കേരളത്തിന്റെ പൊതുവായ സമരമാണിത്

കേരളത്തിന്റെ പൊതുവായ സമരമാണിത്

സമരവേദി സന്ദര്‍ശിച്ച സത്യദീപം പ്രതിനിധികള്‍ തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ബിഷപ് ജി ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര എന്നിവരുമായും സമരരംഗത്തുള്ളവരുമായും സംസാരിച്ചു. അഭിമുഖങ്ങളുടെ പ്രസക്തഭാഗങ്ങള്‍:

ഈ സമരത്തിലേയ്ക്കു നയിക്കാനിടയായ സാഹചര്യങ്ങളും അതിന്റെ നാള്‍വഴികളും...

വിഴിഞ്ഞം വാണിജ്യതുറമുഖം ഒരു സ്വപ്നപദ്ധതിയായിട്ടാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. 1995 മുതല്‍ വലിയ ചര്‍ച്ചയും പ്രചാരണവും നടക്കുന്നുണ്ടായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ആദ്യം ഹൈദരാബാദിലുള്ള കുമാര്‍ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി കരാര്‍ ഏകദേശം രൂപീകരിക്കുന്ന ഘട്ടമെത്തി. ആ സന്ദര്‍ഭത്തില്‍ ജനങ്ങളുടെ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും കണ്ട് കമ്പനി പിന്മാറുകയായിരുന്നു. 1999 ല്‍ ഇടതു സര്‍ക്കാര്‍ വീണ്ടും കുമാര്‍ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി. അന്നും സഹകാരികളെ കിട്ടിയേക്കില്ല എന്ന കാരണത്താല്‍ ആ കമ്പനി പിന്നെയും പിന്മാറുകയായിരുന്നു. പിന്നീട് 2005 ലാണ് അദാനിയുമായി ചര്‍ച്ചകളാരംഭിക്കുന്നത്. അക്കാലത്തു ദേശീയ പരിസ്ഥിതിമന്ത്രാലയം തന്നെ പറഞ്ഞിരുന്നു, കേരളത്തിന്റെ തീരം വളരെയേറെ ശോഷണത്തിനു വിധേയമാണ് എന്ന്. തിരുവന്തപുരം തീരം അതീവ ശോഷണസാദ്ധ്യതയുള്ള മേഖലയാണ്, മെയിന്റനന്‍സ് പോലും ശ്രദ്ധയോടെ ചെയ്യണം എന്നു ഹരിതട്രിബ്യൂണലും പറഞ്ഞിട്ടുണ്ട്. ആ നിര്‍ദേശങ്ങളെയൊക്കെ അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും 2013 ല്‍ ഒരു പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുകയും ചെയ്തത്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് കമ്പനി ഏര്‍പ്പെടുത്തിയ എട്ട് ഏജന്‍സികള്‍ പഠനം നടത്തി. പഠനം നടത്തിയ ഏജന്‍സികള്‍ ഒന്നിനു പുറകെ ഒന്നായി കൃത്യമായി പറഞ്ഞു, കാര്യമായ തീരശോഷണം നടക്കുമെന്ന്. ലാഭകരമല്ലാത്ത പദ്ധതിയായിരിക്കും എന്നു ഫിനാന്‍ഷ്യല്‍ പഠനം നടത്തിയ ഏജന്‍സികളും പറഞ്ഞു. കേരളത്തിന് ഇതൊരു വെള്ളാനയായി മാറുമെന്നായിരുന്നു അവരുടെ നിഗമനം. ഈ ഏജന്‍സികളൊക്കെ ഇക്കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഡല്‍ഹിയില്‍ വച്ചു നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നു വളരെ നിഗൂഢമായ വിധത്തില്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഹരിത ട്രിബ്യൂണലിനു സമര്‍പ്പിച്ചിരുന്ന രേഖകളില്‍ ഒരെണ്ണം ഇതു വലിയ തീരശോഷണമുണ്ടാക്കുമെന്നു വളരെ വ്യക്തമായി പറഞ്ഞിരുന്നു. അതുപോലെ, നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തു പ്രശ്‌നങ്ങളുണ്ടാകുമെന്നും അതു പരിശോധിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഓരോ ഘട്ടത്തിലും ജനങ്ങളുടെ ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് ഞങ്ങള്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു. പ്രചാരണ ബോധവത്കരണപരിപാടികള്‍ നടത്തിയിരുന്നു. ആദരണീയനായ സൂസൈപാക്യം പിതാവ് ഇടയലേഖനം പോലും പുറപ്പെടുവിച്ചിരുന്നു. പക്ഷേ രാഷ്ട്രീയമായി ഞങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. 2015 ല്‍ നിര്‍മ്മാണമാരംഭിക്കുമ്പോള്‍ ആ കരാറില്‍ തന്നെ ഒരാള്‍ക്കും അംഗീകരിക്കാനാകാത്ത വ്യവസ്ഥകളാണ്ടായിരുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നൊരു വ്യവസ്ഥയുണ്ട്. പദ്ധതി അതില്‍ തന്നെ ലാഭകരമാകില്ല എന്നതുകൊണ്ട് നഷ്ടം നികത്താന്‍ കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരും നൂറു കണക്കിനു കോടി രൂപ നല്‍കണമെന്നതാണ് ഈ വ്യവസ്ഥ. അത്തരം വിവാദ വ്യവസ്ഥകളും മറ്റുമായി പദ്ധതി തുടങ്ങി. വിഴിഞ്ഞം പുലിമുട്ട് നിര്‍മ്മാണമാരംഭിച്ചു. അമ്പതോളം ഏക്കര്‍ കടല്‍ നികത്തി. അതിനെ തുടര്‍ന്നു വടക്കന്‍ തീരം അതിതീവ്രമായ ശോഷണത്തിനു വിധേയമായി. തിരുവനന്തപുരത്തു നിന്നു ധാരാളമാളുകള്‍ എത്തിച്ചേരാറുള്ള ശംഖുമുഖം തീരം ഇന്നു നിലവിലില്ല. കോവളം അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രത്തിന്റെ നിലനില്‍പ് അപകടത്തിലാണ്. പലത്തുറ, വെട്ടുകാട്, കണ്ണാന്തുറ, വലിയവേളി എന്നീ ഭാഗങ്ങളില്‍ വലിയ തീരശോഷണം ഉണ്ടായി. വെട്ടുകാട് മാത്രം മുപ്പതോളം വീടുകള്‍ കടലെടുത്തു. കണ്ണാന്തുറയില്‍ ഇരുപതോളം വീടുകള്‍ പോയി. ശംഖുമുഖം ഇല്ലാതായി. മൂന്നിലൊന്ന് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഇതാണു സ്ഥിതിയെങ്കില്‍ മുഴുവന്‍ പൂര്‍ത്തിയായാല്‍ എന്താണു സംഭവിക്കുക? പൂര്‍ത്തിയായാല്‍ വടക്കു വര്‍ക്കല വരെ ഇതിന്റെ ആഘാതമുണ്ടാകും.

