യേശു സൗഖ്യദായകന്‍: സൗഖ്യത്തിന്റെ പ്രത്യയശാസ്ത്രം

ഫ്രാന്‍സി ജൊ പാലത്തിങ്കല്‍
യേശു സൗഖ്യദായകന്‍: സൗഖ്യത്തിന്റെ പ്രത്യയശാസ്ത്രം
സുഖം, സൗഖ്യം കേള്‍ക്കുവാന്‍ ഇമ്പം നല്കുന്ന വാക്കുകള്‍. അപ്പോള്‍ ഈ സുഖവും, സൗഖ്യവും നല്കുന്ന സൗഖ്യദായകനായ യേശു എത്ര ഇമ്പമുള്ളവനും, ഉന്നതനും, മഹത്വമുള്ളവനുമാണ്. പിതാവായ ദൈവത്തില്‍ നിന്നുള്ളവനാകയാല്‍ പിതാവിന് സൃഷ്ടിയില്‍ എന്തൊക്കെ ചെയ്യാനാവുമോ, അതെല്ലാംതന്നെ പുത്രനിലൂ ടെ സംജാതമാകുന്നു. ജീവന്റെ കോശങ്ങളെല്ലാം തന്നെ സൃഷ്ടി, സ്ഥിതി, സംഹാര നിയമങ്ങള്‍ക്ക് അധീനമാണ് എന്നറിയുക. അപ്പോള്‍ ഈ സ്ഥിതിയെ അതിന്റെ പൂര്‍ണ്ണാവസ്ഥയില്‍ നിലനിര്‍ത്താനുള്ള കഴിവ് യേശു എന്ന ക്രിസ്തുവിനുണ്ട്. സുവിശേഷകരെല്ലാവരും തന്നെ ഈ കഴിവിനെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനുള്ള ചരിത്രസത്യം തന്നെയാണത്. ഏശയ്യാ പ്രവാചകന്‍ ഇപ്രകാരം പറയുന്നു. 'അവന്‍ നമ്മുടെ ബലഹീനതകളെ ഏറ്റെടുക്കുകയും രോഗങ്ങളെ അവനിലേക്ക് ആവാഹിക്കുകയും ചെയ്തിരിക്കുന്നു.' ഒരു സാധാരണ വ്യക്തിത്വത്തിന് സാധ്യമാകാത്ത കാര്യമാണിത്.

പ്രാര്‍ത്ഥന, ധ്യാനം, പൂര്‍ണ്ണ വിധേയത്വം, സമര്‍പ്പണം, സ്‌നേഹം, വിശ്വാസം, ആത്മവിശ്വാസം എന്നിവയെല്ലാം നമുക്കു മേല്‍ വരുന്ന ആഘാതങ്ങളെ, കുറവുകളെ നിറവുകളായി സ്വീകരിക്കാന്‍ സാധ്യമാക്കുന്നു. ക്രിസ്തു എന്ന മഹാഗുരു, ലോകത്തിന്റെ പാപങ്ങള്‍, കുറവുകള്‍ സ്വയം തന്റെ ശരീരത്തില്‍ ഏറ്റെടുത്ത് മറ്റുള്ളവര്‍ക്ക് വിടുതല്‍ നല്കി.

പിതാവായ ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹം ദൈവവചനമാകുന്ന യേശുവിലൂടെ ഈ ബ്രഹ്മാണ്ഡത്തിലേക്കൊഴുകി. സൃഷ്ടികളോടുള്ള ക്രിസ്തുവിന്റെ സ്‌നേഹത്തിന് പിതാവിനെപ്പോലെ തന്നെ സീമകളില്ലായിരുന്നു. പ്രപഞ്ചശക്തിയുടെ ശാ സ്ത്രീയത മനസ്സിലാക്കുന്നതും ദൈവികമായ കഴിവ് യേശു എ ങ്ങനെ പ്രായോഗികമാക്കി എന്നറിയുന്നതും നമുക്ക് ദൈവികതയിലേക്ക് ഉയരുന്നതിന് സഹായകരമായിരിക്കും. രോഗം നമ്മുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ ന ഷ്ടപ്പെടുത്തുകയും വേദനയും, ദുഃഖവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. മനുഷ്യന്‍ മൂന്നുതരം രോഗങ്ങള്‍ക്ക് അടിമപ്പെടുന്നതാ യി കാണുന്നു.

