
എറണാകുളത്തു നടന്ന കത്തോലിക്കാ യുവ ജന മഹോത്സവം, അവസരമില്ലായ്മയുടെയും അവഗണനയുടെയും അഗാധതയില്‍ മുങ്ങിക്കിടന്നിരുന്ന ഒട്ടേറെ മുത്തുകളെ കണ്ടെടുത്തു. കുപ്പയിലെ കുറെ മാണിക്യങ്ങളെ പുറത്തെടുക്കുവാന്‍ കഴിഞ്ഞു. അന്നത്തെ യുവജനോത്സവത്തില്‍ പങ്കെടുത്തു സമ്മാനം നേടി, പിന്നീടു പ്രശസ്തരായിത്തീര്‍ന്ന ഏതാനും ചിലര്‍...
എറണാകുളത്തു നടന്ന കത്തോലിക്കാ യുവജന മഹോത്സവം, അവസരമില്ലായ്മയുടെയും അവഗണനയുടെയും അഗാധതയില്‍ മുങ്ങിക്കിടന്നിരുന്ന ഒട്ടേറെ മുത്തുകളെ കണ്ടെടുത്തു. കുപ്പയിലെ കുറെ മാണിക്യങ്ങളെ പുറത്തെടുക്കുവാന്‍ കഴിഞ്ഞു. അക്കമിട്ടു പറയുവാന്‍ കഴിയുന്നില്ല. ഓര്‍മ്മകള്‍ മങ്ങിപ്പോയിരിക്കുന്നു. എങ്കിലും അന്നത്തെ യുവജനോത്സവത്തില്‍ പങ്കെടുത്തു സമ്മാനം നേടി, പിന്നീടു പ്രശസ്തരായിത്തീര്‍ന്ന ഏതാനും ചിലരുടെ പേരുകള്‍ ഇവിടെ കുറിക്കാം.
തന്റെ പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി ഒരു സംഗീത മത്സരത്തില്‍ പങ്കെടുക്കുകയും അതില്‍ ഒന്നാം സമ്മാനം നേടുകയും ചെയ്ത പള്ളുരുത്തിക്കാരന്‍ പയ്യനാണ് പിന്നീട് ഉയര്‍ന്നു യര്‍ന്നു ഗാനഗന്ധര്‍വനായി തീര്‍ന്ന പത്മവിഭൂഷണ്‍ ഡോ. കെ ജെ യേശുദാസ്. (പ്രായ പൂര്‍ത്തിയാവാതെ ഒരു മത്സരത്തിലും പങ്കെടുക്കരുതെന്നു തന്റെ പിതാവും പ്രശസ്തനാടകനടനുമായ അഗസ്റ്റിന്‍ ജോസഫിന്റെ കര്‍ശന നിര്‍ദ്ദേശത്തെ മാനിച്ചു കൊണ്ടാണ് അതുവരെ താന്‍ മത്സരിക്കാതിരുന്നതെന്നും ഹിന്ദോളരാഗത്തില്‍ ഒരു കീര്‍ത്തനമാണ് താനന്നു പാടിയതെന്നും യേശുദാസ് ഒരിക്കല്‍ എന്റെ വീട്ടില്‍ വന്നപ്പോള്‍ നേരിട്ടു പറയുകയുണ്ടായി.)
'ദി റോസ്' എന്ന ചരിത്രനാടകത്തില്‍ തന്മയത്വമാര്‍ന്ന അഭിനയം കാഴ്ചവച്ചു മികച്ച നടനുള്ള സമ്മാനം നേടിയ ആലപ്പുഴക്കാരന്‍ എന്‍ വി ജോണ്‍ ആണ് പിന്നീട് കേരളത്തില്‍ നിന്നു പറന്നു മദിരാശിയില്‍ ചേക്കേറി ചലചിത്ര ലോകത്തു വ്യക്തിമുദ്ര പതിപ്പിക്കുകയും ഒട്ടനേകം ചലചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത ശശികുമാര്‍. നസ്രാണിയായ അദ്ദേഹത്തിന് ആ പേര് നല്കിയത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ് എന്നു കേട്ടിട്ടുണ്ട്.
അന്നത്തെ സ്‌പോര്‍ട്‌സ് ഇന ങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയി ന്റു നേടി സമ്മാനങ്ങള്‍ വാരിക്കൂ ട്ടിയ കൊല്ലത്തുകാരി പെണ്‍കുട്ടി യാണ് പിന്നീടു സംസ്ഥാന മത്സര ത്തിലും നാഷ്ണല്‍ ചാമ്പ്യന്‍ഷി പ്പിലും പങ്കെടുത്തു വിജയം കൊ യ്ത ജാനീസ് പിങ്ക്.
