നവലോക നിര്‍മ്മിതിക്കായി സഭയുടെ വാതിലുകള്‍ തുറന്നിടുക

നവലോക നിര്‍മ്മിതിക്കായി സഭയുടെ വാതിലുകള്‍ തുറന്നിടുക

ഫാ. ജോര്‍ജ് പട്ടേരി എസ് ജെ

'ഫ്രത്തെല്ലി തൂത്തി'ക്കു സര്‍വോദയ സാഹോദര്യം എന്നു മലയാളത്തില്‍ പറയാം. ലൗദാ ത്തോ സി എന്ന ചാക്രികലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചാക്രികലേഖനത്തെയും നാം കാ ണേണ്ടത്. ലൗദാത്തോ സി നല്‍കു ന്ന ഒരു പ്രധാനപ്പെട്ട ഉള്‍ക്കാഴ്ച, എല്ലാം പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ് എന്നതാണ്. ഈ പരസ്പരബന്ധത്തിന്റെ സ്വാ ഭാവിക പരിണിത ഫലമാണ് സര്‍ വോദയ സാഹോദര്യം. എല്ലാവരും എന്റെ സഹോദരി/സഹോദരന്‍ ആണെന്ന് ഇതര്‍ത്ഥമാക്കുന്നു. വി. ഫ്രാന്‍സിസ് അസീസിയില്‍ നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കടമെടുത്തിരിക്കുന്നതാണ് ഈ പ്രയോഗം.
ചാക്രികലേഖനം തുടങ്ങുന്നത് ഒരു മതാന്തര സൂചനയോടെയാണ്. വി. ഫ്രാന്‍സിസ് ഈജിപ്തി ലെ മാലിക് അല്‍ സുല്‍ത്താനെ കാണാന്‍ പോയി. ഫ്രാന്‍സിസ് പാപ്പാ അബുദാബിയില്‍ പോയി ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാം അ ഹമ്മെദ് അല്‍ തയ്യിബിനെ കണ്ടു. ഈ തുടക്കം വളരെ പ്രധാനമാണ്. ഈ രണ്ടു വ്യക്തികളുടെയും സ്ഥ ലങ്ങളുടെയും സംയോജനം ചാ ക്രികലേഖനത്തിന്റെ ആത്മാവിനെ യും ബോധനശാസ്ത്രത്തെയുമാ ണു സൂചിപ്പിക്കുന്നത്. രണ്ടു ദേശങ്ങളും രണ്ടു മതങ്ങളിലെ രണ്ടു വ്യക്തികളും പരസ്പരം ബന്ധപ്പെടുകയാണ്. അതു ചാക്രികലേഖനത്തിന്റെ സത്തയെ കാണിച്ചു തരുന്നു. മതത്തിന്റെയും ദേശത്തിന്റെ യും സംസ്‌കാരത്തിന്റെയും മറ്റും സങ്കുചിതമായ അതിരുകളെ മറി കടക്കുന്നതാണു സാഹോദര്യമെ ന്ന് അതു വ്യക്തമാക്കുന്നു. മനുഷ്യവംശം ഏകമാണ് എന്ന ആശ യം അതു സ്ഥാപിക്കുന്നു.
സാമൂഹ്യവിഷയങ്ങള്‍ പരിസ്ഥിതി വിഷയങ്ങളാണെന്നും പരിസ്ഥിതി വിഷയങ്ങള്‍ സാമൂഹ്യവിഷയങ്ങളാണെന്നും ലൗദാത്തോ സി വ്യക്തമാക്കി. സാമൂഹ്യശാ സ്ത്രത്തിന്റെയും പരിസ്ഥിതി വി ജ്ഞാനീയത്തിന്റെയും ഈ പരസ്പരബന്ധം മനുഷ്യവംശത്തിലേയ്ക്കു കൊണ്ടു വരികയും മനുഷ്യവംശത്തെയാകെ ഏക മാനവകുടുംബം എന്ന നിലയില്‍ നോക്കിക്കാണുവാന്‍ മനുഷ്യവംശത്തോട് ആവശ്യപ്പെടുകയുമാണ് ഈ ചാ ക്രികലേഖനം. വ്യത്യസ്തവും സു പ്രധാനവുമായ ഒരു സമീപന രീതിയാണിത്. ഫ്രത്തെല്ലി തൂത്തി സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ തുടര്‍ച്ചയാണ്. പൊതുനന്മയ്ക്കു വേണ്ടിയും പാര്‍ശ്വവത്കൃതര്‍ക്കു വേണ്ടി പ്രത്യേകമായും ഉള്ള തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട്, സഭയുടെ സാമൂഹ്യപ്രബോധന പാരമ്പര്യത്തെ ഈ ചാക്രികലേഖനം പിന്തുടരുന്നു.
