

വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം എന്നിവയെക്കുറി ച്ചുള്ള കാഴ്ചപ്പാടില്‍ സഭ, കാലാനുസൃതമായ മാറ്റങ്ങള്‍ കൈ കൊണ്ടിട്ടുണ്ട്. ദമ്പതികൾക്കിടയിലെ വിശ്വസ്തത നിറഞ്ഞ ആഴമേറിയ സ്നേഹവും അതിന്റെ ഫലമായ സന്താനോല്പാദനവും നന്മയാണ്. ഒപ്പം വിവാഹമെന്നത് ഒരു പവിത്ര മായ കൂദാശയുമാണ്. വിശുദ്ധ അഗസ്റ്റിന്റെ ഈ വീക്ഷണങ്ങളാണ് എക്കാലത്തും സഭയുടെ അടിസ്ഥാന ചിന്താഗതിയായി നിലകൊള്ളുന്നത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും വിവാഹമെന്ന സ്നേഹക്കൂട്ടായ്മക്കും, പുതു തല മുറയ്ക്ക് ജന്മം നല്‍കാനുള്ള ഉത്തരവാദിത്വത്തിനും അല്പംകൂടി ആക്കം നല്‍കിയിട്ടുണ്ട്.
അൽമായ ദൈവശാസ്ത്രജ്ഞന്‍ റിച്ചാർഡ് ഗില്ലാർഡെറ്റ്സിന്റെ (Richard Gaillardetz) പുസ്തകമായ എ ഡെയറിങ്ങ്, പ്രോമിസ് : എ സ്പിരിച്ച്വാലിറ്റി ഓഫ് മാരേജ് (A daring, Promise: A spirituality of marriage) എന്ന പുസ്തകത്തില്‍ ആത്മീയതലത്തില്‍ നിന്നു വിവാഹത്തെ നിര്‍വചിക്കുന്നുണ്ട്. ‘വിവാഹം ജീവിതപങ്കാളിയോടും മക്കളോടുമൊത്ത് അനുദിനജീവിത വെല്ലുവിളികളെ ഒരുമിച്ചു നിന്നു തരണം ചെയ്തു നടത്തുന്ന പരിത്യാഗജീവിത ദൈവവിളിയാണ്’ (Ascetical Vocation) എന്നാണ് ആ നിർവചനം.
വിവാഹജീവിതം വലിയ ത്യാഗങ്ങളും നിരന്തരമായ ആത്മസമർപ്പണവും ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, വിവാഹത്തെ യേശുവിന്റെ യഥാർത്ഥ ശിഷ്യത്വ ത്തിലേക്കുള്ള ഒരു ഉത്തമ മാർഗമായി കാണാൻ കഴിയും. വിവാഹജീവിതത്തിന് ശക്തമായ ഒരു സാമൂഹിക വശമുണ്ടെന്ന് ദൈവശാസ്ത്രജ്ഞനായ ഡേവിഡ് മാറ്റ്‌സ്കോ മക്കാർത്തി (David Matzko McCarthy) അഭിപ്രായപ്പെടുന്നു.
അതോടൊപ്പം അതിന് ആത്മീയ മായ മറ്റൊരു വശം കൂടിയുണ്ട്. പരസ്പരമുള്ള സ്നേഹം, കരുതൽ, സ്വാർത്ഥതയില്ലാത്ത ജീവിതം, പങ്കാളിക്കുവേണ്ടി ജീവിക്കാനുള്ള മനസ്സ് എന്നിവയാണ് ഈ ആത്മീയതയുടെ അടിസ്ഥാനം. വിവാഹജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ലൈംഗികതയും ഇത്തരത്തില്‍ സഭാപഠനങ്ങളുടെ വെളിച്ചത്തിൽ പുനര്‍നിർണ്ണയിക്ക പ്പെടേണ്ടതാണ്.
വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സഭ ഏതു രീതിയില്‍ സമീപിക്കണമെന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. വിവാഹവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ സഭ നിർദേശിക്കുന്നതാണോ, ഉത്തമം അതോ വൈവാഹിക ജീവിതത്തിന്റെയും, കുടുംബജീവിതത്തിന്റെയും, ആത്മീയവും, ദൈവശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചു പഠിപ്പിക്കുന്നതാണോ എന്ന് കത്തോലിക്കാസഭ നേരിടുന്ന അടിസ്ഥാനപരമായ ഒരു ആശയപ്രതിസന്ധിയാണ്.
സ്വാര്‍ത്ഥപരമായ ആനന്ദോ പാധി മാത്രമായി ലൈംഗികത ചുരുങ്ങുമ്പോള്‍ നമുക്കിന്ന് നഷ്ടപ്പെടുന്നത് അതിന്റെ രഹസ്യാത്മകതയും, പരസ്നേഹത്തിന്റെ പ്രതീകാത്മകതയും, കൗദാശികതയും, സുരക്ഷിത ഭാവിക്കാ യുള്ള പരസ്പര ഉടമ്പടിയുടെ ആഴമായ വശങ്ങളുമാണ് എന്ന് ജെയിംസ്, എവ്‌ലിൻ വൈറ്റ് ഹെഡ് (James and Evelyn whitehead) എന്നിവരുടെ എ സെൻസ് ഓഫ് സെക്ഷ്വാലിറ്റി, ക്രിസ്ത്യൻ ലവ് ആന്റ് ഇന്റിമസി (A sense of sexuality, Christian love and intimacy) എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന് ഏറ്റവും വലിയൊരു ഉദാഹരണമാണ് ഇന്നു സമൂഹത്തിൽ കാണപ്പെടുന്ന അശ്ലീലചിത്ര ങ്ങളുടെ (Pornography) അമിതമായ ഉപയോഗം. ഇത് ഭാര്യഭർത്തൃബന്ധത്തിന്റെ ആഴം കുറയ്ക്കുകയും പരസ്പരമുള്ള പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും ഇത് തടസ്സമാകുകയും ചെയ്യുന്നു. കൂടാതെ, ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹി ക്കുന്നതിനെ ഇത് ബാധിക്കുന്നുണ്ട്.