1) ശരീരത്തെ ബാധിക്കുന്നത്: ഉദാഹരണത്തിന് - ബാക്ടീരിയ, വൈറസ് ബാധ, വിഷാംശങ്ങള്‍, മുറിവുകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, കാന്‍സര്‍.

2) മനസ്സിനെ ബാധിക്കുന്നത്: ഭയം ഉത്ക്കണ്ഠ, സംശയം, അമി ത വൈകാരികത ദേഷ്യം, വെറുപ്പ്, ക്രൂരത, ആസക്തി, സ്വാര്‍ത്ഥത, അസൂയ, കാമം.

3) ആത്മാവിനെ ബാധിക്കുന്നത്: അജ്ഞത, നശ്വരതയിലുള്ള അഭിനിവേശം, നാം നമ്മെതന്നെ മനസ്സിലാക്കാത്ത അവസ്ഥ, ദൈ വികതയെക്കുറിച്ചുള്ള അജ്ഞത. ഈ യഥാര്‍ത്ഥ അജ്ഞത നമ്മുടെ ശരീരവും, മനസ്സും, ആത്മാവും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. ഇത് നമ്മുടെ ജീവതാളം തെറ്റിക്കുന്നു.

ശരീരത്തിന്റെ രോഗാവസ്ഥ, വേദനകള്‍, മനസ്സിനെ അനിയന്ത്രിതമായി അലട്ടാതിരിക്കണമെങ്കില്‍ മനസ്സ് അതിന്റെ സന്തുലിതാവസ്ഥ കൈവരിക്കേണ്ടിയിരിക്കുന്നു. ഇനി ആത്മീയമായി ഒരാള്‍ ശക്തിയാര്‍ജിച്ചാല്‍ ശരീരത്തിന്റെയും, മനസ്സിന്റെയും വേദനകളും, പരിവേദനങ്ങളും ഒരുവനെ അലട്ടുന്നതേയില്ല എ ന്നു നമുക്കു കാണാം. സത്യം മനസ്സിലാക്കിയ ഒരാള്‍ക്ക് ഏതു പ്രതിസന്ധികളേയും എങ്ങനെ അംഗീകരിക്കണം, പരിഹരിക്കണം എ ന്നുള്ള വ്യക്തമായ ധാരണ ഉടലെടുക്കുന്നു. സത്യം മനസ്സിലാക്കിയ ആത്മാവിന് എന്തിനേയും നേരി ടാനുള്ള പ്രതികരണശേഷി ഉടലെടുക്കുന്നതായി കാണാം. ഏകാന്തമായ ധ്യാനത്തിലൂടെ നമ്മുടെ വിവേകം, ദൈവികജ്ഞാനം കരഗതമാകുന്നു. അപ്പോള്‍ ഭൗതികവും, മാനസികവുമായ വിഷമങ്ങള്‍ ആത്മാവിന്റെ നിറവിനാല്‍ ലഘൂകരിച്ചതായി അനുഭവപ്പെടുന്നു. യേശു തന്റെ ജ്ഞാനത്താല്‍ ശരീരവും, മനസ്സും തമ്മിലുള്ള ബന്ധവും, ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധവും മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അവിടുത്തേക്ക് ശരീരത്തിന്റെ ഓരോ കോശങ്ങളേയും നിയന്ത്രിക്കാനുള്ള ശക്തിയും, എല്ലാ മാനസിക സമ്മര്‍ദങ്ങളെ യും കൈകാര്യം ചെയ്യാനുള്ള കഴിവും ലഭിച്ചത്. അങ്ങനെ ശരീരത്തിന്റെയും മനസ്സിന്റെയും രോ ഗാവസ്ഥകളെ തന്റെ നിയന്ത്രണത്തിലാക്കി അവയ്ക്ക് സൗഖ്യം നല്കാനുള്ള കഴിവ് അവിടുന്ന് നേടിയെടുത്തു.