സുവിശേഷത്തിന്റെ സംഗീതത്തെ കുറിച്ച് ഈ ലേഖനം പറയുന്നു. സമരിയാക്കാരന്റെ കഥയില്‍ കേന്ദ്രീകരിച്ച്, ആ കഥയുടെ ചുറ്റുമായിട്ടാണ് ഈ ചാക്രികലേഖനമാകെ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. സുവിശേഷത്തിന്റെ സംഗീതം വ്യത്യസ്ത രീതികളില്‍ ശ്രവിക്കപ്പെടണമെന്നാണ് ഈ കഥ ആവര്‍ത്തിച്ചുകൊണ്ട് പാപ്പാ ആവശ്യപ്പെടുന്നത്. സുവിശേഷത്തിന്റെ സംഗീതധ്വനി കേള്‍ ക്കാന്‍ വേണ്ടിയാണ് പാപ്പാ ഇതെഴുതിയിരിക്കുന്നത്.

അടിമത്തത്തെ തള്ളിപ്പറയാന്‍ സഭ അത്രമാത്രം സമയമെടുത്തത് എന്തുകൊണ്ടെന്നു പാപ്പ ഇതില്‍ അത്ഭുതപ്പെടുന്നുണ്ട്. നീതിയുദ്ധം എന്ന സിദ്ധാന്തത്തെ സഭ ഇനി അംഗീകരിക്കുന്നില്ലെന്നും പാപ്പാ ഇതില്‍ വ്യക്തമാക്കുന്നു. വധശിക്ഷ ഇനി പാടില്ല എന്നു പറയുന്നു. മാനവസാഹോദര്യ ത്തെ വളര്‍ത്തുന്നതില്‍ എല്ലാ മതങ്ങളും സംഭാവനകള്‍ ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഗാന്ധിജി, മണ്‌ഡേല, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തുടങ്ങിയവരെല്ലാം മാനവസാഹോദര്യത്തിനു നല്‍കി യ സംഭാവനകളെ മാര്‍പാപ്പ പരാമര്‍ശിക്കുന്നു. സംഭാഷണത്തെ കുറിച്ചുള്ള സിബിസിഐ രേഖയേയും മാര്‍പാപ്പ ചാക്രികലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോകമെമ്പാടും നിന്നുള്ള ചിന്തകളെ ഉള്‍ക്കൊള്ളുന്ന സമീപനത്തിന്റെ ഭാഗമാണിത്.
ലേഖനത്തിന്റെ അവസാനം പാപ്പാ ചാള്‍സ് ഡി ഫുക്കോവി നെ ഉദ്ധരിക്കുന്നു. ആരുമറിയാതെ സുവിശേഷഭാഗ്യങ്ങള്‍ക്കനുസരി ച്ച് സഹാറ മരുഭൂമിയില്‍ ജീവിക്കാ നാഗ്രഹിച്ച വിശുദ്ധനാണദ്ദേഹം. യാതൊരു പരിവേഷവുമില്ലാതെ, സ്വയം ത്യജിച്ചുകൊണ്ട്, ആരുമറിയാതെ സുവിശേഷം ജീവിക്കു ക എന്നതിന് ഊന്നലേകിയ ഒരു മിഷന്‍ വിജ്ഞാനീയമായിരുന്നു അദ്ദേഹത്തിന്റേത്. ഇതു തന്നെയാണു ഈ ചാക്രികലേഖനത്തി ന്റെയും പൊതുവായ ഒരു സമീപനം.