മത്സ്യ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഇതെങ്ങനെയാണു ബാധിക്കുക എന്നു പഠിക്കണമെന്നു നിര്‍മ്മാണസമയത്തു തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു പഠനത്തിനു സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. നിര്‍മ്മാണമാരംഭിച്ചതിനു ശേഷം പഠനം നടത്തിയ ഒരു ഏജന്‍സി പറഞ്ഞത്, കടലിലെ പവിഴപ്പുറ്റുകളും കടല്‍പുറ്റുകളും കടല്‍പാരുകളുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മത്സ്യസമ്പത്തില്‍ ഗണ്യമായ ശോഷണം ഉണ്ടായിരിക്കുന്നു.

പോര്‍ട്ടിന് ഡ്രഡ്ജിംഗ് ആവശ്യമില്ല എന്നാണു നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നത് രണ്ടര മീറ്റര്‍ ഡ്രഡ്ജിംഗ് നിരന്തരം ആവശ്യമുണ്ട് എന്നാണ്. ഡ്രഡ്ജിംഗിന്റെ ഫലമായി മത്സ്യത്തൊഴിലാളികള്‍ ദുരിതമനുഭവിക്കുകയാണ്. കപ്പല്‍ചാല്‍ പൂവാര്‍ വരെ നീട്ടണമെന്നും സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ആയി പ്രഖ്യാപിക്കണമെന്നും ഇപ്പോള്‍ പറയുന്നുണ്ട്. അതോടെ മത്സ്യത്തൊഴിലാളികള്‍ക്കു കടലില്‍ പ്രവേശിക്കാനാകാത്ത സ്ഥിതിയുണ്ടാകും. വിവിധ ഏജന്‍സികള്‍ ലാഭകരമല്ല എന്നു പറയുന്നതും അദാനിക്കു റിയല്‍ എസ്റ്റേറ്റ് പോലുള്ള മറ്റു ബിസിനസുകള്‍ക്കു വേണ്ടി സൗകര്യമൊരുക്കുന്നതുമായ ഈ പദ്ധതി വലിയ പരാജയമായിരിക്കും. കേരളസമൂഹത്തെ ബാധിക്കും, സമ്പദ്ഘടനയെ ബാധിക്കും, പശ്ചിമഘട്ടത്തെ ബാധിക്കും. വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇതിടയാക്കും. ലാഭകരമല്ലാത്ത ഈ പദ്ധതി നിറുത്തിവച്ചുകൊണ്ട് ജനങ്ങളെ രക്ഷിക്കണം. ഇതു കേരളത്തിനാകെ വേണ്ടി നടത്തുന്ന സമരമാണ്. ഫലപ്രാപ്തിയിലെത്തും വരെ ഈ സമരം മുന്നോട്ടു പോകുകയും ചെയ്യും.

സമരം ഇത്രയും ശക്തമാകാനുള്ള കാരണങ്ങളെന്താണ്?

ഈ സമരമാരംഭിച്ചിട്ട് വാസ്തവത്തില്‍ ഒരു മാസം പിന്നിടുകയാണ്. ആദ്യം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തി. തുടര്‍ന്നു മേഖലാതലങ്ങളില്‍ ബോധവത്കരണപരിപാടികള്‍ നടത്തി. അതിനു ശേഷമാണ് കരിദിനം പ്രഖ്യാപിച്ചുകൊണ്ട് തുറമുഖ കവാടത്തില്‍ സമരമാരംഭിച്ചത്. മേഖലാതല പരിപാടികളൊക്കെ ഞങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചില മന്ത്രിമാര്‍ തന്നെ ശ്രമിച്ചിട്ടുണ്ട്. അവര്‍ പല ചര്‍ച്ചകളും നടത്തി. പക്ഷേ തങ്ങളെ കബളിപ്പിക്കാനുള്ള നിഗൂഢനീക്കങ്ങളാണു നടത്തുന്നതെന്നു മത്സ്യത്തൊഴിലാളികള്‍ക്കു മനസ്സിലായി. മത്സ്യത്തൊഴിലാളികള്‍ അവരുടെ മത്സ്യബന്ധനയാനങ്ങളുമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിനു വരാന്‍ തീരുമാനിച്ചിരുന്നു. അതിനു തലേന്ന് ആര്‍ ടി ഒ, റോഡ് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍, പോലീസ് അധികാരികള്‍ തുടങ്ങിയവരെ ഉപയോഗിച്ച് ഈ സമരത്തെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചു. പിറ്റേന്ന് രാവിലെ ഈ കടല്‍തീരത്ത് ധാരാളം മത്സ്യത്തൊഴിലാളികളുള്ള വിഴിഞ്ഞത്തും പൂന്തുറയിലുമൊക്കെ മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. തീരത്തു നിന്നു പോകാന്‍ അനുവദിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷനുകള്‍ വളയുമെന്നു തൊഴിലാളികളും പറഞ്ഞു. അങ്ങനെ സമരത്തിനു വഞ്ചികളുമായി പോയവരെ വിവിധ ജംഗ്ഷനുകളില്‍ വച്ചു പോലീസ് തടഞ്ഞു. വളരെ ബുദ്ധിശൂന്യമായ പെരുമാറ്റമായിരുന്നു പോലീസിന്റേത്. തടഞ്ഞ സ്ഥലങ്ങളിലെല്ലാം റോഡുകളില്‍ സമരവുമായി ഇരിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായി. റോഡ് ഗതാഗതം തടസ്സപ്പെട്ടു. ജില്ല സ്തംഭിക്കുന്ന സ്ഥിതിയുണ്ടായി. പല സ്ഥലങ്ങളിലും തൊഴിലാളികളെ തടഞ്ഞിട്ടിരിക്കുകയാണെന്നു മനസ്സിലാക്കിയതോടെ തിരുവനന്തപുരത്തുള്ള തൊഴിലാളികള്‍ നഗരത്തിലെ മ്യൂസിയം ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു സമരം തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ തടഞ്ഞിട്ടിരിക്കുന്ന മത്സ്യതൊഴിലാളികളെ തിരുവനന്തപുരത്തേയ്ക്കു വരാന്‍ അനുവദിച്ചാല്‍ മാത്രമേ റോഡ് ഉപരോധം മാറ്റുകയുള്ളൂ എന്നു തൊഴിലാളികള്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് മറ്റുള്ളവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായത്. അങ്ങനെയാണ് യാനങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ തിരുവന്തപുരം നഗരത്തിലേയ്ക്ക് എത്തിയതും ഐതിഹാസികമായ ഒരു സമരത്തിനു നഗരം വേദിയായതും.

