ഇന്ത്യന്‍ സഭയും തോമായുടെ അപ്പസ്‌തോലിക പാരമ്പര്യവും

ഇന്ത്യന്‍ സഭയും തോമായുടെ അപ്പസ്‌തോലിക പാരമ്പര്യവും

മനുഷ്യനുമായുള്ള ദൈവത്തിന്റെ ബന്ധത്തില്‍ സഭ ഒരു പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ അപ്പസ്‌തോലിക പാരമ്പര്യം ക്രിസ്തുവില്‍ നിന്ന് നമ്മിലേക്ക് ഒഴുകുന്ന ആത്മീയ പോഷണ ത്തിന്റെ തുടര്‍ച്ചയായ ഉറവിടമായി വര്‍ത്തിക്കുന്നു. എല്ലാവരുടെയും രക്ഷയ്ക്കായി ശാശ്വത സത്യങ്ങള്‍ വെളിപ്പെടുത്താന്‍ ദൈവം തിരഞ്ഞെടുത്ത അപ്പസ്‌തോലന്മാ രില്‍ നിന്നാണ് പാരമ്പര്യം ഉടലെടു ത്തതെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അടിവരയിടുന്നു. സുവിശേഷ പ്രഘോഷണത്തില്‍ നിന്ന് ഉയര്‍ന്നുവന്ന സമൂഹം, വചനം പ്രചരിപ്പിക്കുന്നതിലും ഐക്യം വളര്‍ത്തുന്നതിലും അപ്പസ്‌തോലന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും നേതൃത്വത്തെ അംഗീകരിക്കുന്നു.

അപ്പസ്‌തോലന്മാര്‍ കൈമാറിയ പ്രബോധനങ്ങള്‍ സഭയുടെ ചരിത്ര ത്തില്‍ അവിഭാജ്യമാണ്. സഭയുടെ ആരംഭത്തില്‍ ക്രിസ്തു നല്‍കിയ സ്‌നേഹത്തിന്റെ സന്ദേശവും ജീവിതവും മരണവും ഉത്ഥാനവും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ സഭ പിന്തുടരുന്നതാണ് അപ്പസ്‌തോലിക പാരമ്പര്യം. ഈ സന്ദേശം അപ്പസ്‌തോലന്മാരാല്‍ ആഗോള സഭയ്ക്കു കൈമാറി. അപ്പസ്‌തോലന്മാരുടെ പിന്‍ഗാമി കളായ മെത്രാന്മാരാല്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. സഭയുടെ ഈ പിതൃ പ്രചോദനം പ്രത്യേകമായി അവളുടെ പ്രവര്‍ത്തനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ക്രിസ്തുവില്‍ നിന്ന് ലഭിച്ചതും പരിശുദ്ധാത്മാവില്‍ നിന്ന് പഠിച്ചതു മായതെല്ലാം അപ്പസ്‌തോലന്മാര്‍ അവരുടെ പിന്‍ഗാമികള്‍ക്കും മെത്രാന്മാര്‍ക്കും അവരിലൂടെ ലോകാവസാനം വരെ എല്ലാ തലമുറകള്‍ക്കും കൈമാറി. ഈ അപ്പസ്‌തോലിക കൈമാറല്‍ സഭയുടെ ഔദ്യോഗിക പഠനങ്ങ ളിലൂടെയും പ്രസംഗങ്ങളിലൂടെയും ക്രിസ്തുസാക്ഷ്യത്തിലൂടെയും ക്രൈസ്തവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും ആരാധനക്രമങ്ങളിലൂടെയും വളരെ പ്രത്യേകിച്ച് സഭയുടെ അജപാലന പ്രചോദന പ്രവര്‍ത്തനങ്ങളിലൂടെ യും കൈമാറ്റം ചെയ്യപ്പെടുന്നു. ക്രിസ്തുവുമായുള്ള അപ്പസ്‌തോ ലന്മാരുടെ അതുല്യവും ആവര്‍ത്തി ക്കാനാവാത്തതുമായ അനുഭവത്തെ അടിസ്ഥാനമാക്കി, അപ്പസ്‌തോല ന്മാര്‍ പൂര്‍ണ്ണമായി പ്രസംഗിച്ച സുവിശേഷമാണീ പാരമ്പര്യം.