സാഹോദര്യത്തിന്റെ ഒരു സാര്‍വത്രികമാനത്തെ ലക്ഷ്യമിടുന്ന ചാക്രികലേഖനമെന്ന് ഇതി നെ വിശേഷിപ്പിക്കാം. സാര്‍വത്രികഭാവമില്ലാതെ സാഹോദര്യം സാഹോദര്യമാകുകയില്ല. മനുഷ്യവംശത്തെ ഏക മാനവികത ആ യി കാണുക എന്നതാണു പ്രധാനം.
സുവിശേഷത്തിന്റെ വിശ്വാസപ്രമാണങ്ങളെയോ ഘടനകളേ യോ കുറിച്ചല്ല മറിച്ചു സുവിശേഷത്തിന്റെ രുചിയേയും സംഗീതത്തേയും കുറിച്ചു പറയുകയാണു ചാക്രികലേഖനത്തിന്റെ ലക്ഷ്യം.
ആഗോളവത്കൃതമായ ഇന്ന ത്തെ ലോകത്തില്‍ നാം പരസ്പ രം ബന്ധിതരാണ്. ഇതു നമ്മെയെല്ലാവരേയും അയല്‍ക്കാരാക്കിയിരിക്കുന്നുവെങ്കിലും സഹോദരീസഹോദരന്മാരാക്കുന്നില്ല എന്നു ലേ ഖനം ചൂണ്ടിക്കാണിക്കുന്നു. നാം അയല്‍ക്കാരാണ്, പക്ഷേ സഹോദരങ്ങളല്ല. കുപ്പിയിലിട്ട കടുകുമണി പോലെ എന്ന ഉപമ ഞാന്‍ ഉപയോഗിക്കാറുണ്ട്. കുപ്പിയിലെ കടുക് എത്ര കാലം വേണമെങ്കി ലും തൊട്ടുതൊട്ടിരിക്കും. രുചി യോ മണമോ ഒന്നുമില്ല. ചൂടുള്ള എണ്ണയിലിട്ടാല്‍ മാത്രമേ അതി ന്റെ രുചി പുറത്തു വരികയുള്ളൂ. അതുപോലെ, നാം പരസ്പരം ബന്ധിതരാണ്. എന്നാല്‍, സഹോദരങ്ങളല്ല.
എങ്ങിനെയാണു നമുക്കൊരു മാനവീകത സൃഷ്ടിക്കാനാകുക, എപ്രകാരമാണു നമുക്കു സഹോദരങ്ങളായി മാറാന്‍ സാധിക്കുക? ഇതിലേക്കാണു നാം മുന്നേറേണ്ടത്. പക്ഷേ, അതിനായി ശ്രമിക്കുമ്പോള്‍ ചുറ്റും നാം കാണുന്നത് അടഞ്ഞ ഒരു ലോകമാണ്. ഈ മഹാമാരിയുടെ കാലത്തു ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവു വര്‍ദ്ധിക്കുന്നതു നാം കാ ണുന്നു. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ സ്ഥിതി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒഴിവാക്കാവു ന്ന ജനങ്ങളായി മാറുന്നവര്‍. കുടിയേറ്റക്കാര്‍ മറ്റൊരു ഉദാഹരണമാണ്. ഇത്തരക്കാരുടെ എണ്ണം വര്‍ ദ്ധിക്കുന്നു. സ്റ്റാന്‍ സ്വാമിയുടെ കഥ നമുക്കറിയാം. എങ്കിലും, രണ്ടാമദ്ധ്യായത്തില്‍ പാപ്പാ പറയുന്നു, ദൈവം നന്മ വിതയ്ക്കുന്നതു തുടരുന്നു എന്ന്. നാം ഒന്നാകണമെങ്കില്‍ ഐക്യവും നീതി യും നിര്‍മ്മിക്കുന്നതു നാം തുടരേണ്ടിയിരിക്കുന്നു.