സന്താനോത്പാദനം വിവാഹജീവിത ത്തിന്റെ അവിഭാജ്യഘടകമല്ല എന്ന് ചിലർ കരുതുന്നു. ഈ കാഴ്ചപ്പാട് സഭാപഠന ങ്ങളിൽ നിന്നുള്ള വ്യതിചലനമാണ്. ഇത് അടിസ്ഥാനപരമായ ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്തതുമാണ്.
ക്രിസ്തീയ വിവാഹം എന്നത് കൗദാശികവും ആത്മത്യാഗപരവുമായ ഒന്നാണ്. അത് നിരുപാധികമായ ക്ഷമയ്ക്ക് ഊന്നൽ നൽകുന്നു. ഒപ്പം ദമ്പതികൾ ഒരുമിച്ചുള്ള നല്ലൊരു സഹജീവനത്തിനും വഴികാട്ടുന്നു.
പുരുഷാധിപത്യ പ്രവണതയുള്ള കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്നുവരുന്ന ഭര്‍ത്താക്കന്മാര്‍ ഗൃഹജോലികള്‍ പങ്കുവച്ചില്ലെങ്കിൽ അതു കുടുംബ പ്രശ്നങ്ങള്‍ക്കും തുടർന്ന് പരസ്പര ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാകും. സ്ത്രീകള്‍ മുൻകൈ എടുക്കുന്ന വിവാഹമോചനങ്ങൾ ഇപ്രകാരം സംഭവിക്കുന്നതാണ്.
വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളിൽ ഇന്ന് ആധുനിക ഭൗതിക വാദ ചിന്തകൾ കടന്നുകൂടുന്നുണ്ട്. ഈ പുതിയ ചിന്താഗതി വലിയ പ്രശ്നങ്ങൾക്ക് വഴിതുറക്കും. അതുകൊണ്ട്, ഈ വിഷയ ങ്ങൾ സഭാവേദികളിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സഭ ഏതു രീതിയില്‍ സമീപിക്കണമെന്നത് പ്രാധാന്യ മര്‍ഹിക്കുന്ന കാര്യമാണ്. വിവാഹവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ സഭ നിർദേശിക്കുന്നതാണോ, ഉത്തമം അതോ വൈവാഹിക ജീവിതത്തിന്റെയും, കുടുംബജീവിതത്തിന്റെയും, ആത്മീയവും, ദൈവശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചു പഠിപ്പിക്കുന്നതാണോ എന്ന് കത്തോലിക്കാ സഭ നേരിടുന്ന അടിസ്ഥാനപരമായ ഒരു ആശയപ്രതിസന്ധിയാണ്.
വിവാഹജീവിതത്തിന്റെ ആത്മീയവും, ദൈവശാസ്ത്രപരവുമായ കാഴ്ചപ്പാടുകളില്‍ ഊന്നിയുള്ള ചിന്തകളില്‍ നിന്നു മാത്രമേ കുടുംബജീവിതം ഒരു ദൈവവിളിയാണെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. സുവിശേഷ മൂല്യാധിഷ്ഠിത ജീവിതക്രമം, ദാമ്പത്യവിശ്വസ്തത, സ്നേഹം, നീതിബോധം, കരുണ എന്നിവ അടിസ്ഥാനമാക്കിയ കുടുംബജീവിതമാണ് ക്രിസ്തീയ ശിഷ്യത്വത്തി ലേക്കു വിവാഹത്തെ ഉയര്‍ത്തുന്നതെന്നും ഉൾക്കൊള്ളേണ്ടതാണ്.
അനുദിന കുടുംബപ്രാർഥനയും ദേവാലയ ശുശ്രൂഷകളിലെ സജീവ പങ്കാളിത്തവും കുടുംബത്തിന്റെ ആത്മീയ അടിത്തറയാണ്. പരിത്യാഗ മനോഭാവവും നിരുപാധികമായ ക്ഷമയുമാണ് ഇത്തരം കുടുംബങ്ങളുടെ മുഖമുദ്ര. ഈ മൂല്യങ്ങളാണ് കുടുംബങ്ങളെ ശക്തമായി കെട്ടിപ്പടുക്കാൻ സഹായിക്കുന്നത്. കുടുംബങ്ങൾക്ക് ഒരു ക്രിസ്തുശിഷ്യത്വ കൂട്ടായ്മയുടെ മുഖം നൽകാൻ ഇവ അത്യന്താപേക്ഷിതമാണ്. ആയതിനാൽ, ഇത്തരം കാര്യങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ സഭാവേദികളിൽ സജീവമായി ചർച്ചയ്ക്കു വിധേയമാക്കണ്ടതുണ്ട്.