അന്നത്തെ വോളിബോള്‍ മത്സരത്തില്‍ തീപറക്കുന്ന സ്മാ ഷുകള്‍ നടത്തി തന്റെ ടീമിനു ഒന്നാം സ്ഥാനം നേടിക്കൊടുക്കു കയും പിന്നീട് ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപോലെ ശോഭിക്കു കയും 1963-ല്‍ ബാങ്കോക്കില്‍ നട ന്ന ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും നല്ല വോളിബോള്‍ പ്രകടനം കാ ഴ്ചവയ്ക്കുകയും വിദേശപത്ര ങ്ങള്‍ അതിശയപദങ്ങള്‍ നിരത്തി പ്രശംസിക്കുകയും ചെയ്ത പപ്പന്‍ എന്നറിയപ്പെടുന്ന ടി ഡി ജോസ ഫ്, അന്നത്തെ തൃശ്ശൂരിന്റെ ഫുട് ബോള്‍ ടീമിലെ ക്യാപ്റ്റനും ഫോര്‍വേഡുമായി മിടുക്കും മിക വും കാട്ടിയ ശേഷം പിന്നീട് മദിരാ ശിയിലെ ഇന്റഗ്രല്‍ കോച്ചുഫാ ക്ടറി, റെയില്‍വേസ്, ഗോവ, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ ടീമുകളില്‍ സെന്‍ര്‍ ഫോര്‍വേ ഡായി ശോഭിച്ച തൃശ്ശൂര്‍ക്കാരന്‍ കെ ജി ആന്റണി.
'മനുഷ്യന്‍ നരകം സൃഷ്ടിക്കു ന്നു' എന്ന നാടകം രചിച്ച് അന്ന ത്തെ നാടകരചനാമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുക യും പിന്നീട് ധാരാളം നോവലു കളും കഥകളും എഴുതി പ്രശ സ്തി നേടുകയും ചെയ്ത ചെ മ്പില്‍ കെ എം ജോണ്‍. നാടകരച നയ്ക്ക് രണ്ടാം സമ്മാനം ലഭിച്ച 'കൊടുങ്കാറ്റടിച്ചു വിളക്കണഞ്ഞി ല്ല' എന്ന നാടകത്തിന്റെ കര്‍ത്താ വും പിന്നീട് ശ്രദ്ധേയങ്ങളായ കു റെ നാടകങ്ങളും കഥകളും കവിത കളും കൈരളിക്ക് കാഴ്ചവച്ച പ്ര തിഭയുമായ കൊച്ചിക്കാരന്‍ മാത്യു ഇടമറ്റം. ഒന്നാം സ്ഥാനവും കേരള തലത്തില്‍ അവതരണത്തിന് ര ണ്ടാം സ്ഥാനവും ലഭിച്ച 'പൊള്ളു ന്ന പരമാര്‍ത്ഥങ്ങള്‍' എഴുതിയ ഇപ്പോഴും നാടകരംഗത്തു ഉറച്ചു നില്‍ക്കുന്ന തൃശ്ശൂര്‍ക്കാരനായ ഈ ഞാന്‍.
ഇവരെല്ലാം തന്നെ ഒരര്‍ത്ഥ ത്തില്‍ പറഞ്ഞാല്‍ ആ ഒരൊറ്റ ക്കൊല്ലത്തെ യുവജനോത്സവ ത്തിന്റെ സന്താനങ്ങളാണ്. കൂടു തല്‍ പേരുകള്‍ എന്റെ ഓര്‍മ്മയില്‍ വരുന്നില്ല. ഒരു പക്ഷേ, ഉണ്ടായിരിക്കാം.
മേല്‍പറഞ്ഞ സമ്മാനാര്‍ഹ രില്‍ മൂന്നു പേരെക്കുറിച്ചു കൗതുകകരമായ ഒരു വസ്തുത പ്രത്യേ കമായി ചൂണ്ടിക്കാണിക്കട്ടെ.
ഒന്ന്: ഏറ്റവും കൂടുതല്‍ അന ശ്വരങ്ങളായ ചലച്ചിത്രഗാനങ്ങള്‍ ആലപിച്ച് തന്റെ സ്വരമാധുരി യാല്‍ സംഗീത പ്രേമികളെ മുഴു വന്‍ കോരിത്തരിപ്പിച്ച ഗാനഗ ന്ധര്‍വന്‍ പത്മവിഭൂഷണ്‍ യേശു ദാസ്.