യാത്രക്കാരന്‍, കൊള്ളക്കാരന്‍ മറ്റു വഴിയാത്രക്കാര്‍, മുറിവേറ്റു കി ടക്കുന്നവന്‍ എന്നിവരാണു നല്ല സമരിയാക്കാരന്റെ കഥയിലെ കഥാപാത്രങ്ങള്‍. കഥ അവതരിപ്പിച്ചതിനു ശേഷം അടിസ്ഥാനപരമായ ചോദ്യമുന്നയിക്കുന്നു. ആരാ ണ് എന്റെ അയല്‍ക്കാരന്‍ എന്നതാണു ചോദ്യം. ആരല്ല എന്റെ അ യല്‍ക്കാരന്‍ എന്നും ചോദിക്കാം. ഇപ്രകാരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, ഒരു അയല്‍ക്കാരനാകാന്‍, പരസ്പരം സഹോദരി/സഹോദരന്‍ ആകാന്‍ ഫ്രത്തെല്ലി തൂത്തി ന മ്മോടും ആവശ്യപ്പെടുന്നു. ബലഹീനരെ അവഗണിക്കരുത്, ആരേ യും തിരസ്‌കരിക്കരുത്, മറിച്ച് രാ ഷ്ട്രീയ-സാമൂഹ്യ സ്‌നേഹത്തിനായി യത്‌നിക്കുക. അതാണ് ഈ ചാക്രികലേഖനം വിഭാവനം ചെ യ്യുന്ന നവലോകം.
നമ്മുടെ എല്ലാ ജനങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലം നമ്മുടെ ലോകത്തുണ്ടെ ന്നു മാര്‍പാപ്പ സൂചിപ്പിക്കുന്നു. അടിമത്തവും അസ്വാതന്ത്ര്യവും അവസാനിപ്പിച്ച് ഒരു പുതിയ ലോ കത്തിലേക്കു നീങ്ങുക. സഹോദരങ്ങളാകുക എന്നതുകൊണ്ട് എ ന്താണ് അര്‍ത്ഥമാക്കുന്നത്? അരികുകളില്‍ കഴിയുന്ന മനുഷ്യരെ സ്വീകരിക്കുക, അതിര്‍ത്തികളെ മറികടക്കുക, സാമൂഹ്യസൗഹാര്‍ ദ്ദവും സാമൂഹ്യസ്‌നേഹവും വളര്‍ ത്തിയെടുക്കുക. അങ്ങനെയാകുമ്പോള്‍, ദേശീയതയുടെയും മറ്റും പേരിലുള്ള സങ്കുചിതത്വങ്ങളെ മറികടന്നു അസമത്വങ്ങളും ദാരിദ്ര്യവും അടിച്ചമര്‍ത്തലും ഒഴിവാക്കാനാകും. അപ്പോള്‍ ആരും തിരസ്‌കൃതരായി കഴിയുകയില്ല.
സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെയെല്ലാം അടിസ്ഥാനം മനുഷ്യവ്യക്തിയുടെ അന്തസ്സ് ആണ്. എല്ലാ വ്യക്തികളുടെയും അന്തസ്സ്. ഇന്ത്യയില്‍ ഇതു വളരെ പ്രധാനമാണ്. കോവിഡ് ലോക് ഡൗണിനു മുമ്പ് ഇന്ത്യയില്‍ കുടിയേറ്റത്തൊഴിലാളികള്‍ നൂറു കണക്കിനു നാഴികകള്‍ കാല്‍നടയായി പോകാന്‍ നിര്‍ബന്ധിതരായതു നാം കണ്ടു. അവരുടെ അന്തസ്സു നഷ്ടമായിരുന്നു, അവര്‍ രണ്ടാം കിട പൗരന്മാരായി ഗണിക്കപ്പെട്ടു. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ഇത് അസ്വീകാര്യമാണ്.
സാര്‍വത്രിക സാഹോദര്യ ത്തെക്കുറിച്ചാണു നാമിപ്പോള്‍ പറയുന്നത്. ഗാന്ധിജി വളരെ നേര ത്തെ ഇതു പറഞ്ഞിട്ടുണ്ട്. കുടിയേറ്റത്തൊഴിലാളികളെ സംരക്ഷിക്കുകയും ഉള്‍ച്ചേര്‍ക്കുകയും വി ദേശികളെ സ്വാഗതം ചെയ്യുകയും പുതിയൊരു തരം മാനവൈക്യത്തിലേക്കു നീങ്ങുകയും ചെയ്യേ ണ്ടത് അവശ്യമായിരിക്കുന്നു. നാം ഇവിടെ ഒറ്റയ്ക്കല്ല. മറ്റുള്ളവരെ മനസ്സിലാക്കാനും സഹായിക്കാനുമായി നാം സ്വയം തുറവിയുള്ളവരാകണം.