അതുകൊണ്ടു തന്നെ ആഗോള സഭയുടെ പാരമ്പര്യം എല്ലാ അപ്പ സ്‌തോലന്മാരില്‍ നിന്നും ഒരു പോലെയാണ് സഭയ്ക്കു ലഭിക്കു ന്നത്. ഈ പാരമ്പര്യം വ്യത്യസ്ത സ്ഥലങ്ങളോടും കാലങ്ങളോടും എന്നും പൊരുത്തപ്പെടുന്ന ഒരു ജീവനുള്ള പാരമ്പര്യമാണ്. കാലക്രമേണ ഓരോ പ്രാദേശിക സഭകളില്‍ ക്രിസ്തു സന്ദേശത്തോടു ചേര്‍ന്നുനിന്നു കൊണ്ടു അവിടുത്തെ മത സംസ്‌കാര പരിസ്ഥിതിയില്‍ ഉത്ഭവിച്ച വിവിധ ദൈവശാസ്ത്രവും, അച്ചടക്ക നിയമങ്ങളും, ആരാധനക്രമവും ഭക്തിയും വ്യത്യസ്തമാണെങ്കിലും എല്ലാ ത്തിന്റെയും ഉറവിടം ക്രിസ്തു വിന്റെ സന്ദേശവും ഈ അപ്പസ്‌തോലിക പാരമ്പര്യവു മാണ്. ഇവിടെ ലത്തീന്‍ പാരമ്പര്യമോ, ഗ്രീക്ക് പാരമ്പര്യ മോ, സുറിയാനി പാരമ്പര്യമോ എന്തിനേറെ ഇന്ത്യയിലെ ക്രൈസ്തവ പാരമ്പര്യമോ ഒന്നുംതന്നെ ഒന്നിന് മുകളിലോ താഴെയോ അല്ല. മറിച്ച്, എല്ലാം ഒരേ അപ്പസ്‌തോലിക പാരമ്പര്യം അതാത് സ്ഥലത്തു ള്ള മത സംസ്‌കാരങ്ങളില്‍ കാലങ്ങള്‍ക്ക് അനുസൃതമായി പ്രകടിപ്പിക്കുന്നു എന്നുമാത്രം. അതുകൊണ്ടു തന്നെ സഭയുടെ ഉപദേശങ്ങള്‍, ജീവിതനിയമ ങ്ങള്‍, ആരാധനക്രമം എന്നിവ ഓരോ മനുഷ്യന്റെയും ജീവിത ത്തിന്റെ വിശുദ്ധിക്കും ദൈവ ജനത്തിന്റെ വിശ്വാസം വര്‍ധി ക്കുന്നതിനും അവിഭാജ്യ ഘടകങ്ങളായി മാറണമെങ്കില്‍ സഭ അതാത് കാലത്തിന്റെയും സ്ഥലത്തിന്റെയും സംസ്‌കാര ത്തിന്റെയും സാഹചര്യത്തില്‍ മനസ്സിലാക്കുകയും പ്രവര്‍ത്തിക്കുകയും വേണം.

തോമാ തന്ന ജ്ഞാനസ്‌നാനം തോമായുടേതല്ല ക്രിസ്തുവിന്റേതാണ്. ഇന്ന് ഭാരതത്തില്‍ എവിടെ ജ്ഞാനസ്‌നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്വീകരിക്കുന്നുവോ ആ വ്യക്തി ഈ അപ്പസ്‌തോലിക പാരമ്പര്യത്തില്‍ ഉള്ളവന്‍ തന്നെയാണ്. കുടുംബ പാരമ്പര്യമല്ല അപ്പസ്‌തോലിക പാരമ്പര്യം. അത് ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പാരമ്പര്യമാണ്. അത് വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പാരമ്പര്യമല്ല.

ഈ പാരമ്പര്യം വാക്കുകളില്‍ മാത്രമല്ല, തന്റെ പ്രിയ പുത്രന്റെയും പരിശുദ്ധാത്മാ വിന്റെയും വധുവായ സഭയു മായുള്ള ദൈവത്തിന്റെ സമ്പര്‍ക്കത്തിലും അധിഷ്ഠി തമാണ്. ക്രിസ്തുവിന്റെ ജനനം തന്നെ ഒരു മത സാംസ്‌കാരിക തലത്തിലായി രുന്നു. ക്രിസ്തുവിന്റെ ഈ കടന്നുപോകല്‍, സഭയുടെ ഈ ശുശ്രൂഷാ പാരമ്പര്യത്തിന്റെ സമ്പൂര്‍ണ്ണതയ്ക്കുള്ളില്‍, സഭയ്ക്ക് എപ്പോഴും ഒരു ജീവനുള്ള പാരമ്പര്യത്തിന് ശബ്ദം നല്‍കുന്നു. അപ്പസ്‌തോലന്മാരുടെ കാലത്ത് പൂര്‍ത്തിയാക്കിയ ദൈവിക വെളിപാട്, ആരെയും പ്രചോദി പ്പിക്കുകയും പ്രകാശിപ്പിക്കുക യും ചെയ്യുന്ന പരിശുദ്ധാത്മാ വിന്റെ കൃപയില്‍ നിന്ന് വേര്‍തിരിച്ചറിയണം.