അടിസ്ഥാനപരമായി മനസ്സിന്റെ ക്രമക്കേടുകളാണ് രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നത്. അ തിനാല്‍ ചിന്തകളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് മനസ്സിനെ ക്രമപ്പെടുത്താന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍ എന്നും അവന്റെ സാഹചര്യങ്ങ ളുടേയും പരിമിതികളുടേയും സ മ്മര്‍ദത്തിലാണ്. നമ്മുടെ ബുദ്ധിക്കും കഴിവിനും അറിവിനും അതീതമായി ഉള്ള ആ ശക്തിയാണ് നാം പ്രപഞ്ചദിവ്യശക്തിയായി ആ രാധിക്കുന്നത്. അതാണ് യേശു എപ്പോഴും തന്റെ പിതാവ് എന്ന് സംബോധന ചെയ്തിരുന്നത്. ഊര്‍ജരൂപങ്ങളായ സൃഷ്ടവസ്തുക്കളില്‍, ചലിക്കുന്നതും, ചലിക്കാ ത്തതുമായ ഊര്‍ജം, ശക്തി നില കൊള്ളുന്നു എന്നറിയുക. ശരീര വും മനസ്സും പരമാത്മാവിന്റെ അം ശമായ ജീവാത്മാവിന്റെ ഉറവിടമാണ്. ആ ആത്മാവ് സൗന്ദര്യമുള്ളതും, യൗവനയുക്തവും, അനശ്വരവുമാണ്. ഈ സത്യം മനസ്സിലാക്കിയ മഹത്തുക്കള്‍ തങ്ങളുടെ ശരീരം ദൈവത്തിന്റെ സ്വപ്‌നഗൃഹമാണ് എന്ന് തിരിച്ചറിയുകയും അതില്‍ കുടികൊള്ളുന്ന ആത്മാവ് ഈശ്വരാംശമാണ് എന്ന് അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

യേശു ലോകരക്ഷകനാണ്. ലോകജനതയ്ക്ക് മുഴുവനായി സൗഖ്യം നല്കാന്‍ ആഗ്രഹിക്കുന്നവനാണ്. അവനില്‍ വിശ്വാസമുറപ്പിച്ച് നാം സൗഖ്യം പ്രാപിക്കണമെന്ന് തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ തന്നിലെ ദൈവികമായ ഊര്‍ജത്തെ അവിടുന്ന് ആ വ്യക്തിയിലേക്ക് വ്യാപരിപ്പിക്കുന്നു. സൗഖ്യം ലഭിക്കേണ്ട വ്യക്തിയുടെ തലച്ചോറിലുള്ള രോഗാവസ്ഥ യ്ക്ക് കാരണമായേക്കുന്ന കോശങ്ങളെ നിയന്ത്രിക്കുവാനും, ചിട്ട പ്പെടുത്തുവാനും സാധിക്കുക വഴി രോഗി സുഖാവസ്ഥയിലേക്ക് എ ത്തപ്പെടുന്നു. അതോടൊപ്പം മുന്‍ കാലങ്ങളിലെന്നതുപോലെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ, അതില്‍ നിന്നും മാറി നില്ക്കണമെന്ന് അവിടുന്ന് താക്കീത് ചെയ്യുന്നു. 80% രോഗങ്ങളുടെയും അടിത്തറ മനസ്സിലാണ്. കാരണം ചിന്തകള്‍ ഉടലെടുക്കുന്നതും നിലനില്‍ക്കുന്നതും മനസ്സിലാണ്. ആ ചിന്തകള്‍ക്കനുസൃതമായി ശരീരം പ്രതികരിക്കുന്നു. അനാവശ്യവുമായ ചിന്തകളുടെ പ്രവാഹത്തെ ജീവനോര്‍ജത്തെ ശരീരത്തില്‍ ശരിയായ വിധത്തില്‍ പ്രവഹിപ്പിക്കുമ്പോള്‍ സൗഖ്യം സാധ്യമാകുന്നു. അത് ചിലപ്പോള്‍ മരുന്നുകൊണ്ടും മനസ്സിനും ആത്മാവിനുമുള്ള ചികിത്സകൊണ്ടും ആകാം. മനസ്സില്‍ സംശയം, വിഷാദം, ശുഭാപ്തി വിശ്വാസക്കുറവ്, മനഃശക്തിക്കുറവ് എന്നീ കാര്യങ്ങള്‍ നമ്മുടെ പ്രാണശക്തിയെ കുറയ്ക്കുന്നു. അതിനാല്‍ പോസിറ്റീവ് ചിന്തകള്‍, പ്രാര്‍ത്ഥന, ധ്യാനം, പ്രതീക്ഷ, ആത്മവിശ്വാസം, മനഃശക്തി വര്‍ദ്ധിപ്പിക്കല്‍, എപ്പോഴും സന്തോഷമുള്ളവരായിരിക്കുക എന്നിവയെല്ലാം തന്നെ നമ്മെ രോഗാവസ്ഥയില്‍നിന്ന് സൗഖ്യം പ്രാപിക്കാന്‍ സഹായിക്കും. ഈ ജ്ഞാനം യേശുവിന് ഉണ്ടായിരുന്നതിനാല്‍ അവിടുന്ന് ദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് തന്റെ സുവിശേഷം അജ്ഞരായിരുന്ന ജനങ്ങളിലേക്കെത്തിച്ചു. എല്ലാവരേയും മാനസികമായും ആത്മീയമായും ഉയര്‍ത്താനാണ് അവിടുന്ന് ശ്രമിച്ചത്.