അണുകുടുംബ മനോഭാവത്തിന്റെ അതിപ്രസരം, കുടുംബാംഗങ്ങൾ, ബന്ധുമിത്രാദികൾ അയല്‍പക്കക്കാർ, സ്വന്തം മാതാപിതാക്കൾ, വൈകല്യമോ മറ്റു വിഷമതകളോ ഉള്ള കുടുംബാംഗങ്ങൾ എന്നിവരോടുള്ള ബന്ധങ്ങളില്‍ കാണ പ്പെടുന്ന അകല്‍ച്ചകളും അതുവഴിയുണ്ടാ കുന്ന അവകാശ നിരാസങ്ങളും, ഒറ്റപ്പെടലുകളും ചര്‍ച്ച ചെയ്യേണ്ടത് ഇന്നിന്റെ ഒരാവശ്യമാണ്.
വൈവാഹിക ബന്ധമില്ലാത്ത സഹവാസം (Live in relationship), വിവാഹമോചനമോ പുനര്‍വിവാഹമോ കാരണം രക്തബന്ധത്തിലല്ലാത്ത മക്കളുള്ള കുടുംബങ്ങൾ, ജോലിയും മറ്റു കാരണങ്ങളും കൊണ്ടു സംഭവിച്ചിട്ടുള്ള ദീര്‍ഘദൂര വിവാഹബന്ധങ്ങൾ എന്നിവ മുന്‍പത്തെക്കാളേറെ വർധിച്ചുവരുന്നതായി കാണുന്നു.
ക്രിസ്തീയ ശൈലികള്‍ക്ക് യോജിക്കാത്ത തരത്തില്‍ ആധുനികസമൂഹത്തില്‍ കണ്ടു വരുന്ന സ്വവർഗ അനുരാഗവും സ്വവർഗ വിവാഹവും സഭയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലൈംഗിക അവയവങ്ങൾ, ഹോർമോണുകൾ, ക്രോമോസോമുകൾ എന്നിവയുടെ ഘടനയിലുണ്ടാകുന്ന വൈരുദ്ധ്യങ്ങൾ വ്യക്തിജീവിതത്തിലും വിവാഹജീവിത ത്തിലും വലിയ സങ്കീർണ്ണതകൾ ഉണ്ടാക്കു ന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ വ്യക്തികൾ ജൈവശാസ്ത്രപരവും, ശാരീരികവും, മാനസികവും, സാമൂഹികവു മായ നിരവധി വേർതിരിവുകൾ നേരിടുന്നു. ഇവർക്ക് നേരെ അവകാശലംഘനങ്ങളും സ്വാഭാവിക നീതിനിഷേധവും ഉണ്ടാകു ന്നുണ്ട്. ഈ പ്രശ്നങ്ങളെ അജപാലന, ധാർമ്മിക, സാമൂഹ്യശാസ്ത്ര കോണിലൂടെ എങ്ങനെ നോക്കിക്കാണണം എന്നത് സഭ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. കാരണം, അവരുടെ വിശ്വാസജീവിതം, കത്തോലിക്കാ ആത്മീയശൈലികൾ സ്വത്വ ബോധം, ലൈംഗികത, ദാമ്പത്യജീവിതം എന്നീ കാര്യങ്ങൾ വിവേചനരഹിതമായി പരസംഗമത്തിലേക്ക് വഴിതെറ്റിപ്പോകാതെ ശ്രദ്ധിക്കുവാനുള്ള ധാര്‍മ്മിക ഉത്തര വാദിത്വം സഭയ്ക്കുണ്ട്. ഇത്തരം കാര്യങ്ങളില്‍ സഭയുടെ നിലപാടുകളെ ശക്തമായ നിലപാടുകളായി തന്നെ പഠിപ്പിക്കുന്ന തോടൊപ്പം, ആ പഠനങ്ങള്‍ക്ക് നല്‍കുന്ന വ്യാഖ്യാനങ്ങളെയും, അതിന് ഉപോത് ബലകമായ അനുമാനങ്ങളെയും കുറിച്ചു വിശദമായ ചര്‍ച്ചകള്‍ ദൈവകരുണ യുടെയും ക്രിസ്തീയ മൂല്യങ്ങളുടെയും പശ്ചാത്തലത്തില്‍ സഭയുടെ എല്ലാ തലങ്ങ ളിലും നടക്കേണ്ടത് കാലികമായൊരു ആവശ്യമാണ്. ഇത്തരത്തിലുള്ള വ്യക്തിത്വ വൈകല്യങ്ങള്‍ പേറുന്ന നമ്മുടെ സഹോദരീ സഹോദരങ്ങളെക്കൂടെ ശ്രവിച്ചുകൊണ്ടുള്ള നിഷ്പക്ഷചര്‍ച്ചകളും, അവലോകനങ്ങളും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അനുകമ്പാര്‍ദ്രമായ സഭാ ശൈലിക്കു ഉചിതമായിരിക്കും. കാരണം മനുഷ്യരെ വേദനിപ്പിക്കുന്നതും, കുറ്റബോധവും, അപമാനഭാരവും ജനിപ്പിക്കുന്നതും, വിവേചനപരവും, മുന്‍വിധി യോടെയുമുള്ള സമീപനങ്ങള്‍ ക്രിസ്തീയ ശൈലിയായി നമുക്കു കാണാനാകില്ല.
