ഡോ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളി
കൊടുങ്ങല്ലൂരില്‍ റോസ് മെത്രാപ്പോലീത്ത താമസം തുടങ്ങിയെങ്കിലും കൊച്ചി മെത്രാനുമായുള്ള അസ്വസ്ഥതകള്‍ നിമിത്തവും മാര്‍ത്തോമ്മാ നസ്രാണികളുടെ ആഗ്രഹപ്രകാരവും അദ്ദേഹം പറവൂര്‍-കോട്ടക്കായല്‍ (പറവൂര്‍-കോട്ടക്കാവ്) പള്ളിയിലാണ് താമസിച്ചിരുന്നതെന്നും മരണശേഷം അദ്ദേഹത്തെ പറവൂര്‍-കോട്ടക്കായല്‍ പള്ളിയില്‍ കബറടക്കിയെന്നുമാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ചരിത്രത്തിലും പാരമ്പര്യത്തിലും പറയുന്നത്.
കൊടുങ്ങല്ലൂരില്‍ റോസ് മെത്രാപ്പോലീത്ത താമസം തുടങ്ങിയെങ്കിലും കൊച്ചി മെത്രാനുമായുള്ള അസ്വസ്ഥതകള്‍ നിമിത്തവും മാര്‍ത്തോമ്മാ നസ്രാണികളുടെ ആഗ്രഹപ്രകാരവും അദ്ദേഹം പറവൂര്‍- കോട്ടക്കായല്‍ (പറവൂര്‍- കോട്ടക്കാവ്) പള്ളിയിലാണ് താമസിച്ചിരുന്നതെന്നും മരണശേഷം അദ്ദേഹത്തെ പറവൂര്‍-കോട്ടക്കായല്‍ പള്ളിയില്‍ കബറടക്കിയെന്നുമാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ചരിത്രത്തിലും പാരമ്പര്യത്തിലും പറയുന്നത്.
അതിനുള്ള തെളിവായി തമിഴ് വട്ടെഴുത്തിലുള്ള ശിലാലിഖിതവും പള്ളിയില്‍ സൂക്ഷിച്ചുവരുന്നുണ്ട്. പൗളീനോസ് പാതിരി ഉള്‍പ്പെടെയുള്ള പലരുടെയും സാക്ഷ്യങ്ങളും അതിനെ സ്ഥിരീകരിക്കുന്നു.
എന്നാല്‍ ഫാ. ആന്റണി മേച്ചേരിയുടെ Testing Ground for Jesuit Accommodation in Early Modern India: Francisco Ros S J in Malabar എന്ന ഗ്രന്ഥത്തില്‍ 1626-ലെ Jesuit Annual letter അടിസ്ഥാനപ്പെടുത്തി റോസിന്റെ മരണവും സംസ്‌കാരവും കൊടുങ്ങല്ലൂരായിരുന്നുവെന്നു പറയുന്നു. പറവൂര്‍ പള്ളിയില്‍ സംസ്‌ക്കരിക്കപ്പെടാത്ത ഒരു വ്യക്തിയുടെ കല്ലറ ലിഖിതം പള്ളിയകത്ത് സ്ഥാപിക്കപ്പെട്ടു എന്നു വിശ്വസിക്കുക പ്രയാസമാണ്.
ഒരുപക്ഷേ, പറവൂരില്‍ സംസ്‌ക്കരിക്കപ്പെട്ടതിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൗതികാവശിഷ്ടം കൊടുങ്ങല്ലൂരിലേക്കു മാറ്റിയിട്ടുണ്ടാകാം എന്നു അനുമാനിക്കാവുന്നതാണ്.