ക്രിസ്തുവിന്റെ ആത്മാവില്‍ പ്രപഞ്ചത്തിലെ സൗഖ്യദായകശക്തിയെ മുഴവനായും ആവാഹിച്ചിരുന്നു. അതിനാലാണ് രോഗാവസ്ഥയിലുള്ളവര്‍ അവനില്‍ വിശ്വസിച്ച് അടുത്തെത്തിയപ്പോള്‍ തന്റെ സ്പര്‍ശം മൂലം തന്നിലുള്ള സൗഖ്യദായക ഊര്‍ജത്തെ അവരിലേക്ക് പകര്‍ന്നു നല്കാന്‍ സാ ധിച്ചത്. അവരുടെ ഉറച്ച വിശ്വാസവം, തീക്ഷ്ണമായ ആഗ്രഹവും സൗഖ്യം ഉറപ്പാക്കി. യേശുവിലു ള്ള ജീവശക്തി, രോഗികളിലെ പ്രാണശക്തിയെ, ഉത്തേജിപ്പിച്ച് അവരിലെ രോഗാവസ്ഥാകോശങ്ങളെ ചിട്ടപ്പെടുത്തി സ്വാസ്ഥ്യമേഖലയിലേക്ക് കൊണ്ടുവരുന്നു.

അജ്ഞതയും, അഹങ്കാരവും, സ്വാര്‍ത്ഥതയും, തന്‍ പോരിമയും ഒരാളെ ദുഃഖത്തിലേക്ക് നയിക്കുന്നു. ആ ദുഃഖങ്ങളും, രോഗങ്ങളും അവിടുന്ന് സ്വയം ഏറ്റെടുക്കുകയും, തന്നെ ശൂന്യനാക്കി, മോചനദ്രവ്യമായി നല്കി ഏവര്‍ക്കും രക്ഷയുടെ പാത തുറന്നു നല്കുകയും ചെയ്തു. ദൈവപുത്രനായ ക്രിസ്തുവിനു മാത്രം സാധ്യമായത്.

വിശുദ്ധ ഗ്രന്ഥത്തില്‍ യേശുവിന്റെ വ്യത്യസ്തങ്ങളായ രീതികളില്‍ സൗഖ്യം നല്കിയതായി കാണുന്നു. സ്പര്‍ശനത്താല്‍, ആ ജ്ഞയാല്‍, ശാന്തമായ വചനത്താല്‍, തന്റെ ശരീരത്തെ കടലിനു മീതെ നടത്തിയത്, വെള്ളം വീഞ്ഞാക്കിയത്, മരണത്തില്‍നിന് ജീവന്‍ നല്കിയത് എല്ലാം തന്നെ യേശു എന്ന ക്രിസ്തു ദൈവാത്മാവുമായുള്ള അകൈതവമായ ബന്ധത്തില്‍നിന്ന് ആര്‍ജ്ജിച്ചെടുത്തതാണ്. അതിനായി ക്രിസ്തു ശക്തമായ പരീക്ഷണങ്ങള്‍ നേരിടേണ്ടിതായി വന്നു. ലോകസുഖങ്ങളെ, ശരീരസുഖങ്ങളെ ത്യജിച്ചു. ഇന്ദ്രിയങ്ങളെയും, മനസ്സിനെയും വരുതിയിലാക്കി. പ്രപഞ്ചത്തില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ആ ദൈവികശക്തിയെ തന്നിലേക്ക് ആവഹിച്ചു. ക്രിസ്തുവില്‍ നിറഞ്ഞിരുന്ന ശക്തി ദൈവിക ശക്തിയുടെ പൂര്‍ണ്ണതയായിരുന്നു. അത് പരിധികള്‍ക്കതീതമാണ്, സത്യമാണ്.