സഭയുടെ ആരാധനക്രമ ജീവിതത്തിലും പരിശുദ്ധാത്മാ വിന്റെ ജീവനുള്ളതും തടസ്സമില്ലാ ത്തതുമായ അനുഭവത്തിലൂടെയും സത്യത്തിന് സാക്ഷ്യം വഹിക്കുന്ന വിശുദ്ധ പിതാക്കന്മാരുടെ പഠിപ്പി ക്കലുകളിലൂടെയും സഭയുടെ ഈ അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ അഖണ്ഡമായ തുടര്‍ച്ചയെ തിരിച്ചറി യപ്പെടുന്നു. ഈ പാര്യമ്പര്യം പരിശുദ്ധാത്മാവിനാല്‍ അപ്പ സ്‌തോലന്മാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഡീക്കന്‍മാര്‍ക്കും എല്ലാ വിശ്വാസികള്‍ക്കും ദൈവം കൈമാറി. ക്രൈസ്തവ സമൂഹ ത്തിനുള്ളിലെ ഈ സ്ഥിരത, അപ്പസ്‌തോലന്മാരുടെ പഠിപ്പിക്കലു കള്‍, വിശുദ്ധ പിതാക്കന്മാരുടെ പൈതൃകം, സഭയുടെ പഠിപ്പിക്കലു കള്‍ എന്നിവയോടുള്ള ഓരോ വിശ്വാസിയുടെയും വിശ്വസ്തത കാത്തു സൂക്ഷിക്കുന്നു. വരാനിരി ക്കുന്ന യുഗത്തിന്റെ വാഗ്ദാനത്തി ലുള്ള വിശ്വാസിയുടെ പ്രതീക്ഷയെ ഇവ ശക്തിപ്പെടുത്തുന്നു.

പാരമ്പര്യത്തോടുള്ള ഈ വിശ്വസ്തത സഭയുടെ പഠിപ്പിക്കലു കളുടെ അഭേദ്യമായ തുടര്‍ച്ചയുടെ തെളിവാണ്, അല്ലാതെ അടിച്ചമര്‍ ത്തലല്ല. സഭയുടെ ഒരു പ്രത്യേക ആരാധനക്രമത്തിന്റെ പേരില്‍ മഹറോന്‍ ചൊല്ലുന്ന മെത്രാന്മാരും വൈദികരും അപ്പസ്‌തോലിക പാരമ്പര്യത്തില്‍ ഉള്ളവരോ ക്രിസ്തുവിന്റെ പിന്‍ഗാമികളോ അല്ല എന്ന് മനസ്സിലാക്കണം. കാരണം അപ്പസ്‌തോലിക പാരമ്പര്യത്തോടുള്ള വിശ്വസ്തത എന്നത് ക്രിസ്തുവിലുള്ള പുതിയ ജീവിതത്തോടുള്ള വിശ്വസ്തത യാണ്, അത് സ്‌നേഹമാണ് അനുരഞ്ജനമാണ്.