വലിയ കൂട്ടായ്മയായ കുടുംബത്തിലെ ചെറുഘടകങ്ങളാകുന്ന മാതാപിതാക്കള്‍, മക്കള്‍, മറ്റു കുടുംബാംഗങ്ങള്‍, അവരുടെ ജീവിതചുറ്റു പാടുകള്‍ തുടങ്ങി അവരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഏതൊരു മേഖലയിലുമുണ്ടാകുന്ന പ്രശ്നങ്ങള്‍, കുടുംബജീവിതത്തിന്റെ സുഗമമായ താളത്തിനു തടസ്സമാകാറുണ്ട്. അതുപോലെതന്നെ കുടുംബജീവിത ചക്രത്തിലെ ഓരോ ഘട്ടവും വ്യത്യസ്തമായ സാധ്യതകളും, വെല്ലുവിളികളും നിറഞ്ഞതാണ്.
കുടുംബജീവിത ചക്രത്തെ എവ്‌ലിൻ ഡ്യുവൽ (Evelyn Duwel) പോലുള്ള ശാസ്ത്രജ്ഞര്‍ എട്ടായി തരംതിരിക്കുന്നുണ്ട്. ദമ്പതിമാര്‍ മാത്രമായിരിക്കുന്ന ഘട്ടം, കുട്ടികളുള്ള ഘട്ടം, മക്കളുടെ പ്രീസ്കൂള്‍ കാലഘട്ടം, കുട്ടികളുടെ സ്കൂൾ കാലഘട്ടം, മക്കൾ കൗമാരത്തിലേക്കു പ്രവേശിച്ച ഘട്ടം, മക്കള്‍ ജോലിയിലേക്കും വിവാഹത്തിലേക്കും മറ്റും പ്രവേശിക്കുന്ന ഘട്ടം, മാതാപിതാക്കള്‍ മധ്യവയസ്കരായ ഘട്ടം, വാര്‍ദ്ധക്യത്തിലേക്കു പ്രവേശിച്ച ഘട്ടം തുടങ്ങി എട്ടു ഘട്ടങ്ങളിലൂടെയാണ് സാധാരണഗതിയില്‍ ഒരു കുടുംബം കടന്നുപോകുന്നത്.
ജോലിക്കുവേണ്ടി വര്‍ഷങ്ങളോളം വിവിധ പഠനങ്ങളിലൂടെ അത്യധ്വാനം ചെയ്യുന്ന ബഹുഭൂരിഭാഗവും അതിന്റെ ലക്ഷ്യമായ ആനന്ദകരമായ ജീവിതവും കുടുംബജീവിതവും മുന്‍നിര്‍ത്തി വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും നടത്തുന്നില്ലായെന്നുള്ളത് ഒരു വിരോധാഭാസമാണ്.
ഇതില്‍ ഓരോ ഘട്ടത്തിന്റേയും സാധ്യതകളും, വെല്ലുവിളികളും ഉണ്ട്. ഓരോ ഘട്ടത്തിലേയും സാധ്യതകളും, വെല്ലുവിളികളും അപഗ്രഥിച്ച് ഓരോ ഘട്ടത്തിലേക്കും പ്രവേശിക്കുന്നതിനു മുന്‍പ്, വിവാഹ ഒരുക്ക സെമിനാറുകള്‍ സഭയില്‍ നടത്തുന്നതു പോലെയുള്ള ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ നടത്തുകയും, വേദപഠന ക്ലാസുകളില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്താല്‍ മുന്നൊരുക്ക ത്തോടെ ഓരോ ഘട്ടത്തിലേക്കും കുടുംബങ്ങള്‍ പ്രവേശിക്കുന്നതിനു സഹായകരമായിരിക്കും. ഉദാഹരണത്തിന്, ഒരു കുഞ്ഞിന്റെ ഗര്‍ഭാവസ്ഥ മുതലുള്ള മൂന്ന് വര്‍ഷങ്ങള്‍ വളരെ പ്രാധാന്യമർഹി ക്കുന്നതാണ്. ജനനശേഷമുള്ള ആദ്യത്തെ ആറു വര്‍ഷങ്ങള്‍ അവരുടെ വ്യക്തിത്വവികാസത്തിനും, ഭാവിയിലേക്കുള്ള മാനസിക ആരോഗ്യത്തിനും (Mental Health) ഏറെ പ്രധാനപ്പെട്ടതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരാളുടെ സമഗ്രമായ വളര്‍ച്ചയ്ക്കു ജന്‍മസിദ്ധികളും (Nature), പരിപോഷ ണവും (Nurture) ഒരുപോലെ പ്രധാനപ്പെട്ടതാണ്. ജന്മം കൊണ്ട് മാതാപിതാക്കളിലൂടെ ജനിതക സാദ്ധ്യതകള്‍ക്കൊപ്പം ഗര്‍ഭാവസ്ഥയുടെ നിര്‍ണ്ണായക ഘട്ടങ്ങളിലെ മാതാവിന്റെ ശാരീരിക-മാനസിക