മാനവരുടെ കര്‍മ്മം, തെറ്റായധാരണകള്‍, പ്രവണതകള്‍, തഴക്കദോഷങ്ങള്‍, വൈകല്യങ്ങള്‍, അ ജ്ഞത ഇതൊന്നും കണക്കിലെടുക്കാതെ പൂര്‍ണ്ണസ്‌നേഹമായ ക്രിസ്തു തന്നില്‍നിന്ന് ദൈവിക ഊര്‍ജ്ജം രോഗികളിലേക്കും, അവശരിലേക്കും, പാപികളിലേ ക്കും നല്കി. അവര്‍ക്ക് ജീവിതത്തിന്റെ ഒരു പുതിയ പാത വെട്ടിയൊരുക്കി നല്കി. അവന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പ്രകടമാകയിരുന്നു അത്.

യേശുവില്‍ സ്വാംശീകരിച്ചിരിക്കുന്ന ദൈവിക ഊര്‍ജം, മാനസികാരോഗ്യമില്ലാത്ത വ്യക്തിയുടെ, ശാരീരിക-മാനസിക തലങ്ങളില്‍ പ്രവേശിച്ച് അയാളുടെ തെറ്റായ കര്‍മ്മങ്ങളുടെ ഫലത്തെ ഇല്ലാതാക്കുന്നു.

അശുദ്ധാത്മാക്കള്‍ ക്രിസ്തുവിനെ അറിയുന്നു. തന്നെ വെളിപ്പെടുത്തരുതെന്ന് അവിടുന്ന് കല്പിക്കുന്നു. ഇത് സൂക്ഷ്മശരീരത്തിന്റെ അഗാധതലങ്ങളെ തൊട്ടറിയുന്ന ദൈവത്തിന്റെ പുത്രനായതിനാലാണ്. സൂക്ഷ്മലോകരഹസ്യങ്ങള്‍ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചാണ് ചലിക്കേണ്ടത്.

പരിധികളില്ലാതെ പൂര്‍ണ്ണതയില്‍ എന്തും സാധിച്ചു തരാന്‍ ദൈവത്തിനു മാത്രമെ സാധിക്കുകയുള്ളൂ. പിതാവും പുത്രനും ഒന്നായിരിക്കുന്നതിനാല്‍ പിതാവിന്റെ എല്ലാ സൗഖ്യദായക കഴി വും പുത്രനില്‍ നിലനില്‍ക്കുന്നു. അതിനാല്‍ ദൈവപുത്രനായ യേശുവിന് എല്ലാം സാധ്യമാകുന്നു. പ്രപഞ്ചത്തില്‍ ഭൗതിക നിയമങ്ങളും ദൈവിക നിയമങ്ങളും നിലനില്ക്കുന്നു. ഒരു നിയമം മറ്റൊന്നിനെ അംഗീകരിക്കാതിരിക്കുന്നില്ല. എല്ലാത്തിലുമുപരി സൃഷ്ടിക്ക് തന്റെ സൃഷ്ടാവിനോടുള്ള വിശ്വാസം തന്നെയാണ് അടിസ്ഥാനം. ദൈവത്തില്‍നിന്നു മാത്രമെ പരിധികളില്ലാത്ത, അതിരുകളില്ലാതെ ഒഴുകുന്ന സൗഖ്യദായകശക്തിയുള്ളൂ. മനുഷ്യന്റെ കഴിവുകള്‍ക്ക് പരിമിതിയുണ്ട്. ദൈവം നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ചലിക്കുന്നവനല്ല. ദുഃഖത്തില്‍ അന്വേഷിക്കുകയും, നമുക്ക് പ്രീതികരമായ സമയങ്ങളില്‍ ദൈവത്തെ അകറ്റി നിറുത്തുകയും ചെയ്യുന്ന പ്രവണത വേദനാജനകമാണ്. ദുഃഖങ്ങളും, സുഖങ്ങളും, പ്രതിസന്ധികളും, സന്തോ ഷങ്ങളും എല്ലാം തന്നെ സമചിത്തതയോടെ ഏറ്റെടുക്കുവാന്‍ നാം തയ്യാറാകണം. നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ശരിയാ യി ഉപയോഗിക്കാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ തീര്‍ച്ചയായും അ ജ്ഞതയും വിവേകമില്ലായ്മയുമാണ്. പരമാത്മാവിലുള്ള തന്റെ പൂര്‍ണ്ണ സമര്‍പ്പണം വഴി തന്നിലു ള്ള സൗഖ്യദായക കഴിവുകളും, അത്ഭുതപ്രവര്‍ത്തനശേഷിയും സാധ്യമാകുന്നു.