എഡി 52 ല്‍ തെക്കേ ഇന്ത്യ യില്‍ എത്തിയ അപ്പസ്‌തോലനായ തോമസ് ഇവിടെയുള്ള ജനസംഖ്യ യില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ക്രിസ്തുമതത്തി ലേക്ക് പരിവര്‍ത്തനം ചെയ്തു എന്നുവേണം നാം അനുമാനി ക്കാന്‍. കാരണം ലോകത്തിന്റെ മറ്റു സ്ഥലങ്ങളിലും അപ്പസ്‌തോലന്മാര്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണു വചനം പ്രസംഗിച്ചത്. അല്ലാതെ ഒരു പ്രത്യേക ജന സമൂഹത്തി നുവേണ്ടിയല്ല. ഒന്നോര്‍ക്കുക ജെറുസലെം സൂനഹദോസ് കഴിഞ്ഞാണ് തോമാ ഭാരത ത്തില്‍ പ്രവേശിക്കുന്നതു പോലും. അതുകൊണ്ടു തന്നെ യഹൂദര്‍ക്ക് മാത്രമായും ചില ഉയര്‍ന്ന ജന വിഭാഗങ്ങള്‍ക്ക് മാത്രമായും ക്രിസ്തുവിനെ നല്‍കി എന്ന് പറയുന്ന വ്യക്തികള്‍ ക്രിസ്തുവിന്റെ ധാര്‍മ്മികതയില്‍ നിന്ന് എത്ര അകലെയാണ് എന്നുവേണം നാം മനസ്സിലാക്കേണ്ടത്.

ഇവിടെ അദ്ദേഹം മുസാരി, പാളയൂര്‍, കോട്ടക്കാവ്, കൊക്ക മംഗലം, നിരണം, കൊല്ലം, ചിയാല്‍ എന്നിവയുള്‍പ്പെടെ ഏഴ് ക്രിസ്ത്യന്‍ സഭകള്‍ (Ecclesial communities) സ്ഥാപിക്കുകയും എ ഡി 72-ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ രക്തസാക്ഷിയായി മരിക്കുകയും ചെയ്തു എന്ന് പാരമ്പര്യം. പ്രാദേശിക സാഹിത്യം, കലാ രൂപങ്ങള്‍, സഭാ പിതാക്കന്മാ രില്‍ നിന്നുള്ള സാക്ഷ്യങ്ങള്‍, മൈലാപ്പൂരിലെ അപ്പസ്‌തോ ലന്റെ ശവകുടീരം, അപോക്രി ഫല്‍ രചനകള്‍, കിഴക്കന്‍- പടിഞ്ഞാറന്‍ സഭകളുടെ ആരാധന പാരമ്പര്യങ്ങള്‍, പുരാവസ്തു, എപ്പിഗ്രാഫിക് ഘടകങ്ങള്‍, ഒന്നാം നൂറ്റാണ്ട് മുതല്‍ ദക്ഷിണേന്ത്യയില്‍ ഒരു ക്രിസ്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യം തുടങ്ങിയ ഘടക ങ്ങള്‍ തോമാസിന്റെ ദൗത്യം, രക്തസാക്ഷിത്വം, ഇന്ത്യയിലെ സംസ്‌കാരം എന്നിവയുടെ ചരിത്രപരമായ വസ്തുതയെ പിന്തുണയ്ക്കുന്നു.

സഭയുടെ ചരിത്രവും സ്വത്വ വും രൂപപ്പെടുത്തിയ വിശുദ്ധ തോമാസ് അപ്പസ്‌തോലന്റെ സുവിശേഷ വത്കരണത്തിന്റെ സമ്പന്നമായ ഒരു പാരമ്പര്യ മാണ് ഇന്ത്യന്‍ സഭയ്ക്കുള്ളത്. അത് സുറിയാനിക്കാരുടേതോ ലത്തീന്‍കാരുടെതോ അല്ല. മറിച്ച് അതു ഭാരത സഭയ്ക്കുള്ള അപ്പസ്‌തോലിക പാരമ്പര്യ മാണ്. കാരണം തോമാസ് പ്രഘോഷിച്ചത് ക്രിസ്തുമാര്‍ഗ മാണ് അല്ലാതെ തോമാമാര്‍ഗ മല്ല. അതൊക്കെ ക്രിസ്തുമാര്‍ ഗം മനസ്സിലാക്കാന്‍ കഴിവില്ലാ ത്ത ആരോ പ്രഘോഷിച്ച ചില മാര്‍ഗങ്ങളാകാം. വിശുദ്ധ പൗലോസ് പറയുന്നുണ്ട്, 'സഹോദരരേ, നിങ്ങള്‍ എല്ലാ വരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സോ ടും ഏകാഭിപ്രായത്തോടുംകൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. എന്റെ സഹോദരരേ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്‌ളോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. ഞാന്‍ പൗലോസിന്റേതാണ്, ഞാന്‍ അപ്പോളോസിന്റേതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രിസ്തുവിന്റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിത നായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്? ക്രിസ്‌പോസിനെയും ഗായൂസിനെയുമല്ലാതെ നിങ്ങളില്‍ മറ്റാരെയും ഞാന്‍ ജ്ഞാനസ്‌നാനപ്പെടുത്തിയിട്ടില്ല എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. അതുകൊണ്ട്, എന്റെ നാമത്തില്‍ സ്‌നാനം സ്വീകരിച്ചു എന്നു പറയാന്‍ നിങ്ങളിലാര്‍ക്കും സാധിക്കുകയില്ല' (1 കോറി. 1:10-15). തോമാ തന്ന ജ്ഞാനസ്‌നാനം തോമായുടേതല്ല ക്രിസ്തുവിന്റേതാണ്. ഇന്ന് ഭാരതത്തില്‍ എവിടെ ജ്ഞാനസ്‌നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്വീകരിക്കുന്നുവോ ആ വ്യക്തി ഈ അപ്പസ്‌തോലിക പാരമ്പര്യത്തില്‍ ഉള്ളവന്‍ തന്നെയാണ്. കുടുംബ പാരമ്പര്യമല്ല അപ്പസ്‌തോലിക പാരമ്പര്യം. അത് ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പാരമ്പര്യമാണ്. അത് അനുരഞ്ജനത്തിന്റെ പാരമ്പര്യമാണ് അല്ലാതെ വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പാരമ്പര്യമല്ല.