അവസ്ഥകള്‍, പോഷകാഹാരം, ജീവിതസാഹചര്യങ്ങള്‍ തുടങ്ങിയവ കുഞ്ഞിന്റെ ശാരീരിക-ബൗദ്ധിക വളര്‍ച്ചയുടെയും അടിത്തറയാകുന്നുവെന്ന് കാണാന്‍ സാധിക്കും. അതുപോലെ തന്നെ ശൈശവ കാലഘട്ടത്തില്‍ അവര്‍ക്കു ലഭിക്കുന്ന സ്നേഹവും കരുതലും സൂക്ഷ്മശ്രദ്ധയും കൂടാതെ, മറ്റുള്ളവരുമായി സൃഷ്ടിപരമായി പരസ്പരവിശ്വാസത്തിലൂന്നിയ സ്നേഹബന്ധശൈലിയും ജീവിതത്തിലുടനീളം തുടര്‍ന്നു കൊണ്ടുപോകാന്‍ അടിത്തറയാകുന്ന കാര്യങ്ങളാണ്. അതേസമയം, മാതാപിതാക്കളുടെ രോഗം മൂലമോ, തിരസ്കരണം മൂലമോ, മാനസിക - വൈകാരിക പ്രശ്നങ്ങളായ ഉൽക്കണ്ഠ, മാനസിക സമ്മർദം, വിഷാദം, കുഞ്ഞുങ്ങളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്നതില്‍ വരുന്ന വീഴ്ചകളും കാലതാമസവും, തുടങ്ങിയവ മനുഷ്യന്റെ വ്യക്തിത്വത്തില്‍ വൈകല്യങ്ങള്‍ക്കു കാരണമാകുമെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ജോൺ ബോൾബി ( John Bowlby) ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. തലമുറകളോളം സ്വാധീനം ചെലുത്തുന്നതാണ് ഈ വൈകല്യങ്ങൾ. ഈ യാഥാർഥ്യം ശൈശവകാലഘട്ടത്തെ കുറേക്കൂടി അവധാനതയോടെ കാണാനും മാതാപിതാക്കൾ ക്ക് അതിനാവശ്യകമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും നമ്മെ പ്രേരിപ്പിക്കും.
കുട്ടികളുടെ പരിപാലനത്തില്‍ മാതാപിതാക്കൾ ക്ക് തുല്യ പങ്കാണ്. ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങളും കടമകളും വ്യതിരിക്തമാണ് എന്നും മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടതാണ്. പ്രത്യേകിച്ച് പിതാക്കന്മാരുടെ കടമകൾ. അവര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ക്കനുസരിച്ച് ശിശുപരിപാലനത്തില്‍ പങ്കാളിയാകുന്നതിന്റെ ഗുണപരമായ വശങ്ങളെയും കുറിച്ചു വളരെയേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്.
ഘരഭക്ഷണ കാലഘട്ടത്തില്‍, ഭക്ഷണം കൊടുക്കുന്നതിന് മുന്‍കൈ എടുക്കുന്നത് മുതല്‍ രോഗാവസ്ഥയിലോ കുഞ്ഞ് നിസ്സഹായനായി അനുഭവപ്പെടുന്ന അവസ്ഥയിലോ തുടര്‍ന്നുള്ള പ്രതിസന്ധികളിലോ പിതാക്കന്മാര്‍ നല്‍കുന്ന കരുതലും സ്നേഹവും അനുഭവിച്ച കുട്ടികളില്‍ ജീവിത നൈപുണികളായ (Life skills) ശരിയായ തീരുമാനം എടുക്കാനുള്ള കഴിവ്, ഭൗതീകാ തീത ചിന്താശൈലി, പ്രശ്നപരിഹാരശേഷി, ആത്മനിയന്ത്രണം, സഹാനുഭൂതി എന്നിവ കൂടുതലായി കാണപ്പെടുന്നു എന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം പിതാക്കന്മാരുടെ സജീവമായ ഇടപെടലിന്റെ അഭാവം വ്യക്തിത്വത്തില്‍ നിഷേധാത്മകമായ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു കാരണ മാകുന്നുണ്ട്. ഇത് പല മാതാപിതാക്കള്‍ക്കും അറിയില്ല എന്നത് വസ്തുതയാണ്.