ക്രിസ്തു, തന്റെ പിതാവില്‍നി ന്ന് വന്ന കഴിവുപയോഗിച്ച് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും, അ തിന്റെയെല്ലാം മഹത്വം തനിക്കല്ല, തന്റെ പിതാവിനാണ് നല്‌കേണ്ടത് എന്ന് വിനയാന്വിതനാകുകയും ചെയ്തു. ഞാനെന്ന ഭാവമില്ലാതെ, ഏറ്റവും എളിമയുള്ളവനായി ക്രി സ്തു ദൈവത്തില്‍നിന്ന് പരിധികളില്ലാതെ ദൈവികശക്തി സംഭരിച്ചിരുന്നു. അതിനാലാണ് ദൈവത്തിന് എന്തൊക്കെ ചെയ്യാന്‍ സാ ധ്യമാണോ അതെല്ലാം തന്നെ പി താവിന്റെ മകനായ ക്രിസ്തുവിന് സാധ്യമായത്. 'ഞാനല്ല, എന്റെ പി താവാണ് എന്നില്‍ കൂടെ പ്രവര്‍ത്തിക്കുന്നത്.' പ്രപഞ്ചത്തിന്റെ കാര്യ-കാരണ (cause and effect) നിയമമനുസരിച്ച് ക്രിസ്തു, മാനവകുലത്തിന്റെ തെറ്റായ കര്‍മ്മങ്ങളുടെ പ്രതിഫലനങ്ങള്‍ മാറ്റുന്നു. ശക്തമായ, തീക്ഷ്ണതയുള്ള സൗഖ്യദായക വ്യക്തിയായ യേശുവിന് മാത്രമെ പ്രപഞ്ചനിയമമായ കാര്യ-കാരണ നിയമത്തിനധീനരായ മനുഷ്യന്റെ കര്‍മ്മഫലങ്ങളെ നീക്കുവാനും സൗഖ്യം നല്കുവാനുമുള്ള കഴിവ് ഉള്ളൂ. പിതാവായ ദൈവത്തിനു മാത്രമെ താന്‍ രചിച്ച ഈ നിയമത്തെ മറികടക്കാനാവുകയുള്ളൂ. എല്ലാ സൃ ഷ്ടികളും ഈ നിമങ്ങള്‍ക്ക് അധീനരാണ്. പ്രപഞ്ച-കര്‍മ്മ നിയമങ്ങള്‍ ചില ആത്മീയ-സാങ്കേതിക പ്രവര്‍ത്തനങ്ങളാല്‍ ലഘൂകരിക്കാനും, മറികടക്കാനും സാധ്യമാകുന്നു.

