കുടുംബസമേതം

കുടുംബസമേതം

ചെറുപ്പക്കാരായ മാതാപിതാക്കളെ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയായിരിക്കും ഫാമിലി കാറ്റിക്കിസം

ഫാ. ജെറി ഞാളിയത്ത്

  • ആഴ്ചയില്‍ ഒരുമണിക്കൂര്‍ മാതാപിതാക്കള്‍ക്കും പഠിക്കാം, പഠിപ്പിക്കാം

ആഴ്ചയില്‍ 168 മണിക്കൂറുകളുള്ളതില്‍, ഒരു മണിക്കൂര്‍ ഫാമിലി കാറ്റിക്കിസത്തിനായി ഓരോ കുടുംബവും മാറ്റിവയ്ക്കുക എന്ന നിര്‍ദേശം ഇക്കൊല്ലം അവതരിപ്പിക്കാനുദ്ദേശിക്കുകയാണ് പറവൂര്‍ സെന്റ് ജെര്‍മെയിന്‍ പള്ളി വികാരി ഫാ. ജെറി ഞാളിയത്ത്.

ചെറുപ്പക്കാരായ മാതാപിതാക്കളെ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയായിരിക്കും ഫാമിലി കാറ്റിക്കിസമെന്ന് ഫാ. ഞാളിയത്ത് ചൂണ്ടിക്കാട്ടുന്നു. മക്കള്‍ക്കുവേണ്ടി മാതാപിതാക്കള്‍ മാറ്റിവയ്ക്കുന്ന ഒരു മണിക്കൂര്‍, അവര്‍ക്കുകൂടി ഉപയോഗപ്രദമാകുമ്പോള്‍, അതെത്ര സുന്ദരമാണ്!

നിര്‍ദേശങ്ങള്‍

  • കുട്ടി സ്വയംപ്രേരിത പ്രാര്‍ത്ഥനയോടെ തുടങ്ങുന്നു.

  • തുടര്‍ന്ന് തലേ ആഴ്ചയിലെ ക്ലാസ് നോട്ട് കുട്ടി വായിക്കുന്നു. അത് എഴുതേണ്ടത് എങ്ങനെയാണെന്ന് വിശ്വാസപരിശീലകര്‍ കുട്ടികളെ പഠിപ്പിക്കും.

ക്ലാസ് നോട്ടിനുശേഷം തൊട്ടുമുമ്പുള്ള സണ്‍ഡേ ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ടെക്സ്റ്റ് ബുക്കിലെ ഏതാണ്ട് മൂന്നോളം പേജുകള്‍ കുട്ടികളെ പഠിപ്പിക്കുകയും ആ ഭാഗവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍, അടയാളപ്പെടുത്തുകയും ചില ഹോം വര്‍ക്കുകള്‍ നല്‍കുകയുമാണ് സാധാരണ അധ്യാപകര്‍ ചെയ്തിട്ടുണ്ടാകുക.

സണ്‍ഡേ ക്ലാസില്‍ പഠിപ്പിച്ച ഭാഗം കുട്ടികള്‍ വായിക്കുന്നതും മാതാപിതാക്കള്‍ അതു കേട്ട് അവരുടെ കൂടെ അത് പഠിക്കാന്‍ ശ്രമിക്കുന്നതും കരണീയമാണ്. അടയാളപ്പെടുത്തി നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ മാതാപിതാക്കള്‍ സഹായിക്കുക, ഇത് വിശ്വാസകാര്യങ്ങളിലെ തങ്ങളുടെ അറിവ് അളക്കാനും ആഴത്തില്‍ പഠിക്കാനും മാതാപിതാക്കള്‍ക്കും അവസരം നല്‍കും.

തുടര്‍ന്നു വാര്‍ഷിക കലണ്ടര്‍ നോക്കുക. ഈ സെഷന്‍ നയിക്കേണ്ടത് മാതാപിതാക്കളാണ്. ആ ആഴ്ചയിലെ വിശുദ്ധരെപ്പറ്റി മാതാപിതാക്കള്‍ മക്കള്‍ക്ക് കഥാരൂപേണ പറഞ്ഞുകൊടുക്കണം. ഇന്റര്‍നെറ്റില്‍ ഒന്നടിച്ചുനോക്കിയാല്‍, വിശുദ്ധരെപ്പറ്റി രണ്ടു മിനിറ്റ് കുട്ടികളോട് സംസാരിക്കാനുള്ള വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് കിട്ടും. അതിനുശേഷം, കലണ്ടറില്‍ നിന്ന് ആ ആഴ്ചയിലെ പള്ളിയിലെ പരിപാടികള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കി അതില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാന്‍ പറ്റും എന്ന ഒരു പ്ലാനിംഗ് ഉണ്ടാക്കുക.

ഇടയ്ക്കു ഫാമിലി കാറ്റക്കിസത്തിനു കുട്ടികളുടെ ഗ്രാന്‍ഡ്‌പേരെന്റസിനെയും പങ്കെടുപ്പിക്കുക. വര്‍ഷത്തില്‍ ഒരിക്കല്‍ കുട്ടിയുടെ വിശ്വാസപരിശീലകനെയും ഇടവകയിലെ സിസ്റ്റര്‍മാരെയും വികാരിയച്ചനെയും വിളിക്കുന്നതും കുട്ടികള്‍ക്ക് നല്ല ഓര്‍മ്മകള്‍ നല്‍കും.

ഫാ. സാജോ പുതുശ്ശേരി

  • വചനബോര്‍ഡിന്റെ ഡിജിറ്റല്‍/സോഷ്യല്‍ മീഡിയ പതിപ്പ്

ഇപ്പോള്‍ എല്ലാ ഇടവകയിലും തന്നെ ഓരോ ക്ലാസിന്റെയും നേതൃത്വത്തില്‍ ചെയ്തു വരുന്ന 'ആര്‍ട് ബോര്‍ഡ്' എന്ന പ്രവര്‍ത്തനത്തെ ഡിജിറ്റിലൈസ് ചെയ്യുക. ഇടവകയുടെ സോഷ്യല്‍ മീഡിയ പേജില്‍ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ലരേ.) ഓരോ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികളും തങ്ങളുടെ കഥകളും കവിതകളും ചിത്രങ്ങളും അതുപോലെ ആ ആഴ്ചയില്‍ പത്രത്തില്‍ ഇടം പിടിച്ച നന്‍മയുടേതായ വാര്‍ത്തകളും പോസ്റ്റു ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളെ മൂല്യവത്തായ വഴിയിലൂടെ ഉപയോഗിക്കുന്നതിനു നല്‍കുന്ന പരിശീലനമായി മാറും. കുട്ടികളുടെ സൃഷ്ടികളെ നാട്ടിലും വിദേശത്തുമുള്ള വലിയൊരു സമൂഹത്തിലേക്ക് എത്തിക്കുന്നതിനും സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org