2018 ലെ പ്രളയസമയത്ത് എങ്ങനെയാണോ വലിയ ആത്മാര്‍ത്ഥതയോടെ ജനങ്ങളെ രക്ഷപ്പെടുത്താന്‍ മത്സ്യത്തൊഴിലാളികളിറങ്ങിയത്, അതേ ആത്മാര്‍ത്ഥതയോടെ അവര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിനും വന്നു. തുടര്‍ന്നാണ് സമരം ശക്തമായി നടത്താന്‍ തീരുമാനമായത്. വിവിധ പ്രദേശങ്ങളില്‍ നിന്നു സമരത്തിനു പിന്തുണ ലഭിക്കുന്നുണ്ട്. പൊതുസമൂഹത്തിന് ഞങ്ങളെ മനസ്സിലാകുന്നുണ്ട്. കേരളത്തിനു വലിയ ബാദ്ധ്യതയാകുന്ന പദ്ധതിയാണിത് എന്നു ജനങ്ങള്‍ക്കു മനസ്സിലായിട്ടുണ്ട്. ആ പദ്ധതി ഉപേക്ഷിക്കാന്‍ കേരളം പൊതുവായി ആവശ്യപ്പെടും എന്നു തന്നെയാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഫാസിസവും കോര്‍പറേറ്റുകളും പിടിമുറുക്കുന്ന ഒരു കാലത്ത് ഈ സമരത്തിന്റെ പ്രസക്തിയെന്താണ്?