നമ്മുടെ അയല്‍ക്കാരോടു തു റവിയുള്ളവരാകാന്‍ നമുക്കു കഴിയുമോ എന്ന ചോദ്യമാണ് ചാക്രികലേഖനം ഉന്നയിക്കുന്നത്. അ തിര്‍ത്തികളെയെല്ലാം ഭേദിച്ചു പു തിയൊരു മാനവികത കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത് എപ്രകാരം ചെയ്യാനാകും? പുതിയൊ രു തരം രാഷ്ട്രീയം ഇതിനാവശ്യമുണ്ട്. സ്‌നേഹത്തിന്റെ രാഷ്ട്രീയം.


എല്ലാ തലത്തിലുമുള്ള ജനങ്ങളുടെ പരമാവധി പങ്കാളിത്തം ഇതിനാവശ്യമാണ്. വ്യത്യസ്തമായ ആശയധാരകള്‍ തമ്മിലുള്ള സമഗ്രവും നവീനവുമായ സംഭാഷണങ്ങളിലൂടെ മാത്രമേ ഇതെ ല്ലാം സാദ്ധ്യമാകൂ. ഇതു മതാന്തര സംഭാഷണം മാത്രമല്ല. പാപ്പാ ഇതിനെ വിളിക്കുന്നതു സാമൂഹ്യ സംഭാഷണമെന്നാണ്. അപര വ്യക്തി എന്റെ സഹോദരനും സഹോദരിയുമാകുകയും അതിരുകള്‍ തുറക്കുകയും പൊതുനന്മ പൊതുലക്ഷ്യമാകുകയും വേണം. അതിലേക്കുള്ള പ്രധാന പാത ഈ സംഭാഷണമാണ്.
സംഭാഷണത്തില്‍ നാം അപര വ്യക്തിയെ കണ്ടുമുട്ടണം. ഏറ്റുമുട്ടലല്ല, കണ്ടുമുട്ടല്‍, അഥവാ സമാഗമം. അപരനെ കാണുകയും ഹൃ ദയം തുറക്കുകയും സംവദിക്കുക യും വേണം. നാം ആ വ്യക്തിയെ സമീപിക്കുകയും അയാളോടു സംസാരിക്കുകയും അയാളെ ശ്രവിക്കുകയും നോക്കുകയും വേണം. സംവാദത്തിലൂടെ ഒരു പൊതുവിടം നാം കണ്ടെത്തുന്നു. ത്രിത്വത്തിന്റെ കൂട്ടായ്മയെ നമുക്കിതിനു മാതൃകയാക്കാം. പിതാ വു പൂര്‍ണമായി പുത്രനു നല്‍കുന്നു. പുത്രന്‍ പൂര്‍ണമായും പിതാവിനു തിരികെ നല്‍കുന്നു. അതു ആത്മാവിനെ സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള കൂട്ടായ്മയാണു സംഭാഷണത്തിന്റെ അടിസ്ഥാനം.