രണ്ട്: ഏറ്റവും കൂടുതല്‍ ചല ചിത്രങ്ങള്‍ (141 ചിത്രങ്ങള്‍. ലോക സിനിമയില്‍ തന്നെ ഇതു റിക്കാര്‍ ഡാണ്) സംവിധാനം ചെയ്ത, 2013-ല്‍ ജെ സി ഡാനിയേല്‍ പുര സ്‌കാരം കരസ്ഥമാക്കിയ ശശികു മാര്‍ (പ്രേംനസീര്‍ ഏറ്റവും കൂടു തല്‍ അഭിനയിച്ചത് ഇദ്ദേഹം സം വിധാനം ചെയ്ത ചിത്രങ്ങളിലാ ണ് - 85 ചിത്രങ്ങളില്‍).
മൂന്ന്: കേരളത്തിനകത്തും പു റത്തും വിദേശങ്ങളിലും ഏറ്റവും കൂടുതല്‍ അവതരിപ്പിക്കപ്പെടുക യും വില്‍ക്കപ്പെടുകയും ചെയ്ത മൂല്യവാഹിയായ നാടകങ്ങളുടെ കര്‍ത്താവും പിന്നീട് കേരള സം ഗീത നാടക അക്കാദമി ചെയര്‍മാ നും, ന്യൂ ഡെല്‍ഹിയിലെ കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ ഭരണ സമിതി അംഗവുമായ സി എല്‍ ജോസ്.
യേശുദാസ് 83-ാം വയസ്സിലും സി എല്‍ ജോസ് 91-ാം വയസ്സി ലും (2023-ല്‍) ഈശ്വരാനുഗ്രഹ ത്താല്‍ ഇപ്പോഴും ആരോഗ്യത്തോ ടെ ജീവിച്ചിരിക്കുന്നു.
ഖേദപൂര്‍വം പറയട്ടെ. ശശികു മാര്‍ 2014 ജൂലൈ മാസത്തില്‍ 87 -ാം വയസ്സില്‍ കാലഗതി പ്രാപി ച്ചു. 2013 ജൂണ്‍ മാസത്തില്‍ ഞാന്‍ മദിരാശിയിലേക്കു പോയപ്പോള്‍ കോടമ്പാക്കത്തു താമസിക്കുന്ന ശശികുമാറിനെ ചെന്നു കണ്ടിരു ന്നു. അതിരറ്റ സന്തോഷത്തോടെ എന്നെ സ്വീകരിച്ചു. പണ്ടത്തെ കാ ത്തലിക്ക് യൂത്ത് ഫെസ്റ്റിവലട ക്കം അനവധി പഴയ സ്മരണകള്‍ ഞങ്ങള്‍ അയവിറക്കി.
2013 ജനുവരി മാസത്തില്‍ ഒരു ദിവസം യേശുദാസും ഭാര്യ പ്രഭ യും എന്റെ വീട്ടില്‍ വന്നു. (മുമ്പ് പല തവണ ദാസ് വീട്ടില്‍ വന്നിട്ടു ണ്ട്.) ഇത്തവണ എന്റെ കുടും ബാംഗങ്ങളോടൊത്തു കുറെ സമ യം ചെലവഴിച്ചു. സംഗീതം അഭ്യ സിക്കുന്ന എന്റെ ഇളയമകന്‍ ഡെ യ്‌സന്‍, ദാസിന്റെ മുമ്പില്‍ പാടി.
നമുക്ക് നാടകത്തിലേക്ക് തി രിച്ചു വരാം. സമ്മാനാര്‍ഹമായ 'പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍' 1958 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ചു. മാതൃകാ വൈദികന്‍ കഥാപാത്ര മായുള്ള ഈ നാടകം നാടിന്റെ നാനാഭാഗത്തും അരങ്ങേറി. ഈ നാടകത്തിന് നാലു പതിപ്പുകളു ണ്ടായി. ഒരു കാര്യത്തില്‍ എനിക്ക് പ്രത്യേക ചാരിതാര്‍ത്ഥ്യമുണ്ട്. ഏ തൊരു നാടകമാണോ ഈ നാട കമെഴുതാന്‍ എനിക്കു പ്രേരണ തന്നത് ആ 'വഴി തുറന്നു' കണ്ട തായ ജനങ്ങളേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ - സഹസ്രക്കണക്കിന് പ്രേക്ഷകര്‍ - എന്റെ 'പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍' ദര്‍ശിച്ചു.
(തുടരും)