1990 ല്‍ വിദേശ കുത്തകകള്‍ക്കു രാജ്യത്തെ തുറന്നു വയ്ക്കുന്ന സന്ദര്‍ഭത്തില്‍ ആദ്യം ചെയ്തത് വിദേശ കപ്പലുകള്‍ക്കു ലൈസന്‍സ് കൊടുക്കുക എന്നതാണ്. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തില്‍ യഥേഷ്ടം മത്സ്യബന്ധനം നടത്താനുള്ള അനുമതി നല്‍കിയപ്പോള്‍ മത്സ്യത്തൊഴിലാളികളാണ് സമരരംഗത്തേയ്ക്ക് ആദ്യമായി കടന്നു വരുന്നത്. അതിനെ തുടര്‍ന്നാണു കര്‍ഷകര്‍ പോലും വന്നത്. 1990 ല്‍ നടന്ന സമരത്തിന്റെ ഭാഗമായി എല്ലാ അനുമതി പത്രങ്ങളും പിന്‍വലിക്കുകയുണ്ടായി. അതിനു ശേഷം മാത്രമേ മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ നിന്നു പിന്മാറിയുള്ളൂ. ഐതിഹാസികമായ സമരങ്ങള്‍ നടത്തി വിജയിപ്പിച്ച ചരിത്രമുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. പാര്‍ശ്വവത്കരിപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ചു അവബോധം പകരുന്ന അസുലഭമായ ഒരു അവസരമാണ് ഈ സമരമെന്നാണു ഞാന്‍ കാണുന്നത്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി നമ്മുടെ കൃഷിയിടങ്ങളും കടലും കരയും ആകാശവും ഒക്കെ തീറെഴുതുന്നതിനെ കുറിച്ചുള്ള ബോദ്ധ്യം നമ്മുടെ പുതിയ തലമുറയ്ക്കു കൈവരികയാണ്. അവര്‍ ഒന്നടങ്കം ഈ കോര്‍പറേറ്റ് വത്കരണത്തിനെതിരെ രംഗത്തു വരും എന്നതാണ് നമ്മുടെ പ്രതീക്ഷ.

സഭാധികാരികളും പുരോഹിതരും ഒരു സമരത്തിലേയ്ക്കിറങ്ങുന്നതിനെ കുറിച്ച്?

തിന്മയ്‌ക്കെതിരായ പോരാട്ടമായിരുന്നല്ലോ യേശുവിന്റെ ജീവിതമത്രയും. ആ പോരാട്ടത്തിന്റെ ഭാഗമായിട്ടാണു ഞങ്ങളും ഈ സമരമുഖത്തു നില്‍ക്കുന്നത്. ഇതിനെയും ആത്മീയതയുടെ ഭാഗമായാണു ഞങ്ങള്‍ കാണുന്നത്. ഈ ലോകവും രാജ്യവും അതിന്റെ സമ്പത്തും വിരലില്‍ എണ്ണാവുന്ന ഏതാനും പേരുടെ കൈപ്പിടിയിലേയ്ക്കു വഴുതിപ്പോകുന്ന സാഹചര്യത്തില്‍, സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യര്‍ നിലനില്‍പിനായി പോരാടുന്നു. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള വലിയൊരു പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

ഈ സമരത്തിലേയക്കു നയിക്കാനിടയായ സാഹചര്യങ്ങളും അതിന്റെ നാള്‍വഴികളും...