അപരന്റെ കാഴ്ചപ്പാടിനെ ആ ദരിക്കാനുള്ള കഴിവ് ഈ സാമൂഹ്യസംഭാഷണത്തിന്റെ ഭാഗമാണ്. അപരനിലേയ്ക്ക് എത്തിച്ചേരാനും മാനവീകതയെ കെട്ടിപ്പടുക്കാനും വേണ്ടിയാണിത്. യേശു ഒരിക്കലും അക്രമത്തെ പിന്തുണച്ചിട്ടില്ലെന്നു മാര്‍പാപ്പ അസന്നിഗ്ദ്ധമായി ചൂണ്ടിക്കാണിക്കുന്നു. അക്രമവും അസഹിഷ്ണുതയും യേശുക്രിസ്തുവിന്റെ സുവിശേഷത്തിലില്ല. ഏഴ് എഴുപതു പ്രാവ ശ്യം ക്ഷമിക്കുക എന്നതാണു നിര്‍ ണായക പ്രബോധനം. അക്രമത്തിനോ അസഹിഷ്ണുതയ്‌ക്കോ വിദ്വേഷത്തിനോ യാതൊരു സ്ഥാ നവും ഇല്ല. പാര്‍ശ്വവത്കൃതരായ ആളുകളെ ഒഴിവാക്കുവാന്‍ ഇടയാക്കരുത് എന്നതാണു ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം.
അഭിപ്രായ സംഘര്‍ഷങ്ങളെ നാം ഭയപ്പെടരുത്. സംഘര്‍ഷങ്ങളിലായിരുന്നുകൊണ്ടു തന്നെ സം ഭാഷണം നടത്താനും അതിലൂടെ പുതിയൊരു ഇടം സൃഷ്ടിക്കാനും അങ്ങനെ സൃഷ്ടിച്ച ഇടത്തിലൂടെ പുതിയൊരു ലോകത്തെ കണ്ടു പിടിക്കാനും നാം ശ്രമിക്കണം. ഇതാണു പാപ്പ നിര്‍ദേശിക്കുന്നത്. രാഷ്ട്രീയചിന്തകളുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യത്യസ്ത തകളെ സംഭാഷണത്തിലൂടെ മറി കടക്കുക. അങ്ങനെ സഹോദരങ്ങളായി പരസ്പരം കരുതാന്‍ കഴിയുന്ന ഒരിടത്ത് എത്തിച്ചേരുക. സാമൂഹ്യ സ്‌നേഹവും രാഷ്ട്രീയസ്‌നേഹവും യാഥാര്‍ത്ഥ്യമാക്കുക.
ഇവിടെ മതങ്ങള്‍ക്കുള്ള പങ്കി നെ മാര്‍പാപ്പ പരാമര്‍ശിക്കുന്നു. ദൈവം മതങ്ങളെ മാനിക്കുന്നു. അതുകൊണ്ടു തന്നെ നമ്മള്‍ മത വീക്ഷണങ്ങളെ മാനിക്കുകയും ശ്രവിക്കുകയും വേണം. പുതിയ സാഹോദര്യത്തിലേക്കു മനുഷ്യ രെ നയിക്കുന്നതില്‍ മതങ്ങള്‍ സം ഭാവനകള്‍ നല്‍കുന്നുണ്ട്.


വിവിധ മതങ്ങളിലെ വിശ്വാസികള്‍ സഹയാത്രികരാണെന്ന ചി ന്ത മാര്‍പാപ്പ പങ്കു വയ്ക്കുന്നു. മതസ്വാതന്ത്ര്യം ഇവിടെ വളരെ പ്രധാനമാകുന്നു. യാതൊരു മതസ്വാതന്ത്ര്യലംഘനവും അംഗീകരിക്കാന്‍ കഴിയില്ല.
ദൈവം നമ്മെ കാണുന്നത് തന്റെ കണ്ണു കൊണ്ടല്ല, ഹൃദയം കൊണ്ടാണെന്നു പാപ്പാ പറയുന്നു. ദൈവം നമ്മെ മനസ്സിലാക്കുന്നതും ബന്ധം സ്ഥാപിക്കുന്നതും ഹൃദയത്തിലൂടെ ആയതിനാല്‍ ആ തരത്തിലുള്ള ഒരു മനസ്സിലാക്കലിനു നമ്മളും തയ്യാറാകണം. അക്രമത്തിനു സ്ഥാനമില്ല. നാം വിനീതരാകുകയും മറ്റുള്ളവരിലേക്ക് എത്തിച്ചേരുകയും വേണം.