വിശുദ്ധ തോമായുടെ അപ്പസ്‌തോലിക പാരമ്പര്യം ഇന്ത്യന്‍ സഭയെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള ദൈവശാസ്ത്രപരമായ പ്രാധാന്യമുള്ളതാണ്. ക്രിസ്തുവിന്റെ ഒരു അപ്പസ്‌തോലനോടുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഇന്ത്യന്‍ ക്രിസ്തുമതത്തിന്റെ നിയമസാധുതയും പ്രാചീനതയും അടിവരയിടുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഒരു തലമുറയ്ക്കുള്ളില്‍ സുവിശേഷം ലോകത്തിന്റെ വിദൂര കോണുകളില്‍ എത്തിയെന്ന് തെളിയിക്കുന്ന ഈ പാരമ്പര്യം ക്രിസ്തീയ സന്ദേശത്തിന്റെ സാര്‍വത്രികതയെ എടുത്തു കാണിക്കുന്നു. അല്ലാതെ ക്രിസ്തു ഒരു സമൂഹത്തിനു വേണ്ടി മാത്രമെന്നു വാദിക്കുന്ന ചില വ്യക്തികളുള്‍പ്പെടെ സുവിശേഷമല്ല തോമാ പ്രഘോഷിച്ചത്. യേശുക്രിസ്തുവിന്റെ മാനവികതയുടെയും ദൈവത്വത്തിന്റെയും പശ്ചാത്തലത്തില്‍, വിശുദ്ധ തോമായുടെ പാരമ്പര്യം സവിശേഷമായ ഒരു വീക്ഷണം നല്‍കുന്നു. വിശുദ്ധ തോമായുടെ പ്രാരംഭ സംശയത്തിന്റെയും തുടര്‍ന്നുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിന്റെയും വിവരണം ('എന്റെ കര്‍ത്താവും എന്റെ ദൈവവും' യോഹ. 20:28) സംശയവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്കുള്ള യാത്രയെ ഉള്‍ക്കൊള്ളുന്നു, ഇത് ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ കേന്ദ്രമായ ദൈവവുമായുള്ള പരിവര്‍ത്തന ഏറ്റുമുട്ടലിനെ പ്രതിഫലിപ്പിക്കുന്നു. ദൈവത്തിനായുള്ള അന്വേഷണത്തില്‍ വ്യക്തിപരമായ അനുഭവത്തെയും പരിവര്‍ത്തനത്തെയും വിലമതിക്കുന്ന ഇന്ത്യന്‍ ആത്മീയ ധാര്‍മ്മികതയുമായി ഈ കൂടിക്കാഴ്ച പ്രതിധ്വനിക്കുന്നു.

വിശുദ്ധ തോമായുടെ അപ്പസ്‌തോലിക പാരമ്പര്യം ഇന്ത്യന്‍ സഭയുടെ വ്യക്തിത്വത്തിന്റെ യും പൈതൃകത്തിന്റെയും ആണിക്കല്ലാണ്. ഇത് സഭയും മറ്റു മതവിഭാഗങ്ങളും തമ്മിലുള്ള അതിരുകള്‍ മറികടക്കുന്നു. കാരണം ഭാരതീയ ക്രിസ്ത്യാനികള്‍ വിദേശികളല്ല എന്ന് ഊന്നിപ്പറയുന്നു.