കുടുംബവ്യവസ്ഥിതിയിലും വിവാഹശൈലികളിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ട ത്തില്‍ അണുകുടുംബങ്ങള്‍ വർധിക്കുന്നതോടൊപ്പം, കുട്ടികളെ വേണ്ടെന്നു വയ്ക്കുന്ന കുടുംബങ്ങൾ, വൈധവ്യം മൂലമോ വിവാഹമോചനം മൂലമോ സ്ത്രീയോ പുരുഷനോ നയിക്കുന്ന കുടുംബങ്ങൾ (Single parent families), രണ്ടാനമ്മ / രണ്ടാനച്ഛന്‍ നയിക്കുന്ന കുടുംബങ്ങൾ, സമ്മിശ്രകുടുംബങ്ങൾ, മാതാപിതാ ക്കളില്‍ ഒരാള്‍ക്കെങ്കിലും മുന്‍ബന്ധത്തില്‍ കുട്ടികളുള്ള പുനര്‍സംഘടിക്കപ്പെട്ട കുടുംബങ്ങൾ, സ്വവർഗാനുരാഗികളുടെ വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന കുടുംബങ്ങൾ തുടങ്ങി വ്യത്യസ്തതരത്തിലുള്ള കുടുംബവ്യവസ്ഥിതികള്‍ വർധിച്ചു വരുന്നുണ്ട്. വൈവാഹിക ബന്ധമില്ലാത്ത സഹവാസം (Live in relationship), വിവാഹമോചനമോ പുനര്‍വിവാഹമോ കാരണം രക്തബന്ധത്തിലല്ലാത്ത മക്കളുള്ള കുടുംബങ്ങൾ, ജോലിയും മറ്റു കാരണ ങ്ങളും കൊണ്ടു സംഭവിച്ചിട്ടുള്ള ദീര്‍ഘദൂര വിവാഹബന്ധങ്ങൾ എന്നിവ മുന്‍പത്തെ ക്കാളേറെ വർധിച്ചുവരുന്നതായി കാണുന്നു. വിവാഹമെന്ന വ്യവസ്ഥിതിയോടു തന്നെ വിമുഖത കാണിക്കുന്ന യുവതീയുവാക്കന്മാ രുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്. ഇത് വൈവാഹിക വ്യവസ്ഥിതിക്കും, സഭയുടെ നിലനില്‍പിന് തന്നെയും വലിയൊരു വെല്ലുവിളിയാണ്. ഒപ്പംതന്നെ വിദ്യാഭ്യാസ നിലവാരത്തിലും ഉദ്യോഗത്തിലും വരുമാനത്തിലും യുവതികള്‍ നേടിയിട്ടുള്ള മുന്നേറ്റം കാരണം അവരെക്കാള്‍ താരതമ്യേന കുറഞ്ഞ യോഗ്യതകളുള്ള യുവാക്കളെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കാൻ അവർ വിമുഖത കാണിക്കുന്നു. ഈ പ്രവണതകള്‍ ചര്‍ച്ചയ്ക്കു വിഷയ മാക്കേണ്ടതാണ്.
ഒപ്പംതന്നെ ക്രൈസ്തവരുടെ പാശ്ചാത്യ രാജ്യങ്ങളിലേക്കും ഇതരസംസ്ഥാന ങ്ങളിലെ മെട്രോ നഗരങ്ങളിലേക്കുമുള്ള കുടിയേറ്റവും കുടുംബബന്ധങ്ങളില്‍ ശൈഥില്യത്തിനു കാരണമാകുന്നുണ്ട്. പ്രത്യേകിച്ചും കുടുംബങ്ങളില്‍ പ്രായമായവരുടെ പരിപാലനവും, അവരുടെ മാനസിക-സാമൂഹിക-ശാരീരിക പ്രശ്നങ്ങളുമൊക്കെ കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ ആഴത്തില്‍ പഠനവിധേയമാക്കേണ്ടതാണ്.
കുടുംബങ്ങളുടെ കെട്ടുറപ്പിനും, ആഴത്തിലുള്ള ആശയവിനിമയത്തിനും, കുടുംബാംഗങ്ങളോടും മക്കളോടുമൊപ്പം അർഥവത്തായി ചെലവഴിക്കേണ്ട സമയം ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം, യൂട്യൂബ് തുടങ്ങിയ അനേകം സാമൂഹ്യ മാധ്യമങ്ങള്‍ കവര്‍ന്നെടുക്കുന്നത് കുടുംബജീവിതത്തിനു ഭീഷണിയാകുന്ന സ്ഥിതിവിശേഷവും ഇന്നത്തെ കാലത്തുണ്ട്. കൃത്രിമബുദ്ധിയുള്ള ചാറ്റിങ്ങ് ആപ്പുകളും, നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുകളും മനുഷ്യന്റെ വൈകാരിക-ലൈംഗിക മണ്ഡലങ്ങളെ കീഴടക്കുകയും അത്തരം ഉപയോഗത്തോട് ആസക്തി ഉണ്ടാക്കുകയും ചെയ്യുന്നതായി കണ്ടെത്തി യിട്ടുണ്ട്. വിദ്യാസമ്പന്നരായ, സാമാന്യം നല്ല ഉദ്യോഗമുള്ള വിവാഹിതരും മാതാപിതാക്കളുമായവരില്‍ ഇത്തരം നവമാധ്യമങ്ങളുടെ ഉപയോഗങ്ങള്‍ കൂടിവരുന്നതിനാൽ അത് കുടുംബത്തിന്റെ കെട്ടുറപ്പിനെയും ജീവിതത്തിന്റെ സമസ്ഥ മേഖലകളെയും ആഴത്തില്‍ സ്വാധീനിക്കു ന്നതിനു കാരണമാകും. തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടവരുടെ (Significant) പെരുമാറ്റവും രീതികളും അനുകരിക്കാന്‍ പ്രവണതയുള്ള കുഞ്ഞുങ്ങളെ സംബന്ധിച്ച് മാതാപിതാക്കളില്‍ നിന്നുണ്ടാകുന്ന ഇത്തരം അഭികാമ്യമല്ലാത്ത മാതൃകകള്‍ അവരുടെ പെരുമാറ്റത്തിലും ജീവിത ശൈലികളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇന്നത്തെ മാതാപിതാക്കളുടെ മനോഭാവങ്ങളിലും പെരുമാറ്റ ശൈലികളിലും വന്നിട്ടുള്ള മാറ്റങ്ങള്‍ പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. കുട്ടികളെ തനിച്ചു വീട്ടിലാക്കി പാര്‍ട്ടി കള്‍ക്കും ആഘോഷങ്ങള്‍ക്കും സുഹൃത്തു ക്കളോടൊത്തുള്ള ഒത്തുചേരലിനും ഇടയ്ക്കിടയ്ക്കുള്ള വിദേശയാത്രയ്ക്കും മുതിരുന്ന മാതാപിതാക്കളുടെ കുട്ടികളില്‍ പെരുമാറ്റ ദൂഷ്യങ്ങൾ, ആത്മവിശ്വാസക്കുറവ്, വൈകാരിക അസ്ഥിരതകൾ എന്നിവ കാണാം. ഇത്തരം കുട്ടികൾ മദ്യപാനം, ലഹരിയുടെ ഉപയോഗം, അഭികാമ്യമല്ലാത്ത കൂട്ടുകെട്ടുകള്‍ എന്നിവയിലേക്കു വഴിമാറി പ്പോകുന്നതായും കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ആഘോഷശൈലികള്‍ പുനര്‍ക്രമീകരി ക്കുന്നത് അഭികാമ്യമാണ്. കൂടാതെ, കുടുംബങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ ആഘോഷങ്ങളുടെ രീതികൾ ക്രിസ്തീയമൂല്യങ്ങള്‍ക്ക് അനുസൃതമാണോ എന്നും വിലയിരുത്തപ്പെടേണ്ടതാണ്.