വിഴിഞ്ഞം വാണിജ്യതുറമുഖം ഒരു സ്വപ്നപദ്ധതിയായിട്ടാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. 1995 മുതല്‍ വലിയ ചര്‍ച്ചയും പ്രചാരണവും നടക്കുന്നുണ്ടായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ആദ്യം ഹൈദരാബാദിലുള്ള കുമാര്‍ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി കരാര്‍ ഏകദേശം രൂപീകരിക്കുന്ന ഘട്ടമെത്തി. ആ സന്ദര്‍ഭത്തില്‍ ജനങ്ങളുടെ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും കണ്ട് കമ്പനി പിന്മാറുകയായിരുന്നു. 1999 ല്‍ ഇടതു സര്‍ക്കാര്‍ വീണ്ടും കുമാര്‍ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി. അന്നും സഹകാരികളെ കിട്ടിയേക്കില്ല എന്ന കാരണത്താല്‍ ആ കമ്പനി പിന്നെയും പിന്മാറുകയായിരുന്നു. പിന്നീട് 2005 ലാണ് അദാനിയുമായി ചര്‍ച്ചകളാരംഭിക്കുന്നത്. അക്കാലത്തു ദേശീയ പരിസ്ഥിതിമന്ത്രാലയം തന്നെ പറഞ്ഞിരുന്നു, കേരളത്തിന്റെ തീരം വളരെയേറെ ശോഷണത്തിനു വിധേയമാണ് എന്ന്. തിരുവന്തപുരം തീരം അതീവ ശോഷണസാദ്ധ്യതയുള്ള മേഖലയാണ്, മെയിന്റനന്‍സ് പോലും ശ്രദ്ധയോടെ ചെയ്യണം എന്നു ഹരിതട്രിബ്യൂണലും പറഞ്ഞിട്ടുണ്ട്. ആ നിര്‍ദേശങ്ങളെയൊക്കെ അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും 2013 ല്‍ ഒരു പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുകയും ചെയ്തത്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് കമ്പനി ഏര്‍പ്പെടുത്തിയ എട്ട് ഏജന്‍സികള്‍ പഠനം നടത്തി. പഠനം നടത്തിയ ഏജന്‍സികള്‍ ഒന്നിനു പുറകെ ഒന്നായി കൃത്യമായി പറഞ്ഞു, കാര്യമായ തീരശോഷണം നടക്കുമെന്ന്. ലാഭകരമല്ലാത്ത പദ്ധതിയായിരിക്കും എന്നു ഫിനാന്‍ഷ്യല്‍ പഠനം നടത്തിയ ഏജന്‍സികളും പറഞ്ഞു. കേരളത്തിന് ഇതൊരു വെള്ളാനയായി മാറുമെന്നായിരുന്നു അവരുടെ നിഗമനം. ഈ ഏജന്‍സികളൊക്കെ ഇക്കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഡല്‍ഹിയില്‍ വച്ചു നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നു വളരെ നിഗൂഢമായ വിധത്തില്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഹരിത ട്രിബ്യൂണലിനു സമര്‍പ്പിച്ചിരുന്ന രേഖകളില്‍ ഒരെണ്ണം ഇതു വലിയ തീരശോഷണമുണ്ടാക്കുമെന്നു വളരെ വ്യക്തമായി പറഞ്ഞിരുന്നു. അതുപോലെ, നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തു പ്രശ്‌നങ്ങളുണ്ടാകുമെന്നും അതു പരിശോധിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഓരോ ഘട്ടത്തിലും ജനങ്ങളുടെ ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് ഞങ്ങള്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു. പ്രചാരണ ബോധവത്കരണപരിപാടികള്‍ നടത്തിയിരുന്നു. ആദരണീയനായ സൂസൈപാക്യം പിതാവ് ഇടയലേഖനം പോലും പുറപ്പെടുവിച്ചിരുന്നു. പക്ഷേ രാഷ്ട്രീയമായി ഞങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. 2015 ല്‍ നിര്‍മ്മാണമാരംഭിക്കുമ്പോള്‍ ആ കരാറില്‍ തന്നെ ഒരാള്‍ക്കും അംഗീകരിക്കാനാകാത്ത വ്യവസ്ഥകളാണ്ടായിരുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നൊരു വ്യവസ്ഥയുണ്ട്. പദ്ധതി അതില്‍ തന്നെ ലാഭകരമാകില്ല എന്നതുകൊണ്ട് നഷ്ടം നികത്താന്‍ കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരും നൂറു കണക്കിനു കോടി രൂപ നല്‍കണമെന്നതാണ് ഈ വ്യവസ്ഥ. അത്തരം വിവാദ വ്യവസ്ഥകളും മറ്റുമായി പദ്ധതി തുടങ്ങി. വിഴിഞ്ഞം പുലിമുട്ട് നിര്‍മ്മാണമാരംഭിച്ചു. അമ്പതോളം ഏക്കര്‍ കടല്‍ നികത്തി. അതിനെ തുടര്‍ന്നു വടക്കന്‍ തീരം അതിതീവ്രമായ ശോഷണത്തിനു വിധേയമായി. തിരുവനന്തപുരത്തു നിന്നു ധാരാളമാളുകള്‍ എത്തിച്ചേരാറുള്ള ശംഖുമുഖം തീരം ഇന്നു നിലവിലില്ല. കോവളം അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രത്തിന്റെ നിലനില്‍പ് അപകടത്തിലാണ്. പലത്തുറ, വെട്ടുകാട്, കണ്ണാന്തുറ, വലിയവേളി എന്നീ ഭാഗങ്ങളില്‍ വലിയ തീരശോഷണം ഉണ്ടായി. വെട്ടുകാട് മാത്രം മുപ്പതോളം വീടുകള്‍ കടലെടുത്തു. കണ്ണാന്തുറയില്‍ ഇരുപതോളം വീടുകള്‍ പോയി. ശംഖുമുഖം ഇല്ലാതായി. മൂന്നിലൊന്ന് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഇതാണു സ്ഥിതിയെങ്കില്‍ മുഴുവന്‍ പൂര്‍ത്തിയായാല്‍ എന്താണു സംഭവിക്കുക? പൂര്‍ത്തിയായാല്‍ വടക്കു വര്‍ക്കല വരെ ഇതിന്റെ ആഘാതമുണ്ടാകും.