വിശുദ്ധ തോമായുടെ ഈ പാരമ്പര്യം ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഒരു ഏകീകൃത ഇഴയായി വര്‍ത്തിക്കുന്നു. സുറിയാനി ക്രിസ്ത്യാനികള്‍ അന്ത്യോക്യയിലെയും സിറിയയിലെയും ആരാധനക്രമത്തിലൂടെ വേറിട്ട ഒരു ചരിത്രപരമായ ബന്ധം പുലര്‍ത്തുമ്പോള്‍, ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കര്‍ റോമന്‍ ആരാധനക്രമം പിന്‍ തുടരുകയും പ്രൊട്ടസ്റ്റന്റ് സഭകള്‍ പൗരസ്ത്യവും പാശ്ചാത്യവുമായ വിവിധ ആരാധനക്രമങ്ങള്‍ അനുഷ്ഠിക്കുകയും, എന്നാല്‍ എല്ലാവരും സ്വതന്ത്ര സഭകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളും വിശുദ്ധ തോമാസിനെ ആദരിക്കുകയും ഇന്ത്യയില്‍ അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ പങ്ക് അംഗീകരിക്കുകയും ചെയ്യുന്നു. കാരണം, അദ്ദേഹം ഇന്ത്യയുടെ അപ്പസ്‌തോലനാണ്. ഈ പങ്കിട്ട പൈതൃകം വിവിധ ക്രിസ്ത്യന്‍ ആരാധന പാരമ്പര്യങ്ങള്‍ക്കിടയില്‍ ഭാരതീയ ആത്മീയ സാംസ്‌കാരിക തത്വ ശാസ്ത്ര ഐക്യദാര്‍ഢ്യവും എക്യുമെനിക്കല്‍ സംഭാഷണവും വളര്‍ത്തുന്നു. വിശുദ്ധ തോമാസിന്റെ തിരുനാളിന്റെ ആഘോഷവും (ഭാരത ലത്തീന്‍ കത്തോലിക്കാ സഭയില്‍ ജൂലൈയ് 3 മഹോത്സവമാണ് (Solemnity)), അപ്പസ്‌തോലനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍, സാംസ്‌കാരികവും മതപരവുമായ പരിപാടികളിലെ സംയുക്ത പങ്കാളിത്തം എന്നിവ ഇന്ത്യന്‍ സഭയ്ക്കുള്ളിലെ കൂട്ടായ സ്വത്വത്തിനും പരസ്പര ബഹുമാനത്തിനും അടിവരയിടുന്നു.

വിശുദ്ധ തോമായുടെ അപ്പസ്‌തോലിക പാരമ്പര്യം ഇന്ത്യന്‍ സഭയുടെ വ്യക്തിത്വത്തിന്റെയും പൈതൃകത്തിന്റെയും ആണിക്കല്ലാണ്. ഇത് സഭയും മറ്റു മതവിഭാഗങ്ങളും തമ്മിലുള്ള അതിരുകള്‍ മറികടക്കുന്നു. കാരണം ഭാരതീയ ക്രിസ്ത്യാനികള്‍ വിദേശികളല്ല എന്ന് ഊന്നിപ്പറയുന്നു. ഇന്ത്യയില്‍ വിശ്വാസത്തിനും സംഭാഷണത്തിനും പ്രചോദനം നല്‍കുന്ന സമ്പന്നമായ ദൈവശാസ്ത്രപരവും സാംസ്‌കാരികവുമായ പൈതൃകം വാഗ്ദാനം ചെയ്യുന്നു. വിശുദ്ധ തോമാസിന്റെ കഥ കേവലം ഒരു ചരിത്ര വിവരണം മാത്രമല്ല, ഇന്ത്യന്‍ ക്രൈസ്തവരുടെ അപ്പസ്‌തോലിക വേരുകളും വൈവിധ്യവും ചലനാത്മകവുമായ സന്ദര്‍ഭത്തില്‍ സുവിശേഷത്തിന്റെ പരിവര്‍ത്തന ശക്തിക്ക് സാക്ഷ്യം വഹിക്കാനുള്ള അതിന്റെ ദൗത്യവും സ്ഥിരീകരിക്കുന്ന ഒരു ജീവിക്കുന്ന പാരമ്പര്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org