കുട്ടികളെ തനിച്ചു വീട്ടിലാക്കി പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും സുഹൃത്തുക്കളോടൊത്തുള്ള ഒത്തുചേരലിനും ഇടയ്ക്കിടയ്ക്കുള്ള വിദേശയാത്രയ്ക്കും മുതിരുന്ന മാതാപിതാക്കളുടെ കുട്ടികളില്‍ പെരുമാറ്റദൂഷ്യങ്ങൾ, ആത്മവിശ്വാസക്കുറവ്, വൈകാരിക അസ്ഥിരതകൾ എന്നിവ കാണാം.
മാതാപിതാക്കളിലോ മക്കളിലോ കാണപ്പെടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഫലമായി കുടുംബത്തിലും കുട്ടികളിലും ഉണ്ടാകുന്ന മാനസികവും വൈകാരികവു മായുള്ള പ്രത്യാഘാതങ്ങൾ കുടുംബത്തിന്റെ കെട്ടുറപ്പിനും സുസ്ഥിരതയ്ക്കും വിഘാതം സൃഷ്ടിക്കുന്നു. സാമൂഹിക ദുഷ്കീര്‍ത്തി (Stigma) ഭയന്നും മാനസികരോഗത്തെക്കുറിച്ചും ആധുനിക ലോകം മുന്നോട്ടു വയ്ക്കുന്ന ഫലപ്രദമായ ചികിത്സാരീതകളെക്കുറിച്ചും ഉള്ള അറിവിന്റെ അഭാവം ഫലപ്രദമായ ചികിത്സ തക്കസമയത്ത് ലഭ്യമാകുന്നതിനു തടസ്സമാകുന്നു. ഇതു മൂലം നിസ്സാരമായ ചികിത്സാരീതി കൊണ്ടു സുഖപ്പെടുത്താവുന്ന രോഗങ്ങള്‍ പോലും വഷളാകുന്നു. ആ വ്യക്തിയുടെയും കുടുംബത്തിന്റെയും ക്ഷേമം, സ്വസ്‌ഥത എന്നിവ നഷ്ടപ്പെടാനും ഇത് ഇടവരുത്തുന്നു.
സാധാരണയായി കാണപ്പെടുന്ന വിഷാദം, ആകുലത, മദ്യപാനം, ആത്മഹത്യപ്രവണത എന്നിവയെ വേണ്ട ഗൗരവ ത്തോടെ കാണാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. കുടുംബങ്ങളില്‍ കുടുംബ പരിപാലനത്തിലും, കുട്ടികളുടെ പരിപാലന ഉത്തരവാദിത്വങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിലും ഇന്നത്തെ യുവതലമുറ മുന്‍പത്തെക്കാളേറെ ശ്രദ്ധ പതിപ്പിക്കുന്നു എന്നുള്ളത് ഏറെ ആശ്വാസകരമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ രണ്ടു പേരും ജോലി ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ഇരട്ടവരുമാനം കുടുംബങ്ങളില്‍ മെച്ചപ്പെട്ട ജീവിതനിലവാര ത്തിനു കാരണമാകുന്നുണ്ട്. എന്നിരുന്നാലും കുടുംബ ഉത്തരവാദിത്വങ്ങള്‍ രണ്ടുപേരും പങ്കുവയ്ക്കുന്നില്ലെങ്കില്‍ അതു വലിയ മനുഷ്യാവകാശ ലംഘനമായി കാണേണ്ട താണ്. പരമ്പരാഗത ശൈലി പിന്തുടരുന്ന, പുരുഷാധിപത്യ പ്രവണതയുള്ള കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്നുവരുന്ന ഭര്‍ത്താ ക്കന്മാര്‍ ഗൃഹജോലികള്‍ പങ്കുവച്ചില്ലെങ്കിൽ അതു കുടുംബപ്രശ്നങ്ങള്‍ക്കും തുടർന്ന് പരസ്പര ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാകും. സ്ത്രീകള്‍ മുന്‍കൈയെടുക്കുന്ന വിവാഹമോചനങ്ങൾ ഇപ്രകാരം സംഭവിക്കുന്നതാണ്.