ഇക്കാര്യങ്ങളില്‍ സഭയുടെ പങ്ക് പാപ്പാ വിശദീകരിക്കുന്നുണ്ട്. പാലങ്ങള്‍ നിര്‍മ്മിക്കാനാണു സഭ വിളിക്കപ്പെട്ടിരിക്കുന്നത്. വിവിധ മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ പാലങ്ങള്‍ നിര്‍മ്മിക്കുക. മതിലുകള്‍ തകര്‍ക്കുക. സങ്കുചിത പ്രത്യയശാസ്ത്രങ്ങളുടെയും മതമൗലികവാദത്തിന്റെയും മതിലുകള്‍ തകര്‍ക്കുക. അനുരഞ്ജനത്തിന്റെ വിത്തുകള്‍ വിതയ്ക്കുക. ജനങ്ങള്‍ക്കു വരികയും പോ കുകയും ചെയ്യാന്‍ കഴിയുന്ന തുറ ന്ന ഇടമാകണം സഭ. വാതിലുകള്‍ തുറക്കുന്നത് ആളുകള്‍ക്കു വരാനും പോകാനുമാണ്. യേശുവിനെ സഭയ്ക്കുള്ളില്‍ അടച്ചിടരുത്. അവന്‍ തെരുവുകളിലേയ്ക്കു പോകട്ടെ. അനുരഞ്ജനത്തിന്റെ യും സമാധാനത്തിന്റെയും സൃ ഷ്ടിയാണു സഭ നടത്തേണ്ടത്. ആളുകള്‍ക്കു കടന്നു വരികയും സംസാരിക്കുകയും ഒരുമിച്ചിരിക്കുകയും ഒന്നിച്ചു പോകുകയും ചെ യ്യാന്‍ കഴിയുന്ന തുറന്ന ഒരിടമെന്നതാണ് സഭയെ കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സങ്കല്‍പം. സുവിശേഷത്തിന്റെ പ്രകാശത്തിലും ലൗദാത്തോ സി യിലും ഇപ്പോള്‍ ഈ ചാക്രികലേഖനത്തിലും പാപ്പാ ഇതു മുന്നോ ട്ടു വയ്ക്കുന്നുണ്ട്.
ഫ്രത്തെല്ലി തൂത്തി ഒരു തരം സുവിശേഷസംഗീതമാണ്. സുവിശേഷത്തിന്റെ സംഗീതം പാരിസ്ഥിതിക ഈണത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ദാരിദ്ര്യത്തിന്റെ യും അക്രമത്തിന്റെയും യുദ്ധത്തിന്റെയും ഒക്കെ സാഹചര്യത്തിലാ ണ് ഇതു ചെയ്തിരിക്കുന്നത്. അ പ്രകാരം സംഭാഷണത്തിന്റെ ഒരു പുതിയ ഗീതം നമുക്കു സംഭാവന ചെയ്തിരിക്കുന്നു. സാര്‍വത്രികമായ ഒരു സാഹോദര്യത്തിലേ ക്കും ഏക മാനവ കുടുംബത്തിലേക്കും അതു നമ്മെ ക്ഷണിക്കുന്നു. ഒരു നവമാനവികതയെ പടുത്തുയര്‍ത്തുന്നതിനു രാസത്വരകമാകുക എന്നതാണ് പാപ്പാ സഭയോട് ആവശ്യപ്പെടുന്നത്.
അയല്‍ക്കാരന്‍ ആര് എന്നത് വെല്ലുവിളിക്കുന്ന ഒരു ചോദ്യമാണ്. ഏതാണ് എന്റെ ഇടവകയുടെ അതിര്‍ത്തി? ആരുമായാണു ഞാ നിന്നു സംഭാഷണം നടത്തുന്നത്? ഏത് ഇടത്താണ് ആ സംഭാഷ ണം നടക്കുന്നത്? മതങ്ങള്‍ക്കിടയിലെ സാഹോദര്യം വര്‍ദ്ധിപ്പിക്കാന്‍ ഞാനെന്തു ചെയ്യുന്നു? ഈ ചോദ്യങ്ങളിലൂടെ ഒരു ആത്മവിചിന്തനത്തിനു തയ്യാറാകാന്‍ ഈ ചാക്രികലേഖനം നമ്മോട് ആവശ്യപ്പെടുന്നുണ്ട് എന്നു ഞാന്‍ കരുതുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org