മത്സ്യ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഇതെങ്ങനെയാണു ബാധിക്കുക എന്നു പഠിക്കണമെന്നു നിര്‍മ്മാണസമയത്തു തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു പഠനത്തിനു സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. നിര്‍മ്മാണമാരംഭിച്ചതിനു ശേഷം പഠനം നടത്തിയ ഒരു ഏജന്‍സി പറഞ്ഞത്, കടലിലെ പവിഴപ്പുറ്റുകളും കടല്‍പുറ്റുകളും കടല്‍പാരുകളുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മത്സ്യസമ്പത്തില്‍ ഗണ്യമായ ശോഷണം ഉണ്ടായിരിക്കുന്നു.

പോര്‍ട്ടിന് ഡ്രഡ്ജിംഗ് ആവശ്യമില്ല എന്നാണു നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നത് രണ്ടര മീറ്റര്‍ ഡ്രഡ്ജിംഗ് നിരന്തരം ആവശ്യമുണ്ട് എന്നാണ്. ഡ്രഡ്ജിംഗിന്റെ ഫലമായി മത്സ്യത്തൊഴിലാളികള്‍ ദുരിതമനുഭവിക്കുകയാണ്. കപ്പല്‍ചാല്‍ പൂവാര്‍ വരെ നീട്ടണമെന്നും സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ആയി പ്രഖ്യാപിക്കണമെന്നും ഇപ്പോള്‍ പറയുന്നുണ്ട്. അതോടെ മത്സ്യത്തൊഴിലാളികള്‍ക്കു കടലില്‍ പ്രവേശിക്കാനാകാത്ത സ്ഥിതിയുണ്ടാകും. വിവിധ ഏജന്‍സികള്‍ ലാഭകരമല്ല എന്നു പറയുന്നതും അദാനിക്കു റിയല്‍ എസ്റ്റേറ്റ് പോലുള്ള മറ്റു ബിസിനസുകള്‍ക്കു വേണ്ടി സൗകര്യമൊരുക്കുന്നതുമായ ഈ പദ്ധതി വലിയ പരാജയമായിരിക്കും. കേരളസമൂഹത്തെ ബാധിക്കും, സമ്പദ്ഘടനയെ ബാധിക്കും, പശ്ചിമഘട്ടത്തെ ബാധിക്കും. വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇതിടയാക്കും. ലാഭകരമല്ലാത്ത ഈ പദ്ധതി നിറുത്തിവച്ചുകൊണ്ട് ജനങ്ങളെ രക്ഷിക്കണം. ഇതു കേരളത്തിനാകെ വേണ്ടി നടത്തുന്ന സമരമാണ്. ഫലപ്രാപ്തിയിലെത്തും വരെ ഈ സമരം മുന്നോട്ടു പോകുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org