പ്രാര്‍ത്ഥന, ധ്യാനം, പൂര്‍ണ്ണ വിധേയത്വം, സമര്‍പ്പണം, സ്‌നേ ഹം, വിശ്വാസം, ആത്മവിശ്വാസം എന്നിവയെല്ലാം നമുക്കു മേല്‍ വരുന്ന ആഘാതങ്ങളെ, കുറവുകളെ നിറവുകളായി സ്വീകരിക്കാന്‍ സാധ്യമാക്കുന്നു. ക്രിസ്തു എന്ന മഹാഗുരു, ലോകത്തിന്റെ പാപങ്ങള്‍, കുറവുകള്‍ സ്വയം തന്റെ ശരീരത്തില്‍ ഏറ്റെടുത്ത് മറ്റുള്ളവര്‍ക്ക് വിടുതല്‍ നല്കി. നമ്മുടെ ബലഹീനതകളും, പാപങ്ങളും, കര്‍മ്മഫലങ്ങളും സ്വയം വഹിച്ച്, പീഡകള്‍ സഹിച്ച് തന്നെത്തന്നെ ബലിയായി പിതാവിന് സ മര്‍പ്പിച്ചു. ദൈവഹിതം നിറവേറ്റി, നമുക്ക് രക്ഷയും, നിത്യജീവനും പ്രധാനം ചെയ്തു. സ്‌നേഹത്തി ന്റെ ഉദാത്തമായ മാതൃക. നമ്മുടെ തെറ്റായ പ്രവര്‍ത്തനഫലം സൂക്ഷ് മമായി ഏറ്റെടുത്ത് നമുക്ക് സ്വയം മാറുവാനുള്ള സാഹചര്യം ഒരുക്കി ക്രിസ്തുവിനെപ്പോലെ ചില വിശുധരും ഇപ്രകാരം സൗഖ്യം നല്കിയതായി കാണുന്നു. എന്നാല്‍ ക്രി സ്തുവല്ലാതെ ആരും തന്നെ മരണത്തിനുമേല്‍ വിജയം വരിച്ചിട്ടില്ല. പുനരുത്ഥാനം ക്രിസ്തുവിനു മാത്രം അവകാശപ്പെട്ടതാണ്. കാ ര്യകാരണ നിയമങ്ങള്‍ സത്യമാണ്. ശക്തമായ ദൈവാത്മാവ് കുടികൊള്ളുന്ന ക്രിസ്തു തന്റെ ശരീരത്തിലെ ദൈവികശക്തിയെ മറ്റൊരു വ്യക്തിയുടെ ശരീരത്തിലേക്ക് കടത്തി അവര്‍ക്ക് എല്ലാ തലങ്ങളിലും സൗഖ്യം നല്കി. തന്റെ ജീവിതലക്ഷ്യം പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലാണ്. തനിക്കു വേണ്ടിയല്ല, ലോകത്തിനു മുഴുവന്‍ വേണ്ടിയാണ്, നി സ്വാര്‍ത്ഥമായ, പകരം വെയ്ക്കാനില്ലാത്ത ജീവിതം.

അജ്ഞതയും, അഹങ്കാരവും, സ്വാര്‍ത്ഥതയും, തന്‍ പോരിമയും ഒരാളെ ദുഃഖത്തിലേക്ക് നയിക്കുന്നു. ആ ദുഃഖങ്ങളും, രോഗങ്ങളും അവിടുന്ന് സ്വയം ഏറ്റെടുക്കുകയും, തന്നെ ശൂന്യനാക്കി, മോചനദ്രവ്യമായി നല്കി ഏവര്‍ക്കും രക്ഷയുടെ പാത തുറന്നു നല്കു കയും ചെയ്തു. ദൈവപുത്രനായ ക്രിസ്തുവിനു മാത്രം സാധ്യമായത്.

ഒരാള്‍ തന്റെ യഥാര്‍ത്ഥ അറിവിലേക്ക് കടക്കുമ്പോള്‍, തന്റെ ശാരീരികവും, മാനസികവും, ആ ത്മീയവുമായ ഉത്തരവാദിത്വങ്ങള്‍, ജീവിതലക്ഷ്യം മനസ്സിലാക്കുകയും, അത് പ്രാവര്‍ത്തികമാക്കുവാന്‍ ക്രിസ്തുവിനെ പോലെ പരിശ്രമിക്കുകയും അതിലൂടെ യഥാര്‍ത്ഥവും അനശ്വരവുമായ ആനന്ദത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എല്ലാ ശക്തിയുടെയും സൗഖ്യത്തിന്റെയും പൂര്‍ണ്ണതയുടെയും സത്യത്തിന്റെയും അടിസ്ഥാനശില പിതാവായ ദൈവവും, അവിടുന്ന് ഭൂമിയിലേക്ക് അയച്ച തന്റെ നിഴലായ പ്രിയപുത്രന്‍ യേശു എന്ന ക്രിസ്തുവുമാണ് എന്നറിയുന്നതും വിശ്വസിക്കുന്നതും പിന്‍ചെല്ലുന്നതുമാണ് യഥാര്‍ത്ഥ സൗഖ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org