്ച്ചര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കു ന്നത്. നൂറില്‍പ്പരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം താഴത്തെ നിലയില്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ കണ്ടീഷന്‍ ചെയ്തിരിക്കുന്ന സെന്റ് ആന്റണീസ് ഓഡി റ്റോറിയവും, ഷോപ്പിംഗ് കോംപ്ലക്‌സും, ആന്റോണിയോ ഓപ്പണ്‍ ഹാളും, ഈ നാടിന്റെ ഒത്തുചേരലിന്റെ ഇടങ്ങളാണ്.
21 മാസം കൊണ്ട് ഇടവക ദേവാലയം നിര്‍മ്മാണം പൂര്‍ത്തിയാക്കുമ്പോള്‍ 1000 ല്‍ അധികമുളള ഇടവക ജനത്തിനും എല്ലാവര്‍ക്കും സുഗമമായി ദേവാലയത്തിന് അകത്തുവന്ന് പ്രാര്‍ഥിക്കുന്നതിനായി ദേവാലയ നിര്‍മ്മാ ണത്തിന് പ്രത്യേകം നേതൃത്വം നല്‍കിയ സഹ വൈദി കര്‍, റസിഡന്റ് പ്രീസ്റ്റുമാര്‍, കൈക്കാരന്മാരായ ബാബു ആന്റണി, ജോയ് ജോര്‍ജ്, ലിജോ ജോസ്, വൈസ് ചെയര്‍ മാന്‍ ലിറ്റോ ബേബി ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ആന്റണി, ജോയിന്റ് കണ്‍വീനര്‍ പീറ്റര്‍ ജോസഫ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ദേവാലയ നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍, നിര്‍ബന്ധിത പിരിവ് ഇല്ലാതെ സന്തോഷത്തോടെ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ ഇടവക ജനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ നടത്തിയ കോണ്‍ട്രാക്‌റ്റേഴ്‌സ്, വ്യത്യസ്തമായ ജോലികള്‍ നടത്തിയ സഹോദരങ്ങള്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. ദൈവാനുഗ്രഹം നേരുന്നു.
ഈ നാടിന് നന്മ ചെയ്ത് കടന്നുപോയ അഭിവന്ദ്യ പിതാക്കന്‍മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും എല്ലാ ജനങ്ങള്‍ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍. 2025 ലെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രസുദേന്തി പീറ്റര്‍ ജോസഫ് പുഞ്ചപുതുശ്ശേരിക്കും കുടുംബാംഗങ്ങള്‍ ക്കും നന്ദി.
1725-ല്‍ ആരംഭം കുറിച്ച് 2025-ല്‍ 300 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഈ നാടിന്റെ ഏറ്റവും വലിയ വേദനയായ കിഡ്‌നിരോഗികള്‍ക്കുവേണ്ടി മൂന്ന് ഡയാലി സിസ് യൂണിറ്റ് വിവിധ ആശുപത്രികള്‍ക്ക് സംഭാവന നല്‍കുന്നതോടൊപ്പം ഭവന നിര്‍മ്മാണ ത്തിന് തുടക്കം കുറിച്ച് ത്രിശതാബ്ദിക്ക് സമാപനം കുറിക്കുന്നു. 2024 ഫെബ്രുവരി 25 ന് അഭിവന്ദ്യ ബോസ്‌കോ പൂത്തൂര്‍ മെത്രാന്‍ ശിലാസ്ഥാപനം നടത്തി 21 മാസത്തിനുശേഷം 2025 നവംബര്‍ 26 ന് അഭിവന്ദ്യ ജോസഫ് പാംപ്ലാനി മെത്രാപ്പോലീത്ത കൂദാശ ചെയ്ത് ദൈവജനത്തിനായി സമര്‍പ്പിക്കുമ്പോള്‍ ദൈവാനുഗ്രഹത്തിന് നന്ദി.