ജോലിക്കുവേണ്ടി വര്‍ഷങ്ങളോളം വിവിധ പഠനങ്ങളിലൂടെ അത്യധ്വാനം ചെയ്യുന്ന ബഹുഭൂരിഭാഗവും അതിന്റെ ലക്ഷ്യമായ ആനന്ദകരമായ ജീവിതവും കുടുംബജീവിതവും മുന്‍നിര്‍ത്തി വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും നടത്തുന്നില്ലായെന്നുള്ളത് ഒരു വിരോധാഭാസ മാണ്. വിവാഹ ഒരുക്ക സെമിനാറുകളുടെ മാതൃകയില്‍ ജീവിതചക്രത്തിന്റെ ഓരോ ഘട്ടങ്ങളിലേക്കും പ്രവേശിക്കുന്നതിനു മുന്‍പ് ആ ഘട്ടത്തിന്റെ സാധ്യതകളെയും വെല്ലുവിളി കളെയും നേരിടുന്നതിനുള്ള മുന്നൊരുക്കം നല്‍കുകയെന്നുള്ളത് ഏറെ പ്രധാനപ്പെട്ട താണ്. കൂടാതെ, വികസിത ഭാരതം മുന്നോട്ടു വയ്ക്കുന്ന സാധ്യതകളെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ആവശ്യമായ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ പഠനമേഖലകളെ തിരഞ്ഞെടുക്കുവാന്‍ പുതുതലമുറയെ പ്രാപ്തമാക്കിയാല്‍ അവര്‍ കുടുംബത്തിനും സഭയ്ക്കും ഭാരതത്തിനും മുതല്‍ക്കൂട്ടാകും.
നമ്മുടെ പുതിയ തലമുറ നല്ല തൊഴിൽദാതാക്കളായി മാറണം.
ഗവൺമെന്റിലും വലിയ കോർപ്പറേറ്റ് കമ്പനികളിലും നയങ്ങൾ തീരുമാനിക്കുന്ന താക്കോൽസ്ഥാനങ്ങളിൽ അവർ എത്തിച്ചേരണം. ഇതിനായി, ശക്തമായ ഇച്ഛാശക്തിയും ലക്ഷ്യബോധവും അവരിൽ വളർത്തിയെടുക്കേണ്ടതുണ്ട്.
ക്രൈസ്തവ ജനസംഖ്യയിലുണ്ടാകുന്ന കുറവുകളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സഭാതലത്തില്‍ നടക്കേണ്ടതാണ് എന്നു പ്രത്യേകം പറയേണ്ടതില്ല. മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കുടുംബങ്ങളുടെ ശൈലിയായി മാറുന്നത് ഒരിക്കലും ക്രിസ്തീയമല്ല.
അനുദിനം ചലിക്കുന്ന ഉത്തരാധുനിക ലോകത്ത് ഭാരതീയ ക്രൈസ്തവ കുടുംബ വ്യവസ്ഥിതി നേരിടുന്ന വെല്ലുവിളികളെയും സാധ്യതകളെയും സുവിശേഷാത്മകമായ കാരുണ്യത്തോടെയും ആധുനിക ശാസ്ത്രീയ വീക്ഷണത്തോടെയും സമീപിക്കേണ്ടത് സഭയുടെ അടിയന്തര ആവശ്യമാണ്. കേവലം നിയമങ്ങളിലൊതുങ്ങാതെ, പരസ്പര ക്ഷമയിലും ആത്മത്യാഗത്തിലും അധിഷ്ഠിതമായ ഒരു ദൈവവിളിയായി കുടുംബജീവിതത്തെ ഉയർത്താനും, കുടുംബജീവിത ചക്രത്തിന്റെ ഓരോ ഘട്ടത്തിലും ദമ്പതികൾക്ക് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലനങ്ങളും നൽകാനും സഭ മുൻകൈ എടുക്കേണ്ടതുണ്ട്. നവ സാങ്കേതികവിദ്യയുടെ അതിപ്രസരം, മാറിയ കുടുംബ വ്യവസ്ഥിതികൾ, ജൈവശാസ്ത്രപരവും ലൈംഗികവുമായ വൈവിധ്യങ്ങൾ എന്നിവ സൃഷ്ടിക്കുന്ന സങ്കീർണ്ണതകളെ മുൻവിധികളില്ലാതെ, ക്രിസ്തുവിന്റെ അനുകമ്പാർദ്രമായ ശൈലിയിൽ ശ്രവിക്കാനും ഉൾക്കൊള്ളാനും നമുക്ക് സാധിക്കണം. അനുദിന കുടുംബപ്രാർഥനയിലൂടെയും സുവിശേഷ മൂല്യങ്ങളിലൂടെയും കുടുംബങ്ങളുടെ ആത്മീയ അടിത്തറ ശക്തമാക്കുന്ന തോടൊപ്പം, പുതിയ തലമുറയെ ഭരണ-നയരൂപീകരണ രംഗങ്ങളിലെ താക്കോൽ സ്ഥാനങ്ങളിൽ എത്തുന്ന ഇച്ഛാശക്തിയുള്ള നായകന്മാരും മികച്ച തൊഴിൽദാതാക്കളുമായി വളർത്തിയെടുക്കുമ്പോൾ മാത്രമേ കുടുംബങ്ങളെ യഥാർത്ഥ ക്രിസ്തുശിഷ്യത്വത്തിന്റെ കൂട്ടായ്മകളായി പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ.